Ayurveda Therapist Question paper and Answer key

PROVISIONAL ANSWER KEY
Question Code: 001/2024
Medium of Question- Malayalam/ Tamil/ Kannada
Name of Post: Ayurveda Therapist
Department: Pharmaceutical Corporation (IM) Kerala Ltd,
Indian Systems of medicine
Cat. Number: 097/2023, 098/2023, 194/2023
Date of Test : 03.01.2024


1. അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ്‌ ആര്‌?
A. ചരകാചാര്യൻ
B. സുശ്രുതാചാര്യൻ
C. വാഗ്ഭടാചാര്യൻ
D. മാധവാചാര്യൻ

2. വാതദോഷത്തിന്‌ ആധിക്യം ഉള്ള ദേശം ഏത്‌?
A. അനൂപദേശം
B. ജാംഗലദേശം
C. സാധാരണദേശം
D. മിശ്രദേശം

3. പരിചാരകന്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഉത്തമ ഗുണങ്ങൾ ഏവ?
A. സാമർത്ഥ്യം
B. ശുചിത്വം
C. ബുദ്ധിപാടവം
D. മേൽപ്പറഞ്ഞവയെല്ലാം

4. അഭ്യംഗത്തിന്റെ ഗുണമായി പറയപ്പെട്ടിട്ടില്ലാത്തത്‌ ഇവയിൽ ഏത്‌?
A. ജരാനാശനം
B. വാതഹരം
C. കഫഹരം
D. ദൃഷ്ടിപ്രസാദനം

5. അവനവന്റെ അർദ്ധശക്തിക്കൊത്തവിധം വ്യായാമം വിധിച്ചിട്ടുള്ള കാലം :
A. ഹേമന്തം, ശിശിരം
B. വർഷം, ശരത്‌
C. ഗ്രീഷ്മം, വർഷം
D. ശരത്‌, ഗ്രീഷ്മം

6. ശാരീരിക വേഗങ്ങളുടെ പൊതുസ്വഭാവം ഇങ്ങനെയാണ്‌, അവയെ :
A. തടയരുത്‌
B. ബലമായി പ്രവർത്തിപ്പിക്കരുത്‌
C. ഇവ രണ്ടുമാണ്‌
D. ഇവ രണ്ടുമല്ല

7. ലോഭം, ഈർഷ്യ, ദേഷ്യം തുടങ്ങിയവ :
A. തടയാവുന്ന വേഗങ്ങളാണ്‌
B. മാനസിക വേഗങ്ങളാണ്‌
C. രണ്ടും ആണ്‌
D. രണ്ടും അല്ല

8. ധാതുക്കളുടെയും അവയുടെ വിശിഷ്ട കർമ്മങ്ങളുടെയും ശരിയായ ജോഡി തിരഞ്ഞെടുക്കുക :
A. രസം-ജീവനം
B. രക്തം-ലേപനം
C. മാംസം-പ്രീണനം
D. മാംസം-ലേപനം

9. വിശപ്പ്‌, ദാഹം, രുചി, ശരീര മാർദ്ദവം എന്നിവയെ നിർവഹിക്കുന്നത്‌ വിശേഷേണ ഏത്‌ ദോഷമാണ്‌?
A. വാതം
B. കഫം
C. പിത്തം
D. ഇവ ഏതുമല്ല

10. വാതത്തിന്റെയും പിത്തത്തിന്റെയും വിശേഷ സ്ഥാനമായി പറയപ്പെട്ടിരിക്കുന്ന ഇന്ദ്രിയം :
A. ശ്രോത്രേന്ദ്രിയം
B. സ്പർശനേന്ദ്രിയം
C. ഘ്രാണേന്ദ്രിയം
D. രസനേന്ദ്രിയം

11. പുരീഷം, മൂത്രം, ആർത്തവം എന്നിവയുടെ ശരിയായ പുറന്തള്ളൽ നിർവഹിക്കുന്നത്‌ ഈ വായുവാണ്‌ :
A. വ്യാന വായു
B. ഉദാന വായു
C. സമാന വായു
D. അപാന വായു

12. മധുരം, അമ്ലം, ലവണം എന്നീ രസങ്ങളുള്ള ഭോജ്യങ്ങൾ ഏതു ദോഷത്തിന്റെ ഉപക്രമമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു?
A. വാതദോഷോപക്രമം
B. പിത്തദോഷോപ്രക്രമം
C. കഫദോഷോപക്രമം
D. ഇവ ഒന്നുമല്ല

13. പഴകിയ മദ്യങ്ങളും ഉറക്കമിളപ്പും ഏതു ദോഷത്തിന്റെ ഉപക്രമമായി പറഞ്ഞിരിക്കുന്നു?
A. വാതം
B. പിത്തം
C. കഫം
D. ഇവ ഒന്നുമല്ല

14. കഫ-വാത സംസർഗ്ഗത്തിൽ ചികിത്സയായി നിർദ്ദേശിച്ചിരിക്കുന്നത്‌ ഏതു ഋതുചര്യ ക്രമമാണ്‌?
A. വസന്തചര്യ
B. ശരത്ചര്യ
C. ഗ്രീഷ്മചര്യ
D. വർഷചര്യ

15. അപാന കോപത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഔഷധ സേവനകാലം :
A. അന്നത്തിന്റെ ആദിയിൽ
B. അന്നത്തിന്റെ മദ്ധ്യത്തിൽ
C. അന്നത്തിന്റെ അവസാനം
D. അന്നത്തോടൊപ്പം

16. ഹൃദയം ഏത്‌ സ്രോതസ്സിന്റെ മൂലസ്ഥാനമാണ്‌?
A. അന്നവഹസ്രോതസ്സ്‌
B. രക്തവഹസ്രോരസ്സ്‌
C. പ്രാണവഹസ്രോരസ്സ്‌
D. ഉദകവഹസ്രോതസ്സ്‌

17. വലത്തേ ശ്വാസകോശത്തിന്‌ സാധാരണനിലയിൽ എത്ര ലോബുകളാണ്‌ ഉള്ളത്‌?
A. ഒന്ന്‌
B. മൂന്ന്‌
C. രണ്ട്‌
D. നാല്‌

