Nurse, Nurse Grade II (Ayurveda) Question Paper and Answer Key

FINAL ANSWER KEY
Question Code: 023/2024
Medium of Question- Malayalam
Name of Post: Nurse, Nurse Grade II (Ayurveda)
Department: Pharmaceutical Corporation (IM) Kerala Ltd, Indian Systems of Medicine, Ayurveda Colleges
Cat. Number: 061/2023, 116/2023, 117/2023, 118/2023, 224/2023, 321/2023
Date of Test : 15.02.20241. അഷ്ടാംഗസംഗ്രഹത്തില്‍ അത്യുഷ്ണമായ പാല്‍ വെയ്ത്കുന്നതിന്‌ ഏത്‌ പാത്രം ആണ്‌ നിര്‍ദ്ദേശിക്കുന്നത്‌?
A. രാജതം
B. സൗവര്‍ണം
C. കാംസ്യം
D. താമ്രം

2. “നിത്യം ഹിതാഹാരവിഹാരസേവി സമീക്ഷ്യകാരി....” - ഈ ശ്ലോകം പറയുന്ന അഷ്ടാംഗസംഗ്രഹത്തിലെ അദ്ധ്യായം ഏത്‌?
A. രോഗാനുല്‌പാദനീയം
B. മാത്രാശിതീയം
C. അന്നപാനവിധി
D. വിരുദ്ധാന്നവിജ്ഞാനീയം

3. “ജ്ഞാനം ചതുര്‍വിധം യസ്യരാജാഹോഭിഷക്തമ:” ഇവയില്‍ ചതുര്‍വിധജ്ഞാനങ്ങള്‍ ഏവ?
A. ഹേതു ലിംഗ പൂര്‍വ്വരൂപ സംപ്രാപ്‌തി
B. ഹേതു ലിംഗ പ്രശമനരോഗ അപുനര്‍ഭവ
C. ദ്രവ്യ രസഗുണവീര്യവിപാകങ്ങള്‍
D. ഹേതു ലിംഗ ദ്രവ്യജ്ഞാനം ചികിത്സ

4. ലോകാരോഗ്യ സംഘടന നിലവില്‍ വന്നത്‌ :
A. 1948 April 7
B. 1956 April 7
C. 1947 April 7
D. 1951 April 7

5. 'യോഗ'യില്‍ ഇന്ദ്രിയങ്ങളെ ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ നിന്ന്‌ പിന്‍വലിച്ച്‌ മനസ്സിനെ ഏകാഗ്രമാക്കുന്നതിനെ ------- എന്ന്‌ പറയുന്നു.
A. ധ്യാനം
B. ധാരണ
C. സമാധി
D. പ്രത്യാഹാരം

6. 'മസ്തു സൗവച്ചുലാഡ്യം വാ പഞ്ച-
കോലാവചൂര്‍ണിതം' ഏത്‌  ഋതുവില്‍ പറയുന്നു?
A. വസന്ത ഋതു
B. ഹേമന്ത ഋതു,
C. വര്‍ഷ ഋതു
D. ശരത്‌  ഋതു

7. 6 മാസം പ്രായമുള്ള കുട്ടിയ്ക്ക്‌ കൊടുക്കുന്ന വിറ്റാമിന്‍ എ യുടെ മാത്ര :
A. 100 IU
B. 200 IU
C. 100000 IU
D. 200000 IU

8. “തിമിരദര്‍ശനം' ഏതു ധാതു ക്ഷയിച്ചാലുള്ള ലക്ഷണത്തില്‍ ഉള്‍പ്പെടുന്നു?
A. മജ്ജക്ഷയം
B. രക്തക്ഷയം
C. അസ്ഥിക്ഷയം
D. രസക്ഷയം

9. “സക്ഷാരലവണം തൈലം
അഭ്യംഗാര്‍ത്ഥം ച ശസ്യതേ"
- ഏത്‌ വേഗരോധത്തിന്റെ ചികിത്സയാണ്‌?
A. ഹിധ്മ
B. ശ്രമശ്വാസം
C. ജ്യംഭ
D. ഛർദ്ദി

