Female Assistant Prison Officer Question Paper and Answer Key

FINAL ANSWER KEY
Question Code: 022/2024
Medium of Question- Malayalam, English
Name of Post: Female Assistant Prison Officer (NCA- Hindu Nadar)
Department: Prisons
Cat. Number: 276/2023
Date of Test : 13.02.2024


1. ചുവടെ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക.
1898-ൽ കൊടുങ്ങല്ലൂരിൽ ജനനം.
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൽ സജീവ പങ്കാളിത്തം.
പിൽക്കാലത്ത്‌ സുഭാഷ്‌ ചന്ദ്ര ബോസിന്റെ ഫോർവേഡ്‌ ബ്ലോക്കിൽ ആകൃഷ്ടനായി.
'അൽ-അമീൻ' ദിനപത്രത്തിന്റെ സ്ഥാപകനും എഡിറ്ററും.
A. അലി മുസ്ലിയാർ
B. പട്ടം എ. താണുപിള്ള
C. ടി. കെ. മാധവൻ
D. മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌

2. “ഒരു നാൾ നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ഒരു ചെറി പഴം” എന്ന്‌ ഡൽഹൗസി വിശേഷിപ്പിച്ചത്‌ ഏത്‌ പ്രദേശത്തെ ?
A. ഡൽഹി
B. അവധ്‌
C. ബംഗാൾ
D. മദ്രാസ്‌

3. ചുവടെ കൊടുത്തിട്ടുള്ളവയിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ 1929-ലെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെടാത്ത തീരുമാനം(ങ്ങൾ) കണ്ടെത്തുക.
i) ജവഹർലാൽ നെഹ്റു കോൺഗ്രസിന്റെ പ്രസിഡന്റായി.
ii) പൂർണ സ്വരാജാണ്‌ കോൺഗ്രസിന്റെ ലക്ഷ്യം.
iii) നിസ്സഹകരണ സമരം ആരംഭിക്കുക.
iv)1930 ജനുവരി 26 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കണം.
A.  iii മാത്രം
 B. iii ഉം iv ഉം
C. ii മാത്രം
D. i ഒഴികെ മറ്റുള്ളവ

4. 1921 താഴെ പറയുന്നവയിൽ ഏത്‌ സംഭവത്തിന്റെ ശതാബ്ദി വർഷമാണ്‌ ?
A.  വാഗൺ ട്രാജഡി
B. ജാലിയൻ വാലാബാഗ്‌
C. ക്ഷേത്ര പ്രവേശന വിളംബരം
D. വൈക്കം സത്യാഗ്രഹം

5. താഴെ പറയുന്ന ജോഡികൾ പരിഗണിക്കുക.
i) കുടി അരശ്ശ് - ഇ. വി. രാമസ്വാമി നായ്യർ
ii)വിവേകവർദ്ധിനി -- വീരേശലിംഗം
iii)ഗുലാംഗിരി - ജ്യോതിറാവു ഫൂലെ
iv)സമ്പദ്‌ കൗമുദി - ശ്രീനാരായണ ഗുരു
ഇവയിൽ ശരിയായ ജോഡി(കൾ)കണ്ടെത്തുക.
A. i ഉം iv ഉം
B. i ഉം  ii ഉം iii ഉം
C. ii ഉം iii ഉം iv ഉം
D. iii ഉംiv ഉം

6. താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക.
i) ഫ്രഞ്ച്‌ വിപ്ലവം
ii) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
iii) റഷ്യൻ വിപ്ലവം
iv) അമേരിക്കൻ സ്വാതന്ത്ര്യ സമരം
A.  (i), (iv), (iii), (ii)
B.  (ii), (i), (iv), (iii)
C. (ii), (iv), (i), (iii)
D.  (iv), (ii), (iii), (i)

7. വളരെ പ്രസിദ്ധമായ 'മൂഗ സിൽക്സ്‌ ' ഏത്‌ സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. രാജസ്ഥാൻ
B. ആസാം
C. ബീഹാർ
D. മഹാരാഷ്ട്ര

8. GPS ഉപയോഗിച്ച്‌ ഒരു സ്ഥലത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കുന്നതിന്‌ ഏറ്റവും കുറഞ്ഞത്‌ എത്ര ഉപഗ്രഹങ്ങളുടെ സിഗ്നൽ ആവശ്യമാണ്‌ ?
A. 1 ഉപഗ്രഹം
B. 2 ഉപഗ്രഹം
C. 3 ഉപഗ്രഹം
D. 4 ഉപഗ്രഹം

9. ഒഡിഷയിലെ കോരാപുട്ട്‌ ജില്ലയിൽ നിന്നുത്ഭവിക്കുന്ന 'ടെൽനദി' ഏത്‌ നദിയുടെ പോഷകനദി ആണ്‌ ?
A. മഹാനദി
B. ലൂണി
C. ഗോദാവരി
D. കാവേരി