18. സുഷുമ്നാനാഡിയിൽ നിന്നും പുറപ്പെടുന്ന നാഡികൾ (സ്പൈനൽ നെർവ്സ്‌) എത്ര?
A. 31 ജോഡി
B. 31 എണ്ണം
C. 30 ജോഡി
D. 30 എണ്ണം

19. ഏത്‌ അസ്ഥിയിലാണ്‌ ശ്രോത്രേന്ദ്രിയം (ഇയർ) സ്ഥിതി ചെയുന്നത്‌?
A. ഫ്രോൺറ്റൽ
B. ഓക്സിപ്പിറ്റൽ
C. സ്ഫീനോയ്ഡ്‌
D. ടെമ്പറൽ

20. സർവ്വസന്ധികളിലും കാണപ്പെടുന്ന കലയുടെ പേര്‌ എന്ത്‌?
A. ശ്ലേഷ്മധരകല
B. പിത്തധരകല
C. രക്തധരകല
D. മേദോധരകല

21. ഏതു മാസത്തിലാണ്‌ ഗർഭത്തിന്‌ ബുദ്ധിവികാസം സംഭവിക്കുന്നത്‌?
A. 4-ാംമാസം
B. 6-ാം മാസം
C. 5-ാംമാസം
D. 7-ാംമാസം

22. ഏറ്റവും ചെറിയ വാരിയെല്ല്‌ (റിമ്പ്) ഏതാണ്‌?
A. 1-ാമത്തെ
B. 2-ാമത്തെ
C. 11-ാമത്തെ
D. 12-ാമത്തെ

23. മസ്തിഷ്കത്തിന്റെ ആവരണത്തിന്‌ എത്ര പാളികൾ (ലെയർ) ഉണ്ട്‌?
A. രണ്ട്‌
B. മൂന്ന്‌
C. അഞ്ച്‌
D. ഒന്ന്‌

24. ഏതെല്ലാം അസ്ഥികൾ ചേർന്നാണ്‌ ജാനുസന്ധി (കാൽമുട്ടിന്റെ സന്ധി) രൂപം കൊണ്ടിരിക്കുന്നത്‌?
A. ഫീമർ, ടിബിയ
B. ഫീമർ, ടിബിയ, ഫിബുല
C. ഫീമർ, പാറ്റല്ല, ടിബിയ
D. ഫീമർ, ഫിബുല, പാറ്റല്ല

25. അണ്ഡാശയത്തിൽ നിന്നും (ഓവറി) ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണ്‌?
A. ഈസ്ട്രജൻ
B. ഓക്സൈറ്റോസിൻ
C. ആൽടോസ്ടീറോൺ
D. ടെസ്റ്റോസ്റ്റീറോൺ

26. അസ്ഥിയുടെ ഉപധാതു ഏതാണ്‌?
A. സ്വേദം
B. മജ്ജ
C. ദന്തം
D. വസ

27. 'ജീവനം' ഏതു ധാതുവിന്റെ വിശിഷ്ട കർമ്മമാണ്‌?
A. രസം
B. രക്തം
C. മജ്ജ
D. അസ്ഥി

28. ത്വക്കിൽ സ്ഥിതിചെയുന്ന പിത്തത്തിന്റെ വകഭേദം ഏതാണ്‌?
A. പാചകം
B. ആലോചകം
C. രഞ്ജകം
D. ഭ്രാജകം

29. താഴെ പറയുന്ന ഏതു വിഭാഗത്തിലാണ്‌ വസ്തിമർമ്മം ഉൾപ്പെടുന്നത്‌?
A. സദ്യപ്രാണഹരം
B. രുജാകരം
C. കാലാന്തരപ്രാണഹരം
D. വിശല്യഘ്നം

30. ഒന്നാമത്തെ കശേരുവിന്റെ (1st സെർവൈയ്ക്കൽ) പേരെന്ത്‌?
A. ആക്സിസ്‌
B. അറ്റ്ലസ്‌
C. തൊറാസിക്ക്‌
D. വെർടിബ്ര പ്രോമിനൻസ്‌

31. ദഹനപ്രക്രിയയിൽ കൊഴുപ്പിന്റെ ദഹനം നടത്തുന്നത്‌ ഏത്‌ എൻസൈമുകളാണ്‌?
A. ലിപേസ്‌
B. അമിലേസ്‌
C. ലാക്റ്റേസ്‌
D. പ്രോട്ടിയേസ്‌

32. ചെവിയിലെ അസ്ഥികളിൽ കർണ്ണപുടത്തിലേക്ക്‌ (ഇയർ ഡ്രം) ബന്ധിച്ചിരിക്കുന്ന അസ്ഥി ഏത്‌?
A. ഇൻകസ്‌
B. സ്റ്റേപിസ്‌
C. മാലിയസ്‌
D. കോക്ളിയ

33. ഒരു കാലിൽ എത്ര ടാർസൽ അസ്ഥികൾ ഉണ്ട്‌?
A. 7
B. 8
C. 6
D. 9

34. വർത്തി ഉണ്ടാക്കാനുള്ള ശരിയായ രീതി ഏതാണെന്ന്‌ തിരഞ്ഞെടുക്കുക :
1. മരുന്നുകൾ പൊടിച്ച്‌ ഉരുക്കിയ ശർക്കരയുമായി ചേർത്തിളക്കി ആവശ്യാനുസരണം ഉരുട്ടി ഉണക്കി എടുക്കുക
2. മരുന്നുകൾ കുഴമ്പു രൂപത്തിൽ പബഖടികാ ചൂർണ്ണം ചേർത്ത്‌ അരച്ചെടുത്ത്‌ ആവശ്യാനുസരണം ഉരുട്ടി എടുത്ത്‌ ഉണക്കിയെടുക്കുക
3. മരുന്നുകൾ പൊടിച്ച്‌ ശുദ്ധിചെയ്ത ഗുഗ്ഗുലുവുമായി ചേർത്തിളക്കി ആവശ്യാനുസരണം
4. ഉരുട്ടി ഉണക്കി എടുക്കുക
A. ശരിയുത്തരം 1 ആണ്‌
B. ശരിയുത്തരം 2 ഉം 3 ഉം ആണ്‌
C. ശരിയുത്തരം 1 ഉം 3 ഉം ആണ്‌
D. മൂന്ന്‌ രീതികളും ശരിയാണ്‌

