FIRE AND RESCUE OFFICER (Driver) (Trainee) Question Paper and Answer Key

 FINAL ANSWER KEY
Question Paper Code: 011/2024
FIRE AND RESCUE OFFICER (Driver) (Trainee) - FIRE AND RESCUE SERVICES
Medium of Question: MALAYALAM/TAMIL/KANNADA
Date of Test: 18/01/20241. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്‌ കണ്ടെത്തുക :
1) കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
2) കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ആറ്റിങ്ങൽ കലാപം
3) 1792 ശ്രീരംഗപട്ടണം സന്ധിപ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക്‌ ലഭിച്ചു
A. 1,2 ശരി
B. 1,2,3 ശരി
C. 2,3 ശരി
D. 2 മാത്രം ശരി

2. ശരിയായത്‌ തെരഞ്ഞെടുക്കുക :
a. വൈക്കം സത്യാഗ്രഹം - 1928
b. ഗുരുവായൂർ സത്യാഗ്രഹം - 1931
c. ക്ഷേത്രപ്രവേശന വിളംബരം _ 1936
d. മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം - 1916
A. എല്ലാം ശരി
B. a,b,c ശരി
C. b,c,d ശരി
D. b,c മാത്രം ശരി

3. ശരിയായ ജോഡി കണ്ടെത്തുക :
1) ആര്യ സമാജം - രാജാറാം മോഹൻ റായ്‌
2) സ്വരാജ്‌ പാർട്ടി - മോത്തിലാൽ നെഹ്റു
3) സ്വതന്ത്ര പാർട്ടി - സി. രാജഗോപാലാചാരി
4) രാമകൃഷ്ണ മിഷൻ - സ്വാമി വിവേകാനന്ദ
A. എല്ലാം ശരി
B. 2,3,4 ശരി
C. 1,2,3 ശരി
D. 1,4 ശരി

4. അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട്‌ അംഗീകരിച്ചതുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയിൽ ശരിയായത്‌ ഏത്‌?
A. ടെന്നീസ്‌ കോർട്ട്‌ പ്രതിജ്ഞ
B. 1780 ഫിലാഡൽഫിയ ഉടമ്പടി
C. 1783 പാരിസ്‌ ഉടമ്പടി
D. വേഴ്‌സായ്‌ സന്ധി

5. ജി.20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത്‌ താഴെ പറയുന്നവയിൽ ഏത്‌ വൻകരയിൽ ഉള്ള രാജ്യത്തുനിന്നാണ്‌?
A. ആഫ്രിക്ക
B. ഏഷ്യ
C. യൂറോപ്പ്‌
D. തെക്കേ അമേരിക്ക

6. 2023 ലോകകപ്പ്‌ ക്രിക്കറ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം :
A. 10
B. 9
C. 11
D. 8

7. ഗ്രന്ഥശാല പ്രവർത്തകനായ പി. എൻ. പണിക്കരുടെ ജന്മസ്ഥലം :
A. എറണാകുളം
B. തിരുവനന്തപുരം
C. കോട്ടയം
D. ആലപ്പുഴ

8. കേരളത്തിന്‌ ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന കായിക ഇനം :
A. ട്രിപ്പിൾ ജംപ്‌
B. ബാഡ്മിന്റൺ
C. 4x400 റിലേ
D. ഹോക്കി

9. 1932-ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ഉദ്യോഗ സംവരണം
B. സഞ്ചാര സ്വാതന്ത്ര്യം
C. ബ്രിട്ടീഷുകാർക്കെതിരെ
D. പത്രസ്വാതന്ത്ര്യം

10. ഈസ്റ്റിംഗ്സിനെ സംബന്ധിച്ച്‌ ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു പ്രസ്താവനകൾ വായിച്ച്‌ ശരിയായവ എഴുതുക :
1) വടക്ക്‌ തെക്ക്‌ ദിശയിൽ വരച്ചിട്ടുള്ള രേഖകൾ
2) കിഴക്ക്‌ പടിഞ്ഞാറ്‌ ദിശയിൽ വരച്ചിട്ടുള്ള രേഖകൾ
3) ധരാതലീയ ഭൂപടത്തിൽ കാണുന്നു
4) മൂല്യം രേഖപ്പെടുത്താറില്ല
A. 2,4 എന്നീപ്രസ്താവനകൾ ശരി
B. 1,3 എന്നീ പ്രസ്താവനകൾ ശരി
C. പ്രസ്താവന (4) മാത്രം ശരി
D. 1,4 എന്നീ പ്രസ്താവനകൾ ശരി

11. മഞ്ഞുതീനി എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണെന്നു തിരിച്ചറിയുക :
A. ഫൊൻ
B. ഹർമാറ്റൺ
C. ലൂ
D. ചിനൂക്ക്‌

12. ആഗോള മർദ്ദമേഖലകളിൽ നിർവാത മേഖല എന്ന്‌ അറിയപ്പെടുന്ന മർദ്ദമേഖല കണ്ടെത്തുക :
A. ഉപോഷ്ണ ഉച്ചമർദ്ദ മേഖല
B. ഉപധ്രുവീയ ന്യൂനമർദ്ദ മേഖല
C. മധ്യരേഖാ ന്യൂനമർദ്ദ മേഖല
D. ധ്രുവീയ ഉച്ചമർദ്ദ മേഖല

13. ഇന്ത്യൻ സമയം ഉച്ചയ്ക്ക്‌ 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം എത്ര ആയിരിക്കും?
A. 5.30 AM
B. 6.30 AM
C. 5.30 PM
D. 6.30 PM

14. മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ്‌ റിട്ടുകൾ. താഴെ പറയുന്ന റിട്ടുകളിൽ കൽപ്പന എന്ന്‌ അർത്ഥം വരുന്ന റിട്ട്‌ കണ്ടെത്തുക :
A. ഹേബിയസ്‌ കോർപ്പസ്‌
B. പ്രൊഹിബിഷൻ
C. മാൻഡമസ്‌
D. ക്വോവാറന്റോ