10. ചുവടെ കൊടുത്തിരിക്കുന്നവയിൽ 'റാബി വിള'യായി മാത്രം കൃഷി ചെയ്യുന്നതേത്‌ ?
A. ചോളം, കടല
B. ഗോതമ്പ്‌, ജോവർ
C. നെല്ല്‌, പരുത്തി
D. ബാർലി, പയറുവർഗ്ഗം

11. ഇന്ത്യയിൽ മൺസൂൺ മഴ ആദ്യം ലഭിക്കുന്ന പ്രദേശമേത്‌ ?
A. ഹിമാലയം
B. പശ്ചിമഘട്ടം
C. മേഘാലയ പീഠഭൂമി
D. പൂർവഘട്ടം

12. 'തിപായ്മുഖ്‌ ' ഡാം ഏതു രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിനു കാരണമാണ്‌ ?
A. ഇന്ത്യ-ബംഗ്ലാദേശ്‌
B. ഇന്ത്യ-നേപ്പാൾ
C. ഇന്ത്യ-ചൈന
D. ഇന്ത്യ-ഭൂട്ടാൻ

13. റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ ആരാണ്‌ ?
A. ശക്തികാന്ത ദാസ്‌
B. ഊർജ്ജിത്‌ പട്ടേൽ
C. രഘുറാം രാജൻ
D.ഡി. സുബ്ബറാവു

14. താഴെപ്പറയുന്നവയിൽ നബാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്‌ ?
i. ബി. ശീവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്‌ നബാർഡ്‌ രൂപീകരിക്കപ്പെട്ടത്‌.
ii. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഭാരതത്തിലെ ദേശീയ ബാങ്ക്‌ ആണ്‌ നബാർഡ്‌.
iii. നബാർഡിന്റെ ആസ്ഥാനം മുംബൈ ആണ്‌.
A.  (i) & (ii)
B.  (i) & (iii)
C.  (ii) & (iii)
D.  (i), (ii) & (iii)

15. വരുമാനവും തൊഴിലും ഉറപ്പാക്കി 6429 കൂടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കേരള സംസ്ഥാനത്ത്‌ കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി ഏതാണ്‌ ?
A. അതിജീവനം പദ്ധതി
B. ഉപജീവനം പദ്ധതി
C. ജീവനം പദ്ധതി
D. ഉജ്ജീവനം പദ്ധതി

16. ഗോൾഡൻ റെവലൂഷൻ (സുവർണ്ണ വിപ്ലവം) ഏതുമായി ബന്ധപ്പെട്ടതാണ്‌ ?
A. മുട്ട
B. മത്സ്യകൃഷി
C. പെട്രോളിയം
D. ഹോർട്ടികൾച്ചർ

17. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്‌പാദിപ്പിക്കുന്ന രാജ്യം ഏതാണ്‌ ?
A. പാക്കിസ്ഥാൻ
B. ചൈന
C. ഇന്ത്യ
D. ബ്രസീൽ

18. ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്‌പി എന്ന്‌ അറിയപ്പെടുന്നത്‌
A. പി. സി. മഹലാനോബിസ്‌
B. എം. വിശ്വേശ്വരയ്യ
C. കെ. എൻ. രാജ്‌
D. സുഖമോയ്‌ ചക്രവർത്തി

19. ധനബില്ലിനെ സംബന്ധിച്ചുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം
A. 109
B. 209
C. 74
D. 169

20. താഴെ കൊടുത്തതിൽ കൺകറന്റ്‌ ലിസ്റ്റിൽ ഉൾപ്പെടുന്നത്‌
i. പൊതുജനാരോഗ്യം
ii. മായം ചേർക്കൽ
iii. തൊഴിൽ
iv. വ്യാപാരവും വാണിജ്യവും
A. i ഉം ii ഉം
B. ii ഉം iii ഉം
C. iii
D. iv

21. താഴെ കൊടുത്തിരിക്കുന്നതിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ചൂമതല
i. സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുക.
ii. വോട്ടർ പട്ടിക തയ്യാറാക്കുക.
iii. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മേൽനോട്ടം വഹിക്കുക.
A. i ഉം ii ഉം
B. ii
C. i ഉം ii ഉം iii ഉം
D. iii

22. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്‌
A. 1949 ഡിസംബർ 9ന്‌ ഡൽഹിയിൽവെച്ച്‌
B. 1949 ഡിസംബർ 9ന്‌ കൽക്കട്ടയിൽവെച്ച്‌
C. 1949 ഡിസംബർ 6ന്‌ ബോംബെയിൽവെച്ച്‌
D. 1946 ഡിസംബർ 6ന്‌ അമൃത്‌സറിൽവെച്ച്‌

23. തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന്‌ 1989-ൽ ശുപാർശ ചെയ്തത്‌.
A. അശോക്മേത്ത കമ്മിറ്റി
B. ഹനുമന്തറാവു കമ്മിറ്റി
C. പി. കെ. തുംഗൻ കമ്മിറ്റി
D. ജസ്റ്റിസ്‌ വെങ്കിടചലയ്യ കമ്മിറ്റി

24. താഴെ കൊടുത്തിരിക്കുന്നതിൽ ഹൈക്കോടതിക്ക്‌ നൽകാൻ കഴിയുന്ന ഉത്തരവ്‌
i.  ഹേബിയസ്‌ കോർപ്പസ്‌
ii. ക്വവാറന്റോ
iii. സെർഷ്യോററി
A. i ഉം iii ഉം
B. ii ഉം i ഉം
C. i ഉം ii ഉം iii ഉം
D. i

25. താഴെ കൊടുത്തതിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്നത്‌
i. രാജ്യത്തിന്റെ പ്രതിരോധം.
ii. അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും.
iii. ചൂഷണത്തിനെതിരെയുള്ള അവകാശം.
iv. പരിസ്ഥിതി സംരക്ഷണം.
A. iv
B. i ഉം ii ഉം
C. ii ഉം iii ഉം
D. i ഉം iv ഉം

26. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന്‌ ഒഴിവാക്കിയ ഭരണഘടന ഭേദഗതി
A. 52
B. 44
C. 39
D. 42

27. ഇന്ത്യൻ പാർലിമെന്റ്‌ ജമ്മു-കാശ്മീർ പുന:സംഘടനാ നിയമം അംഗീകരിച്ചത്‌
A. 2019 ആഗസ്റ്റ്‌ 5ന്‌
B. 2019 ആഗസ്റ്റ്‌ 15ന്‌
C. 2019 സെപ്റ്റംബർ 5ന്‌
D. 2018 ആഗസ്റ്റ്‌ 5ന്‌

28. കേരളത്തിൽ പതിനാലാം പഞ്ചവൽസരപദ്ധതി കാലം
A. 2019 - 2024
B. 2022 - 2027
C. 2023 - 2028
D. 2024 - 2029

29. താഴെ കൊടുത്തിരിക്കുന്നതിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി അല്ലാത്തത്‌
i. താലോലം
ii. സ്നേഹപൂർവ്വം
iii. ശ്രുതി തരംഗം
iv. കുടുംബശ്രീ
A. i ഉം iv ഉം
B. iii
C.  iii ഉം iv ഉം
D. iv


30. കേരള സംസ്ഥാന സാമ്പത്തിക കമ്മീഷൻ രൂപംകൊണ്ട ഭരണഘടന അനുച്ഛേദം
A. 243 (I) ഉം 243 (Y) ഉം
B. 243 (K) ഉം 243 (L) ഉം
C. 243 (A) ഉം 243 (B) ഉം
D. 243 (M) ഉം 243 (N) ഉം

31. 2023 ഏപ്രിൽ 1 മുതൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികൾക്ക്‌ ഒരു ദിവസത്തെ കൂലിയിൽ ഉണ്ടായ വർധനവ്‌
A. 22 രൂപ
B. 32 രൂപ
C. 25 രൂപ
D. 35 രൂപ

32. പട്ടിക I (ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ), പട്ടിക II (ഗുണഭോക്താക്കൾ) എന്നിവയുമായി പൊരുത്തപ്പെടുന്ന ശരിയായ ഉത്തരം താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന്‌ തെരഞ്ഞെടുക്കുക.

        പട്ടിക I                                                                  പട്ടിക II

a) മന്ദഹാസം പദ്ധതി                                        1) നിരാലംബരായ വിധവകൾ
b) സമന്വയ പരിപാടി                                       2)കുറ്റകൃത്യത്തിൽ നിന്ന്‌ രക്ഷപ്പെട്ടവർ (ഇരകൾ)
c) അഭയകിരണം പദ്ധതി                                  3) ഭിന്നശേഷിയുള്ളവർ
d) നിരാമയ ആരോഗ്യ ഇൻഷൂറൻസ്‌ സ്കീം     4) ബിപിഎൽ വിഭാഗത്തിലെ മുതിർന്ന പൗരന്മാർ
                                                                             5) ട്രാൻസ്ജെൻഡേഴ്‌സ്‌
A) 4513
B) 4512
C) 5412
D) 5423

33. അടുത്തിടെ ലോകാരോഗ്യസംഘടന R21/Matrix – M വാക്സിൻ, ഏത്‌ രോഗത്തെ പ്രതിരോധിക്കാനാണ്‌ മുൻകൂർ യോഗ്യതയോട്‌ കൂടെ അംഗീകരിച്ചത്‌ ?
A. അഞ്ചാംപനി
B. മങ്കിപോക്സ്‌
C. മെനിഞ്ചൈറ്റിസ്‌
D. മലേറിയ