35. മാധു തൈലിക വസ്തിയുടെ ഘടകങ്ങളുടെയും അവയുടെ അളവിന്റെയും കണക്കിൽ ഏതാണ്‌ ശരി ?
A. മധു, തൈലം, മലങ്കാരക്ക, ഏരണ്ഡമൂലക്വാഥം എന്നിവ സമം, ശതകുപ്പ പകുതി, ഇന്തുപ്പ്‌ നാലിലൊന്ന്‌
B. മധു, തൈലം, ഏരണ്ഡമൂലക്വാഥം എന്നിവ സമം, ശതകുപ്പ പകുതി, ഇന്തുപ്പ്‌ നാലിലൊന്ന്‌, മലങ്കാരക്ക ഒന്ന്‌
C. മധു, തൈലം, മലങ്കാരക്ക കൽക്കം, എരണ്ഡ പ്ര്ര കൽക്കം എന്നിവ സമം, ശതകുപ്പ പകുതി, ഇന്തുപ്പ്‌ നാലിലൊന്ന്‌
D. മധു, തൈലം എന്നിവ സമം, മലങ്കാരക്ക കൽക്കം പകുതി, ശതകുപ്പ നാലിലൊന്ന്‌, ഇന്തുപ്പ്‌ എട്ടിലൊന്ന്‌, എല്ലാത്തിനും സമം എരഞണ്ഡമൂലക്വാഥം

36. ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
A. യവാഗു ഉണ്ടാക്കുവാൻ അരിയുടെ സമവും വിലേപിയും പേയയും ഉണ്ടാക്കുവാൻ യഥാക്രമം അരിയുടെ നാലിരട്ടിയും, പതിനാറിരട്ടിയും ആണ്‌ വെള്ളം ചേർക്കേണ്ടത്‌
B. പേയ ഉണ്ടാക്കുവാൻ അരിയുടെ പതിനാറിരട്ടിയും യവാഗുവും വിലേപിയും ഉണ്ടാക്കുവാൻ യഥാക്രമം അരിയുടെ സമവും നാലിരട്ടിയും ആണ്‌ വെള്ളം ചേർക്കേണ്ടത്‌
C. വിലേപിയും യവാഗുവും പേയയും ഉണ്ടാക്കുവാൻ യഥാക്രമം അരിയുടെ ഇരട്ടിയും, എട്ടിരട്ടിയും പതിനാറിരട്ടിയും ആണ്‌ വെള്ളം ചേർക്കേണ്ടത്‌
D. വിലേപിയും പേയയും യവാഗുവും ഉണ്ടാക്കുവാൻ യഥാക്രമം അരിയുടെ നാലിരട്ടിയും, പതിനാലിരട്ടിയും പതിനാറിരട്ടിയും ആണ്‌ വെള്ളം ചേർക്കേണ്ടത്‌

37. ഈ പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക :
1.ഗ്രാം, മില്ലിഗ്രാം മുതലായവ പാതവ മാനങ്ങളുടെ ആധുനിക രീതിയിലുള്ള ഏകകങ്ങളാണ്‌
2. ലിറ്റർ, മില്ലീമീറ്റർ മുതലായവ ദ്രുവയ മാനങ്ങളുടെ ആധുനിക രീതിയിലുള്ള ഏകകങ്ങളാണ്‌
3.സെക്കന്റ്‌, മിനിറ്റ്‌ മുതലായവ മാഗധ മാനങ്ങളുടെ ആധുനിക രീതിയിലുള്ള ഏകകങ്ങളാണ്‌
4. മീറ്റർ, സെന്റീമീറ്റർ മുതലായവ പായ്യ മാനങ്ങളുടെ ആധുനിക രീതിയിലുള്ള ഏകകങ്ങളാണ്‌
A. ശരിയുത്തരം1 ഉം 3 ഉം ആണ്‌
B. ശരിയുത്തരം 2 ഉം 3 ഉം ആണ്‌
C. ശരിയുത്തരം 3 ഉം 4 ഉം ആണ്‌
D. ശരിയുത്തരം 1 ഉം 2 ഉം 4 ഉം ആണ്‌

38. കഷായം പാകപ്പെടുത്തുമ്പോൾ ഇതിൽ ഏതാണ്‌ ശരി?
1. പ്രാണികളും മറ്റും വീണ്‌ വിഷാക്തമാകാതിരിക്കാനായി പാത്രം മൂടി കൊണ്ട്‌ അടച്ച്‌ വേണം കഷായം വേവിക്കുവാൻ
2. അടച്ച്‌ വേവിച്ചാൽ കഷായം ദുർജ്ജരമാകും എന്നതിനാൽ പാത്രം മൂടാതെയാണ്‌ കഷായം വേവിക്കേണ്ടത്‌
3. മരുന്നുകളുടെ രസവീര്യങ്ങൾ നന്നായി ഇറങ്ങുവാൻ പാത്രം മൂടിക്കൊണ്ട്‌ അടച്ചുവേണം കഷായം വേവിക്കുവാൻ
4. ആവശ്യാനുസരണം ദ്രവ്യങ്ങൾ ചേർത്ത്‌ ഇളക്കിക്കൊണ്ടിരിക്കാനായി പാത്രം മൂടാതെയാണ്‌ കഷായം വേവിക്കേണ്ടത്‌
A. ശരിയുത്തരം 4 ആണ്‌
B. ശരിയുത്തരം 3 ആണ്‌
C. ശരിയുത്തരം 2 ആണ്‌
D. ശരിയുത്തരം 1 ഉം 3 ഉം ആണ്‌

