PROVISIONAL ANSWER KEY
Question Code: 202/2023
Medium of Question- Malayalam/ Tamil/ Kannada
Name of Post: LD Clerk/ Accountant/ Cashier etc (Preliminary Examination- Stage I)
Department: Various
Cat. Number: 046/2023, 722/2022, 729/2022, 256/2017, 054/2022, 105/2022, 598/2022
Date of Test : 14.10.2023
1. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
A) ജി. മാധവൻ നായർ
B) എസ്. ഉണ്ണികൃഷ്ണൻ നായർ
C) കെ. ശിവൻ
D) എസ്. സോമനാഥ്
2. വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃത ഗ്രന്ഥത്തിന്റെ പേര്?
A) ലീലാതിലകം
B) ശ്രീകൃഷ്ണചരിതം
C) തർക്കശാസ്ത്രം
D) അഥർവ്വവേദം
3. വ്യാപാര വിനിമയ തന്ത്രങ്ങൾ ഇവയിൽ ഏതു ഘടകവുമായി ബന്ധപ്പെട്ടു നില്ക്കുന്നു?
A) വിപണനം
B) പ്രചാരണം
C) പരസ്യം
D) ബ്രാൻഡിങ്
4. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏതു രാജ്യത്തിൽ ആണ്?
A) ചൈന
B) ജപ്പാൻ
C) ഇന്ത്യ
D) നൈജീരിയ
5. താഴെപ്പറയുന്നവയിൽ ഏതാണ് അടിസ്ഥാന ജീവിതസംരക്ഷണ ഘടകം?
A) സാങ്കേതികവിദ്യ
B) പരിസ്ഥിതി
C) സംസ്കാരം
D) ഇതൊന്നുമല്ല
6. ആറ് ലോകക്കപ്പ് കളിച്ച ആദ്യ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?
A) മിഥാലിരാജ്
B) ഹെയ്‌ലി മാത്യൂസ്
C) മെഗ് ലാനിംഗ്
D) പുനം റാവുട്ട്
7. 2091-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?
A) അമിതവ് ഘോഷ്
B) ദാമോദർ മൗസോ
C) അക്കിത്തം അച്യുതൻ നമ്പൂതിരി
D) ഒ.എൻ.വി. കുറുപ്പ്
8. എവിടെയാണ് 1857 കലാപം ആരംഭിച്ചത്?
A) ബോംബെ
B) ഡെൽഹി
C) മീററ്റ്
D) ബംഗാൾ
9. എന്നാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്?
A) ഒക്ടോബർ 7
B) ഫെബ്രുവരി 14
C) ഫെബ്രുവരി 28
D) മെയ് 11
10. ഏത് വർഷമാണ് “അന്താരാഷ്ട്ര സമാധാനത്തിൻറെയും വിശ്വാസത്തിന്റെയും വർഷമായി”തുർക്ക്മെനിസ്ഥാനിൽ നടത്തിയ യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചത്?
A) 2016
B) 2019
C) 2021
D) 2022
11. ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
A) ഇന്ത്യ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള കര അതിർത്തി പങ്കിടുന്നത് ബംഗ്ലാദേശുമായിട്ടാണ്
B) ഗൾഫ് ഓഫ് മാന്നാറും പാക് കടലിടുക്കും ഇന്ത്യയേയും ശ്രീലങ്കയേയുംവേർതിരിക്കുന്നു
C) റാഡ് ക്ലിഫ് രേഖ ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്നു
D) ഖൈബർ ചുരം ഇന്ത്യയേയും ഭൂട്ടാനേയും തമ്മിൽ ബന്ധിപ്പിക്കുന്നു
12. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
A) അർജന്റീന
B) അൾജീരിയ
C) ബ്രസീൽ
D) സൗദി അറേബ്യ
13. ഇന്ത്യയുടെ ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
A) ദൊഡബെട്ട
B) ആനമുടി
C) മഹേന്ദ്രഗിരി
D) മഹാബലേശ്വർ
14. താഴെതന്നിരിക്കുന്നവയിൽ ശുദ്ധജല തടാകമല്ലാത്തത് ഏത്?
