Beat Forest Officer Question Paper and Answer Key

FINAL ANSWER KEY
Question Code: 027/2024
Medium of Question- Malayalam, English
Name of Post: Beat Forest Officer
Department: Forest
Cat. Number: 226/2023, 227/2023, 228/2023, 229/2023, 230/2023, 231/2023, 232/2023, 233/2023, 234/2023
Date of Test : 24.02.2024


1. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഗറില്ലാസമരം നടത്തിയ നേതാവ്‌
A. ബഹദൂര്‍ഷാ ॥
B. നാനാസാഹിബ്‌
C.താന്തിയാതോപ്പി
D. കണ്‍വര്‍ സിംഗ്‌

2. പുരാതനകാലത്ത്‌ കേരളവുമായി യവനന്മാര്‍ക്കും റോമാക്കാര്‍ക്കും ഉണ്ടായിരൂന്ന വാണിജ്യ ബന്ധത്തിന്റെ ശക്തമായ തെളിവുകള്‍ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം
A. കൊല്ലം
B. കോട്ടയം
C. പുറക്കാട്‌
D. പട്ടണം

3. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത്‌ ?
A. ആന്ധ്രപ്രദേശ്‌
B. കര്‍ണാടകം
C. കേരളം
D. മധ്യപ്രദേശ്‌

4. ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം
A. ജനീവ
B. റോം
C. വിയന്ന
D. ന്യൂയോര്‍ക്ക്‌

5. ഗാന്ധിജി നയിച്ച സമരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.
1) സിസ്സഹകരണ പ്രസ്ഥാനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്‍ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക.
A. 3, 2, 1, 4
B. 1,2, 3, 4
C. 4, 2, 3, 1
D. 2, 4, 3, 1

6. 2023-ല്‍ 150-൦ ജന്മവാര്‍ഷികം ആചരിക്കപ്പെടുന്ന നവോത്ഥാന നായകന്‍
A. ഡോ. പല്‍പ്പു
B. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
C. ശ്രീനാരായണ ഗുരു
D. ചട്ടമ്പി സ്വാമികള്‍

7. ഭൂവല്‍ക്കത്തെ കുറിച്ച്‌ താഴെ പറയുന്നവയില്‍ ഏതാണ്‌ ശരി ?
(i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിര്‍മിതമായ കട്ടിയുള്ള ഭാഗമാണ്‌ ഭൂവല്‍ക്കം.
(ii) സമുദ്രതട ഭൂവല്‍ക്കത്തിന്‌ വന്‍കര ഭൂവല്‍ക്കത്തെ അപേക്ഷിച്ച്‌ കനം കുറവാണ്‌.
(iii) ഹിമാലയന്‍ പര്‍വ്വത മേഖലകളില്‍ ഭൂവല്‍ക്കത്തിന്‌ കനം വളരെക്കുറവാണ്‌.
A. iii മാത്രം
B. i & ii മാത്രം
C. i മാത്രം
D. എല്ലാം ശരിയാണ്‌

8. തിരമാലകള്‍ എന്നാല്‍
(i) ജലത്തിന്റെ ചലനം.
(ii) സമൂുദ്രോപരിതലത്തിലൂടെയുള്ള ഈര്‍ജ്ജ പ്രവാഹം.
(iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘര്‍ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം.
A. iii&ii
B. i&iii
C. ii
D. iii

9. താഴെ കൊടുത്തിരിക്കുന്നവയില്‍ ഇന്ത്യന്‍ തീരസമതലങ്ങളെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക.
(i) പശ്ചിമതീരത്തെ അപേക്ഷിച്ച്‌ കിഴക്കന്‍ തീരസമതലം വീതി കുറവാണ്‌.
(ii) കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന നദികള്‍ പൂര്‍വ്വതീരങ്ങളില്‍ വിശാലമായ ഡെല്‍റ്റകള്‍ സൃഷ്ടിക്കുന്നു.
(iii) താഴ്‌ന്നുപോയ സമതലങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌ പശ്ചിമതീരസമതലങ്ങള്‍.
A. i
B. ii
C. iii
D. i&iii

10. താഴെ കൊടുത്തിരിക്കുന്നവയില്‍ എല്‍നിനോ  പ്രതിഭാസവുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?
(i) മധ്യരേഖാ വായുചംക്രമണത്തെ തടസ്സപ്പെടുത്തുന്നു.
(ii) സമുദ്രജല ബാഷ്പീകരണം ക്രമരഹിതമാകുന്നു.
(iii) സമുദ്ര പ്ലവങ്ങളുടെ അളവില്‍ കുറവു വരുത്തുന്നു.
(iv) കാലാവസ്ഥാ മാറ്റത്തിന്‌ ഇതൊരുകാരണമാകുന്നില്ല.
A. i
B. ii
C. iii
D. i&iii
Question Cancelled