39. കഷായം ഉണ്ടാക്കാനെടുക്കുന്ന ജലത്തിന്റെ അളവ്‌ എപ്രകാരമായിരിക്കണം എന്നാണ്‌ ശാർങ്ങ്ധരാചാര്യന്റെ അഭിപ്രായം :
A. മൃദു ദ്രവ്യങ്ങൾക്ക്‌ രണ്ടിരട്ടി, മധ്യമ ദ്രവ്യങ്ങൾക്ക്‌ നാലിരട്ടി, കഠിന ദ്രവ്യങ്ങൾക്ക്‌ എട്ടിരട്ടി, അതികറഠിന്ദവ്യങ്ങൾക്ക്‌ പതിനാറിരട്ടി
B. മൃദു ദ്രവ്യങ്ങൾക്ക്‌ നാലിരട്ടി, കഠിന ദ്രവ്യങ്ങൾക്ക്‌ എട്ടിരട്ടി, മധ്യമ ദ്രവ്യങ്ങൾക്ക്‌ എട്ടിരട്ടി, അതികറഠിന്ദവ്യങ്ങൾക്ക്‌ പതിനാറിരട്ടി
C. മൃദു ദ്രവ്യങ്ങൾക്ക്‌ നാലിരട്ടി, മധ്യമ ദ്രവ്യങ്ങൾക്ക്‌ എട്ടിരട്ടി, കഠിന ദ്രവ്യങ്ങൾക്ക്‌ പത്തിരട്ടി, അതികഠിന്രദ്വ്യങ്ങൾക്ക്‌ പതിനാറിരട്ടി
D. മൃദു ദ്രവ്യങ്ങൾക്ക്‌ നാലിരട്ടി, മധ്യമ ദ്രവ്യങ്ങൾക്ക്‌ എട്ടിരട്ടി, കഠിന ദ്രവ്യങ്ങൾക്ക്‌ പന്ത്രണ്ടിരട്ടി, അതികഠിന്ദ്രവ്യങ്ങൾക്ക്‌ പതിനാറിരട്ടി

40. വിപാകത്തെക്കുറിച്ച്‌ ഇവിടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏറ്റവും ശരിയായത്‌ ഏതാണ്‌?
1. വാഗ്ഭടന്റെ അഭിപ്രായത്തിൽ മധുരവും ലവണവും മധുരവിപാകമായും അമും അമുവിപാകമായും കഷായ കടു തിക്തരസങ്ങൾ കടു വിപാകമായും മാറുന്നു
2. സുശ്രുതന്റെ അഭിപ്രായത്തിൽ മധുരം കടു എന്നിങ്ങനെ വിപാകങ്ങൾ രണ്ടെണ്ണമാണ്‌
3. നാഗാർജുനന്റെ അഭിപ്രായത്തിൽ ശീത സ്നിഗ്ധ ഗുരു പിച്ചിലങ്ങൾ ഗുരുവിപാകമായും ലഘു രൂക്ഷ വിശദ തീക്ഷ്ണങ്ങൾ ലഘു വിപാകമായും മാറുന്നു
4. പരാശരന്റെ അഭിപ്രായത്തിൽ കടുരസം കടുവിപാകമായും അമും അമുവിപാകമായും
മധുര ലവണ കഷായ തിക്ത രസങ്ങൾ മധുര വിപാകമായും മാറുന്നു
A. 1 ആണ്‌ ശരി
B. 2 ഉം 3 ഉം ആണ്‌ ശരി
C. 1ഉം 2ഉം 3ഉം ആണ്‌ ശരി
D.1ഉം 2ഉം 3ഉം 4ഉം ആണ്‌ ശരി

41. ഗുണങ്ങളെക്കുറിച്ച്‌ ഇവിടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏറ്റവും ശരിയായത്‌ ഏതാണ്‌?
1. ഗുരു, ലഘു, മന്ദം, തീക്ഷ്ണം എന്നിവ സാമാന്യ ഗുണങ്ങളിൽ പെട്ടതാണ്‌
2.വ്യവായീ, വികാശീ, ആശുകാരി എന്നിവ കർമ്മണ്യ ഗുണങ്ങളിൽ പെട്ടതാണ്‌
3. സംയോഗം, യുക്തി, വിഭാഗം എന്നിവ ചികിത്സോപയോഗ ഗുണങ്ങളിൽ പെട്ടതാണ്‌
4. വിസ്രം, മൃത്സ്നം, മസൃണം എന്നിവ വിശിഷ്ട ഗുണങ്ങളിൽ പെട്ടതാണ്‌
A. 1 ഉം 2 ഉം ശരിയാണ്‌
B. 3 ഉം 4 ഉം ശരിയാണ്‌
C. 1 ഉം 3 ഉം ശരിയാണ്‌
D. 1 ഉം 2 ഉം3ഉം 4 ഉം ശരിയാണ്‌

42. അഷ്ടവിധ വീര്യങ്ങൾ ഈ പറയുന്നവയിൽ ഏതാണ്‌?
A. ഗുരു, സ്നിഗ്ധം, ശീതം, മൃദു, രൂക്ഷം, കഠിനം, ലഘു, ഉഷ്ണം എന്നിവ
B. ലഷു, സ്നിഗ്ധം, ഗുരു, ശീതം, രൂക്ഷം, ഉഷ്ണം, തീക്ഷ്ണം, ശ്ശുക്ഷ്ണം എന്നിവ
C. ഗുരു, ശീതം, മൃദു, രൂക്ഷം, ലഘു, ഉഷ്ണം, തീക്ഷ്ണം, സ്നിഗ്ധം എന്നിവ
D. തീക്ഷ്ണം, സരം, ഗുരു, ശീതം, സൂക്ഷ്മം, ലഘു, രൂക്ഷം, ഉഷ്ണം എന്നിവ

43. ഒരു രോഗിക്ക്‌ സാമുദ്ഗമായി ഔഷധം നൽകാൻ നിർദ്ദേശിക്കപ്പെട്ടാൽ എന്താണർത്ഥം?
A. ചെറുപയർ കൊണ്ടുണ്ടാക്കിയ ആഹാരം കഴിച്ചുകൊണ്ടാണ്‌ ഔഷധം സേവിക്കേണ്ടത്‌
B. ചെറുപയർ കൊണ്ടുണ്ടാക്കിയ ആഹാരത്തിന്റെയുള്ളിൽ ഔഷധം വെച്ച്‌ നൽകണം
C. ഔഷധം സേവിക്കുന്നതിനു തൊട്ടുമുമ്പും ശേഷവും ആയി ആഹാരം നൽകണം
D. ആഹാരം നൽകുന്നതിനു തൊട്ടുമുമ്പും ശേഷവും ആയി ഔഷധം നൽകണം