10. “ശുഷ്കാസ ശ്രമാത്യഗ്നി
വിഷമജ്വരപീനസാന്‍ |
കാര്‍ശ്യം കേവലവാതാംച
- ഏത്‌ തരത്തിലുള്ള മാംസഗുണമാണ്‌?
A. ഗോമാംസം     
B. ആവികമാംസം
C. ആജമാംസം
D. മാഹിഷമാംസം

11. “മാംസാദമാംസം മാംസേന
     സംഭൃതത്വാദ്വിശേഷത:
ഈ ശ്ലോകം പ്രതിപാദിക്കുന്നത്‌ അഷ്ടാംഗഹൃദയത്തില്‍ ഏത്‌ അദ്ധ്യായത്തിലാണ്‌?
A. അന്നസ്വരൂപവിജ്ഞാനീയം
B.ദ്വിവിധോപക്രമണീയം
C. മാത്രാശിതീയം
D. അന്നസംരക്ഷണീയം

12. “ന താം അത്യുപയുഞ്ജീത രസായനവിധിം വിനാ...”
ഏതു രസായന ദ്രവ്യത്തിന്റെ ഗുണത്തിലാണിത്‌ പ്രതിപാദിക്കുന്നത്‌?
A. കൊടുവേലി
B. ദല്ലാതകം
C. തിപ്പലി
D. കൃഷ്ണതിലം

13. “യോഗ'യില്‍ ഷഡ്കര്‍മ്മങ്ങള്‍ ശീലിക്കുന്നത്‌ :
A. ശരീരത്തിന്റെ ശോധനയ്ക്ക്‌
B. ശരീരത്തിന്റെ ദ്യഡതയ്ക്ക്‌
C. ശരീരത്തിന്റെ സ്ഥൈര്യത്തിന്‌
D. ശരീരത്തിന്റെ ലഘുത്വത്തിന്‌

14. “ധാതുക്ഷയാനിലവ്യാധീനതിയോഗാല്‍ കരോതി സ: ഏതു രസത്തില്‍ പറയുന്നു?
A. തിക്തരസം
B. അമ്ലരസം
C. കടുരസം
D. കഷായരസം

15. കഫം വര്‍ദ്ധിച്ചുണ്ടാകുന്ന രോഗത്തില്‍ ഏത്‌ ഔഷധകാലം ആണ്‌ ഉപയോഗിക്കേണ്ടത്‌?
A. അന്നാദൗ
B. അന്നമധ്യേ
C. അന്ന അന്തേ
D. അനന്നം

16. “ത്വക്‌ ദോഷകൃത്‌ അചക്ഷുഷ്യം' ഏത്‌ തൈലത്തിന്റെ ഗുണമാണ്‌?
A. ഏരണ്ടതൈലം
B. തിലതൈലം
C. സര്‍ഷപതൈലം
D. ആക്ഷതൈലം

17. “ദീര്‍ഘകാലസ്ഥിതം മദ്യം' ഏതു ദോഷചികിത്സയിലാണ്‌ അഷ്ടാംഗഹൃദയത്തില്‍ പറയുന്നത്‌?
A. വാതം
B. പിത്തം
C. കഫം
D. വാതപിത്തം

18. “സ്വസ്ഥവൃത്തമദ്ധ്യായം' സുശ്രുതസംഹിതയില്‍ താഴെ പറയുന്നവയില്‍ എന്തിനെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌?
A. ദിനചര്യ
B. ഓഷധകാലങ്ങള്‍
C. സദ്‌വൃത്തം
D. ത്രയോപസ്തംഭങ്ങള്‍

19. "ഹന്തി ദോഷത്രയം കുഷ്ഠം
വൃഷ്യു സോഷ്ണാരസായനം' - താഴെ പറയുന്നവയില്‍ ഏതിന്റെ ഗുണമാണ്‌?
A. ചാര്‍ങേരി
B. പാഠാ
C. കാകമാചീ
D. പടോലം

20. സുശ്രുതമതപ്രകാരം വ്രണരോഗികള്‍ക്ക്‌ ദ്യാദശനാശന പ്രവിച്യരത്തില്‍ പറയുന്ന ഹിതാഹാരം ഏത്‌?
A. ഉഷ്ണം
B. ശുഷ്കം
C. ദ്രവം
D. ശീതം