11. ഇന്ത്യയിലെ ഒരു പ്രധാന ഭൗമ താപോര്‍ജ ഉല്‌പാദനകേന്ദ്രമാണ്‌
(i) പുഗതാഴ്വര
(ii) മണികരന്‍
(iii) ദിഗ്ബോയ്‌
(iv) ആങ്കലേശ്വര്‍
A. i
B. i & ii
C. i & ii & iii
D. iv

12. 2023-ഡിസംബറില്‍ ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്‌ കാരണമായ ചുഴലിക്കാറ്റ്‌
A. അസാനി
B. മാന്‍ഡസ്‌
C. മിഷോങ്
D. യാസ്‌

13. ആഗോളവത്ക്കരണത്തിന്റെ പ്രധാന ഫലങ്ങളില്‍ ഒന്നാണ്‌
A. പുറം പണിക്കരാര്‍
B. സ്വകാര്യവത്ക്കരണം
C. ഉദ്ദാരവത്ക്കരണം
D. ഇവയൊന്നുമല്ല

14. GST നിലവില്‍ വന്നത്‌
A. JULY 2016
B. APRIL 2016
C. JULY 2017
D. APRIL 2017

15. ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട്‌ താഴെ കൊടുത്തിരിക്കുന്നവയില്‍ യോജിക്കാത്ത പ്രസ്താവന ഏത്‌ ?
A. ചെറുകിട കര്‍ഷകരും വന്‍കിട കര്‍ഷകരും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചു.
B. അത്യുല്‍പാദനമേന്മയുള്ള വിളകള്‍ക്ക്‌ കൂടുതല്‍ കീടാക്രമണ സാധ്യത ഉണ്ടായിരൂന്നു.
C. ഹരിതവിപ്ലവത്തിന്റെ രണ്ടാം ഘട്ടം 1970 ന്റെ പകുതി മുതല്‍ 1980 ന്റെ പകുതിവരെയാണ്‌.
D. ഇവയൊന്നുമല്ല

16. പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളുമായി (New Economic Policy 1991) യോജിക്കാത്ത പ്രസ്താവന ഏത്‌ ?
A. ഇതില്‍ നയങ്ങളെ രണ്ടായി തരംതിരിക്കുന്നു -- സുസ്ഥിരമാക്കല്‍ നടപടികള്‍ (Stabilization measures), ഘടനാപരമായ പരിഷ്കരണങ്ങള്‍ (Structural reform measures).
B. സുസ്ഥിരമാക്കല്‍ നടപടികളില്‍ അടവുശിഷ്ടത്തിലെ (Balance of payment) കമ്മി പരിഹരിക്കുന്നതിനും, പണപെരുപ്പം (Inflation) നിയന്ത്രിക്കുന്നതിനുമാണ്‌ ഈ നടപടികള്‍ ലക്ഷ്യം വച്ചത്‌.
C. ഘടനാപരമായ പരിഷ്കരണനയങ്ങള്‍  (Structural reforms) ഹ്രസ്വകാല നടപടികളാണ്‌.
D. ഘടനാപരമായ പരിഷ്കരണനയങ്ങളില്‍ സമ്പത്ത്‌ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര മത്സരക്ഷമത വര്‍ധിപ്പിക്കുക എന്നിവയാണ്‌ പ്രധാന ലക്ഷ്യം.

17. NITI Aayog -മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌ ?
A. നയരൂപീകരണവും പദ്ധതികളുടെ ചട്ടക്കൂടും രൂപപ്പെടുത്തല്‍
B. സഹകരണ ഫെഡറലിസം
C. നിരീക്ഷണവും വിലയിരുത്തലും
D. ഇവയെല്ലാം

18. പ്രധാന്‍ മന്ത്രി ജന്‍-ധന്‍ യോജന (PMJDY) നിലവില്‍ വന്നത്‌.
A. 28 August 2014
B. 28 September 2014
C. 28 October 2014
D. ഇവയൊന്നുമല്ല

19. താഴെ പറയുന്നവയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ്‌ നല്‍കിയിരിക്കുന്നത്‌. തെറ്റായ പ്രസ്താവന കണ്ടെത്തുക.
(1) ബ്രിട്ടീഷ്‌ ഭരണഘടനയില്‍ നിന്നും കടം കൊണ്ടതാണ്‌.
(2) കോടതീയെ സമീപിക്കാവുന്നതാണ്‌.
(3) വില്ലേജ്‌ പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കൂന്നു.
(4) അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കൂന്നു.
A. 1ഉം3ഉം
B. 1ഉം4ഉം
C. 1ഉം2ഉം
D. 2ഉം3ഉം

20. സമവര്‍ത്തി ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ പറഞ്ഞിട്ടില്ലാത്ത ഏത്‌ വിഷയവുമായും ബന്ധപ്പെട്ട്‌ നിയമം നിര്‍മ്മിക്കുവാന്‍ പാര്‍ലമെന്റിന്‌ അധികാരം ഉണ്ടായിരിക്കുന്നതാണ്‌ എന്ന്‌ പറഞ്ഞിരിക്കുന്ന അനുഛേദം
A. അനുഛേദം -- 62
B. അനുഛേദം - 109
C. അനുഛേദം -- 302
D. അനുഛേദം -- 248