15. ഹരിത വിപ്പവവുമായി ബന്ധപ്പെട്ട്‌ ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത്‌ ഏത്‌?
i. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടി
ii. ഡോ. എം. എസ്‌. സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു
iii. ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറഞ്ഞു
iv ഇന്ത്യയിൽ ഹരിതവിപ്ലവം പ്രധാനമായും ഗോതമ്പ്‌, അരി എന്നീ ഭക്ഷ്യധാന്യങ്ങൾക്ക്‌ ഊന്നൽ നൽകി
A. i ഉം iv ഉം മാത്രം
B. ii മാത്രം
C. iii ഉം iv ഉം മാത്രം
D. എല്ലാം ശരിയാണ്‌

16. താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത്‌ :
A. പുകയില
B. കാപ്പി
C. ചോളം

D. കരിമ്പ്‌

17. ഒരു സമ്പദ്‌ വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത്‌ ഏത്‌?
A. എന്ത്‌ ഉൽപ്പാദിപ്പിക്കണം
B. എപ്പോൾ ഉൽപ്പാദിപ്പിക്കണം
C. എങ്ങനെ ഉൽപ്പാദിപ്പിക്കണം
D. ആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം

18. ഓൺലൈൻ കുറ്റകൃത്യങ്ങളെകുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവർക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി അറിയപ്പെടുന്നത്‌?
A. താലോലം
B. ചിരി
C. നിരാമയ
D. കൂട്ട്‌

19. ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗരപ്രദേശങ്ങളിൽ പ്രതിദിനം എത്ര കലോറിയിൽ താഴെ പോഷണം ജനങ്ങൾക്ക്‌ ലഭിക്കണം എന്നാണ്‌ ആസൂത്രണ കമ്മീഷൻ കണക്കാക്കുന്നത്‌?
A. 2100 കലോറി
B. 2500 കലോറി
C. 2400 കലോറി
D. ഇതൊന്നുമല്ല

20. നാഷണൽ ലീഗൽ സർവീസ്‌ അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട്‌ ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത്‌?
i. സൗജന്യ നിയമ സഹായവും ഉപദേശവും നൽകുക
ii. നിയമ ബോധം പ്രചരിപ്പിക്കുക
iii. അതിജീവിതർക്ക്‌ നഷ്ടപരിഹാരം നൽകുക
A. only (ii) and (iii)
B. only (i) and (iii)
C. only (i) and (ii)
D. All of the above ((i), (ii) and (iii))

21. ഇന്ത്യൻ ഭരണഘടനയിലെ ആമുഖപ്രകാരം ഇന്ത്യ എന്നാൽ, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത്‌?
i. പരമാധികാര, സോഷ്യലിസ്റ്റ്‌, മതേതര രാജ്യം
ii. ഗാന്ധിയൻ ജനാധിപത്യ റിപ്പബ്ലിക്‌
iii. പരമാധികാര, സോഷ്യലിസ്റ്റ്‌, മതേതര, ജനാധിപത്യ റിപ്പബ്ലിക്‌
A. All of the above ((i), (ii) and (iii))
B. Only (iii)
C. Only (i) and (iii)
D. Only (ii)

22. ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട്‌ തെറ്റായ പ്രസ്താവന ഏത്‌?
i. രാജ്യത്തിനുവേണ്ടി പൊരുതുവാൻ ഏതർത്ഥത്തിലും സന്നദ്ധമായിരിക്കുക
ii. ഏത്‌ പ്രായത്തിലുള്ള കുട്ടികളേയും വിദ്യാഭ്യാസം ചെയ്യിക്കേണ്ടത്‌ എല്ലാ രക്ഷിതാക്കളുടേയും കടമയാണ്‌
iii. വോട്ട്‌ ചെയ്യുക എന്നുള്ളത്‌ ഓരോ പൗരന്റെയും കടമയാണ്‌
A. Only (ii) and (iii)
B. Only (i) and (ii)
C. Only (i) and (iii)
D. All of the above ((i), (ii) and (iii))

23. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
i. ഭരണഘടനാ നിർമ്മാണ സഭയിൽ എട്ട്‌ പ്രധാന കമ്മിറ്റികളാണുണ്ടായിരുന്നത്‌
ii. ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി ഒരു പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു
iii. ജവഹർലാൽ നെഹ്റു ആയിരുന്നു ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി ചെയർമാൻ
A. Only (ii) and (iii)
B. All of the above ((i), (ii) and (iii))
C. Only (i) and (ii)
D. Only (i) and (iii)

24. ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
i. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ്‌ ആയിരുന്നു
ii. അംബേദ്കർ ആയിരുന്നു ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റിയുടെ ചെയർമാൻ
iii. ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ സുതാര്യമായിരുന്നു
A. Only (i) and (ii)
B. Only (ii) and (iii)
C. Only (i) and (iii)
D. All of the above ((i), (ii) and (iii))

25. കാനഡ ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടംകൊണ്ട ആശയങ്ങളിൽ ചുവടെ ചേർക്കുന്നതിൽ ശരിയേത്‌?
i. അർദ്ധ ഫെഡറൽ സമ്പ്രദായം
ii. ശിഷ്ടാധികാരങ്ങൾ എന്ന ആശയം
iii. നിർദ്ദേശക തത്വങ്ങൾ
A. All of the above ((i), (ii) and (iii))
B. Only (i) and (iii)
C. Only (ii) and (iii)
D. Only (i) and (ii)

26. ചുവടെ ചേർക്കുന്നവയിൽ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
i. ചൂഷണത്തിനെതിരെയുള്ള അവകാശം
ii. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
iii. സ്വത്ത്‌ സമ്പാദനത്തിനുള്ള അവകാശം
A. Only (i) and (ii)
B. Only (ii) and (iii)
C. All of the above ((i), (ii) and (iii))
D. Only (i) and (iii)

27. ഇന്ത്യയുടെ മതസ്വാതന്ത്യയവുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
i. ഇന്ത്യയ്ക്ക്‌ ഒരു ഔദ്യോഗിക മതമുണ്ട്‌
ii. ഇന്ത്യ ഒരു മതത്തെയും സ്വാധീനിക്കുന്നില്ല
iii. ഇന്ത്യ എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നു
A. All of the above ((i), (ii) and (iii))
B. Only (i) and (ii)
C. Only (ii) and (iii)
D. Only (i) and (iii)

28. കേരളീയവുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
i. കേരളത്തിലെ ഏറ്റവും വലിയ ഉത്സവം
ii. കേന്ദ്ര ഗവൺമെന്റാണ്‌ ഇത്‌ സംഘടിപ്പിച്ചത്‌
iii. സിനിമാതാരങ്ങളാണ്‌ ഇതിലെ “ബ്രാൻഡ്‌ അംബാസിഡേഴ്‌സ്‌”
A. Only (i) and (iii)
B. Only (ii) and (iii)
C. Only (i) and (ii)
D. All of the above ((i), (ii) and (iii))

29. ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
i. സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്‌ ആണ്‌
ii. ഐക്യരാഷ്ട്ര സംഘടന, സർവ്വരാഷ്ട്രസഖ്യത്തിന്റെ പിൻഗാമി ആണ്‌
iii. ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രധാന ഘടകമാണ്‌ സുരക്ഷാസമിതി
A. Only (ii) and (iii)
B. Only (i) and (iii)
C. All of the above ((i), (ii) and (iii))
D. Only (i) and (ii)

30. 2023-ലെ G-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
i. G-20 യുടെ പതിനെട്ടാമത്തെ ഉച്ചകോടിയായിരുന്നു ഇത്‌
ii. ന്യൂഡൽഹിയിലാണ്‌ ഈ ഉച്ചകോടി നടന്നത്‌
iii. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്‌
A. Only (ii) and (iii)
B. Only (i) and (iii)
C. Only (i) and (ii)
D. All of the above ((i), (ii) and (iii))

31. കണ്ണിലെ കോർണിയ വരണ്ട്‌ അതാര്യമാകുന്ന സിറോഫ്താൽമിയ എന്ന രോഗത്തിന്‌ കാരണമാകുന്നത്‌ ഏത്‌ വിറ്റാമിന്റെ തുടർച്ചയായ അഭാവമാണ്‌?
A. വിറ്റാമിൻ B
B. വിറ്റാമിൻ C
C. വിറ്റാമിൻ D
D. വിറ്റാമിൻ A

32. പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫിലിസ്‌ പെൺകൊതുക്‌ വഴി പകരുന്ന രോഗം ഏത്‌?
A. മന്ത്‌
B. മലമ്പനി
C. ഡെങ്കിപ്പനി
D. ചിക്കുൻഗുനിയ

33. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ കാണപ്പെടുന്ന അന്തഃസ്രാവീ ഗ്രന്ഥി ഏത്‌?
A. തൈമസ്‌ ഗ്രന്ഥി
B. പൈനിയൽ ഗ്രന്ഥി
C. പാൻക്രിയാസ്‌
D. തൈറോയ്ഡ്‌ ഗ്രന്ഥി

34. ഇന്ത്യയിലെ കാർഷികോൽപാദനം വർദ്ധിപ്പിക്കാൻ “നിത്യഹരിത വിപ്ലവം'" എന്ന ആശയം അവതരിപ്പിച്ചത്‌ ആരാണ്‌?
A. ഡോ. എം. എസ്‌. സ്വാമിനാഥൻ
B. ഡോ. നോർമൻ ഇ ബോർലോഗ്‌
C. ഡോ. വർഗീസ്‌ കുര്യൻ
D. ഡോ.എം.പി. സിങ്‌

35. ചന്ദ്രയാൻ-3 ദൗത്യത്തിന്‌ പിന്നിലെ റോക്കറ്റ്‌ വനിത ആരാണ്‌?
A. മൌമിത ദത്ത
B.  ഋതു കരിദാൽ
C. നന്ദിനി ഹരിനാഥ്‌
D. ടെസ്സി തോമസ്‌

36. പർവ്വതാരോഹകർക്ക്‌ പർവ്വതാരോഹണ വേളയിൽ അവരുടെ മൂക്കിൽ നിന്നും രക്തം പുറത്ത്‌ വരാറുണ്ട്‌ എന്തുകൊണ്ട്‌?
A. അന്തരീക്ഷമർദ്ദം കുറവും രക്തക്കുഴലുകളിലെ മർദ്ദം കൂടുതലും ആയതിനാൽ
B. അന്തരീക്ഷമർദ്ദം കൂടുതലും രക്തക്കുഴലുകളിലെ മർദ്ദം കുറവും ആയതിനാൽ
C. അന്തരീക്ഷ മർദ്ദവും രക്തക്കുഴലുകളിലെ മർദ്ദവും തുല്യമായതിനാൽ
D. അന്തരീക്ഷമർദ്ദം കൂടുതലും രക്തക്കുഴലുകളിലെ മർദ്ദം കൂടുതലും ആയതിനാൽ

37. അദിശ അളവുകളുടെ ഉദാഹരണം താഴെ ചേർത്തവയിൽ നിന്നും കണ്ടെത്തുക :
I. സമയം
II. പ്രവേഗം
III. മർദ്ദം
IV. വ്യാപ്തം
V. വേഗത
A. (III) & (II)
B. (II) & (IV)
C. (III) & (V)
D. (I) & (IV)
Question Cancelled

38. താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളിൽ നിന്നും ജലത്തിൽ ഭാഗികമായി ലയിക്കുന്നത്‌ കണ്ടെത്തുക?
A. ഫിനോൾ
B. ക്ലോറോഫോം
C. പെന്റനോൾ
D. എഥിലിൻ ഗ്ലൈക്കോൾ

39. B, C, Si, N, F എന്നീ മൂലകങ്ങളെ അവയുടെ അലോഹസ്വഭാവത്തിന്റെ ആരോഹണ ക്രമത്തിൽ ക്രമീകരിക്കുക :
A. B > C > Si > N > F
B. Si > C > B > N > F
C. F > N > C > B > Si
D. F > N > C > Si > B
Question Cancelled

