FINAL ANSWER KEY
Question Code: 244/2023
Medium of Question- English, Malayalam
Name of Post: Fire and Rescue Officer (Trainee)
Department: Fire and Rescue Services
Cat. Number: 188/2023
Date of Test : 23.12.2023
1. 1857-ലെ വിപ്ലവവുമായി ബന്ധപ്പെട്ട നേതാക്കന്മാരും അവര്‍ വിപ്ലവം നയിച്ച സ്ഥലങ്ങളുമാണ് നൽകിയിരിക്കുന്നത്. ഇവയെ ശരിയായ രീതിയില്‍ ക്രമീകരിക്കുക.
1. നാനാസാഹിബ് - A. ലക്നൗ
2. മൗലവി അഹമ്മദുള്ള - B. ആര
3. കണ്‍വര്‍സിംഗ് - C. കാണ്‍പൂര്‍
4. ബീഗം ഹസ്രത്ത് മഹല്‍ -- D. ഫൈസാബാദ്
A. 1-D, 2-A, 3-B,4-C
B. 1-B, 2-C, 3-D, 4-A
C. 1-C, 2-D, 3-B, 4-A
D. 1-C, 2-B, 3-D, 4-A
2. താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തവ ഏതെല്ലാം ?
1. ഗാന്ധിജി ഇന്ത്യയില്‍ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു.
2. 1922-ലെ ചൗരിചൗര സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിര്‍ത്തി വച്ചു.
3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു.
4. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1920-ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്.
A. 1ഉം4ഉം
B. 1ഉം3ഉം
C. 2ഉം4ഉം
D. 2ഉം3ഉം
3. കേരളത്തിലെ ആദ്യത്തെ റെയില്‍പാത ഏത് ?
A. എറണാകുളം - പാലക്കാട്
B. കൊല്ലം - ആലപ്പുഴ
C. കൊല്ലം - പുനലൂര്‍
D. ബേപ്പൂര്‍ - തിരൂര്‍
4. “ആന്ധ്ര കേസരി' എന്നറിയപ്പെടുന്നതാര് ?
A. കെ. കേളപ്പന്‍
B. ടി. പ്രകാശം
C. പോറ്റി ശ്രീരാമലു
D. കെ. പി. കേശവമേനോന്‍
5. 'ഒലിവ് ബ്രാഞ്ച് പെറ്റീഷന്‍' എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. ഫ്രഞ്ചു വിപ്പവം
B. റഷ്യന്‍ വിപ്ലവം
C. രക്തരഹിത വിപ്പവം
D. അമേരിക്കന്‍ സ്വാതന്ത്ര്യസമരം
6. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?
A. സ്പെയിന്‍
B. ഫ്രാന്‍സ്
C. പോര്‍ച്ചുഗീസ്
D. മലേഷ്യ
7. അന്തരീക്ഷ പാളിയായ ട്രോപ്പോസ്ഫിയറിനെക്കൂറിച്ച് താഴെ തന്നിരിക്കുന്ന ഏതെല്ലാം വാചകങ്ങള്‍ ശരിയാണ് ?
i. ഈ പാളിയില്‍ ഊഷ്മാവ് ഓരോ 165 മീറ്ററിനും 1°C എന്ന തോതില്‍ മുകളിലോട്ടു പോകുമ്പോള്‍ കുറയുന്നു.
ii. അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളി.
iii. ഉയരം 15 മുതല്‍ 50 കി. മീറ്റര്‍ വരെ.
iv. ഈ മേഖലയിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്.
A. i&iv
B. i&ii
C. ii&iv
D. iii&iv
8. താഴെ തന്നിരിക്കുന്നവയില്‍ നിന്നും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ തിരഞ്ഞെടുക്കുക.
i. ആണവോര്‍ജ്ജം
ii. പ്രകൃതിവാതകം
iii. സൗരോര്‍ജ്ജം
iv. ജൈവതാപോര്‍ജ്ജം
A. i&iv
B. i&ii
C. ii&iv
D. iii&iv
Question Cancelled
9. കൊല്ലം മുതല്‍ കോട്ടപ്പുറം വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ജലപാതയേത് ?