21.താഴെ തന്നിരിക്കുന്നവയില്‍ ശരിയായത്‌ കണ്ടെത്തുക.
(i) സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളെകുറിച്ച്‌ അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡന്റിന്‌ അധികാരം ഉണ്ടായിരിക്കും.
(ii) സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച്‌ പ്രതിപാദിക്കുന്ന അനുഛേദം -- 293 ആകുന്നു.
(iii) യൂണിയന്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ വര്‍ഷം തോറും ഒരു റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ സമര്‍പ്പിക്കേണ്ടതാണ്‌.
(iv) ദേശീയ പട്ടികജാതി കമ്മീഷന്‍ എന്നത്‌ ഒരു ചെയര്‍പേഴ്‌സണ്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ 4 അംഗങ്ങള്‍ ഉണ്ടായിരിക്കും.
A. i & iv ശരി
B. i & ii ശരി
C. ii & iii ശരി
D. എല്ലാം ശരി
 
22. "ട്രേഡ്‌ യൂണിയനുകള്‍” ഏത്‌ ലിസ്റ്റില്‍ വരുന്നവയാണ്‌ ?
A. യൂണിയന്‍ ലിസ്റ്റ്‌
B. സ്റ്റേറ്റ്‌ ലിസ്റ്റ്‌
C. കണ്‍കറന്റ്‌ ലിസ്റ്റ്‌
D. അവശിഷ്ഠാധികാരം

23. താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌ ?
(i) 44-ാമത്‌ ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ക്കപ്പെട്ടു.
(ii) 52-ാമത്‌ ഭേദഗതിയിലൂടെ മൗലിക കടമകള്‍ ഉള്‍പ്പെടുത്തി.
(iii) 73-ാമത്‌ ഭേദഗതി പഞ്ചായത്തീരാജ്‌ സമ്പ്രദായം നടപ്പിലാക്കി.
(iv) 74-ാമത്‌ ഭേദഗതി നഗരപാലികാ ബില്‍ നടപ്പിലാക്കി.
A. ii,iii,iv ശരി
B. i,iii,iv ശരി
C. iii,iv ശരി

D. എല്ലാം ശരി

24. താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌ ?
(a) ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9-ന്‌ നടന്നു.
(b) ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 207
(c) ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ 7
A. (a), (b) ശരി
B. (a), (c) ശരി
C. (b) (c) ശരി
D. എല്ലാം ശരി

25. താഴെ തന്നിട്ടുളളവയില്‍ ജസ്റ്റീസ്‌ ഫാത്തിമാ ബീവിയെകുറിച്ചുള്ള ശരിയായ പ്രസ്താവനയേത്‌ ?
(i) 1988-ല്‍ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി.
(ii) ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായ മലയാളി വനിത.
(iii) കേരള ഹൈക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി.
(iv) അന്തരിച്ചത്‌ 2023 നവംബര്‍ 22-ന്‌.
A. i,ii
B. ii,iii
C. i,iii
D. ii,iv

26. അടിയന്തരാവസ്ഥാ കാലത്ത്‌ അനുഛേദം -- 19 റദ്ദ്‌ ചെയ്യുന്നത്‌ സംബന്ധിച്ച ആര്‍ട്ടിക്കിള്‍
A. ആര്‍ട്ടിക്കിള്‍ - 357
B. ആര്‍ട്ടിക്കിള്‍ -- 358
C. ആര്‍ട്ടിക്കിള്‍ - 359
D. ആര്‍ട്ടിക്കിള്‍ -- 360

27. നിലവിലെ യു. പി. എസ്‌. സി. ചെയര്‍മാന്‍ ആരാകുന്നു ?
A. പ്രീതി സുധാന്‍
B. മനോജ്‌ സോണി
C. സുമന്‍ ശര്‍മ്മ
D. അരവിന്ദ്‌ സക്സേന

28. താഴെ പറഞ്ഞിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന ഏത്‌ ?
A. പഞ്ചായത്തിരാജ്‌ സംവിധാന പ്രകാരം 1/3 സീറ്റുകള്‍ എല്ലാ തലങ്ങളിലും സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്‌.
B. പഞ്ചായത്തിരാജ്‌ ഭരണഘടനയുടെ 11--ാം ഷെഡ്യൂളുമായി ബന്ധപ്പെട്ടിരിക്കൂന്നു.
C. ഗ്രാമസഭയുടെ മേല്‍നോട്ടത്തിലാണ്‌ ഗ്രാമപഞ്ചായത്ത്‌ പ്രവര്‍ത്തിക്കുന്നത്‌.
D. ഗ്രാമസഭ വിളിച്ചു ചേര്‍ക്കുന്നത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും അധ്യക്ഷന്‍ വാര്‍ഡ്‌ മെമ്പറുമാണ്‌.