40. ക്വോണ്ടം ഡോട്ട്‌സുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്ക്‌ നോബൽ പ്രൈസ്‌ മൂന്നുപേർ പങ്കിട്ടെടുത്തപ്പോൾ അതിൽ രണ്ടുപേർ അല്കസി യെക്കിമോവ്‌, ലൂയിസ്‌ ഇ ബ്രൂസ്‌ എന്നിവരെങ്കിൽ മൂന്നാമത്തെ വ്യക്തി ഏത്‌ രാജ്യക്കാരനാണ്‌?
A. റഷ്യ
B. ജർമ്മനി
C. ഫ്രാൻസ്‌
D. അമേരിക്ക
Question Cancelled

41. ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 1 : 3 എന്ന അംശബന്ധത്തിലാണ്‌. 8 പെൺകുട്ടികൾ മാത്രം വരാതിരുന്ന ദിവസം, ആൺകുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടി പെൺകുട്ടികൾ ഉണ്ടായിരുന്നു. എങ്കിൽ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം എത്ര?
A. 16
B. 36
C. 32
D. 40

42. ഒരാൾ 12 മീറ്റർ കിഴക്കോട്ട്‌ നടന്നതിനുശേഷം ഇടത്തോട്ട്‌ തിരിഞ്ഞ്‌ 10 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട്‌ തിരിഞ്ഞ്‌ 4 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട്‌ തിരിഞ്ഞ്‌ 4 മീറ്റർ നടന്നു. എങ്കിൽ നടക്കാൻ തുടങ്ങിയ സ്ഥലത്തുനിന്ന്‌ ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര?
A. 10
B. 20
C. 30
D. 40

43. (23+34+45)0 =
A. 0
B. 2/3
C. 1
D. 1113

44. ഒരു മാസത്തെ ഇരുപതാം തീയതി തിങ്കളാഴ്ചയാണ്‌, എങ്കിൽ ആ മാസം അഞ്ചു തവണ വരാൻ സാധ്യതയുള്ള ദിവസമേത്‌?
A. ചൊവ്വ
B. വ്യാഴം
C. ശനി
D. തിങ്കൾ

45. മണിക്കൂറിൽ 108 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തീവണ്ടി, 470 മീറ്റർ നീളമുള്ള പാലം കടക്കാൻ 20 സെക്കന്റ്‌ സമയം എടുത്താൽ തീവണ്ടിയുടെ നീളം എത്ര?
A. 150
B. 578
C. 460
D. 130

46. ക്ലോക്കിലെ സൂചികൾക്കിടയിലുള്ള കോൺ 70° ആകുന്ന സമയം ഏത്‌?
A. 3.30
B. 12.20
C. 7.20
D. 5.40

47. 7 സംഖ്യകളുടെ ശരാശരി 93 ആണ്‌. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 90 ആയി. ഒഴിവാക്കിയ സംഖ്യ ഏത്‌?
A. 90
B. 111
C. 183
D. 154

48. ഇപ്പോൾ അമ്മയ്ക്ക്‌ മകനെക്കാൾ 21 വയസ്സ്‌ കൂടുതൽ ഉണ്ട്‌. ആറു വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ്‌ അമ്മയുടെ വയസ്സ്‌ എങ്കിൽ അമ്മയുടെയും മകന്റെയും വയസ്സുകളുടെ തുക എത്ര?
A. 20
B. 41
C. 51
D. 87

49. 752+2x75x25+252 / 752-252 =
A. 100
B. 50
C. 25
D. 2

50. 1/1x2 + 1/2x3 + 1/3x4 + 1/4x5 =
A. 1/5
B. 2/5
C. 3/5
D. 4/5

51. ഇന്ത്യൻ സ്റ്റാന്റേർഡ്സ്‌ പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത്‌ വിഭാഗത്തിൽപ്പെടുന്നു?
A. ക്ലാസ്‌- A
B. ക്ലാസ്‌-B
C. ക്ലാസ്‌-C
D. ക്ലാസ്‌-D

52. ചില പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട്‌ വാതകരൂപത്തിലാകുന്നു. ഈ പ്രതിഭാസമാണ്‌ :
A. ഉത്പതനം
B. ചാലനം
C. സംവഹനം
D. വികിരണം

53. താഴെപ്പറയുന്നവയിൽ കത്താൻ സഹായിക്കുന്ന വാതകം ഏത്‌?
A. ഹൈഡ്രജൻ
B. നൈട്രജൻ
C. ആർഗൺ
D. ഓക്സിജൻ

54. LPG ലീക്ക്‌ മണത്തിലൂടെ തിരിച്ചറിയുന്നതിനായി LPG യിൽ ചേർക്കുന്ന രാസവസ്തു ഏതാണ്‌?
A. ബ്യൂട്ടൈൻ
B. നൈട്രസ്‌ ഓക്സൈഡ്‌
C. ഹൈഡ്രജൻ സൾഫൈഡ്‌
D. ഈഥയിൽ മെർക്യാപ്റ്റൻ

55. ABC ഡ്രൈ കെമിക്കൽ പൌഡറിലെ പ്രധാന ഘടകമായ രാസവസ്തു ഏതാണ്‌?
A. മോണോ അമോണിയം ഫോസ്ഫേറ്റ്‌
B. ഈഥെയിൽ മീഥൈൽ അസറ്റേറ്റ്‌
C. സോഡിയം ബൈകാർബണേറ്റ്‌
D. സൾഫർ ഡൈ ഓക്സൈഡ്‌

56. Butane ന്റെ ഉയർന്ന ജ്വലന പരിധി എത്ര ശതമാനമാണ്‌?
A. 4
B. 6
C. 9
D. 15

57. MSDS ന്റെ പൂർണ്ണരൂപം എന്താണ്‌?
A. Material Safety Declaration Sheet  (മെറ്റീരിയൽ സേഫ്റ്റി ഡിക്ലറേഷൻ ഷീറ്റ്‌)
B. Material Safety Data Sheet (മെറ്റീരിയൽ സേഫ്റ്റി ഡാറ്റാ ഷീറ്റ്‌)
C. Methods of Safe Data Storage(മെത്തേഡ്സ്‌ ഓഫ്‌ സേഫ്‌ ഡാറ്റാ സ്റ്റോറേജ്‌)
D. None of the above (ഇവയൊന്നുമല്ല)