A. NW1
B. NW2
C. NW3
D. NW4
10. മണ്‍സൂണ്‍ വനങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങള്‍
A. ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങള്‍
B. ഉഷ്ണമേഖലാ നിതൃഹരിതവനങ്ങള്‍
C. പര്‍വ്വതവനങ്ങള്‍
D. കടലോര ചതുപ്പുനില വനങ്ങള്‍
11. ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളില്‍ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്
A. ലൂ
B. മാംഗോ ഷവര്‍
C. ബ്ലോസം ഷവര്‍
D. നോര്‍വെസ്റ്റര്‍
12. ഇന്ത്യയില്‍ ആദ്യമായി മെട്രോ സര്‍വ്വീസ് ആരംഭിച്ച നഗരം
A. ന്യൂഡെല്‍ഹി
B. കൊല്‍ക്കത്ത
C. ചെന്നൈ
D. മുംബൈ
13. ഉപഭോക്താവിന്റെ സന്തുലിതാവസ്ഥ ഉണ്ടാകുന്നത്
A. ബജറ്റ് ലൈനില്‍
B. നിസംഗതാ വക്രത്തില്‍
C. ബജറ്റ് ലൈനും നിസംഗതാവക്രവും കൂട്ടിമുട്ടുന്ന ബിന്ദുവില്‍
D. ചോദന വക്രത്തില്‍
14. ആസ്തികളില്‍ ഏറ്റവും ലിക്വിഡായ രൂപം
A. സ്വര്‍ണ്ണം
B. ഭൂമി
C. പണം
D. കെട്ടിടം
15. ഒരു വ്യക്തിയുടെ വരുമാനം ഇതില്‍ ഏതാണ് ?
A. പൂജ്യം
B. പോസീറ്റീവ്
C. നെഗറ്റീവ്
D. ഇവയെല്ലാം
16. ഉല്‌പാദന ഘടകങ്ങളുടെ ഡിമാന്റ് ഏതാണ് ?
A. ഡയറക്റ്റ് ഡിമാന്റ്
B. ഡിറൈവിഡ് ഡിമാന്റ്
C. ഡിമാന്റ്
D. ഇവയെല്ലാം
17. കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ
A. ബാങ്ക് നിരക്ക്
B. മോറല്‍സുവേഷന്‍
C. ഡയറക്റ്റ് ആക്ഷന്‍
D. സി. ആര്‍. ആര്‍.
18. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ഒഴിവാക്കുന്നത്
A. വാടക
B. ലാഭം
C. വീട്ടമ്മമാരുടെ സേവനം
D. വേതനം
19. ചുവടെ ചേര്‍ക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ?
i. 73-ാ൦ ഭേദഗതി പഞ്ചായത്ത് രാജ് സംവിധാനവുമായി ബന്ധപ്പെട്ടുള്ളതാണ്.
ii. 74-ാ൦ ഭേദഗതി നഗരപാലികാ സമ്പ്രദായവുമായി ബന്ധപ്പെട്ടുള്ളതാണ്.
iii. നെഹ്രു, അംബേദ്കര്‍ തുടങ്ങിയവര്‍ തദ്ദേശസ്ഥാപനങ്ങളെ അനുകൂലിച്ചിരുന്നു.
A. Only (i and iii)
B. Only (ii and iii)
C. All of the above (i, ii and iii)
D. Only (i and ii)
20. 73-ാ൦ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
i. ത്രിതല ഭരണസമ്പ്രദായം പ്രാദേശികതലത്തില്‍ പ്രദാനം ചെയ്യുന്നു.
ii. ജില്ലാ പഞ്ചായത്താണ് മേല്‍ ഘടകം.
iii. എല്ലാ സംസ്ഥാനങ്ങളിലും ത്രിതല തദ്ദേശീയ ഭരണസംവിധാനം അത്യന്താപേക്ഷിതമാണ്.
A. Only (i and ii)
B. Only (ii and iii)
C. All of the above (i, ii and iii)
D. Only (i and iii)
21. ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത് ?
i. തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു.
ii. ജനസംഖ്യാനുപാതികമായ സംവരണം SC,ST വിഭാഗങ്ങള്‍ക്ക് നല്‍കുന്നു.
iii. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് OBCവിഭാഗത്തിനും സംവരണം നൽകാവുന്നതാണ്.
A.Only (i and iii)
B.Only (i and ii)
C. Only (ii and iii)
D. All of the above (i, ii and iii)
22. ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത് ?
i. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
ii. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
iii. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സ്വതന്ത്ര അധികാരങ്ങളുണ്ട്.
A. Only (i and ii)
B. Only (ii and iii)
C. Only (i and iii)
D. All of the above (i, ii and iii)
23. ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത് ?
i. സംസ്ഥാന ഗവണ്‍മെന്റാണ് സംസ്ഥാന സാമ്പത്തിക കമ്മീഷനെ നിയമിക്കുന്നത്.
ii. സംസ്ഥാന സാമ്പത്തിക കമ്മീഷന്റെ കാലാവധി നാലു വര്‍ഷമാണ്.
iii. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക നില പരിശോധിക്കുന്നത് സംസ്ഥാന സാമ്പത്തിക കമ്മീഷനാണ്.
A. All of the above (i, ii and iii)
B. Only (i and ii)
C. Only (ii and iii)
D. Only (i and iii)
24. ചുവടെ ചേര്‍ക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ?
i. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യന്‍ പ്രസിഡന്റാണ്.
ii. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡന്റ് മറ്റു ജഡ്ജിമാരെ നിയമിക്കുന്നത്.
iii. ജഡ്ജിമാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാറില്ല.