A) വൂളാർ തടാകം
B) ദാൽ തടാകം
C) ലോക്തക് തടാകം
D) സംഭാർ തടാകം
15. സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
A) നർമ്മദ
B) കൃഷ്ണ
C) സത്ലജ്
D) മഹാനദി
16. താഴെപ്പറയുന്നവയിൽ ജർമ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത്?
A) ബൊക്കാറോ
B) ദുർഗ്ലാപ്പൂർ
C) റൂർക്കേല
D) ഭിലായ്
17. കോർബ കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
A) ഒഡിഷ
B) ജാർഖണ്ഡ്
C) മദ്ധ്യപ്രദേശ്
D) ഛത്തീസ്ഗഡ്
18. ദേശീയ ജലപാത - 2 ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
A) ഹാൽദിയ - അലഹബാദ്
B) സാദിയ - ധുബ്രി
C) കോട്ടപ്പുറം - കൊല്ലം
D) കാക്കിനാദ - പുതുച്ചേരി
19. നാഷണൽ റിമോട്ട് സെൻസിങ്ങ് സെന്ററിന്റെ ആസ്ഥാനം എവിടെ?
A) ഹൈദരാബാദ്
B) പൂനെ
C) ബാംഗ്ലൂർ
D) തിരുവനന്തപുരം
20. നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
A) തമിഴ്‌നാട്
B) ഉത്തർപ്രദേശ്
C) മഹാരാഷ്ട
D) രാജസ്ഥാൻ
21. നമ്മുടെ ദേശീയഗാനമായ “ജനഗണമന” ഏത് ഭാഷയിലാണ് രചിച്ചത്?
A) മറാത്തി
B) ഹിന്ദി
C) ബംഗാളി
D) ഗുജറാത്തി
22. ഇന്ത്യയുടെ ദേശീയഗീതമായ “വന്ദേമാതരം” ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
A) കപാൽകുണ്ഡല
B) ആനന്ദമഠം
C) ദൂർഗേഷ് നന്ദിനി
D) ദേവി ചാധുരാനി
23. ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്?
A) മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നത് ഭരണഘടനയാണ്
B) മൗലികാവകാശങ്ങളിൽ മാറ്റം വരുത്തുവാൻ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ
C) ഗവണ്മെന്റിന്റെ ഒരു ഘടകവും മൗലികാവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല
D) മൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല
24. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
A) 2005
B) 2004
C) 2006
D) 1999
25. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ആര്?
A) ജസ്റ്റിസ് എം.എൻ. വെങ്കടചെല്ലയ്യ
B) ജസ്റ്റിസ് രംഗനാഥ മിശ്ര
C) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
D) ജസ്റ്റിസ് ഇ.എസ്. വെങ്കട്ട രാമയ്യ
26. ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നും എടുത്തതാണ്?
A) അമേരിക്ക
B) ബ്രിട്ടൺ
C) സോവിയറ്റ് യൂണിയൻ
D) കാനഡ
27. ഇന്ത്യൻ ഭരണഘടനയുടെ “ആത്മാവും ഹൃദയവും” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?
A) ആർട്ടിക്കിൾ 32
B) ആർട്ടിക്കിൾ 31
C) ആർട്ടിക്കിൾ 33
D) ആർട്ടിക്കിൾ 21A
28. ഇന്ത്യയുടെ ദേശീയ മുദ്രയിൽ ഉൾപ്പെട്ടിട്ടുളള മൃഗങ്ങൾ ഏതെല്ലാം?
A) ആന, കാള, കടുവ, കുതിര
B) ആന, പശു, കടുവ, കുതിര
C) ആന, പശു, സിംഹം, കുതിര
D) ആന, കാള, സിംഹം, കുതിര
29. കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
A) സമത്വത്തിനുള്ള അവകാശം
B) സ്വാതന്ത്ര്യത്തിനുള്ള അവകാശം
C) സ്വത്തവകാശം
D) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
30. ത്രിവർണ്ണപതാകയെ ഇന്ത്യയുടെ ദേശീയപതാകയായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചതെന്ന്?