21. “ത്രീണ്യപ്യേതാനി മ്യുത്യും വാ
ഘോരാന്‍ വ്യാധീന്‍ സ്യജന്തി വാ" - ഈ ശ്ലോകത്തില്‍ പറയുന്ന മൃത്യുവിനെയോ ഘോരരോഗങ്ങഒളെയോ ഉണ്ടാക്കാവുന്ന മൂന്നു കാര്യങ്ങള്‍ ഏതൊക്കെ?
A. സമശനം, വിഷമശനം, അധ്യശനം
B. അജീര്‍ണം, വിഷ്ടബ്ലം, വിദഗ്ദ്ധം
C. വാത, പിത്ത, കഫ വികൃതാവസ്ഥ
D.ആഹാരം, നിദ്ര, ബ്രഹ്മചര്യം

22. യോഗയില്‍ “'കപാലഭാതി' ഏതിന്റെ വിഭാഗത്തില്‍പ്പെടുന്നു?
A. ഷഡ്ചക്രം
B. പ്രാണായാമം
C. ആസനം
D. ഷഡ്കര്‍മ്മം

23. “അഭ്യാസകാലേ പ്രഥമേ ശസ്ത്രം ക്ഷീരാജ്യഭോജനം' എന്തിന്റെ അഭ്യാസകാലത്തിന്റെ ആദ്യമാണ്‌ പാലും നെയ്യും ചേര്‍ത്ത്‌ ആഹാരം കഴിക്കേണ്ടത്‌?
A. വ്യായാമം
B. പ്രാണായാമം
C. പ്രകൃതി ചികിത്സയുടെ ആദ്യ ഘട്ടത്തില്‍
D. മേല്‍പ്പറഞ്ഞവയില്‍ ഉള്‍പ്പെടുന്നില്ല

24. “കതകഠ' താഴെപ്പറയുന്നവയില്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നു?
A. ജലശോധനത്തിന്‌
B. ജലപ്രസാദനത്തിന്‌
C. ജല നിക്ഷേപണത്തിന്‌
D. ജല ശീതീകരണത്തിന്‌

25. എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ ആക്ട്‌ നിലവില്‍ വന്ന വര്‍ഷം :
A. 1947
B. 1948
C. 1946
D.1945

26. തിക്തരസമുള്ള ആഹാരങ്ങളുടെ അമിത ഉപയോഗം ഏത്‌ ദോഷത്തെയാണ്‌ കോപിപ്പിക്കുന്നത്‌?
A. വാതം
B. പിത്തം
C. കഫം
D. ഇവയെല്ലാം

27. ദര്‍ശനപരീക്ഷ ആയുര്‍വേദശാസ്ത്രപ്രകാരം ഏത്‌ പരീക്ഷയിലാണ്‌ ഉള്‍പ്പെടുന്നത്‌?
A. രോഗപരീക്ഷ
B. രോഗീപരീക്ഷ
C. ദശവിധപരീക്ഷ
D. അഷ്ടസ്ഥാനപരീക്ഷ

28. ഒരു നേരം ഉപയോഗിക്കേണ്ട കഷായത്തിന്റെ അളവ്‌ എത്ര ആണ്‌?
A. ഒരുപലം
B. അരപ്പലം
C. രണ്ടുപലം
D. മൂന്നുപലം

29. ആയുര്‍വേദത്തില്‍ എത്ര ധാതുക്കളെയാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്‌?
A. അഞ്ച്‌
B. നാല്
C. ഏഴ്‌
D. എട്ട്‌

30. താഴെപ്പറയുന്നവയില്‍ ഏതാണ്‌ ഗ്രേഡ്‌ 1 Hypertension?
A. 130-139 / 80-89 mm Hg
B. 120-139 / 90-99 mm Hg
C. 140-159 / 80-89 mm Hg
D. 150-169 / 90-99 mm Hg

31. ഇവയില്‍ ഏത്‌ അവയവം ആണ്‌ ഓജസിന്റെ സ്ഥാനം ആയി വിവക്ഷിക്കുന്നത്‌?
A. ഹൃദയം
B. വൃക്ക
C. നാഡി
D. ശിരസ്സ്‌