58. കത്താൻ പര്യാപ്തമായ ഒരു വാതകവും വായും ചേർന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിദ്ധ്യത്തിൽ മിന്നൽ മാത്രയിൽ കത്തി അണയുന്നതിനുവേണ്ട കുറഞ്ഞ ഊഷ്മാവ്‌ ആണ്‌ :
A. ഫയർ പോയിന്റ്‌
B. ഫയർ ബാൾ
C. ഫ്ലാഷ്‌ പോയിന്റ്‌
D. ഇഗ്നീഷ്യൻ പോയിന്റ്‌

59. T.E.C. (Ternary Eutectic Chloride) യിലെ ഘടകങ്ങൾ ഏവ :
A. കാൽസ്യം ക്ലോറൈഡ്‌. പൊട്ടാസ്യം ക്ലോറൈഡ്‌, സോഡിയം ക്ലോറൈഡ്‌
B. കാൽസ്യം ക്ലോറൈഡ്‌, പൊട്ടാസ്യം ക്ലോറൈഡ്‌. ബേരിയം ക്ലോറൈഡ്‌
C. സോഡിയം ക്ലോറൈഡ്‌, അലുമിനിയം ക്ലോറൈഡ്‌, ബേരിയം ക്ലോറൈഡ്‌
D. സോഡിയം ക്ലോറൈഡ്‌, പൊട്ടാസ്യം ക്ലോറൈഡ്‌. ബേരിയം ക്ലോറൈഡ്‌

60. ജലത്തിന്റെ ബാഷ്പീകരണ ലീനതാപം എത്ര KJ/Kg ആണ്‌?
A. 22.6 x 105
B. 2260
C. 22.6 x 107
D. 22600

61. പ്രഥമ ശുശ്രൂഷയിൽ DRAB എന്നതിന്റെ ഫുൾഫോം എന്താണ്‌?
A. Danger, Response, Airway and Breathing
B. Danger React Airway and Breathing
C. Drag Response Attack and Breathing
D. Drag React Airway and Breathing

62. താഴെപ്പറയുന്നവയിൽ പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യമായി കണക്കാക്കുന്നത്‌ :
A. ജീവൻ രക്ഷിക്കുക
B. കൂടുതൽ മുറിവുകൾ ഇല്ലാതെ സംരക്ഷിക്കുക
C. അപകടത്തിൽ നിന്നും മുക്തി നേടുന്നതിന്‌ സഹായിക്കുക
D. മുകളിൽ പറഞ്ഞിരിക്കുന്നത്‌ എല്ലാം

63. ഫസ്റ്റ്‌ ഡിഗ്രി പൊള്ളലിന്‌ നൽകേണ്ട പ്രഥമ ശുശ്രൂഷ ഇവയിൽ ഏതാണ്‌?
A. സോപ്പ്‌ വെള്ളം ഉപയോഗിച്ച്‌ കഴുകുക
B. പൊള്ളലിനുള്ള ഓയിന്റ്മെന്റ്‌ ഉപയോഗിക്കുക
C. പൊള്ളലേറ്റ ഭാഗത്ത്‌ തണുത്ത വെള്ളം കൊണ്ട്‌ ധാര ചെയ്യുക
D. മുകളിൽ പറഞ്ഞത്‌ എല്ലാം

64. Frost bite സംഭവിക്കുന്നത്‌ താഴെപ്പറയുന്ന ഏതു കാരണം കൊണ്ടാണ്‌?
A. ഇഴജന്തുക്കളുടെ കടി നിമിത്തം
B. തീപ്പൊള്ളൽ ഏൽക്കുമ്പോൾ
C. ഉയരത്തിൽ നിന്നുള്ള വീഴ്ച മൂലം
D. ശക്തമായ തണുപ്പ്‌ മൂലം

65. Scald എന്നാലെന്ത്‌?
A. നീരാവി കൊണ്ടോ തിളച്ച ദ്രാവകങ്ങൾ മൂലമോ തൊലിക്ക്‌ ഉണ്ടാകുന്ന മുറിവ്‌
B. ശരീരത്തിലെ കോശങ്ങൾക്ക്‌ വേണ്ടത്ര ഓക്സിജൻ കിട്ടാത്ത അവസ്ഥ
C. രക്തക്കുറവ്‌ കൊണ്ട്‌ ഉണ്ടാകുന്ന വിളർച്ച
D. ഇഴജന്തുക്കളുടെ കടിമൂലം കോശങ്ങൾക്ക്‌ ഉണ്ടാകുന്ന തകരാർ

66. മാക്സിമം ഇൻഹലേഷൻ ശേഷം പരമാവധി പുറത്തേക്ക്‌ വിടാവുന്ന വായുവിന്റെ അളവിനെ പറയുന്ന പേരാണ്‌ :
A. Tidal എയർ
B. Vital capacity
C. Residual capacity
D. Lungs capacity

67. Hypoxic hypoxia ക്കു കാരണം :
A. രക്തത്തിലെ ഹീമോഗ്ലോബിന്റെ അഭാവം
B. ഹൃദയത്തിന്‌ വേണ്ടത്ര രക്തം പമ്പ്‌ ചെയ്യാൻ ശേഷിയില്ലാത്ത അവസ്ഥ
C. അന്തരീക്ഷത്തിൽ ആവശ്യമായ അളവിൽ ഓക്സിജൻ ഇല്ലാത്തതുകൊണ്ട്‌
D. വിഷബാധ ഏൽക്കുമ്പോൾ
Question Cancelled

68. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി :
A. പല്ല്‌
B. Stapes Bone
C. Incus Bone
D. Malleus

69. പാമ്പുകടി ഏറ്റയാൾക്ക്‌ നൽകേണ്ട പ്രഥമ ശുശ്രൂഷ താഴെ പറയുന്നതിൽ ഏതാണ്‌?
A. ശാന്തമായി കിടക്കുന്നതിനോ ഇരിക്കുന്നതിനോ അനുവദിക്കുക
B. മുറിവ്‌ വൃത്തിയുള്ളതും ഉണങ്ങിയതുമായ തുണികൊണ്ട്‌ മൂടുക
C. മുറിവ്‌ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുക
D. മുകളിൽ പറഞ്ഞത്‌ എല്ലാം
Question Cancelled