34. താഴെ നൽകിയിരിക്കുന്ന അവകാശവാദവും കാരണവും ശ്രദ്ധാപൂർവ്വം വായിച്ച്‌ ശരിയായ ഓപ്ഷൻ കണ്ടെത്തുക.
അവകാശവാദം : ഹൃദയമിടിപ്പ്‌ നിലയ്ക്കുമ്പോൾ അത്‌ ഹൃദയസ്തംഭനം എന്നറിയപ്പെടുന്നു.
കാരണം : ഹൃദയസ്തംഭനം മൂലം ഹൃദയാഘാതം സംഭവിക്കുന്നു.
A. അവകാശവാദവും കാരണവും ശരിയാണ്‌. കൂടാതെ അവകാശവാദത്തിന്റെ ശരിയായ വിശദീകരണമാണ്‌ കാരണം.
B. അവകാശവാദവും കാരണവും ശരിയാണ്‌. പക്ഷെ അവകാശവാദത്തിന്റെ ശരിയായ വിശദീകരണമല്ല കാരണം.
C. വാദം ശരിയാണ്‌. കാരണം തെറ്റാണ്‌.
D. വാദവും കാരണവും തെറ്റാണ്‌.

35. താഴെ പറയുന്ന പ്രസ്താവനകളിൽ ബെറി-ബെറിയെ സംബന്ധിച്ച ശരിയായ ഓപ്ഷൻ ഏതെന്ന്‌ തിരഞ്ഞെടുക്കുക.
1. B2-വിറ്റാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.
2. തയാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.
3. ശിശുക്കളിലും ചെറിയ കുട്ടികളിലുമുള്ള പോഷകാഹാര വൈകല്യം.
4. ഈ രോഗം കൂടുതലുള്ള രാജ്യങ്ങളിൽ പ്രധാന ഭക്ഷണമായി മിനുക്കിയ അരി ഉൾപ്പെടുത്തുന്നതായി കണ്ടുവരുന്നു.
5. ന്യൂറൈറ്റിസ്‌, പക്ഷാഘാതം, പേശിവേദന, മാനസിക തകർച്ച, ഹൃദയസ്തംഭനം എന്നിവയാണ്‌ ലക്ഷണങ്ങൾ.
A. 2,4,5
B. 1,2, 4
C. 1,2,5
D. 2, 3, 4

36. 2023 -ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം (COP – 28) നടന്നത്‌ എവിടെ വെച്ചാണ്‌ ?
A. സൗദി അറേബ്യ
B. ഖത്തർ
C. യു.എ. ഇ.
D. ഒമാൻ

37. ടി-ലിംഫോസൈറ്റിന്റെ വേർതിരിക്കലിൽ പ്രധാന പങ്ക്‌ വഹിക്കുന്ന ഗ്രന്ഥി ഏത്‌ ?
A. തൈറോയ്ഡ്‌ ഗ്ലാൻഡ്‌
B. തൈമസ്‌ ഗ്രന്ഥി
C. അഡ്രിനൽ ഗ്രന്ഥി
D. ഗൊണാഡുകൾ

38. ഏത്‌ താപനിലയിൽ സെന്റിഗ്രേഡ്‌ സ്കെയിലും ഫാരൻഹീറ്റ്‌ സ്കെയിലും തുല്യമായിരിക്കും ?
A. 40°
B. -40°
C. 37°
D. -80°

39. ഫോട്ടോ ഇലക്ട്രിക്‌ ഇഫക്റ്റിൽ, സെക്കന്റിൽ പൂറന്തള്ളപ്പെടുന്ന ഫോട്ടോ ഇലക്ട്രോണുകളുടെ എണ്ണം
A. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്‌ ആനുപാതികമാണ്‌
B. പ്രകാശത്തിന്റെ ആവൃത്തിക്ക്‌ ആനുപാതികമാണ്‌
C. പ്രകാശത്തിന്റെ തീവ്രതയ്ക്ക്‌ ആനുപാതികമാണ്‌
D. പ്രകാശത്തിന്റെ വേഗതയ്ക്ക്‌ ആനുപാതികമാണ്‌

40. ഒരു വൈദ്യുത കാന്തികതരംഗം വായുവിൽ നിന്ന്‌ ഗ്ലാസ്സ്‌ സ്ലാബിലേക്ക്‌ പ്രവേശിക്കുമ്പോൾ താഴെ പറയുന്നവയിൽ ഏതിനാണ്‌ മാറ്റമില്ലാത്തത്‌ ?
A. ആവൃത്തി
B. തരംഗദൈർഘ്യം
C. വേഗത
D. വ്യാപ്‌തി

41. ചാന്ദ്രയാൻ - 3 യുടെ റോവർ താഴെ പറയുന്നവയിൽ ഏതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു ?
A. ഓക്സിജൻ
B. ഹൈഡ്രജൻ
C. സൾഫർ
D. A യും C യും

42. അക്വാറിജിയ ഏതിന്റെ ഒരു മിശ്രിതമാണ്‌ ?
A. HCl, H2SO4
B. HNO3, H2SO4
C. HCl, HNO3
D. HNO3, CH3COOH