32. സാധാരണ ഒരു മനുഷ്യന്റെ മലാശയ താപനില വായിലെ താപനിലയേക്കാള്‍ എത്ര ഡിഗ്രി ഫാരന്‍ഹീറ്റ്‌ ഉയര്‍ന്നതാണ്‌?
A. 0.6 - 1.5°F
B. 0.5 - 1°F
C. 0.3 - 0.5°F
D. 1° - 2°F

33. ആരോഗ്യവാനായ ഒരു മുതിര്‍ന്ന വ്യക്തിയുടെ ശ്വേതരക്താണുക്കളുടെ അളവ്‌ എത്രയാണ്‌?
A. 9500-11500/microlitre
B. 4500-9700/microlitre
C. 4500-11500/microlitre
D. 4500-14000/microlitre

34. ജീവനം എന്നത്‌ ഏത്‌ ധാതുവിന്റെ പ്രവൃത്തി ആണ്‌?
A. രക്തം
B. രസം
C. മാംസം
D. ശുക്ലം

35. “ഉഷ്ണം” ഏത്‌ ദോഷത്തെയാണ്‌ പ്രകോപിപ്പിക്കുന്നത്‌?
A. പിത്തം
B. വാതം
C. കഫം
D. എല്ലാ ദോഷത്തെയും

36. ദശമൂലകടുത്രയം കഷായത്തില്‍ ഉപയോഗിക്കുന്ന പ്രക്ഷേപദ്രവ്യം താഴെപ്പറയുന്നവയില്‍ ഏതാണ്‌?
A. പഞ്ചസാര
B. കായം
C. കടുക്കചൂര്‍ണ്ണം
D. തേന്‍

37. “യവം' ഇവയില്‍ ഏത്‌ രോഗത്തില്‍ ആണ്‌ ആഹാരമായി ഉപയോഗിക്കാന്‍ പറഞ്ഞിരിക്കുന്നത്‌?
A. ശ്വാസരോഗം
B. കാസരോഗം
C. അമിതശരീരഭാരം
D. വാതരോഗം

38. ക്രൂരകോഷ്ഠം ഉള്ള ഒരാളില്‍ കോപിച്ചിരിക്കുന്ന ദോഷം താഴെപ്പറയുന്നവയില്‍ ഏതാണ്‌?
A. പിത്തം
B. വാതം
C. കഫം
D. രക്തം

39. ഒന്നിലധികം സന്ധികളില്‍ വേദനയോടുകൂടി ഉണ്ടാകുന്ന നീര്‌ ചുവപ്പ്‌ ഇവ ഏതു രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ ആണ്‌?
A. ജ്വരം
B. കുഷ്ഠം
C. വാതശോണിതം
D. ഉദരം

40. ശീതകഷായത്തിന്റെ നിര്‍മ്മാണവിധിയില്‍ ദ്രവ്യവും ജലവും തമ്മിലുള്ള അനുപാതം ഇവയില്‍ ഏതാണ്‌?
A. 1 : 2
B. 1 : 4
C. 1 : 6
D. 1 : 16

41. പഞ്ചലക്ഷണനിദാനങ്ങളില്‍ ഉള്‍പ്പെടാത്തത്‌ താഴെപറയുന്നവയില്‍ ഏതാണ്‌?
A. പൂര്‍വ്വരൂപം
B. രൂപം
C. സംപ്രാപ്തി
D. പ്രശ്നം

42. ബൃഹത്പഞ്ചമൂല ഗണത്തില്‍ പെടാത്തത്‌ ഇവയില്‍ ഏതു ഔഷധം ആണ്‌?
A. കൂവളം
B. ഞെരിഞ്ഞില്‍
C. കുമിഴ്‌
D. മുഞ്ഞ

43. പ്രായപൂര്‍ത്തിയായ ഒരു പുരുഷന്റെ ഹീമോഗ്ലോബിന്‍ അളവ്‌ എത്രയാണ്‌?
A. 16&20 g/dl
B. 14&18 g/dl
C. 12&14 g/dl
D. 18&20 g/dl

44. ശരീരഭാഗങ്ങളില്‍ തേള്‍ കടിച്ചത്‌ പോലെയുള്ള വേദന താഴെപറയുന്നവയില്‍ ഏത്‌ രോഗത്തിന്റെ പ്രധാന ലക്ഷണം ആണ്‌?
A. രാജയക്ഷ്മാ
B. ആമവാതം
C. വാതശോണിതം
D. ശോഫം