A. Only (ii and iii)
B. Only (i and ii)
C. Only (i and iii)
D. All of the above (i, ii and iii)
25. ജഡ്ജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
i. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ പുറത്താക്കൂന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
ii. ലോകസഭയിലേയും രാജ്യസഭയിലേയും കേവല ഭൂരിപക്ഷം പുറത്താക്കാന്‍ ആവശ്യമാണ്.
iii. ലോകസഭയിലേയും രാജ്യസഭയിലേയും പ്രത്യേക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നത്.
A. Only (i and ii)
B. All of the above (i, ii and iii)
C. Only (ii and iii)
D. Only (i and iii)
26. റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
i. സുപ്രീം കോടതിക്ക് മാത്രമേ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ.
ii. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും റിട്ടുകള്‍ പുറപ്പെടുവിക്കാം.
iii. പ്രധാനമായും അഞ്ച് റിട്ടാണുള്ളത്.
A. All of the above (i, ii and iii)
B. Only (i and ii)
C. Only (ii and iii)
D. Only (i and iii)
27. ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത് ?
i. സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി.
ii. സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു.
iii. സുപ്രീം കോടതിക്ക് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും.
A. Only (ii and iii)
B. Only (i and iii)
C. Only (i and ii)
D. All of the above (i, ii and iii)
28. ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
i. 42-ാ൦ ഭേദഗതി 'ചെറുഭരണ ഘടന” എന്നറിയപ്പെടുന്നു.
ii. 44-ാ൦ ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മാലിക അവകാശമാക്കി.
iii. 45-ാ൦ ഭേദഗതി സംവരണം പത്തു വര്‍ഷത്തേക്ക് കൂട്ടുകയുണ്ടായി.
A. Only (i and iii)
B. Only (i and ii)
C. Only (ii and iii)
D. All of the above (i, ii and iii)
29. കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
i. വി. ശിവന്‍കൂട്ടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി.
ii. ആന്റണി രാജുവാണ് ഗതാഗത വകുപ്പ് മന്ത്രി.
iii. എ. കെ. ശശീന്ദ്രനാണ് വനം വകുപ്പ് മന്ത്രി.
A. All of the above (i, ii and iii)
B. Only (ii and iii)
C. Only (i and ii)
D. Only (i and iii)
30. കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
i. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ്.
ii. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്.
iii. സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്.
A. All of the above (i, ii and iii)
B. Only (i and ii)
C. Only (ii and iii)
D. Only (i and iii)
31. താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയേത് ?
i. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
ii. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്നത് ധര്‍മടം മണ്ഡലത്തെയാണ്.
iii.കോവളം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്തത് എം. വിന്‍സന്റിനെയാണ്.
A. Only (i and ii)
B. Only (ii and iii)
C. Only (i and iii)
D. All of the above (i, ii and iii)
32. മനുഷ്യഹൃദയത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത് ?
A. മുകളിലത്തെ രണ്ട് അറകളില്‍ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും താഴത്തെ രണ്ട് അറകളില്‍ ഒന്ന് ഇടത് വെന്‍ട്രിക്കിള്‍, മറ്റേത് വലതു വെന്‍ട്രിക്കിള്‍ എന്നും പറയുന്നു.
B. മുകളിലത്തെ രണ്ട് അറകളില്‍ ഒന്ന് ഇടത് വെന്‍ട്രിക്കിള്‍, മറ്റേത് വലത് വെന്‍ട്രിക്കിള്‍ എന്നും താഴത്തെ രണ്ട് അറകളില്‍ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും പറയുന്നു.
C. ഇടതുവശത്ത് മുകളില്‍ ഒരു വെന്‍ട്രിക്കിളും താഴെ ഒരു എട്രിയവുമാണ്.
D. വലതുവശത്ത് മുകളില്‍ ഒരു വെന്‍ട്രിക്കിളും താഴെ ഒരു എട്രിയവുമാണ്.
33. “വിലയേറിയ സമയം പാഴാക്കരുത്” എന്ന സന്ദേശം ബന്ധപ്പെട്ടിരിക്കുന്നത്
A. 2021 -ലെ ലോക എയ്ഡ്സ്ദിന സന്ദേശം
B. 2021-ലെ ലോക പക്ഷാഘാതദിന സന്ദേശം
C. 2021-ലെ ലോക പരിസ്ഥിതിദിന സന്ദേശം
D. 2021-ലെ ലോക ആരോഗ്യദിന സന്ദേശം
34. താഴെപ്പറയുന്നതില്‍ ഏതാണ് ഒരു വൈറസ് രോഗം ?
A. സന്നിപാത ജ്വരം
B. പുഴുക്കടി
C. നീര്‍ക്കെട്ട്
D. ജലദോഷം
35. 2021 -ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം എന്തിനാണ് ലഭിച്ചത് ?
A. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് - സി എന്ന മാരകരോഗമുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയതിന്
B. ചൂടും, സ്പര്‍ശനവും വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീ വ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള പഠനത്തിന്
C. മനുഷ്യജീനോം പ്രോജക്ട് കണ്ടെത്തിയതിന്
D. ജീനുകളെ കൃത്രീമപരമായി നിര്‍മ്മിച്ചതിന്
36. 'തയാമിന്‍' എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?
A. ജീവകം B2
B. ജീവകം B6
C. ജീവകം B12
D. ജീവകം B1
37. എന്താണ് 'യുട്രോഫിക്കേഷന്‍' ?
A. ജലാശയങ്ങളില്‍ പോഷകഘടകങ്ങള്‍ വര്‍ദ്ധിക്കുക
B. ആഹാരശ്യംഖലയില്‍ വിഷാംശം കൂടിവരുക
C. അന്തരീക്ഷത്തില്‍ ചൂടു കൂടുന്ന അവസ്ഥ
D. ഇവയൊന്നുമല്ല
38. ഒരു വസ്തുവിനെ നിശ്ചലമായി നിലനിര്‍ത്തുന്ന ഒരു ശക്തിയാണ് സ്ഥിതഘര്‍ഷണം.
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ?
i. ഗതികഘര്‍ഷണം സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു. എന്നാല്‍ സ്ഥിതഘര്‍ഷണം ആശ്രയിക്കുന്നില്ല.
ii. ഗതികഘര്‍ഷണം സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നില്ല. എന്നാല്‍ സ്ഥിതഘര്‍ഷണം ആശ്രയിക്കുന്നു.
iii. ഗതികഘര്‍ഷണവും സ്ഥിതഘര്‍ഷണവും സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു.
iv. ഗതികഘര്‍ഷണവും സ്ഥിതഘര്‍ഷണവും സമ്പര്‍ക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നില്ല.
A. iv
B. ii
C. i
D. iii
39. ഗുരുത്വത്വരണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i. ഗുരുത്വത്വരണം ഉയരം കൂടുന്നതിനനുസരിച്ച് കൂടുന്നു.
ii. ഗുരുത്വത്വരണം ഉയരം കൂടുന്നതിനനുസരിച്ച് കുറയുന്നു.
iii. ഗുരുത്വത്വരണം ആഴം കൂടുന്നതിനനുസരിച്ച് കൂടുന്നു.
iv. ഗുരുത്വത്വരണം ആഴം കൂടുന്നതിനനുസരിച്ച് കുറയുന്നു.
A. i&iv
B. ii&iii
C. ii&iv
D. i&iii
40. പ്രകാശ വൈദ്യുത പ്രഭാവവുമായി ചേരാത്ത പ്രസ്താവന കണ്ടെത്തുക.
i. ലോഹോപരിതലത്തില്‍ പതിക്കുന്ന ഫോട്ടോണുകളുടെ ഊര്‍ജ്ജം തരംഗദൈര്‍ഘ്യത്തിന് വിപരീതാനുപാതത്തിലായിരിക്കും.
ii. ലോഹോപരിതലത്തില്‍ പതിക്കുന്ന പ്രകാശത്തിന്റെ തീവ്രത ഫോട്ടോണുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു.
iii. പ്രകാശ വൈദ്യുതപ്രവാഹം പ്രകാശ തീവ്രതയ്ക്ക് നേര്‍ അനുപാതത്തിലായിരിക്കും.
iv. ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജം പ്രകാശ തീവ്രതയ്ക്ക് വിപരീതാനുപാതത്തിലായിരിക്കും.
A. ii
B. i
C. iv
D. iii
41. 2022-ല്‍ ഊര്‍ജ്ജതന്ത്രത്തില്‍ നോബേല്‍ പ്രൈസ് നേടിയത് ഏതു ഊര്‍ജ്ജതന്ത്ര ഗവേഷണത്തിനായിരുന്നു ?
A. ക്വാണ്ടം മെക്കാനിക്സ്
B. ഒപ്റ്റിക്സ്
C. സെമി കണ്ടക്ടേഴ്സ്
D. സൂപ്പര്‍ കണ്ടക്ടിവിറ്റി
42. ശ്‌മശാനങ്ങളിലെ പ്രേതബാധ എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുള്ളത് ഏത് മൂലകത്തിന്റെ രൂപാന്തരത്തിന്റെ ഇരൂട്ടിലുള്ള തിളക്കം മൂലമാണ് ?
A. കാര്‍ബണ്‍
B. ഫോസ്ഫറസ്
C. സള്‍ഫര്‍
D. ക്ലോറിന്‍
43. ലൂയിസ് സിദ്ധാന്തപ്രകാരം ആസിഡ് ആയിട്ടുള്ളത്
A. H₂SO4
B. NH3
C. H₂O
D. BF3
44. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമായി സമീപകാലങ്ങളിലുപയോഗിക്കുന്ന ബയോ ഇന്ധനങ്ങളില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്
A. മെഥനോള്‍
B. എഥനോള്‍
C. പ്രൊപ്പനോള്‍
D. ബ്യൂട്ടെയ്ന്‍
45. ആധുനിക സിദ്ധാന്തമനുസരിച്ച് ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകളെ കണ്ടെത്താന്‍ കൂടുതല്‍ സാധ്യതയുള്ള മേഖലകളെ അറിയപ്പെടുന്നത്
A. ഓര്‍ബിറ്റ്
B. ഓര്‍ബിറ്റല്‍
C. ക്വാണ്ടം
D. ഐസോബാര്‍
46. ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠപുരസ്കാരം നേടിയവര്‍ ആരെല്ലാം ?