43. വാഷിംഗ്‌ സോഡയുടെ രാസസൂത്രവാക്യം ആണ്‌ ?
A. NaHCO3
B. Na2CO3.10H2O
C. Na2SO4
D. NaOH

44. സാന്ദ്രത കുറവായതിനാൽ വിമാനബോഡി നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹം
A. ഇരുമ്പ്‌
B. അലൂമിനിയം
C. വെള്ളി
D. ചെമ്പ്‌

45. ദ്രവ്യത്തിന്റെ അറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്‌ ആര്‌ ?
A. റൂഥർഫോർഡ്‌
B. ജെ. ജെ. തോംസൺ
C. നീൽസ്‌ ബോർ
D. ജോൺ ഡാൽട്ടൺ

46. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത ആരാണ്‌ ?
A. ചിമാമൻഡ അഡിച്ചി
B. മിറിയം മാകെബ
C. വാങ്കെരി മാതെയ്‌
D. എലെൻ ജോൺസൺ സിർലീഫ്‌

47. 'ദ സിറ്റാഡെൽ' എന്ന നോവലിന്റെ രചയിതാവ്‌ ഒരു ഡോക്ടറാണ്‌. ആരാണ്‌ ഈ നോവലിന്റെ രചയിതാവ്‌ ?
A. ആന്റൺ ചെക്കോവ്‌
B. വില്ല്യം കാർലോസ്‌ വില്ല്യംസ്‌
C. ആർതർ കോനാൻ ഡോയിൽ
D. എ. ജെ. ക്രോണിൻ

48. കേരളത്തിലെ ഏതു ജില്ലയിൽ കണ്ടുവരുന്ന നാടോടി കലാരൂപമാണ്‌ “അലാമിക്കളി” ?
A. ആലപ്പുഴ
B. പത്തനംതിട്ട
C. കണ്ണൂർ
D. കാസർകോട്‌

49. “സൂക്ഷിച്ച്‌ നോക്കൂ
     കവിതയല്ലാതെന്തുണ്ട്‌
     ഭൂമിയിൽ"
എല്ലാറ്റിലും കവിത ദർശിച്ച ഈ മഹാകവി ആരാണ്‌ ?
A. കുമാരനാശാൻ
B. പി. കുഞ്ഞിരാമൻ നായർ
C. വള്ളത്തോൾ നാരായണ മേനോൻ
D. ഉള്ളൂർ എസ്‌. പരമേശ്വര അയ്യർ

50. 2023-ൽ പുറത്തിറങ്ങിയ 'ദ കവനെന്റ്‌ ഓഫ്‌ വാട്ടർ' എന്ന നോവൽ എഴുതിയത്‌ ആരാണ്‌ ?
A. എബ്രഹാം വർഗ്ഗീസ്‌
B. അനിത ദേശായി
C. അമിതാവ്‌ ഘോഷ്‌
D. അരവിന്ദ അഡിഗ

51. 0.01ന്റെ എത്ര ശതമാനമാണ്‌ 0.001 ?
A. 1/10
B. 10
C. 100
D. 1/100

52. 15____3 _____4 ____5 = 25 ഇതിൽ ചേർക്കേണ്ട ശരിയായ ചിഹ്നങ്ങൾ ഏത്‌ ?
A. ÷, +, ×
B. –, +, ×
C. –, ×, +
D. ÷, +, –

53. ഒരു സ്കൂളിലെ ആകെ കൂട്ടികളുടെ 55% പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്‌. പെൺകുട്ടികളിൽ 90% കൂട്ടികളും, ആൺകുട്ടികളിൽ 80% കുട്ടികളും വാർഷിക പരീക്ഷയ്ക്ക്‌ ജയിച്ചു. ആ സ്കൂളിൽ മൊത്തം 1600 കൂട്ടികൾ ഉണ്ടെങ്കിൽ തോറ്റ കുട്ടികൾ എത്ര ശതമാനം ഉണ്ട്‌ ?
A. 14.5
B. 9.5
C. 85.5
D. 30

54. 156 :? :: 182: 342
A. 240
B. 380
C. 272
D. 306

55. അരുണും കണ്ണനും ഒരു നിശ്ചിത സ്ഥലത്തേക്ക്‌ ബൈക്കുകളിൽ യാത്ര പുറപ്പെടുന്നു. അരൂൺ മണിക്കൂറിൽ 60 കി. മീ. വേഗത്തിലും, കണ്ണൻ മണിക്കൂറിൽ 40 കി. മീ. വേഗത്തിലൂമാണ്‌ സഞ്ചരിക്കുന്നത്‌. അരുൺ കണ്ണനേക്കാൾ 3 മണിക്കൂർ മുൻപ്‌ ലക്ഷ്യസ്ഥാനത്തെത്തിയാൽ എത്ര ദൂരമാണ്‌ അവർ സഞ്ചരിച്ചത്‌ ?
A. 306 km
B. 300 km
C. 360 km
D. 600 km