29. കേരളത്തില്‍ പഞ്ചായത്ത്‌ രാജ്‌ ദിനം എന്നാണ്‌ ?
A. ഏപ്രില്‍ -- 23
B. ഫെബ്രുവരി - 19
C. ഏപ്രില്‍ -- 24
D. ഫെബ്രുവരി - 18

30. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം രൂപികൃതമായത്‌ ഏത്‌ ആക്ട്‌ പ്രകാരമാണ്‌ ?
A. 2008-ലെ 28-ാം നമ്പര്‍ ആക്ട്‌
B. 2008-ലെ 26-ാം നമ്പര്‍ ആക്ട്‌
C. 2006-ലെ 28-ാം നമ്പര്‍ ആക്ട്‌
D. 2008-ലെ 25-ാം നമ്പര്‍ ആക്ട്‌

31. കേരള ജുഡീഷ്യല്‍ സര്‍വ്വീസിലെയോ കേരള ക്രിമിനല്‍ ജുഡിഷ്യല്‍ സര്‍വ്വീസിലെയോ ഒരംഗത്തെ സസ്പെന്‍ഡ്‌ ചെയ്യാന്‍ അധികാരമുള്ളത്‌
A. ഗവര്‍ണര്‍
B. ഹൈക്കോടതി
C. മുഖ്യമന്ത്രി
D. ചീഫ്‌ സെക്രട്ടറി

32. താഴെ കൊടുത്തിരിക്കുന്നതില്‍ ഏത്‌ രാസവസ്തുവിന്റെ ഉല്‌പാദനം കുറയുന്നത്‌ മൂലമാണ്‌ പാര്‍ക്കിന്‍സണ്‍സ്‌ എന്ന രോഗമുണ്ടാവുന്നത്‌ ?
A. ഡോപമിന്‍
B. അസ്റ്റലിന്‍
C. ഓക്സിന്‍
D. തൈറോക്സിന്‍

33. വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം മൂലം നേത്രാവരണവും കോര്‍ണിയയും വരണ്ട്‌ കോര്‍ണിയ അതാര്യമായിത്തീരുന്ന അവസ്ഥക്ക്‌ പറയുന്ന പേരെന്ത്‌ ?
A. നിശാന്ധത
B. തിമിരം
C. സിറോഫ്താല്‍മിയ
D. ഗ്ലോക്കോമ

34. താഴെ കൊടുത്തിരിക്കുന്നവയില്‍ തെറ്റായി യോജിപ്പിച്ചിരിക്കുന്നവയേത്‌ ?
(i) പ്രോലാക്ടിന്‍ - മുലപ്പാല്‍ ഉല്ലാദനം
(ii) സൊമാറ്റോട്രോപ്പിന്‍ - ശരീരവളര്‍ച്ച ത്വരിതപ്പെടുത്തൂന്നു
(iii) വാസോപ്രസിന്‍ - പുരുഷന്മാരില്‍ വൃഷണങ്ങളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നു
(iv) ഗൊണാഡോട്രോഫിക്‌ ഹോര്‍മോണ്‍-- വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണത്തിന്‌ സഹായിക്കുന്നു
A. i,iii
B. iii,iv
C. i,ii
D. ii,iv

35. RNA യില്‍ കാണപ്പെടാത്ത  നൈട്രജന്‍ ബേസ്‌ ?
A. അഡിനിന്‍
B. തൈമിന്‍

C. യുറാസില്‍
D. സൈറ്റോസിന്‍

36. ദേശീയ പഞ്ചായത്ത്‌ പുരസ്കാരം 2023 ല്‍ ശിശുസൗഹൃദ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം
A. ചെറുതന (ആലപ്പുഴ)
B. പുതുശ്ശേരി (പാലക്കാട്‌)
C. അളഗപ്പ നഗര്‍ (തൃശ്ശൂര്‍)
D. പെരുമ്പടപ്പ (മലപ്പുറം)

37. 2023-ലെ വൈദ്യശാസ്ത്ര നൊബേലിന്‌ അര്‍ഹരായ ശാസ്ത്രജ്ഞന്‍
A. ഫെറന്‍ ക്രൗസ്‌
B. പിയറി അഗോസ്റ്റിനി
C. ലൂയി ഇ ബ്രസ്‌
D. ഡ്രൂ വെയ്‌സ്മാന്‍

38. ഇലക്ട്രോമാഗ്നറ്റിക്‌ സ്പെക്ട്രത്തില്‍ ഏറ്റവും തരംഗദൈര്‍ഘ്യം കൂടിയ രശ്മി ഏത്‌ ?
A. ഗാമ തരംഗം
B. റേഡിയോ തരംഗം
C. X തരംഗം
D. U.V തരംഗം

39. പ്രതലബലത്തിന്റെ SI യൂണിറ്റ്‌ പ്രസ്താവിക്കുക.
A.  N. M
B. J/M2
C.  J
D. ഡൈൻ
Question Cancelled