1. ജി. ശങ്കരക്കുറുപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്‍
3. ഒ. എന്‍. വി. കുറുപ്പ്
4. അക്കിത്തം അച്യുതന്‍ നമ്പൂതിരി
A. 1, 2, 3 ഇവ ശരി
B. 2, 3, 4 ഇവ ശരി
C. 1, 3, 4 ഇവ ശരി
D. 1, 2, 4 ഇവ ശരി
47. 'ജാതിചോദിക്കുന്നില്ല ഞാന്‍ സോദരീ --
ചോദിക്കുന്നു നീര്‍
നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ”
എന്നിപ്രകാരം ദാഹജലം ചോദിച്ചത്
A. ദിവാകരന്‍ നളിനിയോട്
B. ആനന്ദന്‍ മാതംഗിയോട്
C. മദനന്‍ ലീലയോട്
D. ചാത്തന്‍ സാവിത്രിയോട്
48. മലയാള ചെറുകഥകളും അവയുടെ ചലച്ചിത്രാവിഷ്കാരവും ആണ്ചുവടെ ചേര്‍ത്തിരിക്കുന്നത്. ശരിയായവ കണ്ടെത്തുക.
1. പള്ളിവാളും കാല്‍ച്ചിലമ്പും -- നിര്‍മ്മാല്യം
2. ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും - വിധേയന്‍
3. നീലവെളിച്ചം - ഭാര്‍ഗ്ഗവീ നിലയം
4. വിവാഹം - പരിണയം
A. 1, 2, 3 ഇവ ശരിയാണ്
B. 1, 2, 4 ഇവ ശരിയാണ്
C. 2, 3, 4 ഇവ ശരിയാണ്
D. 1, 3, 4 ഇവ ശരിയാണ്
49. സൈബര്‍ ലോകം പ്രമേയമാക്കി 'നൃത്തം' എന്ന നോവല്‍ രചിച്ചത്
A. സി. രാധാകൃഷ്ണന്‍
B. സാറാ തോമസ്
C. എം. മുകുന്ദന്‍
D. പി. വത്സല
50. മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളായണി അര്‍ജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏവ ?
1. സര്‍വ്വവിജ്ഞാന കോശം ഡയറക്ടര്‍
2. 2008-ല്‍ പത്മഭൂഷണ്‍ പുരസ്കാരം നേടി
3. മൂന്ന് ഡി-ലിറ്റ് ബിരുദങ്ങള്‍ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരന്‍
4. സാക്ഷരതാമിഷന്‍ ഡയറക്ടര്‍
A. 1, 2, 3 ശരിയാണ്
B. 2, 3, 4 ശരിയാണ്
C. 1, 3, 4 ശരിയാണ്
D. 1, 2, 4 ശരിയാണ്
51. 3/12 നോട് എത്ര കൂട്ടിയാല്‍ 1 കിട്ടും ?
A. 12/3
B. 3/4
C. 12/12
D. 7/12
52. 630 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ 9 മണിക്കൂര്‍ കൊണ്ട് 810 കിലോമീറ്റര്‍ ഓടുന്നുവെങ്കില്‍ തീവണ്ടിയുടെ ശരാശരി വേഗത എത്ര ?
A. മണിക്കൂറില്‍ 90 കിലോമീറ്റര്‍
B. മണിക്കൂറില്‍ 80 കിലോമീറ്റര്‍
C. മണിക്കൂറില്‍ 70 കിലോമീറ്റര്‍
D. മണിക്കൂറില്‍ 160 കിലോമീറ്റര്‍
53. ഒരാള്‍ 13 മീറ്റര്‍ കിഴക്കോട്ട് നടന്നതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 11 മീറ്റര്‍ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റര്‍ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റര്‍ നടന്നു. എങ്കില്‍ നടക്കാന്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവുമായുള്ള അകലം എത്ര ?
A. 10
B. 20
C. 30
D. 40
54. ഒരു ഭിന്നസംഖ്യയുടെ 1/8 ഭാഗം 4 ആയാല്‍ ഭിന്നസംഖ്യ ഏത് ?
A. 4/8
B. 8/4
C. 4/12
D. 32
Question Cancelled
55. ഒരു തോട്ടത്തില്‍ 3249 തെങ്ങുകള്‍ ഒരേ അകലത്തില്‍ നിരയായും വരിയായും നട്ടിരിക്കുന്നു. നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്. എങ്കില്‍ ഒരു വരിയില്‍ എത്ര തെങ്ങുകള്‍ ഉണ്ട് ?