56. ഒരു പ്രത്യേക കോഡ്‌ ഭാഷയിൽ ‘TEACHER’ എന്നത്‌ WCDAKCU ആണെങ്കിൽ ‘STUDENT’ എന്ന വാക്കിന്റെ കോഡ്‌ എന്ത്‌ ?
A. VRXGCOW
B. VRXBHLW
C. VWZACIW
D. VWRBCLW

57. (3) 0.25 x (7) 0.25 x (16) 0.49 / (21)0.25 x (16)0.24 = ?
A. 2
B. 1
C. 4
D. 0

58. 45 സെ. മീ. വശമുള്ള സമചതുരാകൃതിയുള്ള ഒരു ലോഹ തകിടിൽ നിന്നും 9 സെ. മീ. വശമുള്ള എത്ര ചെറിയ സമചതുര തകിടുകൾ ഉണ്ടാക്കാം ?
A. 5
B. 36
C. 54
D. 25

59. ഒരു ക്ലോക്കിൽ സമയം 12.20 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ്‌ എത്ര ?
A. 150°
B.120°
C.130°
D. 110°

60. ഒരാൾ വീട്ടിൽ നിന്നും കിഴക്കോട്ട്‌ യാത്ര ആരംഭിച്ചു. പിന്നീട്‌ വലത്തോട്ടും അതിനെ തുടർന്ന്‌ വീണ്ടും വലത്തോട്ടും തിരിഞ്ഞ്‌ യാത്ര തുടർന്നാൽ ഏതു ദിക്കിലേക്കായിരിക്കും അയാൾ ഇപ്പോൾ യാത്ര ചെയ്യുന്നത്‌ ?
A. തെക്കോട്ട്‌
B. വടക്കോട്ട്‌
C. പടിഞ്ഞാറോട്ട്‌
D. കിഴക്കോട്ട്‌

61. Let’s go for a movie, ______________
A) don’t we ?
B) shall we ?
C) do we ?
 D) shalln’t we ?

62. I went to ___________ National Park yesterday.
A) a
B) an
C) the
D) none of the above

Choose the correct idiom for the word underlined.

63. Siddharth is a straight arrow.
A) an honest and trustworthy person
B) an evil person
C) an anxious person
D) an outdated person

64. If you work hard, ___________
A) you would succeed
B) you will succeed
C) you would’ve succeeded
D) you will have succeeded

65. ‘Faux pas’ means ____________
A) an embarrassing or tactless act or remark in a social situation.
B) a particular way or method of doing something.
C) a feeling of having already experienced the present situation.
D) none of the above

66. Choose the correct spelling.
A) bourgoeis
B) bourgeois
C) buorgeois
D) bourgeosis

67. You ___________ obey the rules and regulations.
A) may
B) can
C) need to
D) must

68. Neither Sam nor Ram ____________ present.
A) is
B) am
C) was
D) none of these

69. Rahul said, “I live in Chennai”. Change into indirect speech.
A) Rahul said that he lived in Chennai.
B) Rahul said he lives in Chennai.
C) Rahul said that he is living in Chennai.
D) Rahul told he lives in Chennai.

70. Synonym for the word preposterous.
A) Contrary to reason or commonsense, utterly absurd
B) a witty statement
C) a sensible comment
D) none of the above

71. കുലം; കൂലം -- ശരിയായ അർത്ഥ ജോഡി ഏത്‌ ?
A. വംശം; തീരം
B. വംശം; കൂടുതൽ
C. തീരം; വംശം
D. തീരം; പുഴക്കര

72. “ജാമാതാവ്‌” എന്ന പദത്തിന്റെ അർത്ഥം
A. ഭാര്യാമാതാവ്‌
B. മരുമകൾ
C. ഭർതൃയമാതാവ്‌
D. മരുമകൻ

73. ശരിയായ വാക്യമേത്‌ ?
A. ഞാൻ എത്ര താമസിച്ചു കിടന്നും കൃത്യമായി ഉണരുകയും ചെയ്യും.
B. ഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരും.
C. ഞാൻ എത്ര താമസിച്ചു കിടന്നാലും കൃത്യമായി ഉണരുകയും ചെയ്യും.
D. ഞാൻ എത്ര താമസിച്ച്‌ കിടക്കുകയോ കൃത്യമായി ഉണരുകയും ചെയ്യും.