44. പ്രഭാവജ കർമ്മങ്ങളെക്കുറിച്ചുള്ള ഈ പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക :
1. പാല്‌ മലശോധന ഉണ്ടാക്കുന്നതിന്റെ കാരണം പ്രഭാവമാണ്‌
2. കുരുമുളക്‌ കാസം ശമിപ്പിക്കുന്നതിന്റെ കാരണം പ്രഭാവമാണ്‌
3. കുടജം അതീസാരം ശമിപ്പിക്കുന്നതിന്റെ കാരണം പ്രഭാവമാണ്‌
4. ചിത്രകം ദീപനവും പാചനവും ചെയുന്നതിന്റെ കാരണം പ്രഭാവമാണ്‌
A. 1 ഉം 4 ഉം ശരിയാണ്‌
B. 3 ഉം 4 ഉം ശരിയാണ്‌
C. 1 ഉം 2 ഉം3 ഉം 4 ഉം ശരിയാണ്‌
D. 1 ഉം 2 ഉം 3 ഉം 4 ഉം തെറ്റാണ്‌

45. ഈ പറയുന്നവയിൽ ശരിയും തെറ്റും ഏതൊക്കെയാണ്‌?
1. സ്നേഹന പുടപാകം തയാറാക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളിൽ വസാ, മജ്ജാ, മേദസ്‌ എന്നിവ ഉൾപ്പെടുന്നു
2. രോപണ പുടപാകം തയാറാക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളിൽ മുലപ്പാൽ, കയ്പ്‌ രസമുള്ള ദ്രവ്യങ്ങൾ, എന്നിവ ഉൾപ്പെടുന്നു
3. സ്നേഹന പുടപാകം തയയാറാക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളിൽ മധുര രസ ദ്രവ്യങ്ങൾ നെയ്യ്‌ എന്നിവ ഉൾപ്പെടുന്നു
4. ലേഖന പുടപാകം തയാറാക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളിൽ ലോഹ ചൂർണ്ണം, അന്നഭേദി ഇന്തുപ്പ്‌ എന്നിവ ഉൾപ്പെടുന്നു
A. 1 ഉം 4ഉം ശരിയാണ്‌
B. 3ഉം 4 ഉം ശരിയാണ്‌
C. 1 ഉം 2 ഉം 3 ഉം 4 ഉം ശരിയാണ്‌
D. 1 ഉം 2 ഉം 3 ഉം 4 ഉം തെറ്റാണ്‌

46. അളവ്‌ തൂക്കങ്ങളെക്കുറിച്ചുള്ള ഈ പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക :
1 ഒരു പലം എന്നാൽ 48 ഗ്രാമും ഒരു മാനികാ എന്നാൽ 384 ഗ്രാമും ഒരു ആഷകം എന്നാൽ 64 പലവും ആണ്‌
2 ഒരു പലം എന്നാൽ 48 ഗ്രാമും ഒരു മാനികാ എന്നാൽ 384 ഗ്രാമും ഒരു ദ്രോണം എന്നാൽ 256 പലവും ആണ്‌
3. ഒരു പലം എന്നാൽ 48 ഗ്രാമും ഒരു പ്രസ്ഥം എന്നാൽ 768 ഗ്രാമും ഒരു ദ്രോണം എന്നാൽ 3072 ഗ്രാമും ആണ്‌
4. ഒരു മാഷം എന്നാൽ 12 ഗ്രാമും ഒരു മാനികാ എന്നാൽ 768 ഗ്രാമും ഒരു ദ്രോണം എന്നാൽ 12 പ്രസ്ഥവും ആണ്‌
A. 1 ഉം 4 ഉം ശരിയാണ്‌
B. 3 ഉം 4 ഉം ശരിയാണ്‌
C. 1 ഉം 3 ഉം ശരിയാണ്‌
D. 1 ഉം 2 ഉം ശരിയാണ്‌





49. സിരാവേധം എന്ന ചികിത്സയെ സംബന്ധിച്ച്‌ രണ്ട്‌ സൂചനകൾ താഴെ കൊടുക്കുന്നു. ഇത്‌ പരിശോധിച്ച്‌ ഏറ്റവും ശരിയായ ഉത്തരം കണ്ടെത്തുക :
സൂചന (1) - 20 വയസ്സ്‌ തികയാത്തവരിൽ സിരാവേധം പാടില്ല
സൂചന (2) - 70 വയസ്സ്‌ കഴിഞ്ഞവരിൽ സിരാവേധം പാടില്ല
A. സൂചന (2) മാത്രമാണ്‌ ശരി
B. സൂചന (1) & സൂചന (2) ശരിയാണ്‌
C. സൂചന (1) ശരിയും സൂചന (9) തെറ്റുമാണ്‌
D. സൂചന (1) മാത്രമാണ്‌ ശരി

50. താഴെ സൂചിപ്പിക്കുന്നതിൽ വസ്തി ചികിത്സയെ സംബന്ധിച്ച്‌ ഏറ്റവും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
A. കാലവസ്തി, കർമ്മവസ്തി എന്നിവ സ്നേഹവസ്തികൾ ആണ്‌
B. നിരൂഹവസ്തി, ഉത്തരവസ്തി, അനുവാസന വസ്തി എന്നിവയാണ്‌ വസ്തിയുടെ ഭേദങ്ങൾ
C. വസ്തി ചികിത്സ ഒരിക്കലും രാത്രി ചെയ്യാൻ പാടില്ല
D. വസ്തി ചികിത്സയിലൂടെ വാതദോഷം മാത്രം സമീകരിക്കപ്പെടുന്നു

51. കഴുത്തിന്‌ മുകളിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും അനുയോജ്യമായ ശോധന ചികിത്സ ഏതാണ്‌?
A. ശിരോവസ്തി
B. നസ്യം
C. ശിരോ അഭ്യംഗം
D. ഞവരതേപ്പ്‌

52. ഏറ്റവും ശ്രേഷ്ഠമായ വമന ഔഷധം ഏതാണ്‌?
A. ഉഷ്ണക്ഷീരം
B. അവിപത്തി ചൂർണ്ണം
C. മലങ്കാര
D. തിപ്പലി