40. 20 gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയില്‍ നിന്നുള്ള പാലായനപ്രവേഗം 11.2 Km/s ആണ്‌. എങ്കില്‍ 100 gm ഭാരമുള്ള വസ്തുവിന്റെ പാലായനപ്രവേഗം എത്രയായിരിക്കും ?
A. 1.12 Km/s
B. 112 Km/s
C. 11.2 Km/s
D. 0.112 Km/s

41. ഒരു തടാക പ്രതലത്തില്‍ നിന്ന്‌ 10 മീറ്റര്‍ ആഴത്തില്‍ നീന്തുന്ന ഒരാളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം എത്രയാണ്‌ ? g = 10 m/s2, അന്തരീക്ഷമര്‍ദ്ദം -1 atm, സാന്ദ്രത - 103Kg/m3
A. 1 atm
B. 2 atm
C. 3 atm
D. 4 atm

42. മനുഷ്യരക്തത്തിന്റെ pH മൂല്യം എത്രയാണ്‌ ?
A. 7
B. 7.4
C. 8.2
D. 6.3

43. സ്റ്റെയിന്‍ലസ്‌ സ്റ്റീല്‍ നിര്‍മ്മിക്കുവാന്‍ ഇരുമ്പില്‍ ചേര്‍ക്കുന്ന ലോഹം
A. നിക്കല്‍
B. ചെമ്പ്‌
C. സിങ്ക്‌
D. അലൂമിനിയം

44. വായു കുമിളകള്‍ താഴെ നിന്ന്‌ ജലത്തിന്റെ ഉപരിതലത്തിലേക്ക്‌ നീങ്ങുമ്പോള്‍ വികസിക്കുന്നു. ഇത്‌ ഏതിന്റെ ഒരു ഉദാഹരണമാണ്‌ ?
A. ഗ്രഹാം നിയമം
B. ബോയില്‍ നിയമം
C. ചാള്‍സ്‌ നിയമം
D. അവഗാഡ്രോ നിയമം

45. ഇനി പറയുന്നവയില്‍ ഏതിനാണ്‌ പൂജ്യം രാസസംയോഗ ശക്തി ഉള്ളത്‌ ?
A. ലിഥിയം
B. ബെറിലിയം
C. ഫ്ലൂറിന്‍
D. ഹീലിയം

46. അമ്മന്നൂര്‍ മാധവ ചാക്യാര്‍ ഏത്‌ കലാരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്‌ ?
A. കഥകളി
B. കൂത്ത്‌
C. കൂടിയാട്ടം
D. ഓട്ടന്‍തുള്ളല്‍

47. ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം
A. ഹോക്കി
B. ഫുട്‌ബോള്‍
C. ക്രിക്കറ്റ്‌
D. ടെന്നീസ്‌

48. “ആശയഗംഭിരന്‍" എന്നറിയപ്പെടുന്ന മലയാള കവി
A. പൂന്താനം
B. ചെറുശ്ശേരി
C. വള്ളത്തോള്‍
D. കുമാരനാശാന്‍

49. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മതന്‍ ഭാഷതാന്‍' ആരുടെ വാക്കുകള്‍ ?
A. വള്ളത്തോള്‍
B. ഒ. എന്‍. വി. കുറുപ്പ്‌
C. ഇടശ്ശേരി
D. പൂന്താനം

50. അടുത്തിടെ ചൈനയിലെ കുട്ടികളില്‍ കണ്ടെത്തിയ വൈറസ്‌ ബാധ
A. H1N1
B. H9N2
C. Variola (വാരിയോള വൈറസ്‌)
D. റൂബിയോള വൈറസ്‌

51. 2 1/2 + 3 1/3 + 4 1/4
A. 9 1/8
B. 10 1/12
C. 9 1/6
D. 12 1/10

52. (100)3 × (1000)5 = 10x ആയാല്‍ x-ന്റെ വില എത്ര ?
A. 21
B. 5
C. 8
D.10

53. ഒരു സമാന്തരശ്രേണിയുടെ 15-ാം പദം 35, 35-ാം പദം 15 ആയാല്‍ പൊതു വൃത്യാസം എത്ര ?
A. 5
B. 1
C. -1
D. 2

54. a-യുടെ 30% - b-യുടെ 20% ആയാല്‍ (a+b) : (b-a) എത്ര ?
A. 3:2
B. 2:3
C. 1:5
D. 5:1

55. ഒരു കോഡ്‌ ഭാഷയില്‍ BOMBAY = 52  ആയാല്‍ DELHI =
A. 25
B. 34
C. 33
D. 32

56. 6,000 രൂപയ്ക്ക്‌ 6% സാധാരണപലിശ നിരക്കില്‍ 10 മാസത്തേയ്ക്കുള്ള പലിശ എത്ര ?
A. 400 രൂപ
B. 300 രൂപ
C. 350 രൂപ
D. 450 രൂപ

57. കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക.
A. 391
B. 361
C. 225
D. 625