45. ബഹുഗുണം, ബഹുകല്‌പം, സമ്പന്നം മുതലായ ഗുണങ്ങള്‍ താഴെപറയുന്നവയില്‍ ഏതിന്റെയാണ്‌?
A. ഔഷധം
B. രോഗി
C. പരിചാരകന്‍
D. വൈദ്യന്‍

46. ആസന്നമായ മരണത്തെ കാണിക്കുന്ന ലക്ഷണങ്ങളെ ആയുര്‍വേദശാസ്ത്രം പരാമര്‍ശിക്കുന്നത്‌ ഇവയില്‍ ഏത്‌ പേരിലാണ്‌?
A. ഉപദ്രവം
B. ഉദര്‍ക്കം
C. അരിഷ്ടം
D. ഛായ

47. ആരോഗ്യവാനായ ഒരു വ്യക്തിയുടെ നാഡിമിടിപ്പ്‌ ഒരു മിനുട്ടില്‍ എത്രയാണ്‌?
A. 80-110
B. 60-100
C. 40-80
D.60-70

48. ഗുരുഗുണ പ്രധാനമായ ദോഷം ഏതാണ്‌?
A. വാതം
B. പിത്തം
C. കഫം
D. ഇവയൊന്നുമല്ല

49. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടുന്നതുമൂലമുണ്ടാകുന്ന പക്ഷാഘാത രോഗത്തിന്റെ ഏറ്റവും പ്രധാന കാരണം താഴെപറയുന്നവയില്‍ ഏതാണ്‌?
A. പ്രമേഹം
B. രക്താതിസമ്മര്‍ദ്ദം
C. ഉയര്‍ന്ന കൊളസ്ട്രോള്‍
D. ഇവയൊന്നുമല്ല

50. താഴെപറയുന്നവയില്‍ ഏതു രോഗമാണ്‌ ആയുര്‍വേദശാസ്ത്രപ്രകാരം അഷ്ടമഹാഗദങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നത്‌?
A. വാതവ്യാധി
B. കുഷ്ഠം
C. പ്രമേഹം
D. ഇവയെല്ലാം

51. യോഗരാജ വടകത്തില്‍ കന്മദം, ചിത്രകം ഇവയുടെ അനുപാതം എത്ര?
A. 1 : 5
B. 2 : 5
C. 5 : 1
D. 3 : 1

52. ചരകസംഹിത പ്രകാരം ഹൃദ്രോഗത്തില്‍ വസ്തി ചെയ്യാന്‍ ഉപയോഗിക്കുന്ന ശ്രേഷ്ഠമായ ഔഷധം ഏത്‌?
A. മദനഫലം
B. ദേവദാളി
C. കുടജഫലം
D. ഇക്ഷ്വാകു

53. മഹാ യോനി രോഗത്തില്‍ ത്രൈവൃത സ്നേഹം എന്തിന്‌ ഉപയോഗിക്കുന്നു?
A. സ്നേഹപാനം
B. അനുവാസന വസ്തി
C. ഉത്തരവസ്തി
D. (B) and (C)

54. ജാതമാത്രനായ ബാലന്റെ പൊക്കിള്‍കൊടി എത്ര അംഗുലം മുകളില്‍ വച്ചാണ്‌ സൂത്രബന്ധനം ചെയ്യേണ്ടത്‌?
A. 2 അംഗുലം
B. 1 അംഗുലം
C. 4 അംഗുലം
D. ഇവ ഒന്നുമല്ല

55. സുശ്രുതസംഹിതയില്‍ ഷഡ്ധരണയോഗം സുഖാംബുവില്‍ എത്ര ദിവസം നല്‍കാൻ വിധിക്കുന്നു?
A. ത്രിരാത്രം
B. പഞ്ചരാത്രം
C. ദശരാത്രം
D. സപ്തരാത്രം

56. ചരക സംഹിതയില്‍ പരാമര്‍ശിക്കുന്ന സര്‍വ്വഗദ വിരോധിയായ ഔഷധം ഏത്‌?
A. മദനഫലം
B. ത്രിവൃത്‌
C. കുടജം
D. ആരഗ്വധം