70. പ്രഥമ ശുശ്രൂഷയിൽ താഴെ പറഞ്ഞിരിക്കുന്നവ കൃത്യമായ പ്രവർത്തന ക്രമത്തിൽ ചിട്ടപ്പെടുത്തുക :
1) ശ്വാസകോശത്തിന്റെ പുനസ്ഥാപനം
2) ബ്ലീഡിങ്‌ നിർത്തുക
3) ഷോക്ക്‌ നൽകുക
4) സഹായത്തിനു വേണ്ടി മെഡിക്കൽ ടീമിനെ വിളിക്കുക
A. (1), (3), (4), (2)
B. (2), (3), (4), (1)
C. (1), (2), (3), (4)
D. (3), (2), (1), (4)
Question Cancelled

71. താഴെ കൊടുത്തിട്ടുള്ളവയിൽ ട്രാൻസ്‌പോർട്ട്‌ വാഹനം ഏത്‌?
A. മോട്ടോർസൈക്കിൾ
B. മോട്ടോർ കാർ
C. പ്രൈവറ്റ്‌ സർവീസ്‌ വാഹനം
D. കൊടുത്തിരിക്കുന്നവയിൽ ഒന്നുമല്ല

72. ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ്‌ വെഹിക്കിൾ വെയ്റ്റ്‌ അഞ്ചു ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ കാറ്റഗറി വാഹനങ്ങൾ നിന്ന്‌ നിർവചിച്ചിരിക്കുന്നു.
A. M3
B. M2
C. M1
D. മുകളിൽ കൊടുത്തിരിക്കുന്ന എല്ലാം

73. ഡ്രൈവിംഗ്‌ ലൈസൻസ്‌ കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിന്റെ കാലാവധിക്ക്‌ പരമാവധി എത്ര ദിവസം മുമ്പ്‌ സമർപ്പിക്കാം?
A. 3
B. 90
C. 365
D. 400

74. ലേണേഴ്‌സ്‌ ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പഠിക്കുമ്പോൾ വാഹനത്തിന്റെ മുൻവശത്തും പിറകുവശത്തും :
A. ചുവന്ന പ്രതലത്തിൽ വെള്ള L എന്ന അക്ഷരം പ്രദർശിപ്പിക്കണം
B. കറുത്ത പ്രതലത്തിൽ വെള്ള L എന്ന അക്ഷരം പ്രദർശിപ്പിക്കണം
C. മഞ്ഞ പ്രതലത്തിൽ ചുവപ്പ്‌ L എന്ന അക്ഷരം പ്രദർശിപ്പിക്കണം
D. വെള്ള പ്രതലത്തിൽ ചുവപ്പ്‌ L എന്ന അക്ഷരം പ്രദർശിപ്പിക്കണം

75. ജൂനിയർ ലൈസൻസിംഗ്‌ അതോറിറ്റിയുടെ അധികാരം :
A. പുതിയ ലൈസൻസ്‌ അനുവദിക്കുക
B. പുതിയ ലേണേഴ്‌സ്‌ ലൈസൻസ്‌ അനുവദിക്കുക
C. കാലാവധി കഴിഞ്ഞ ലൈസൻസ്‌ പുതുക്കുക
D. കാലാവധി കഴിഞ്ഞ ലേണേഴ്‌സ്‌ ലൈസൻസ്‌ പുതുക്കുക          

76. ഒരു പബ്ലിക്‌ സർവീസ്‌ വാഹനം പൊതുസ്ഥലത്തുവച്ച്‌ പരിശോധിക്കാൻ അധികാരമുള്ള ആൾ :
A. ജില്ലാ കളക്ടർ
B. സംസ്ഥാന മന്ത്രി
C. മോട്ടോർ വെഹിക്കിൾസ്‌ ഇൻസ്പെക്ടർ
D. മുകളിൽ കൊടുത്തിരിക്കുന്ന എല്ലാവരും
Question Cancelled

77. ഒരു നോൺ ട്രാൻസ്‌പോർട്ട്‌ വാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന്‌ രജിസ്ട്രേഷൻ കാലാവധിക്ക്‌ പരമാവധി _________ ദിവസം മുമ്പേ അപേക്ഷിക്കാവുന്നതാണ്‌.
A. 100
B. 60
C. 120
D. 90

78. വാഹനം ഒരു സ്ഥലത്ത്‌ _______ മിനിറ്റിൽ അധികം നിർത്തുന്നതിന്‌ പാർക്കിംഗ്‌ എന്ന്‌ നിർവചിച്ചിരിക്കുന്നു.
A. 1
B. 2
C. 3
D. 5

79. ഒരു തുരങ്കത്തിനകത്ത്‌ വാഹനം പാർക്ക്‌ ചെയ്യേണ്ട സാഹചര്യം വന്നാൽ റിഫ്ലക്റ്റീവ്‌ ത്രികോണം വാഹനത്തിൽ നിന്നും ________ മീറ്റർ മുമ്പിലും പുറകിലും വയ്ക്കണം.
A. 10
B. 20
C. 30
D. 40

80. മൾട്ടി ടോൺട്‌ ഹോൺ അല്ലെങ്കിൽ ഫ്ലാഷർ ലൈറ്റ്‌ പ്രവർത്തിപ്പിച്ച്‌ പോകുന്ന എമർജൻസി
വാഹനത്തിൽ നിന്ന്‌ ഡ്രൈവർ പാലിക്കേണ്ട കുറഞ്ഞ ദൂരം :
A. 50 മീറ്റർ
B. 75 മീറ്റർ
C. 100 മീറ്റർ
D. 200 മീറ്റർ

81. പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ്‌ വാഹനം നിർത്തേണ്ടത്‌?
A. ഒരു മീറ്റർ
B. രണ്ടു മീറ്റർ
C. അഞ്ചു മീറ്റർ
D. പത്തു മീറ്റർ