58. 40 മിനിറ്റ്‌ കൊണ്ട്‌ മിനിറ്റ്‌ സൂചി എത്ര ഡിഗ്രി തിരിയും ?
A. 140°
B. 160°
C. 200°
D. 240°

59. ഒരു എണ്ണല്‍സംഖ്യ അതിന്റെ വ്യൂല്‍ക്രമത്തിന്റെ 16 മടങ്ങാണ്‌. എന്നാല്‍ സംഖ്യ ഏത്‌ ?
A. 2
B. 4
C. 6
D. 8

60. 615 ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?
A. 4
B. 8
C. 6
D. 3

61. Which of the following sentences contains a gerund ?
A) She walked to the store
B) They watched the movie
C) He enjoys playing soccer
D) We ate pizza for dinner

62. That was _______ disappointment, but we managed to get _______ room across ________ hall from it.
A) an, the, a
B) a, the, the
C) the, a, a
D) a, the, an

63. ‘As soon as he came, he made sure that everything was alright’.
 Change into a negative sentence without changing its meaning.
A) No sooner did he come, than he made sure that everything was alright.
B) As soon as he came, he did not make sure that everything was alright.
C) No sooner he came, he made sure that everything was alright.
D) As soon as he came, he made sure that nothing was alright.

64. If James _______ enough money, he ________ buy a new car next year.
A) had, would
B) have, will
C) has, will
D) has, would

65. He was absent _________ he was sick.
A) because
B) when
C) during
D) while

66. Choose the correct meaning of the foreign words and phrases.
A) A lovely affair
B) A good incident
C) A love affair
D) A sexual affair
Question Cancelled

67. Choose the correctly spelt word.
A) Discripency
B) Discripancy
C) Discrepancy
D) Descripancy

68. His speech has taken the wind out of my sails.
A) made me think of the future
B) made me remember my past
C) made my words or actions ineffective
D) made me depressed

69. They said, ‘‘Let us come in’’
A) They told that let them be allowed to come in
B) They requested that they might be allowed to come in
C) They said that if they are allowed to come in
D) They requested me to let them come in

70. A speech made by someone for the first time
A) Maiden speech
B) Sermon
C) Extempore
D) Spontaneous

71. ശരിയായ പ്രയോഗം ഏത്‌ ?
i. പത്തുതെങ്ങ്‌
ii. പത്തുതെങ്ങുകള്‍
iii. നൂറുപുസ്തകം
iv. നൂറുപുസ്തകങ്ങള്‍
A. ഒന്നു മാത്രം ശരിയാണ്‌
B. ഒന്നും മൂന്നും ശരിയാണ്‌
C. രണ്ടു മാത്രം ശരിയാണ്‌
D. രണ്ടും നാലും ശരിയാണ്‌

72. നേതാവ്‌ എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം
A. നേതി
B. നേത്രാരി
C. നേത്രി
D. ഇതൊന്നുമല്ല

73. മിന്നാമിനുങ്ങ്‌ എന്ന പദത്തിന്റെ പര്യായപദമാണ്‌
(i) പ്രകാശകന്‍
(ii) പ്രകാശിതം
(iii) തൈജസകീടം
(iv) ഖദ്യോതം
A. ഒന്നും രണ്ടും ശരിയാണ്‌
B. മൂന്നും നാലും ശരിയാണ്‌
C. മൂന്നു മാത്രം ശരിയാണ്‌
D. എല്ലാം ശരിയാണ്‌

74. ഫടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം
i. വഞ്ചകന്‍  ii.  പോരാളി iii. യോദ്ധാവ്‌
A. ഒന്നു മാത്രം ശരിയാണ്‌
B. രണ്ടും മൂന്നും ശരിയാണ്‌
C. എല്ലാം ശരിയാണ്‌
D. ഒന്നും ശരിയല്ല

75. ധനം എന്ന വാക്കിന്‌ പകരം ഉപയോഗിക്കാവുന്ന പദമാണ്‌
i. അര്‍ത്ഥം
ii. വിത്തം
iii. അര്‍ദ്ധം
iv. ആനനം
A.ഒന്നുമാത്രം ശരിയാണ്‌
B. ഒന്നും രണ്ടും ശരിയാണ്‌
C. രണ്ടുമാത്രം ശരിയാണ്‌
D. രണ്ടും നാലും ശരിയാണ്‌

76. ശരിയായ വാക്കുകള്‍ ഏത്‌ ?
i. രക്ഷകര്‍ത്താവ്‌
ii. രക്ഷാകര്‍ത്താവ്‌
iii. ഹാര്‍ദ്ദവം
iv. ഹാര്‍ദ്ദം
A. ഒന്നും മൂന്നും ശരിയാണ്‌
B. രണ്ടും മൂന്നും ശരിയാണ്‌
C. ഒന്നും നാലും ശരിയാണ്‌
D. രണ്ടും നാലും ശരിയാണ്‌