57. പിപ്പലി രസായനം വിധിക്കുന്നത്‌ ഏത്‌ ശുക്ലദോഷത്തിലാണ്‌?
A. പിത്തജം
B. കഫജം
C. വാതജം
D. എല്ലാം ശരിയാണ്‌

58. താഴെപ്പറയുന്നവയില്‍ ദന്തോത്ഭവ രോഗങ്ങള്‍ തിരഞ്ഞെടുക്കുക :
A. അഭിഷ്യന്ദം
B. പോഥകി
C. വിസര്‍പ്പം
D. എല്ലാം ശരിയാണ്‌

59. മാംസ മേദോഗതമായ വാതത്തില്‍ നല്‍കുന്ന ചികിത്സ ഏത്‌?
A. വിരേചനം
B. നിരൂഹം
C. രക്തമോക്ഷണം
D. (A) and (B)

60. “നാതിസ്സിഗ്ദാന്‍ വിരേചയേത്‌” താഴെപ്പറയുന്നവയില്‍ ഏതെല്ലാം രോഗങ്ങളില്‍ ആണ്‌ ശോധനപൂര്‍വ്വകമായ സ്നേഹപാനം അല്‍പമാത്ര അളവില്‍ വിധിക്കുന്നത്‌?
A. കുഷ്ഠം
B. പാണ്ഡു
C. കാമല
D. എല്ലാം ശരിയാണ്‌

61. പുഷ്യാനുഗ ചൂര്‍ണത്തിന്റെ അനുപാനം ഏത്‌?
A. മധു
B. ഘൃതം
C. തേന്‍, തണ്ഡുല വാരി
D. തക്രം

62. “ബസ്താഭ ഗന്ധത” ഏത്‌ ഗ്രഹത്തിന്റെ ലക്ഷണമാണ്‌?
A. നൈജമേഷം
B. സ്കന്ദാപസ്മാരം
C. ശ്വഗ്രഹം
D. പൂതനാഗ്രഹം

63. വിട്ടഭാഗം പൂരിപ്പിക്കുക :
“ജീര്‍ണ്ണജ്വരാണാംസര്‍വ്വേഷാം..... പ്രശമനം പരം”
A. ഘൃതം
B. ഉഷ്ണാംബു
C. ക്ഷീരം
D. മദ്യം

64. വസ്തി വ്യാപത്ത്‌ എത്ര?
A. 5
B. 10
C. 6
D. 12
Question Cancelled

65. സുശ്രുത സംഹിതപ്രകാരം ഗര്‍ഭാവസ്ഥയില്‍ ചേതന ധാതു വ്യക്തമാകുന്നത്‌ ഏത്‌ മാസത്തിലാണ്‌?
A. 2
B. 5
C. 4
D. 3

66. രജന്യാദി ചൂര്‍ണ്ണം ഏതെല്ലാം രോഗത്തില്‍ നല്‍കാം?
A. അതിസാരം
B. കാമല
C. ജ്വരം
D. എല്ലാം ശരിയാണ്‌

67. താലീസ പ്രതാദി ചൂര്‍ണ്ണം ഏതെല്ലാം രോഗത്തില്‍ നല്‍കാം?
A. ഹൃദ്രോഗം
B. രക്തപിത്തം
C. അമ്ലപിത്തം
D. എല്ലാം ശരിയാണ്‌

68. സുശ്രുതസംഹിത പ്രകാരം സുപ്തി വാതത്തില്‍ ചെയ്യാവുന്ന ശോധനം ഏത്‌?
A. നസ്യം
B. വസ്തി
C. രക്ത മോക്ഷം
D. ഒന്നും ശരിയല്ല

69. താഴെപ്പറയുന്നവയില്‍ ഗര്‍ഭസ്ഥ ശിശുവിന്‌ മാതാവില്‍ നിന്ന്‌ ഉണ്ടായിവരുന്ന ഭാവം അഥവാ അവയവം തിരഞ്ഞെടുക്കുക :
A. ഹൃദയം
B. അസ്ഥി
C. സിര
D. സ്‌നായു

70. “ജിഹ്വോഷ്ഠ ദശന ശ്വാസമുഷ്ഠി നിപീഡനൈ” ബാല രോഗത്തില്‍ ഈ ലക്ഷണങ്ങളില്‍ നിന്ന്‌ ഏത്‌ അവയവ വികൃതിയെ മനസ്സിലാക്കാം?
A. ആമാശയം
B. ഹൃദയം
C. കോഷ്ഠം
D. വസ്തി