A) 1947 ജൂലൈ 22
B) 1947 ആഗസ്റ്റ് 15
C) 1950 ജനുവരി 26
D) 1949 നവംബർ 26
31. രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം :
A) മിറാത് - ഉൽ - അക്ബർ
B) ബോംബെ സമാചാർ
C) അമൃത ബസാർ പത്രിക
D) സംബാദ് കാമുദി
32. 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ വച്ച് നടന്ന ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഇന്ത്യൻ വനിത :
A) സരോജിനി നായിഡു
B) മാഡം ബിക്കാജികാമ
C) അരുണാ ആസഫലി
D) ആനി ബസന്റ്
33. പ്രത്യക്ഷ രക്ഷാ ദൈവസഭ - യെന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ :
A) കുമാരഗുരുദേവൻ
B) വാഗ്ഭടാനന്ദൻ
C) പണ്ഡിറ്റ് കെ.പി. കറൂപ്പൻ
D) സഹോദരൻ അയ്യപ്പൻ
34. ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള കാരണം ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചോർച്ചയാണെന്ന് ചോർച്ചാ സിദ്ധാന്തത്തിലൂടെ സമർത്ഥിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധൻ :
A) ദാദാഭായ് നവറോജി
B) ഗോപാല കൃഷ്ണ ഗോഖലെ
C) ബദറുദ്ദീൻ ത്വയ്യിബ്ജി
D) ഫിറോസ് ഷാ മേത്ത
35. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ :
A) ജവഹർലാൽ നെഹ്റു
B) ഡോ. രാജേന്ദ്ര പ്രസാദ്
C) മൗണ്ട് ബാറ്റൻ പ്രഭു
D) സി. രാജഗോപാലാചാരി
36. കേരളത്തിലെ ആദ്യത്ത സർവ്വകലാശാല :
A) സംസ്കൃത സർവ്വകലാശാല
B) തിരുവിതാംകൂർ സർവ്വകലാശാല
C) മഹാത്മാഗാന്ധി സർവ്വകലാശാല
D) കണ്ണൂർ സർവ്വകലാശാല
37. കേരള ഗാന്ധി എന്നറിയപ്പെടുന്നത് :
A) കെ. കേളപ്പൻ
B) ഇ. മൊയ്തു മൗലവി
C) പി. കൃഷ്ണപിള്ള
D) കെ. മാധവൻ നായർ
38. വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നീ കൃതികളുടെ രചയിതാവായ സാമൂഹ്യ പരിഷ്കർത്താവ് :
A) വൈകുണ്ഠ സ്വാമികൾ
B) ശ്രീനാരായണഗുരു
C) ചട്ടമ്പി സ്വാമികൾ
D) അയ്യങ്കാളി
39. സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രകൃതിവിഭാഗം :
A) സഹ്യപർവ്വതം
B) ഇടനാട്
C) മലനാട്
D) തീരപ്രദേശം
40. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം :
A) ഏനമാക്കൽ കായൽ
B) വെള്ളായണിക്കായൽ
C) പൂക്കോട്ട് കായൽ
D) ശാസ്താംകോട്ട തടാകം
41. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ :
A) വേമ്പനാട്ടു കായൽ
B) അഷ്ടമുടിക്കായൽ
C) കായംകുളം കായൽ
D) പരവൂർ കായൽ
42. താഴെ പറയുന്നവയിൽ റെയിൽവേ ഇല്ലാത്ത ജില്ല ഏത്?
A) പത്തനംതിട്ട
B) പാലക്കാട്
C) മലപ്പുറം
D) വയനാട്
43. രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം :
A) മിറാത് - ഉൽ - അക്ബർ
B) ബോംബെ സമാചാർ
C) അമൃത ബസാർ പത്രിക
D) സംബാദ് കാമുദി
44. കേരളത്തിലെ ദേശീയ ജലപാത :
A) NW 1
B) NW 2
C) NW 3
D) NW 4
45. 1817 ൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കികൊണ്ട് വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി :
A) ശ്രീചിത്തിര തിരുനാൾ
B) ഗൗരി പാർവ്വതി ഭായി
C) സ്വാതി തിരുനാൾ
D) ഉത്രം തിരുനാൾ
46. വൈക്കം സത്യാഗ്രഹ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സവർണ്ണജാഥ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
A) ടി.കെ. മാധവൻ
B) പി. കൃഷ്ണപിള്ള
C) മന്നത്ത് പത്മനാഭൻ
D) കെ. കേളപ്പൻ
47. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അവസാനത്തെ ബഹുജന സമരം :
A) ചമ്പാരൻ സത്യാഗ്രഹം
B) ഉപ്പ് സത്യാഗ്രഹം
C) നിസ്സഹകരണ സമരം
D) ക്വിറ്റ് ഇന്ത്യാ സമരം
48. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം നടന്നത് എവിടെവച്ച്?