82. ചങ്ങലകൾ അല്ലെങ്കിൽ കയറുകൾ ഉപയോഗിച്ച്‌ വലിച്ചുകൊണ്ടുപോകുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള പരമാവധി ദൂരം :
A. അഞ്ചു മീറ്റർ
B. ഏഴു മീറ്റർ
C. പത്തു മീറ്റർ
D. ഇരുപതു മീറ്റർ

83.എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം :
A. ആംബുലൻസ്‌, ഫയർ സർവീസ്‌, പോലീസ്‌
B. പോലീസ്‌, ആംബുലൻസ്‌, ഫയർ സർവീസ്‌
C. ആംബുലൻസ്‌, പോലീസ്‌, ഫയർ സർവീസ്‌
D. ഫയർ സർവീസ്‌, ആംബുലൻസ്‌, പോലീസ്‌

84. ഗുഡ്സ്‌ വാഹനങ്ങൾക്ക്‌ കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത :
A. 70 കിലോമീറ്റർ/മണിക്കൂർ
B. 80 കിലോമീറ്റർ/മണിക്കൂർ
C. 90 കിലോമീറ്റർ/മണിക്കൂർ
D. 95 കിലോമീറ്റർ/മണിക്കൂർ

85. ഡ്രൈവിംഗ്‌ ലൈസൻസ്‌ അയോഗ്യത കർപ്പിക്കാവുന്ന കുറ്റം:
A. ഡ്രൈവർ പുകവലിച്ചു കൊണ്ട്‌ പബ്ലിക്‌ സർവ്വീസ്‌ വാഹനം ഓടിക്കുക
B. യാത്രക്കാരെ തട്ടിക്കൊണ്ടുപോകുക
C. ഗുഡ്സ്‌ വാഹനങ്ങളിൽ അമിതഭാരം കയറ്റുക
D. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാം

86. കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച്‌ ഉള്ള പ്രസ്താവനകൾ
1) സ്‌കൂൾ ബസ്സുകളുടെ (ഇ.ഐ.ബി.) പരമാവധി വേഗത പരിധി 50  KMPH ആണ്‌
2) സിറ്റി ലിമിറ്റിൽ വാഹനങ്ങളുടെ പരമാവധി വേഗത പരിധി 50  KMPH ആണ്‌
A. 1 ഉം 2 ഉം ശരി
B. 1 ശരി,2 തെറ്റ്‌
C. 1 തെറ്റ്‌, 2 ശരി
D. 1 ഉം 2 ഉം തെറ്റ്‌

87. കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച്‌ :
1) ആറു ലെയിൻ റോഡിലെ പരമാവധി വേഗത 110 KMPH ഉം ആണ്‌
2) ഇരുച്ക്ര വാഹനങ്ങൾക്ക്‌ പരമാവധി വേഗത പരിധി 80 KMPH ആണ്‌
A. 1 ഉം 2 ഉം ശരി
B. 1 ശരി,2 തെറ്റ്‌
C. 1 തെറ്റ്‌, 2 ശരി
D. 1 ഉം 2 ഉം തെറ്റ്‌

88. ULW എന്നത്‌ എന്തിന്റെ ചുരുക്കെഴുത്താണ്‌?
A. അൺലാഡൻ വിഡ്ത്‌
B. അപ്പർ ആൻഡ്‌ ലോവർ വിൻഡോ
C. അൺലാഡൺ വെയ്റ്റ്‌
D. അപ്പർ ആൻഡ്‌ ലോവർ വെയ്റ്റ്‌

89. ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്‌, പ്രദേശം, ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :
A. പെർമിറ്റ്‌
B. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌
C. ഫിറ്റ്നസ്‌ സർട്ടിഫിക്കറ്റ്‌
D. ARAI സർട്ടിഫിക്കറ്റ്‌

90. ലൈസൻസ്‌ എടുക്കാൻ പ്രായമാകാത്ത കുട്ടികൾ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ, സ്വീകരിക്കാവുന്ന നിയമനടപടികൾ :
1. വാഹന ഉടമസ്ഥനോ, രക്ഷിതാവോ വാഹനം ഓടിക്കാൻ അനുമതി നൽകിയാൽ അവർക്ക്‌ മൂന്ന്‌ വർഷം വരെ തടവും 25,000 രൂപ പിഴയും
2. വാഹനത്തിന്റെ രജിസ്‌ട്രേഷൻ 12 മാസത്തേക്ക്‌ ക്യാൻസൽ ചെയ്യപ്പെടാം
3. കുട്ടിക്ക്‌ 25 വയസ്സുവരെ ലൈസൻസ്‌ എടുക്കുന്നതിൽ നിന്നും അയോഗ്യത
4. കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ്‌ ആക്റ്റ്‌ 2000 മൂലം നടപടി
A. 1 മാത്രം ശരി
B. 1 ഉം 2 ഉം ശരി
C. 1 ഉം 2 ഉം 3 ഉം ശരി
D. എല്ലാം ശരി

91. വഴിയാത്രക്കാരൻ ആയ ബാലു, റോഡിൽ നടന്ന അപകടത്തിൽ പരിക്കുപറ്റി വീണു കിടക്കുന്ന ഒരാളെ കാണുന്നു. ബാലു അയാൾക്ക്‌ പ്രാഥമിക ശുശ്രൂഷ കൊടുക്കുകയും, ഒരു ആംബുലൻസ്‌ വിളിച്ചു അയാളെ ഒരു ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രി പരിക്ക്‌ പറ്റിയ ആളെ അഡ്മിറ്റ്‌ ചെയുകയും പോലീസിനെ വിളിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ബാലു :
1) തന്റെ വിവരങ്ങൾ പോലീസിനും ആശുപത്രിയ്ക്കും നിർബന്ധമായും കൊടുക്കണം
2) പരിക്കുപറ്റിയ ആളുടെ ആദ്യ ചികിത്സാ ചിലവുകൾ വഹിക്കണം
3) കോടതിയിൽ നിർബന്ധമായും സാക്ഷിയാകണം
4) ഗുഡ്‌ സമരിറ്റൻ ആയ ഒരാളുടെ അവകാശപ്രകാരം മേൽപ്പറഞ്ഞ മൂന്ന്‌ ഓപ്ഷനിലെ കാര്യങ്ങളും ഒഴിവാക്കി അവിടെ നിന്നും പോകാം
A. 1 മാത്രം ശരി
B. 1 ഉം 3 ഉം ശരി
C. 4 മാത്രം ശരി
D. എല്ലാം ശരി