71. ബ്രാഹ്മരസായനത്തില്‍ കടുക്കയുടെ അളവ്‌ എത്ര?
A. 500
B. 2000
C. 1000
D. 100

72. ഹപുഷാദി യാപന വനസ്തിയില്‍ യവത്തിന്റെ അളവ്‌ എത്ര?
A. 1 പലം
B. 2 പലം
C. 3 പലം
D. 4 പലം

73. ചരക സംഹിത പ്രകാരം ശുക്ല ദോഷങ്ങള്‍ എത്ര?
A. 12
B. 8
C. 4
D. 6

74. സമംഗാദി ഘൃതം ഏത്‌ രോഗത്തില്‍ വിധിക്കുന്നു?
A. ക്ഷീരലസകം
B. കുകൂണകം
C. ദന്തോദ്ഭവ രോഗം
D. എല്ലാം ശരിയാണ്‌

75. ശ്വിത്ര കുഷ്ഠത്തില്‍ ചിത്രക രസായനത്തിന്റെ അനുപാനം ഏത്‌?
A. ക്ഷീരം
B. തക്രം
C. ഘൃതം
D. ഗോമൂത്രം

76. സിരാവേധം എന്നത്‌ ഏതിന്റെ വിഭാഗമാണ്‌?
A. ബന്ധനം
B. അഭിഘാതം
C.രക്തമോക്ഷം
D. ഭഗ്നം

77. ക്ഷാരസൂത്ര നിര്‍മ്മാണത്തിന്‌ ഉപയോഗിക്കാത്ത ദ്രവ്യം :
A. കള്ളിപ്പാല
B. മഞ്ഞള്‍
C. രാമച്ചം
D. കടലാടി

78. ഗന്ധതൈലം ഏതു രോഗത്തിലാണ്‌ ഉപയോഗിക്കുന്നത്‌?
A. നാസാരോഗം
B. ഭഗ്നം
C. ശിരോരോഗം
D. കുഷ്ഠം

79. പ്രധാനതമ യന്ത്രം ഏത്‌?
A. താലയന്ത്രം
B. സ്വസ്തിക യന്ത്രം
C. കര പത്രം
D. ഹസ്തം

80. വ്രണത്തിന്റെ സാമാന്യ ലക്ഷണം എന്ത്‌?
A. രുക്‌
B. രക്തസ്രാവം
C. ഗ്രന്ഥി
D. വിദ്രധി

81. നേത്രത്തില്‍ ചെയ്യുന്ന ബന്ധനം (ബാന്‍ഡേജ്‌) ഏത്‌?
A. ദാമ
B. കോശ
C. ചീന
D. അനുവേലിത

82. തുന്നസേവനി ഏതിന്റെ വിഭാഗമാണ്‌?
A. ബന്ധനം
B. ഭഗ്നം
C. സീവനം
D. ശുദ്ധ വ്രണം

83. ഹൃദയം ഏതു തരം മര്‍മ്മമാണ്‌?
A. സദ്യോപ്രാണഹരം
B. കാലാന്തര പ്രാണഹരം
C. വൈകല്യകരം
D. വിശല്യഗ്നം

84. ശതപോനകം എന്നത്‌ ഏതു രോഗത്തിന്റെ വിഭാഗമാണ്‌?
A. ശുക്രരോഗ
B. അര്‍ശസ്‌
C. അര്‍ബുദം
D. ഭഗന്ദരം

85. “സൂചി” ഉപയോഗിക്കാത്തത്‌ ഏത്‌ ശാസ്ത്രകര്‍മ്മത്തിന്‌?
A. വ്യധനം
B. വിസ്റാവണം
C. സീവനം
D. ഭേദനം

86. താഴെപ്പറയുന്നതില്‍ ഗുദരോഗമേത്‌?
A. ഭഗന്ദരം
B. ഗളഗണ്ഡം
C. ഗണ്ഡമാല
D. ഗുല്‍മം

87. ഷഡ്ബിന്ദു തൈലം ഏതു ക്രിയാക്രമത്തിനുപയോഗിക്കുന്നു?
A. ശിരോഭ്യംഗം
B. നസ്യം
C. കബളം
D.വസ്തി