A) ലാഹോർ
B) നാഗ്പൂർ
C) ബോംബെ
D) ബീഹാർ
49. “ലോകമാന്യ, - എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി :
A) ലാലാ ലജ്പത്റായ്
B) ബിപിൻ ചന്ദ്രപാൽ
C) സുഭാഷ് ചന്ദ്രബോസ്
D) ബാലഗംഗാധര തിലക്
50. സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ :
A) ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ
B) സാർജന്റ് കമ്മീഷൻ
C) ഡി.എസ്. കോത്താരി കമ്മീഷൻ
D) ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ
51. കേരളത്തിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം :
A) 1956
B) 1957
C) 1959
D) 1960
52. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ :
A) എച്ച്.എൻ. കുൻസ്രു
B) കെ.എം. പണിക്കർ
C) വി.പി. മേനോൻ
D) ജസ്റ്റിസ് ഫസൽ അലി
53. ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി ആരംഭിച്ച സ്ഥലം :
A) കാൺപൂർ
B) ലക്നൗ
C) മീററ്റ്
D) അലഹബാദ്
54. കേരളത്തിന്റെ ദേശീയോത്സവം :
A) വിഷു
B) ഓണം
C) നവരാത്രി
D) ശിവരാത്രി
55. വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?
A) കാലവർഷം
B) ഇടവപ്പാതി
C) തുലാവർഷം
D) ശൈല വൃഷ്ടി
56. “വരിക വരിക സഹജരേ -
വലിയ സഹന സമരമായ്'
ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :
A) കുമാരനാശാൻ
B) അംശി നാരായണപ്പിള്ള
C) ഡോ. പൽപ്പു
D) വള്ളത്തോൾ
57. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :
A) പാലക്കാട്
B) ആലപ്പുഴ
C) വയനാട്
D) കോട്ടയം
58. തിരുവിതാംകുറിലെ മുഖ്യ നിരത്തുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സാമൂഹ്യപരിഷ്കർത്താവ് :
A) അയ്യങ്കാളി
B) ചട്ടമ്പി സ്വാമികൾ
C) കുമാരഗുരുദേവൻ
D) ശ്രീനാരായണ ഗുരു
59. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം :
A) 1861
B) 1961
C) 1869
D) 1817
60. കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്നതിന്റെ പ്രധാന വേദി :
A) പൊന്നാനി
B) ഏറനാട്
C) വള്ളുവനാട്
D) പയ്യന്നൂർ
61. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും വായുവിലൂടെ പകരുന്ന രോഗങ്ങൾ തെരഞ്ഞെടുക്കുക :
i. ക്ഷയം
ii. ടൈഫോയ്ഡ്
iii. ചിക്കൻപോക്സ്
iv. എലിപ്പനി
A) i&ii
B) i&iii
C) i&iv
D) iii&iv
62. ആഹാരവസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത്?
A) ചർവണകം
B) ഉളിപ്പല്ലു
C) കോമ്പല്ല്
D) അഗ്രചർവണകം
63. “ലിംഗാധിഷ്ഠിത അക്രമ/സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള മെഡിക്കൽ പരിചരണം” എന്ന വിഷയത്തിൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
A) ഭൂമിക
B) നിരാമയ
C) സമന്വയ
D) മൃതസഞ്ജീവനി
64. സ്കർവ്വി ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) വിറ്റാമിൻ A
B) വിറ്റാമിൻ B
C) വിറ്റാമിൻ C
D) വിറ്റാമിൻ D
65. രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിലറിയപ്പെടുന്നു?