77. Fashion Mongerഎന്ന പദത്തിനുള്ള ഉചിതമായ തര്‍ജ്ജമ ഏത്‌ ?
i. അഴകിയ രാവണന്‍
ii. ജ്വാലാമുഖി
iii. സുന്ദര പുരുഷന്‍
iv. വെനീസിലെ വ്യാപാരി
A. ഒന്നു മാത്രം ശരിയാണ്‌
B. രണ്ടും മൂന്നും ശരിയാണ്‌
C. രണ്ടുമാത്രം ശരിയാണ്‌
D. രണ്ടും നാലും ശരിയാണ്‌

78. കഥയുടെ പ്രധാനമായ അംശം - ഒറ്റപ്പദം ഏത്‌ ?
(i) കഥാഗതി
(ii) കഥാസാരം
(iii) കഥനം
(iv) കഥാസംക്ഷേപം
A. ഒന്നുമാത്രം ശരിയാണ്‌
B. രണ്ടും മൂന്നും ശരിയാണ്‌
C. രണ്ടുമാത്രം ശരിയാണ്‌
D. രണ്ടും നാലും ശരിയാണ്‌

79. പില്‍ക്കാലം, കണ്ണീര് എന്നീ പദങ്ങള്‍ പിരിച്ചെഴുതുന്നത്‌
(i) പിന്‍ + കാലം
(ii) പില്‍ + കാലം
(iii) കണ്‍ + നീര്
(iv) കണ്ണ്‌ + നീര്‌
A. ഒന്നും മൂന്നും ശരിയാണ്‌
B. രണ്ടും നാലും ശരിയാണ്‌
C. ഒന്നും നാലും ശരിയാണ്‌
D. രണ്ടും മൂന്നും ശരിയാണ്‌

80. അകത്തു കത്തിയും പുറത്തു പത്തിയും എന്ന ശൈലിയുടെ അര്‍ത്ഥം
(i) ഉള്ളിലും പുറത്തും വിരോധം
ii)  ഉള്ളിലും പുറത്തും സ്നേഹം
(iii) ഉള്ളില്‍ സ്നേഹവും പുറമേ വിരോധവും
(iv) ഉള്ളില്‍ വിരോധവും പുറമേ സ്നേഹവും
A. സന്ദര്‍ഭവിത്യാസമനുസരിച്ച്‌ ഒന്നും രണ്ടും ശരിയാകാം
B. സന്ദര്‍ഭവിത്യാസമനുസരിച്ച്‌ മൂന്നും നാലും ശരിയാകാം
C. മൂന്നുമാത്രം ശരിയാണ്‌
D. നാലുമാത്രം ശരിയാണ്‌

81. താഴെ പറയുന്നവയില്‍ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ഏത്‌ ?
A. ഗുജറാത്ത്‌
B. മഹാരാഷ്ട
C. ഉത്തര്‍പ്രദേശ്‌
D. കര്‍ണ്ണാടക

82. തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ ആരായിരുന്നു ?
A. കനോളി
B. എന്‍. ആര്‍. നായര്‍
C. ബോര്‍ഡിലോണ്‍
D. രാമറാവു.

83. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിയ്ക്കുന്നത്‌ നിയന്ത്രിക്കുന്ന ആക്ട്‌ ഏതാണ്‌ ?
A. പരിസ്ഥിതി സംരക്ഷണ നീയമം
B. ഫോറസ്റ്റ്‌ കണ്‍സര്‍വേഷന്‍ ആക്ട്‌, 1980
C. വന്യജീവി സംരക്ഷണ നിയമം, 1972
D. മുകളില്‍ പറഞ്ഞതൊന്നുമല്ല

84. താഴെ പറയുന്നവയില്‍ കേരളത്തില്‍ വിദേശ സസ്യം അല്ലാത്തത്‌ ഏത്‌ ?
A. ആഞ്ഞിലി
B. അക്കേഷ്യ
C. യൂക്കാലിപ്റ്റസ്‌
D. കാറ്റാടി (ക്വാഷ്വാറിന)

85. ഭീമന്‍ പാണ്ട (Giant Panda) ഔദ്യോഗിക ചിഹ്നമുള്ള സംഘടന ഏത്‌ ?
A. ഡബ്ല്യു ഡബ്ല്യു എഫ്‌ (WWF)
B. ഐ യു സി എന്‍ (IUCN)
C. സൈറ്റിസ് (CITES)  
D. മുകളില്‍ പറഞ്ഞതൊന്നുമല്ല

86. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ ഫോറസ്റ്റ്‌ മാനേജ്മെന്റ്‌ എവിടെ സ്ഥിതി ചെയ്യുന്നു ?
A. ഡറാഡൂണ്‍
B. ഡല്‍ഹി
C. ഭോപ്പാല്‍
D. മുംബൈ

87. മീന്‍  (Fish) വര്‍ഗത്തിലെ ഏറ്റവും വലിയ ജീവി ഏത്‌ ?
A. നീലതിമിംഗലം
B. തിമിംഗല സ്രാവ്‌
C. ഡോള്‍ഫിന്‍
D. തിരണ്ടി