53. താഴെ പറയുന്നവയിൽ എല്ലാ ഋതുക്കളിലും വിരേചന ഔഷധമായി ഉപയോഗിക്കാവുന്നത്‌ തെരഞ്ഞെടുക്കുക :
A. കല്യാണകഗുഡം
B. ആവണക്കെണ്ണ
C. അവിപത്തി ചൂർണ്ണം
D. ത്രിഫലാചൂർണ്ണം

54. താഴെ കൊടുത്തിട്ടുള്ളവയിൽ നിന്ന്‌ ഏറ്റവും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
1. ഉപനാഹ സ്വേദം ആഗ്നേയമാണ്‌
2. ഉപനാഹ സ്വേദം അനാഗ്നേയമാണ്‌
A. 1 മാത്രമാണ്‌ ശരി
B. 2 മാത്രമാണ്‌ ശരി
C. രണ്ടു പ്രസ്താവനകളും ശരിയാണ്‌
D. രണ്ടു പ്രസ്താവനകളും തെറ്റാണ്‌

55. സാധാരണയായി എത്ര ശാരീരിക നിലകളിൽ കായസേകത്തിനായി രോഗിയെ ധാരാപ്പാത്തിയിൽ ക്രമീകരിക്കണം?
A. 3
B. 5
C. 7

D.10

56. താഴെ വിവരിക്കുന്നതിൽ ബഹിഃപരിമാർജ്ജന ചികിത്സ ഏതാണ്‌?
A. രക്തമോക്ഷം
B. ഉദ്വർത്തനം
C. സ്നേഹപാനം
D. ഹർഷണം

57. ശിരോവസ്തി തുടർച്ചയായി പരമാവധി എത്ര ദിവസം ചെയാം?
A. 7
B. 10
C. 14
D. 21

58. ഒരു പ്രത്യേക സ്ഥലത്ത്‌ ദുഷിച്ചിരിക്കുന്ന രക്തത്തെ പുറത്തുകളയുന്നതിന്‌ ഏറ്റവും അനുയോജ്യമായ ചികിത്സാ രീതി ഏതാണ്‌?
A. സിരാവേധം
B. അലാബുയന്ത്രാവചരണം
C. പ്രച്ഛാന്നം
D. ജളൂകാവചരണം

59. താഴെ പറയുന്നവയിൽ സ്വേദത്തിന്റെ അതിയോഗം മൂലം സംഭവിക്കാവുന്ന അവസ്ഥകളിൽ ഏറ്റവും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക:
A. സന്ധിശോഫം മാത്രം
B. രക്തകോപം മാത്രം
C. വാതകഫവൃദ്ധി
D. രക്തകോപം & ജരം

60. പിത്ത ദോഷം വർദ്ധിച്ചുണ്ടാകുന്ന രോഗങ്ങളുടെ ഏറ്റവും വിശേഷപ്പെട്ട ശോധന ചികിത്സ തെരഞ്ഞെടുക്കുക :
A. രക്തമോക്ഷം
B. അനുലോമനം
C. വമനം
D. വിരേചനം

61. ധാരാപ്പാത്തി തയ്യാറാക്കാൻ സാധാരണ ഉപയോഗിക്കുന്ന മരങ്ങളെ സംബന്ധിച്ച്‌ ഏറ്റവും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
1. വേപ്പ്‌, കരിങ്ങാലി, ഇലഞ്ഞി എന്നിവ ഉപയോഗിക്കാം
2. നീർമരുത്‌ ഉപയോഗിക്കരുത്‌
A. 1 മാത്രം ശരിയാണ്‌
B. 2 മാത്രം ശരിയാണ്‌
C. രണ്ടും ശരിയാണ്‌
D. രണ്ടും തെറ്റാണ്‌

62. ഏറ്റവും പിത്തശമനമായ സ്നേഹന ഔഷധം :
A. തൈലം
B. ഘൃതം
C. വസ
D. മജ്ജ

63. ഹ്രസ്വ മാത്രയിൽ നടത്തുന്ന സ്നേഹപാനം എത്ര സമയം കൊണ്ട്‌ ദഹിക്കാം?
A. 2 മണിക്കൂർ
B. 3 മണിക്കൂർ
C. 6 മണിക്കൂർ
D. 24 മണിക്കൂർ

64. മൂർഭദ്ധതൈല ഭേദങ്ങൾ എത്ര?
A. 7
B. 4
C. 13
D. 6

65. തീവ്രമായ ശിരോരോഗങ്ങളിൽ ഏറ്റവും യോഗ്യമായ ചികിത്സാ രീതി എന്ന വിശേഷണത്തിന്‌ അർഹമായത്‌ താഴെ സൂചിപ്പിക്കുന്നവയിൽ ഏതാണ്‌?
A. നസ്യം
B. ശിരോവസ്തി
C. ശിരോധാര
D. തക്രധാര

66. താഴെ സൂചിപ്പിക്കുന്നതിൽ അഭ്യംഗം ചെയ്യാൻ പാടില്ലാത്തവർ ആരാണ്‌?
A. ബാലന്മാർ
B. ശിരോരോഗം ഉള്ളവർ
C. ശരീരക്ഷീണം ബാധിച്ചവർ
D. കഫരോഗികൾ

67. താഴെ സൂചിപ്പിക്കുന്നവയിൽ രസായന ഗുണം ഏതുതരം വസ്തിയുടെ ഫലമായി ലഭിക്കാം?
A. മാധുതൈലികവസ്തി
B. നിരൂഹവസ്തി
C. രൂക്ഷവസ്തി
D. ക്ഷാരവസ്തി

68. വാത രോഗങ്ങളുടെ ഏറ്റവും ശ്രേഷ്ഠമായ ശോധന ചികിത്സ തെരഞ്ഞെടുക്കുക :
A. രസായനം
B. വസ്തി
C. വാജീകരണം
D. പിഴിച്ചിൽ