A. 43
B. 53
C. 57
D.63
56. ഒരു സംഖ്യയുടെ നാലു മടങ്ങും ആറു മടങ്ങും കൂട്ടിയപ്പോള്‍ 100 കിട്ടി. എങ്കില്‍ സംഖ്യയുടെ 3 മടങ്ങ് എത്ര ?
A. 40
B. 600
C. 30
D. 60
57. ആഗസ്റ്റ് 1 ചൊവ്വാഴ്ചയാണെങ്കില്‍ നവംബര്‍ 30 ഏത് ദിവസമായിരിക്കും ?
A. ചൊവ്വ
B. തിങ്കള്‍
C. ശനി
D. വ്യാഴം
58. 587 രൂപ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കില്‍ നിക്ഷേപിച്ചു. അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ പലിശയും മുതലും തുല്യമായി. എങ്കില്‍ 100 രൂപ ഒരു വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ലഭിക്കുന്ന പലിശ എത്ര ?
A. 100
B. 50
C. 20
D. 35
59. 126 പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും എണ്ണങ്ങള്‍ തമ്മിലുള്ള അംശബന്ധം 3 : 5 ആണ്. ആണ്‍കുട്ടികളുടെ എണ്ണം, പെണ്‍കുട്ടികളുടെ എണ്ണത്തേക്കാള്‍ എത്ര കൂടുതലാണ് ?
A. 100
B. 84
C. 210
D. 336
A. 200
B. 100
C. 75
D. 50
61. “Where did you go yesterday ?” the policeman told the boy.
(Choose the correct sentence in reported speech)
A) The policeman told the boy where did he go yesterday
B) The policeman asked the boy where he went the previous day
C) The policeman asked the boy where he had gone the previous day
D) The policeman told the boy where he went the day before
62. The athlete _____________ on the ground and cried for help.
A) lay
B) lied
C) laid
D) had lied
63. Find the wrongly spelt word.
A) chauffeur
B) camouflage
C) declaration
D) onomatopoea
64. The idiom “On the trot” means
A) full of excitement
B) consecutively
C) too much worried
D) likely to happen soon
65. The word Catoptrophobia means
A) the fear of mirrors
B) the fear of thunder
C) the fear of hair
D) the fear of cats
66. Balu’s written the book, __________
A) isn’t he ?
B) hasn’t he ?
C) doesn’t he ?
D) didn’t he ?
67. The meaning of the phrase “CARTE BLANCHE” is
A) for the time being
B) with necessary changes
C) a person or thing that one dislikes
D) the complete freedom to act as one thinks best
68. The antonym of the word “REDUNDANT” is
A) excessive
B) dignified
C) necessary
D) apologetic
69. Choose the correct sentence.
A) I had left home before he came
B) I left home before he came
C) I have left home at 7 in the morning
D) I have left home before he came
70. The officer went ____________ the report many times and approved it.
A) up
B) over
C) on
D) off
71. ശരിയായ പദപ്രയോഗം കണ്ടെത്തുക.
A. സ്വാതിഷ്ഠം
B. സ്വാതിഷ്ടം
C. സ്വാദിഷ്ഠം
D. സ്വാദിഷ്ടം
72. ശരിയായ ഭാഷാപ്രയോഗം തെരഞ്ഞെടുത്തെഴുതുക.
A. വേറെ ഗത്യന്തരമില്ലാഞ്ഞിട്ടല്ലേ അവന്‍ അവിടെ പഠിക്കാന്‍ ചേര്‍ന്നത്.
B. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവര്‍ത്തകനെ യാത്രാമദ്ധ്യേ കണ്ടുമുട്ടി.
C. ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര തോതില്‍ പോഷകാഹാരം ലഭിച്ചിരിക്കണം.
D. ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഈ തീരുമാനം സ്വീകാര്യമായിരിക്കുമെന്ന് തോന്നുന്നില്ല.
73. 'സിംഹഭാഗം' എന്ന ശൈലിയുടെ അര്‍ത്ഥം
A. ചെറിയ ഭാഗം
B. വലിയ ഭാഗം
C. സിംഹത്തിന്റെ ഭാഗം
D. സിംഹത്തിന്റെ കരുത്ത്
74. 'അച്ഛന്‍' എന്ന വാക്കിന് പര്യായമായി വരുന്ന പദമേത് ?
A. മനുജന്‍
B. നൃപന്‍
C. ജനനി
D. ജനകന്‍
75. “സ്മരിക്കുക” എന്ന പദത്തിന്റെ വിപരീതപദം കണ്ടെത്തുക.