A) ഹീമോഗ്ലോബിൻ
B) കോശദ്രവ്യം
C) റൈബോസോം
D) പ്ലാസ്മ
66. താഴെ കൊടുത്തവയിൽ നെല്ലിന്റെ സങ്കരയിനങ്ങള്ല്ലാത്തത് ഏത്?
i. പവിത്ര
ii. അനാമിക
iii. ഹ്രസ്വ
iv. അർക്ക
A) ii&iv
B) i&ii
C) ii&iii
D) i&iv
67. താഴെ പറയുന്നവയിൽ ഇലകൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണകമേത്?
A) കരോട്ടിൻ
B) ക്ലോറോഫിൽ
C) ആന്തോസയനിൻ
D) സാന്തോഫിൽ
68. എണ്ണമലിനീകരണം തടയാൻ കഴിവുള്ള “സൂപ്പർ ബഗുകൾ” എന്ന ജനിതകമാറ്റം വരുത്തിയ ബാക്ടീരിയയെ വികസിപ്പിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആര്?
A) ഹർ ഗോവിന്ദ് ഖൊരാന
B) ആനന്ദ് മോഹൻ ചക്രവർത്തി
C) അനിൽ കാകോദ്കർ
D) അദിതി പന്ത്
69. കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം (CPCRI) സ്ഥിതിചെയ്യുന്നതെവിടെ?
A) തിരുവനന്തപുരം
B) കണ്ണൂർ
C) കാസർഗോഡ്
D) തൃശ്ശൂർ
70. സൈലന്റ് വാലി വന്യജിവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷമേത്?
A) 1983
B) 1987
C) 1982
D) 1984
71. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐസോട്ടോപ്പുകളുടെ ജോഡി കണ്ടെത്തുക :
72. അപ്രദ്രവ്യങ്ങൾക്ക് അയിരിനേക്കാൾ സാന്ദ്രത കുറവാണെങ്കിൽ ഉപയോഗപ്പെടുത്തുന്ന സാന്ദ്രണ മാർഗ്ഗം ഏത്?
A) കാന്തിക വിഭജനം
B) ലീച്ചിംഗ്
C) പ്ലവനപ്രക്രിയ
D) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
73. “റെയർ എർത്ത്സ്' എന്ന പേരിൽ അറിയപ്പെടുന്ന മൂലകങ്ങൾ ഏവ?
A) ആക്ടിനോയ്ഡുകൾ
B) ലാൻഥനോയ്ഡുകൾ
C) അന്തസ്സംക്രമണമൂലകങ്ങൾ
D) പ്രാതിനിധ്യമൂലകങ്ങൾ
74. ഘനജലത്തിന്റെ രാസസൂത്രം ഏത്?
A) H₂O
B) C₂O
C) D₂O
D) N₂O
75. ക്ലോറോംഫെനികോൾ എന്ന ഔഷധം താഴെ കൊടുത്തിരിക്കുന്ന ഏത് വിഭാഗത്തിൽപെടുന്നു?
A) അനാൾജെസിക്സ്
B) ആന്റിബയോട്ടിക്ക്
C) ആന്റിസെപ്റ്റിക്സ്
D) ഡിസിൻഫെക്ടന്റ്സ്
76. തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് :
A) ചാലനം
B) സംവഹനം
C) വികിരണം
D) സുചാലകം
77. താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യ ഊർജ്ജസ്രോതസ്സ് ഏതാണ്?
A) കാറ്റ്
B) തിരമാല
C) മണ്ണെണ്ണ
D) സൗരോർജ്ജം
78. ഇന്ത്യയുടെ ചൊവ്വാ ദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
A) ആദിത്യ
B) ചന്ദ്രയാൻ
C) ചൊവ്വ
D) മംഗൾയാൻ
79. പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്?
A) അപവർത്തനം
B) പ്രതിപതനം
C) പ്രകീർണ്ണനം
D) വർണ്ണം
80. ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് :
A) പരിക്രമണം
B) ഭ്രമണം
C) വർത്തുളചലനം
D) നേർരേഖാചലനം
81. വിട്ടുപോയ അക്കം കണ്ടെത്തുക : 4, 10, 6, 13, 8,
A) 10
B) 16
C) 12
D) 14
82. 50-15÷3x10÷27 എത്ര?
A) 27
B) 177
C) 76.5
D) 82
A) 0
B) 55
C) 5
D) 1
84. 210 നോട് എത്ര കൂട്ടിയാൽ 211 കിട്ടും?