74. എൻ. ഓ. സി. (നോ ഒബ്ജഷൻ സർട്ടിഫിക്കറ്റ്‌ ) ഇതിനു തത്തുല്യമായി ഉപയോഗിക്കാവുന്ന പദം
A. പരിപത്രം
B. നിരാക്ഷേപ പത്രം
C. സമ്മതപത്രം
D. നിവേദനം

75. 'അലംഭാവം' എന്ന പദത്തിന്റെ അർത്ഥം
A. മതിയെന്നുള്ള ഭാവം
B. അഹങ്കാരം
C. കുറ്റകൃത്യം
D. അഹംഭാവം

76. “ആർദ്രം” എന്ന പദത്തിന്റെ അർത്ഥമെന്ത്‌ ?
A. ശീഘ്രം
B.മഞ്ഞുകണം
C. നനവുള്ള
D. ശുഷ്കം

77. ചുവടെ ചേർത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക്‌ ഉദാഹരണമല്ലാത്തതേത്‌ ?
A. കണ്ണീർ
B. വിണ്ണാർ
C. തണ്ണീർ
D. വെണ്ണീർ

78. ഋഷികളെ സംബന്ധിച്ച” ഇതിന്റെ ഒറ്റപ്പദം
A. ആർജ്ജവം
B. ഋഷിത്വം
C. ആർഷ
D. ഋഷഭം

79. 'സർക്കുലർ' എന്ന പദത്തിനു പകരം പ്രയോഗിക്കാവുന്ന ഭാഷാ പദം ഏത്‌ ?
A. നിരാക്ഷേപ പത്രം
B. പരിപ്രതം
C. നിവേദനം
D. ഉത്തരവ്‌

80. “വൃദ്ധി” എന്ന പദത്തിന്റെ വിപരീത പദമേത്‌ ?
A. മലിനം
B. ആവൃത്തി
C. അഭിവൃദ്ധി
D. ക്ഷയം

81. ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ
A. ജില്ലാ ജയിൽ
B. ബോർസ്റ്റൽ സ്കൂൾ
C. സ്പെഷ്യൽ സബ്ജയിൽ
D. സെൻട്രൽ ജയിൽ

82. കേരള സംസ്ഥാനം രൂപീകരിച്ചതിന്‌ ശേഷം പണികഴിപ്പിച്ച ആദ്യ സെൻട്രൽ ജയിൽ
A. കണ്ണൂർ
B. തിരുവനന്തപുരം
C. തവനൂർ
D. തൃശ്ശൂർ

83. സെൻട്രൽ ജയിൽ ജോയിന്റ്‌ സൂപ്രണ്ടിന്‌ സമാനമായ തസ്തിക
A. സ്പെഷ്യൽ സബ്‌ ജയിൽ സൂപ്രണ്ട്‌
B. വനിത ജയിൽ സൂപ്രണ്ട്‌
C. ബോർസ്റ്റൽ സ്കൂൾ സൂപ്രണ്ട്‌
D. സിക്ക ലെക്ച്ചറൽ

84. നെട്ടുകാൽത്തേരി തൂറന്ന ജയിൽ രൂപീകരിച്ച വർഷം
A. 1965
B. 1962
C. 1974
D. 1986

85. കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല
A. കാസർഗോഡ്‌
B. തൃശ്ശൂർ
C. എറണാകുളം
D. തിരുവനന്തപുരം

86. കേരള ജയിൽ വകുപ്പിലെ സംസ്ഥാന പബ്ലിക്ക്‌ വിവരാവകാശ ഓഫീസറിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ
A. ഡി. ജി. പി.
B. പി. എ. ടു ഡി. ജി. പി.
C. ഡി. ഐ. ജി. (ജയിലാസ്ഥാന കാര്യാലയം)
D. സീനിയർ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസർ

87. 2005-ലെ വിവരാവകാശ നിയമത്തിന്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത്‌ ഏത്‌ ?
A. സി. ഐ. എസ്‌. എഫ്‌.
B. അസ്സം റൈഫിൾസ്‌
C. സി. ആർ. പി. എഫ്‌.
D. വിജിലൻസ്‌

88. വിവരാവകാശ നിയമപ്രകാരം സാധാരണയായുള്ള വിവരാവകാശ അപേക്ഷയ്ക്ക്‌ മേൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം
A. രണ്ടു മാസം
B. 14 ദിവസം
C. 30 ദിവസം
D. 6 മാസം

89. വിവരാവകാശ നിയമ പ്രകാരം വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടത്‌
A. വിവരം പരസ്യപെടുത്തണ്ടെന്ന കോടതി വിധിയുള്ളവ
B. ഒരു സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
C. പൊതു സ്ഥാപനത്തിന്റെ ഉത്തരവാദിത്തവും ചുമതലകളും സംബന്ധിച്ച വിവരങ്ങൾ
D. ഉദ്യോഗസ്ഥരുടെ പ്രതിഫല വിവരങ്ങൾ

90. മുഖ്യ വിവരാവകാശ കമ്മിഷണറെയും, വിവരാവകാശ കമ്മിഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്ന കമ്മിറ്റിയിൽ ഉൾപ്പെടാത്തതാര്‌ ?
A. വൈസ്‌ പ്രസിഡന്റ്‌
B. പ്രധാനമന്ത്രി
C. പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ക്യാബിനറ്റ്‌ മന്ത്രി
D. ലോകസഭ പ്രതിപക്ഷ നേതാവ്‌