69. ജളൂകാവചരണത്തിനായി അട്ടയുടെ കടിയിൽ നിന്ന്‌ മോചിപ്പിക്കാൻ, അതിന്റെ മുഖത്തേക്ക്‌ വിതറേണ്ട ഔഷധം താഴെ സൂചിപ്പിക്കുന്നതിൽ ഏതാണ്‌?
A. മഞ്ഞൾപൊടി
B. ഇന്തുപ്പ്‌ ചൂർണ്ണം
C. ത്രിഫലാചൂർണ്ണം
D. തില തൈലം

70. അമിതമായി സിരാവേധം കൊണ്ട്‌ ഒരു രോഗിയിൽ വർദ്ധിക്കുന്ന ദോഷം ഏതാണ്‌?
A. വാതം
B. പിത്തം
C. കഫം
D. മൂന്ന്‌ ദോഷങ്ങളും

71. കഫ ദോഷ സംബന്ധമായ രോഗങ്ങളുടെ ഏറ്റവും പ്രധാന ശോധന ചികിത്സ ഏതാണ്‌?
A. ഉദ്വർത്തനം
B. ഉദ്ഘർഷണം
C. സസ്യം
D. വമനം

72. താഴെ പറയുന്നവയിൽ വാതവികാരങ്ങളിൽ നസ്യം ചെയ്യുന്നതിന്‌ ഏറ്റവും യോജിച്ച സമയം ഏതാണ്‌?
A. രാവിലെ മാത്രം
B. വൈകുന്നേരം മാത്രം
C. വൈകുന്നേരവും രാത്രിയും
D. രാവിലേയും രാത്രിയും

73. താഴെ പറയുന്ന സൂചനകൾ വായിച്ച്‌ ഏറ്റവും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :
സൂചന (1) : മർശനസ്യം പതിവായി ശീലിക്കാം; എന്നാൽ പത്ഥ്യം കൃത്യമായിരിക്കണം
സൂചന (2) : പ്രതിമർശനസ്യം പതിവായി ശീലിക്കാം; പത്ഥ്യനിഷ്ഠകൾ ഒന്നും വേണമെന്നില്ല,
A. സൂചന (1) മാത്രം ശരി
B. സൂചന (2) മാത്രം ശരി
C. സൂചനകൾ രണ്ടും ശരിയാണ്‌
D. സൂചനകൾ രണ്ടും തെറ്റാണ്‌

74. താഴെ പറയുന്നവയിൽ വമനത്തിന്റെ പശ്ചാത്കർമ്മം :
A. ധൂമപാനം
B. പേയാദിക്രമം
C. വിരേചനം
D. ഘൃതപാനം

75. ബന്ധന രൂപത്തിൽ ചെയുന്ന സ്വേദ ചികിത്സ ഏതാണ്‌?
A. അവഗാഹ സ്വേദം
B. ഉപനാഹസ്വേദം
C. നാഡീസ്വേദം
D. പരിഷേകസ്വേദം

76. സ്നേഹം ദഹിച്ചോ ഇല്ലയോ എന്ന സംശയം ഉണ്ടായാൽ രോഗിക്ക്‌ കുടിക്കാൻ നിർദ്ദേശിക്കുന്ന ഔഷധം ഏതാണ്‌?
A. ഗന്ധർവ്വ ഹസ്താദി കഷായം
B. ദ്രാക്ഷാദി കഷായം
C. ചൂട്‌ വെള്ളം
D. ധന്വന്തരം ഗുളിക

77. ഒരിക്കൽ പ്രയോഗിക്കുന്നത്‌ കൊണ്ട്‌ തന്നെ സ്നിഗ്ദ്ധതയെ നൽകുന്ന ഔഷഥക്കൂട്ടുകൾക്ക്‌ പറയുന്ന പേരെന്ത്‌?
A. ഉത്തമസ്നേഹം
B. സമ്യക്സ്നേഹം
C. ശ്രേഷ്ഠജലം
D. സദ്യഃസ്നേഹം

78. താഴെ പറയുന്നവയിൽ ഏത്‌ രീതിയിലാണ്‌ വസ്തി ചികിത്സയ്ക്കായി രോഗിയെ കിടത്തേണ്ടത്‌?
A. ഇടതുവശം ചരിഞ്ഞ്‌ ഇടതുകാൽ മടക്കി
B. ഇടതുവശം ചരിഞ്ഞ്‌ വലതുകാൽ നീട്ടി
C. ഇടതുവശം ചരിഞ്ഞ്‌ ഇടതുകാൽ നീട്ടി
D. വലതുവശം ചരിഞ്ഞ്‌ ഇടതുകാൽ നീട്ടി

79. താഴെ പറയുന്ന വാചകങ്ങളിൽ ഏതാണ്‌ ശരി?
1. പനി വരുമ്പോൾ തളം വയ്ക്കാം
2. പനി വരുമ്പോൾ തളം വയ്ക്കാൻ പാടില്ല
3. പനി വരുമ്പോൾ നാരങ്ങാനീര്‌, കരിനൊച്ചി സ്യരസം തളം നല്ലതാണ്‌
4. പനി വരുമ്പോൾ എണ്ണ തളം നല്ലതാണ്‌
A. 1&2 ശരിയാണ്‌
B. 1&3 ശരിയാണ്‌
C. ഒന്നും ശരിയല്ല
D. 2&4 ശരിയാണ്‌

80. താഴെ പറയുന്ന ഏത്‌ സന്ദർഭത്തിലാണ്‌ തല പൊതിച്ചിൽ നിഷിദ്ധമായത്‌?
A. പനിയുള്ളപ്പോൾ
B. കഫ ഉപദ്രവങ്ങൾ ഉള്ളപ്പോൾ
C. A&B
D. പ്രത്യേകിച്ച്‌ ഒരു നിയമവുമില്ല

81. തക്രധാരയ്ക്ക്‌ വേണ്ടി തക്രം ഉണ്ടാക്കുമ്പോൾ വെണ്ണ എത്രത്തോളം കടഞ്ഞ്‌ മാറ്റണം?
A. പൂർണ്ണമായും കടഞ്ഞ്‌ മാറ്റണം
B. പകുതി മാറ്റണം
C. കാൽഭാഗം മാറ്റണം
D. തീരെ വെണ്ണ മാറ്റണ്ട