A) 21
B) 210
C) 20
D) 211
85. 3x = 729 ആയാൽ 3x-1 എത്ര ?
A) 243
B) 728
C) 81
D) 730
86. a:b=2:5, b:c=4:3 ആയാൽ a:b:c എത്ര ?
A) 7 : 9 : 7
B) 8 : 20 : 15
C) 10 : 8 : 15
D) 7 : 10 : 9
87. ചിത്രത്തിലെ രൂപത്തിന്റെ പരപ്പളവ് എത്ര?
A) 56cm²
B) 42cm²
C) 36cm²
D) 60cm²
88. 35,28,x,42,32 ഇവയുടെ ശരാശരി 36 ആയാൽ x ന്റെ വില എത്ര ?
A) 36
B) 41
C) 38
D) 43
89. 1 2/3 + 2 2/1 + 3 1/3 എത്ര ?
A) 7 1/2
B) 6 1/3
C) 6 4/8
D) 7 1/3
90. ഒറ്റയാനെ കണ്ടെത്തുക : 29, 39, 49, 69
A) 49
B) 69
C) 99
D) 39
91. ഒരു വരിയിൽ ജോണി മുന്നിൽ നിന്നും 9-ാമതും പിന്നിൽ നിന്നും 8-ാമതും ആയാൽ വരിയിൽ ആകെ എത്ര പേരുണ്ട്?
A) 17
B) 16
C) 12
D) 15
92. ഒരാൾ A എന്ന സ്ഥലത്തുനിന്നും 25 മീറ്റർ മുന്നോട്ട് നടന്നു B യിലെത്തി. B യിൽ നിന്നും ഇടത്തോട്ട് 10 മീറ്റർ നടന്നു C യിലെത്തി. C യിൽ നിന്നും വലത്തോട്ട് 20 മീറ്റർ നടന്നു 2 യിലെത്തി. 2 യിൽ നിന്നും വീണ്ടും 10 മീറ്റർ വലത്തേക്ക് നടന്നു. അയാൾ ഇപ്പോൾ A യിൽ നിന്നും എത്ര അകലെയാണ്?
A) 65മീ.
B) 35മീ.
C) 45മീ.
D) 55മീ.
93. 2020 ഫെബ്രുവരി 1-0 തീയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-0 തിയ്യതി ഏത് ദിവസമാണ്?
A) ശനി
B) ഞായർ
C) തിങ്കൾ
D) ചൊവ്വ
94. aയും bയും ഒറ്റസംഖ്യകളായാൽ താഴെ പറയുന്നവയിൽ ഇരട്ടസംഖ്യ ആകുന്നത് ഏത്?
A) axb
B) axb+2
C) a+b+1
D) a+b
A) 474
B) 774
C) 477
D) 747
96. ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റർ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാൽ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര?
A) 160മീ.
B) 80മീ.
C) 1500 മീ.
D) 100 മീ.
97. ഒരു ക്ലോക്കിലെ സമയം 9 : 00 മണി ആയാൽ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര?
A) 30°
B) 60°
C) 90°
D) 45°
98. സോനു ഒരു സൈക്കിൾ 1,500 രൂപയ്ക്ക് വാങ്ങി. 15% ലാഭത്തിൽ സൈക്കിൾ ഹരിക്ക് വിറ്റു. എങ്കിൽ വിറ്റവില എത്ര?
A) 1515
B) 1625
C) 1550
D) 1725
99. ഒരാൾ 75 km/hr വേഗത്തിൽ കാറോടിക്കുന്നു. എങ്കിൽ 50 മിനിട്ടിൽ അയാൾ സഞ്ചരിച്ച ദൂരം എത്ര?
A) 65 കി.മീ.
B) 62.5 കി.മീ.
C) 60.5 കി.മീ.
D) 61.5 കി.മീ.
100. NAGPUR എന്നതിനെ OBHQVS എന്ന് പ്രതിനിധീകരിച്ചാൽ MVDLOPX എന്നത് ഏത് നഗരത്തെ പ്രതിനിധീകരിക്കുന്നു?
A) LUCKNOW
B) KOLKATA
C) MADURAI
D) LUDHIANA