A. വിസ്മരിക്കുക
B. അനുസ്മരിക്കുക
C. ഓര്‍മിക്കുക
D. നിരാകരിക്കുക
76. വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാല്‍
A. വെഞ്ഞ്+ചാമരം
B. വെഞ്+ചാമരം
C. വെണ്‍+ചാമരം
D. വെഞ്ച്+ചാമരം
77. വിദ്വാന്‍ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപമാണ്
A. ഋഷി
B. വിദുഷി
C. കേമന്‍
D. ശാന്തന്‍
78. താഴെപ്പറയുന്നവയില്‍ ബഹുവചനമല്ലാത്തത് ഏത് ?
A. ഭാഗവതര്‍
B. മര്‍ത്യര്‍
C. സമര്‍ത്ഥര്‍
D. ആസ്വാദകര്‍
79. ‘Practice makes a man perfect’ എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.
A. വിതച്ചതേ കൊയ്യൂ
B. നനഞ്ഞിടം കുഴിക്കുക
C. നിത്യാഭ്യാസി ആനയെ എടുക്കും
D. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
80. ക്ഷോഭിച്ചവന്‍ എന്നര്‍ത്ഥം വരുന്ന പദമേത് ?
A. ക്ഷോഭി
B. ക്ഷുഭി
C. ക്ഷിപ്രകോപി
D. ക്ഷുഭിതന്‍
81. താഴെപ്പറയുന്ന വസ്തുക്കളില്‍ ഉത്പതനത്തിന് ഉദാഹരണമാകാവുന്ന വസ്തുവേത് ?
i. ഗ്രാമ്പൂ
ii. കര്‍പ്പൂരം
iii. ചന്ദനം
iv. മെഴുക്
A. ii&iii
B. ii മാത്രം
C. ഇവയെല്ലാം
D. ഇവയൊന്നുമല്ല
82. എല്‍. പി. ജി. യുടെ ലോവര്‍ എക്‌സ്‌പ്ലോസീവ് ലിമിറ്റ് എത്ര ?
A. 10%
B. 2%
C. 28%
D. 40%
83. എല്‍. പി. ജി. ലീക്ക് തിരിച്ചറിയുന്നതിനായി ഗന്ധം നല്‍കുന്നതിന് എല്‍. പി. ജി.യില്‍ ചേര്‍ക്കുന്ന രാസവസ്തു ഏത് ?
A. ഈഥൈല്‍ മെര്‍ക്യാപ്റ്റന്‍
B. സോഡിയം ബൈ കാര്‍ബണേറ്റ്
C. മീതൈല്‍ ഓറഞ്ച്
D. സോഡിയം ക്ലോറൈഡ്
84. BLEVE എന്നതിന്റെ പൂര്‍ണ്ണരൂപം എന്ത് ?
A. ബോയിലിംഗ് ലിക്വിഡ് എമിറ്റിംഗ് വേപ്പര്‍ എക്സ്പ്ലോഷന്‍
B. ബോയിലിംഗ് ലിക്വിഡ് എക്സ്പ്പോഡിംഗ് വേപ്പര്‍ എമിഷന്‍
C. ബോയിലിംഗ് ലിക്വിഡ് എക്സപാന്റിംഗ് വേപ്പര്‍ എക്സ്പ്ലോഷന്‍
D. ബോയിലിംഗ് ലിക്വിഡ് എക്സ്പ്പോഡിംഗ് വേപ്പര്‍ എക്സ്പ്ലോഷന്‍
85. ഹൈഡ്രോളിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് പിന്നിലെ പ്രവര്‍ത്തന തത്ത്വം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. ന്യൂട്ടന്റെ നിയമങ്ങള്‍
B. ഓം നിയമം
C. ചാള്‍സ് നിയമം
D. പാസ്കലിന്റെ നിയമം
86. ഹാനികരമായ വസ്തുക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കൂന്ന രേഖയാണ്
A. TREM കാര്‍ഡ്
B. ITEM കാര്‍ഡ്
C. DATA കാര്‍ഡ്
D. TRAVEL കാര്‍ഡ്
87. ജലത്തിന്റെ ബാഷ്പീകരണ ലീനതാപം എത്ര ?
A. 450 Kcal/Kg
B. 4200 J/Kg per°C
C. 540 Kcal/Kg
D. 2400 J/Kg per°C
88. ഡിസ്ചാര്‍ജ്ജ് ഹോണ്‍ ഏതുതരം ഫയര്‍ എക്സ്റ്റിംഗ്യൂഷറിന്റെ ഭാഗമാണ് ?
i. ഡി. സി. പി. എക്സ്റ്റിംഗ്യൂഷര്‍
ii. കാര്‍ബണ്‍ ഡൈ ഓക്സൈഡ് എക്സ്റ്റിംഗ്യൂഷര്‍
iii. ഫോം എക്സ്റ്റിംഗ്യൂഷര്‍
iv. വാട്ടര്‍ ടൈപ്പ് എക്സ്റ്റിംഗ്യൂഷര്‍
A. ii മാത്രം
B. iv മാത്രം
C. i&iv മാത്രം
D. ഇവജെല്ലാം
89. മണ്ണെണ്ണയുടെ ഫ്ലാഷ് പോയിന്റ് എത്ര ?