91. 1993-ലെ ദേശീയ മനുഷ്യാവകാശ നിയമപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവി വഹിക്കുന്നതാര്‌ ?
A. സുപ്രീം കോടതി മുൻ ചീഫ്‌ ജസ്റ്റിസ്‌
B. സുപ്രീം കോടതി ജഡ്ജ്‌
C. ഏതെങ്കിലും ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റിസ്‌
D. ഹൈക്കോടതി ജഡ്ജ്‌

92. 1993-ലെ ദേശീയ മനുഷ്യാവകാശ നിയമത്തിൽ, ദേശീയ മനുഷ്യാവകാശ കമ്മിഷനെക്കുറിച്ച്‌ നിർവചിക്കുന്ന വകുപ്പ്‌ ഏത്‌ ?
A. വകുപ്പ്‌ 2(1) a
B. വകുപ്പ്‌ 2(1)c
C. വകുപ്പ്‌ 2(1)d
D. വകുപ്പ്‌ 2(1)f

93. ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ ആർക്കാണ്‌ സമർപ്പിക്കുന്നത്‌ ?
A. രാഷ്ട്രപതി
B. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌
C. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്‌
D. പ്രധാനമന്ത്രിക്ക്‌

94. ലോകത്ത്‌ ഏറ്റവും കൂടുതൽ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഓദ്യോഗിക രേഖയേത്‌ ?
A. മാഗ്നാകാർട്ട
B. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രതിക
C. ഇന്ത്യൻ ഭരണഘടന
D. യു. എൻ. ചാർട്ടർ

95. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ മെമ്പറായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ അധികാര കാലയളവ്‌
A. മൂന്നു വർഷ കാലയളവ്‌, പുനർനിയമന യോഗ്യതയുണ്ട്‌
B. മൂന്നു വർഷ കാലയളവ്‌, പുനർനിയമന യോഗ്യതയില്ല
C. അഞ്ച്‌ വർഷ കാലയളവ്‌, പുനർനിയമന യോഗ്യതയുണ്ട്‌
D. അഞ്ച്‌ വർഷ കാലയളവ്‌, പുനർനിയമന യോഗ്യതയില്ല

96. മനോവിശ്ലേഷണ സിദ്ധാന്ത സ്ഥാപകൻ ആര്‌ ?
i. സിഗ്മണ്ട്‌ ഫ്രോയിഡ്‌
ii. വില്യം വൂണ്ട്‌
iii. കാൾ യുങ്‌
iv. കാൾ റോജേഴ്സ്‌
A. (iv)
B. (i)
C. (iii)
D. (ii)

97. താഴെ പറയുന്നവയിൽ മാനസിക സമ്മർദ്ദത്തിന്റെ അന്തർമുഖമായ ലക്ഷണം ഏത്‌ ?
i. മാനസികമായ ആശ്വാസം
ii. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്‌
iii. മെച്ചപ്പെട്ട ഏകാഗ്രത
iv. ഇവയൊന്നുമല്ല
A. (iv)
B. (iii)
C. (i)
D. (ii)

98. താഴെപറയുന്നവയിൽ ഉത്കണ്ഠയുടെ ശാരീരികമായ ലക്ഷണം ഏത്‌ ?
i. താഴ്‌ന്ന രക്തസമ്മർദ്ദം
ii. അസ്പഷ്ടമായ സംസാരം
iii. മന്ദഗതിയിലുള്ള ശ്വസനം
iv. വർദ്ധിച്ച ഹൃദയമിടിപ്പ്‌
A. (iv)

B. (iii)
C. (ii)
D.  (i)

99. ബഹുമുഖ ബുദ്ധിസിദ്ധാന്തം ആവിഷ്ക്കരിച്ചത്‌ ആര് ?
i. ആൽഫ്രഡ്‌ ബിനെറ്റ്‌
ii. ലെവിസ്‌ ടെർമൻ
iii. ഹോവാർഡ്‌ ഗാർഡനർ
iv. ഡാനിയൽ ഗോൾമാൻ
A. (iv)
B. (i)
C. (iii)
D. (ii)

100. മാസ്ലോ ആവിഷ്കരിച്ച ആവശ്യങ്ങളെക്കുറിച്ചുള്ള ശ്രേണീ സിദ്ധാന്ത പ്രകാരം,
ഏറ്റവും ഉയർന്ന തലത്തിലുള്ള ആവശ്യം
i. ശാരീരിക ആവശ്യം
ii. സുരക്ഷ ആവശ്യം
iii. ആത്മസാക്ഷാത്കാര ആവശ്യം
iv. സ്നേഹസംബന്ധമായ ആവശ്യം
A. (i)
B. (ii)
C. (iv)
D. (iii)

Previous Post Next Post