88. അഷ്ടാംഗഹൃദയ പ്രകാരം അഞ്ജന ശലാകയുടെ നീളം എത്ര?
A. 6 അംഗുലം
B. 8 അംഗുലം
C. 10 അംഗുലം
D. 12 അംഗുലം

89. വായില്‍ ഔഷധം നിറച്ചു നിര്‍ത്തുന്ന ചികിത്സാരീതി ഏത്‌?
A. പ്രതിസാരണം
B. അവഗുണ്ഠനം
C. ഗണ്ഡൂഷം
D. കുട്ടനം

90. അര്‍മ്മ രോഗത്തില്‍ നിര്‍ദ്ദേശിക്കുന്ന ശസ്ത്രകര്‍മ്മം ഏതാണ്‌?
A. ഛേദനം
B. ഭേദനം
C. ലേഖനം
D. വ്യധനം

91. '.............. ശീലാനാം ദൃഡം ഭവതി ദര്‍ശനം' ഏതു ക്രിയാക്രമം?
A. നസ്യം
B. സേകം
C. മുഖാലേപം
D. പുടപാകം

92. 'ശക്ര ചാപം' ഏതു രോഗ ലക്ഷണമാണ്‌?
A. വാത അഭിഷ്യന്ദം
B. പിത്ത തിമിരം
C. കഫജ ശിരശൂലം
D. രക്തജ പ്രതിശ്യായം

93. കോര്‍ണിയയുടെ കനം (thickness) അറിയാന്‍ ഉള്ള പരിശോധന ഏത്‌?
A. ഗോണിയോസ്കോപ്പി
B. പാക്കിമ്മെട്രി
C. കോര്‍ണിയല്‍ ടോപോഗ്രാഫി
D. പെരിമ്രെട്രി

94. അര്‍ജുനം ഏതു അവയവത്തെ ബാധിക്കുന്ന രോഗമാണ്‌?
A. കര്‍ണം
B. നാസിക
C. നേത്രം
D. ജിഹ്വ

95. വാര്‍ത്താക ധൂമം നിര്‍ദ്ദേശിച്ചിരിക്കുന്ന രോഗം ഏത്‌?
A. കര്‍ണ സ്രാവം
B. കൃമികര്‍ണം
C. കര്‍ണ വിദ്രധി
D. പൂതി കര്‍ണം

96. “........... ഇദം ശ്രേഷ്ഠം മുഖ ദന്താമയേഷു ച” ഏതു തൈലം?
A. പ്രിയംഗ്വാദി തൈലം
B. ഏരണ്ഡ ശിഗ്രാദി തൈലം
C. ശുണ്ഠിയാദി തൈലം
D. ക്ഷാര തൈലം

97. ഏറ്റവും വലിയ പാര നാസല്‍ സൈനസ്‌  (paranasal sinus) ഏതാണ്‌?
A. ഫ്രോണ്ടല്‍ സൈനസ്‌
B. മാക്സിലറി സൈനസ്‌
C. എത്മോയ്ഡ്‌ സൈനസ്‌
D. സ്ഫിനോയ്ഡ്‌ സൈനസ്‌

98. മൂര്‍ദ്ധതൈലം അല്ലാത്തത്‌ :
A. സേകം
B. ആശ്ച്യോതനം
C. വസ്തി
D. പിചു

99. നേത്രത്തിനു പുറംഭാഗത്ത്‌ കണ്‍പീലികള്‍ ഒഴിച്ചുള്ള ഭാഗത്തു ഔഷധം പുരട്ടുന്ന ചികിത്സാ ക്രമം :
A. അഞ്ജനം
B. പുടപാകം
C. ധാവനം
D. വിഡാലകം

100. ഏതു രോഗത്തിലാണ്‌ പൂല്ലാങ്കുഴല്‍ ശബ്ദം കേള്‍ക്കുന്നതായി രോഗി പറയുന്നത്‌?
A. കര്‍ണ പ്രതിനാഹം
B. തന്ത്രിക
C. കര്‍ണ ക്ഷ്വേഡം
D. ഉല്‍പ്പാതം

Previous Post Next Post