A. '-43' ഡിഗ്രി സെല്‍ഷ്യസ്
B. '-38' ഡിഗ്രി സെല്‍ഷ്യസ്
C. '13' ഡിഗ്രി സെല്‍ഷ്യസ്
D. '38' ഡിഗ്രി സെല്‍ഷ്യസ്
90. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ ഏത് ?
A. വിറ്റാമിന്‍ A
B. വിറ്റാമിന്‍ C
C. വിറ്റാമിന്‍ K
D. വിറ്റാമിന്‍ E
91. പ്രഥമ ശുശ്രൂഷയില്‍ സി. പി. ആര്‍. എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
A. ക്ലാസിക് പള്‍മൊണറി റെസ്ക്യൂ
B. കാര്‍ഡിയോ പള്‍മൊണറി റെസസിറ്റേഷന്‍
C. സെന്‍ട്രല്‍ പ്രഷര്‍ റിലീഫ്
D. സെര്‍വിക്കല്‍ പ്രഷര്‍ റിലീസ്
92. താഴെപ്പറയുന്നവയില്‍ എമര്‍ജന്‍സി ഹോര്‍മോണ്‍ ഏത് ?
A. അഡ്രിനാലിന്‍
B. തൈറോക്സിന്‍
C. ഇന്‍സുലിന്‍
D. ടി. എസ്. എച്ച്.
93. രക്തത്തിലെ ഓക്സിജന്‍ വാഹകര്‍ താഴെപ്പറയുന്നതില്‍ ഏതാണ് ?
A. പ്ലേറ്റ്ലറ്റുകള്‍
B. ത്രോംബിന്‍
C. ഹീമോഗ്ലോബിന്‍
D. ഇതൊന്നുമല്ല
94. വലിയ അളവിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രൂഷാ സമയത്ത് സ്വീകരിക്കാവുന്ന രീതി ഏത് ?
A. ആന്റി സെപ്റ്റിക് ലോഷന്‍ പുരട്ടുക
B. ബന്ധപ്പെട്ട പ്രഷര്‍പോയിൻ്റുകളില്‍ തുടര്‍ച്ചയായി മര്‍ദ്ദം ചെലുത്തുക
C. മുറിവ് കഴുകി വൃത്തിയാക്കി മുറിവ് ഭാഗം തുണി ഉപയോഗിച്ച് പൊതിയുക
D. ഇതൊന്നുമല്ല
95. താഴെപ്പറയുന്നവയില്‍ ശ്വസിച്ചാല്‍ ഏറ്റവും അപകടകരമായത് ഏത് ?
A. നൈടജന്‍
B. ഓക്സിജന്‍
C. കാര്‍ബണ്‍ഡൈ ഓക്സൈഡ്
D. കാര്‍ബണ്‍ മോണോക്സൈഡ്
96. പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതില്‍ ശരിയല്ലാത്തത് ഏതാണ് ?
i. പൊള്ളലേറ്റ ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്.
ii. പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഉരുകിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യരുത്.
iii. പൊള്ളലേറ്റ ഭാഗം ലഭ്യമായ തുണി ഉപയോഗിച്ച് കെട്ടി വയ്ക്കണം.
A. i
B. iii
C. ii
D. ii,iii എന്നിവ
97. താഴെപ്പറയുന്നതില്‍ പ്രഥമ ശുശ്രൂഷകന്‍ ചെയ്യരുതാത്തത് ഏതാണ് ?
i. പ്രഥമശുശ്രൂഷയുടെ മുന്‍ഗണന നിശ്ചയിക്കണം.
ii. സ്വന്തം സുരക്ഷ ഉറപ്പുവരുത്തണം.
iii. അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം.
iv. അറിയാവുന്ന ചികിത്സ നല്‍കണം.
A. iv
B. ii
C. iii
D. i,ii എന്നിവ
98. അസ്ഥിഭംഗത്തോടൊപ്പം അസ്ഥി മാംസപേശികളും ത്വക്കും ഭേദിച്ച് പുറത്തു വരുന്നത്
A. ലഘുഭംഗം
B. സങ്കീര്‍ണ്ണഭംഗം
C. കഠിനഭംഗം
D. വിഷമഭംഗം
99. ഐ.ടി. നിയമത്തിലെ ഏത് വകൂപ്പാണ് സൈബര്‍ ഭീകരതയെ കുറിച്ച് പ്രതിപാദിക്കുന്നത് ?
A. വകുപ്പ് 66B
B. വകുപ്പ് 66C
C. വകുപ്പ് 66F
D. വകുപ്പ് 66A
100. കമ്പ്യൂട്ടര്‍ ഉറവിടങ്ങള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി. ആക്ട് 2000-ലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത് ?
A. വകുപ്പ് 66D
B. വകുപ്പ് 66C
C. വകുപ്പ് 66B
D. വകുപ്പ് 66F