88. താഴെ പറയുന്നവയില്‍ കടുവ സങ്കേതം ഇല്ലാത്ത സ്ഥലം ഏത്‌ ?
A. തേക്കടി
B. വയനാട്‌
C. പറമ്പിക്കുളം
D. മുകളില്‍ പറഞ്ഞതൊന്നുമല്ല

89. താഴെ പറയുന്നവയില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന മരം ഏതാണ്‌ ?
A. സാല്‍
B. ചെങ്കുറിഞ്ഞി
C. പൈന്‍
D. മുകളില്‍ പറഞ്ഞതൊന്നുമല്ല

90. കേരള വൃക്ഷ സംരക്ഷണ നിയമം നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷമാണ്‌ ?
A. 1927
B. 1986
C. 1972
D. 1980

91. കേരളത്തിലെ ഏക മയില്‍ സങ്കേതം ഏതാണ്‌ ?
A. ചൂലനൂര്‍
B. തട്ടേക്കാട്‌
C. ആറളം
D. ചെന്തുരുണി

92. കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല ഏതാണ്‌ ?
A. കാസര്‍ഗോഡ്‌
B. കണ്ണൂര്‍
C. കൊല്ലം
D. തിരുവനന്തപുരം

93. ഗിണ്ടി നാഷണല്‍ പാര്‍ക്ക്‌ ഏത്‌ നഗരത്തിന്‌ സമീപമാണ്‌ ?
A. ഡല്‍ഹി
B. ബാംഗ്ലൂര്‍
C. മുംബൈ
D. ചെന്നൈ

94. താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏതാണ്‌ ?
A. വരയാട്‌ മൂന്നാറില്‍ മാത്രം കാണപ്പെടുന്നു.
B. വരയാട്‌ ഇടുക്കി ജില്ലയില്‍ മാത്രം കാണപ്പെടുന്നു.
C. വരയാട്‌ തിരുവനന്തപുരം ജില്ലയിലെ വനങ്ങളിലും കാണപ്പെടുന്നു.
D. മുകളില്‍ പറഞ്ഞവ എല്ലാം തെറ്റാണ്‌

95. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ചെയര്‍മാന്‍ ആരാണ്‌ ?
A. മുഖ്യമന്ത്രി
B. വനം മേധാവി
C. ചീഫ്‌ സെക്രട്ടറി
D. വനം മന്ത്രി

96. കേരളത്തിലെ ഒരു പ്രത്യേക ഭൂപ്രദേശം റിസര്‍വ്‌ വനമായി പ്രഖ്യാപിക്കുന്നത്‌ ഏത്‌ നിയമ പ്രകാരമാണ്‌ ?
A. കേരള ഫോറസ്റ്റ്‌ ആക്ട്‌, 1961
B. വന്യജീവി സംരക്ഷണ നിയമം 1972
C. ഫോറസ്റ്റ്‌ കണ്‍സര്‍വേഷന്‍ ആക്ട്‌, 1980
D. മുകളില്‍ പറഞ്ഞതൊന്നുമല്ല

97. എന്താണ്‌ NTFP ?
A. കടുവകളില്‍ ഉണ്ടാകുന്ന ഒരു അസുഖം
B. തടിയിതര വനോല്‍പ്പന്നങ്ങള്‍
C. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സംഘടന
D. മുകളില്‍ പറഞ്ഞതൊന്നുമല്ല

98. പ്രോജക്ട്‌ എലഫന്റ്‌ ആരംഭിച്ച വര്‍ഷം ഏത്‌ ?
A. 1992
B. 1972
C.2002
D. 2012

99. ഐ.ടി. നിയമത്തിലെ ഈ വ്യവസ്ഥ, പകര്‍പ്പവകാശ നിയമത്തിന്‌ കീഴില്‍ ലഭ്യമായതിലും അപ്പുറമുള്ള കമ്പ്യൂട്ടര്‍ സോഴ്‌സ്‌ ഡോക്യുമെൻ്റുകള്‍ (കോഡുകള്‍) സംരക്ഷിക്കാനുള്ള ശ്രമമാണ്‌
A. സെക്ഷന്‍ 43
B. സെക്ഷന്‍ 65
C. സെക്ഷന്‍ 66
D.സെക്ഷന്‍ 70

100. ജോയിന്റ്‌ അക്കാദമിക്‌ നെറ്റ്‌വര്‍ക്കിലേക്ക്‌ അനധികൃത ആക്സസ്‌ നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കള്‍ക്ക്‌ പ്രവേശനം നിഷേധിക്കുന്നതിനായി ഫയലുകള്‍ ഇല്ലാതാക്കുകയും ചേര്‍ക്കുകയും പാസ്‌വേഡുകള്‍ മാറ്റുകയും ചെയ്തു. ഐ. ടി. ആക്ട്‌ പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിനു കീഴിലാണ്‌ ?
A. സെക്ഷന്‍ 63
B. സെക്ഷന്‍ 72
C. സെക്ഷന്‍ 66
D. സെക്ഷന്‍ 74

Previous Post Next Post