82. താഴെ പറയുന്നവയിൽ ധാന്യാമ്ല നിർമ്മാണത്തിൽ ഉൾപ്പെടാത്ത ദ്രവ്യങ്ങൾ ഏവ?
A. ദശമൂലം
B. നവരയരി
C. ചുക്ക്‌
D. ഓമം

83. ധാരാപാത്തിയുടെ അളവുകളിൽ ഏതാണ്‌ ശരി?
A. 4 കോൽ നീളം 1 കോൽ വീതി 6 വിരൽ ഉയരം
B. 3 കോൽ നീളം 1 കോൽ വീതി 6 വിരൽ ഉയരം
C. 4 കോൽ നീളം 2 കോൽ വീതി 6 വിരൽ ഉയരം
D. 4 കോൽ നീളം 2 കോൽ വീതി 8 വിരൽ ഉയരം

84. ഇവയിൽ ഏതാണ്‌ ധാരാപാത്തി നിർമ്മാണത്തിന്‌ അനുയോജ്യമല്ലാത്ത വൃക്ഷം?
A. വയന
B. വിളാർ മരം
C. പുന്ന
D. അരയാൽ

85. പൈത്തിക അവസ്ഥകളിൽ പിഴിച്ചിൽ തൈലത്തിന്റെ ചൂട്‌ ഏത്‌ അവസ്ഥയിലാണ്‌?
A. കോഷ്ണം
B. അനുഷ്ണം
C. ശീതം
D. അനുഷ്ണശീതം

86. ധാന്യാമ്ലധാരയിൽ, ധാന്യാമ്ലം എത്ര ദിവസം ഉപയോഗിക്കാം?
A. 7 ദിവസം
B. 4 ദിവസം
C. 3ദിവസം
D. 1 ദിവസം

87. നിശ്ചിത ഉയരത്തെക്കാൾ കൂടുതൽ ഉയരത്തിൽ നിന്ന്‌ പിഴിഞ്ഞ്‌ വീഴ്ത്തിയാൽ ഉണ്ടാകുന്ന ഉപദ്രവങ്ങൾ :
A. പനി
B. ഛർദി
C. A&B
D. ഇവയൊന്നുമല്ല

88. തക്രധാരയ്ക്കുള്ള ധാരയുടെ ഉയരം എത്ര?
A. 6 അംഗുലം
B. 8 അംഗുലം
C. 4 അംഗുലം
D. 12 അംഗുലം

89. പിണ്ഡസ്വേദം ചതുർവിധസ്വേദങ്ങളിൽ ഏതിലാണ്‌
A. താപം
B. ഉപനാഹം
C. ഊഷ്മം
D. ദ്രവം

90. നവധാന്യത്തിൽ ഉൾപ്പെടാത്തത്‌ ഏത്‌?
A. അകത്തിക്കുരു
B. ഉലുവ
C. ആവണക്കിൽകുരു
D. കടുക്‌

91. ചരകാഭിപ്രായപ്രകാരം അന്നലേപം 13 സ്വേദങ്ങളിൽ ഏതിൽ ഉൾപ്പെടുന്നു?
A. സങ്കര
B. പ്രസ്തരം
C. ഹോലാകം
D. ജേന്താകം

92. ഇലക്കിഴി നിർമ്മിക്കുമ്പോൾ ആദ്യം വറുക്കേണ്ട ഇല ഏത്‌?
A. എരിക്കില
B. പുളിയില
C. മുരിങ്ങയില
D.ആവണക്കില

93. ഇലക്കിഴി ഉണ്ടാക്കുമ്പോൾ പാകം നോക്കുന്നത്‌ എങ്ങനെ?
A. ഇലകൾ വാടുമ്പോൾ
B. തേങ്ങയ്ക്ക്‌ തേൻ നിറമാകുമ്പോൾ
C. നിശ്ചിത സമയം കഴിയുമ്പോൾ
D. എണ്ണ ഈറി വരുമ്പോൾ

94. മണൽകിഴി ചെയ്യുമ്പോൾ കിഴി വയ്ക്കുന്ന വിധം :
A. കിഴികൊണ്ട്‌ കുത്തുക
B. കിഴികൊണ്ട്‌ തടവുക
C. A&B
D. കിഴി അമർത്തി തടവുക

95. മുട്ടക്കിഴിക്ക്‌ ആവശ്യമായ സാധനങ്ങളിൽ ഉൾപ്പെടാത്തത്‌ ഏത്‌?
A. നാരങ്ങ
B. മഞ്ഞൾ
C. വെളുത്തുള്ളി
D. ചെന്നിനായകം

96. ചൂർണ്ണ പിണ്ഡസ്വേദം ഏത്‌ ദോഷ ശമനമാണ്‌?
A. വാതശമനം
B. കഫശമനം
C. കഫവാതശമനം
D. വാതകഫശമനം

97. ഉരോവസ്തി ഏതുതരത്തിലുള്ള സ്‌നേഹപ്രക്രിയയാണ്‌?
A. സദ്യസ്നേഹം
B. വിചാരണ സ്നേഹം
C. അച്ഛസ്നേഹം
D. മേൽപ്പറഞ്ഞ ഒന്നുമല്ല

98. 'ജാനു' എന്ന സംസ്കൃത പദം കൊണ്ട്‌ അർത്ഥമാക്കുന്ന അവയവം ഏത്‌?
A. കാൽമുട്ട്‌
B. കൈമുട്ട്‌
C. ഇടുപ്പ്‌
D. കാൽക്കുഴ

99. 'നേതി' ക്രിയ ഏത്‌ അവയവത്തെ ആശ്രയിച്ച്‌ ചെയ്യുന്ന യോഗ ചികിത്സാ രീതിയാണ്‌?
A. വായ
B. കണ്ണ്‌
C. മൂക്ക്‌
D. ഗുദം

100. പരിചാരകന്‌ ആവശ്യമായ ഗുണങ്ങൾ ഏവ?
A. വിവേചനശക്തി
B. മാനസികവും ശാരീരികവുമായ ശുചിത്വം
C. ക്രിയാ ക്രമത്തിലുള്ള നിപുണത
D. മുകളിൽ കൊടുത്ത എല്ലാം


Previous Post Next Post