92. രണ്ടു ഗ്രാമീണർ റോഡിൽ നടന്ന ഒരു അപകടം കാണുകയും പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവർ പോലീസിനോട്‌ മേൽകാര്യത്തിനു സാക്ഷിയാകാൻ സമ്മതിച്ചു. അങ്ങനെയെങ്കിൽ :
1) പോലീസ്‌. അവർക്കു സമയനഷ്ടം വരുത്താതെ വേണം കാര്യങ്ങൾ ചെയ്യാൻ
2) ഗ്രാമീണർക്ക്‌ സൌകര്യമുള്ള സ്ഥലത്ത്‌ ചെന്ന്‌ മൊഴിയെടുക്കണം
3) അങ്ങനെ മൊഴിയെടുക്കാൻ ഗ്രാമീണരുടെ വീട്ടിൽ ചെല്ലുമ്പോൾ പോലീസ്‌ യൂണിഫോം ഒഴിവാക്കി സാധാരണ വേഷത്തിൽ ആയിരിക്കണം
4) ഗ്രാമീണരെ പോലീസ്‌ സ്റ്റേഷനിൽ നിർബന്ധമായും വിളിപ്പിക്കണം
A. 1 മാത്രം ശരി
B. 4 മാത്രം ശരി
C. 1 ഉം 4 ഉം മാത്രം ശരി
D. 1 ഉം 2 ഉം 3 ഉം ശരി

93. NHAI ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌ ടോൾ പിരിക്കുന്ന സംവിധാനം :
A. ഫ്രീപാസ്‌ (FREE PASS)
B. ഫാസ്റ്റ്ടാഗ്‌ (FASTag)
C. ജി.പി.എസ്‌. . (GPS)
D. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ്‌ സിസ്റ്റം (VLTS)

94. ഡ്രൈവറെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ കുറ്റം എന്നത്‌ :
1) നിയമ പരമായ വേഗത പരിധിയ്ക്കും മുകളിൽ വാഹനം ഓടിക്കുന്നത്‌
2) അപകടകരമായി വാഹനം ഓടിക്കുന്നത്‌
3) മദ്യപിച്ചു വാഹനം ഓടിക്കുന്നത്‌
4) ഹെൽമെറ്റ്‌ വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത്‌
A.  1 ഉം 2 ഉം 3 ഉം പിഴ മാത്രം അടക്കേണ്ട കുറ്റം
B. 3 മാത്രം ലൈസൻസ്‌ സസ്പെൻഡ്‌ ചെയ്യപ്പെടേണ്ട കുറ്റം
C.  1 ഉം 2 ഉം 3 ഉം 4 ഉം ലൈസൻസ്‌ സസ്പെൻഡ്‌ ചെയ്യപ്പെടാവുന്ന കുറ്റം
D. 4 പിഴ മാത്രം അടയ്ക്കേണ്ട കുറ്റം

95. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌, ഡ്രൈവിംഗ്‌ ലൈസൻസ്‌ തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ അവ ഇലക്ട്രോണിക്കായും നിയമപരമായും സമർപ്പിക്കാവുന്ന മാർഗം :
1) എം പരിവഹൻ
2) ഡിജി ലോക്കർ
3) എസ്‌.എം.എസ്‌.
4) വാട്‌സ്‌ആപ്പ്‌
A. 1 മാത്രം ശരി
B. 2 മാത്രം ശരി
C. എല്ലാം ശരി
D. 1 ഉം 2 ഉം ശരി

96. 'വൈറ്റഡ്‌ ഡെസിബെൽ-dB(A)’ എന്തിന്റെ യൂണിറ്റ്‌ ആണ്‌?
A. ശബ്ദത്തിന്റെ യൂണിറ്റ്‌
B. കാർബൺ മോണോക്സൈഡ്‌ അളവ്‌
C. ഹൈഡ്രോകാർബൺ അളവ്‌
D. പുകയുടെ അളവ്‌

97. വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്‌?
A. വെഹിക്കിൾ ലൈറ്റ്‌ ടൈം ഡിമ്മിങ്‌
B. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ്‌ ഡിവൈസ്‌
C. വെഹിക്കിൾ ലൊക്കേഷൻ ട്രാൻസ്മിറ്റിംഗ്‌ ഡിവൈസ്‌
D. വെഹിക്കിൾ ലെസ്‌ ട്രാഫിക്‌ ഡിപ്പാർട്ട്മെൻറ്‌

98. സ്പാർക്ക്‌ അറസ്റ്റർ, ക്ലാസ്‌ ലേബൽ, എമർജൻസി ഇൻഫർമേഷൻ പാനൽ എന്നിവ :
A. എല്ലാ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ്‌ ബസ്സിനും വേണ്ടത്‌
B. ഇന്റസ്റ്റേറ്റ്‌ ബസ്സിനു വേണ്ടത്‌
C. അപായകരമായ വസ്തുക്കൾ കയറ്റുന്ന ചരക്ക്‌ വാഹനങ്ങൾക്ക്‌ വേണ്ടത്‌
D. ഇന്റസ്റ്റേറ്റ്‌ ടാങ്കറുകൾക്കു വേണ്ടത്‌

99. സ്പീഡ്‌ ഗവർണർ, വാഹനത്തിൽ ചെയുന്നത്‌ എന്താണ്‌?
A. പരമാവധി മൈലേജ്‌ കിട്ടാൻ സഹായിക്കുന്നു
B. അമിത വേഗതയിൽ വാഹനം ഓടിക്കുന്നതു ഉദ്യോഗസ്ഥരെ അറിയിക്കുന്നു
C. വിവിഐപി വാഹനങ്ങൾക്ക്‌ പരമാവധി വേഗത കിട്ടാൻ ഉപയോഗിക്കുന്നു
D. വാഹനത്തിന്റെ വേഗത നിശ്ചിത പരിധിക്കു മുകളിൽ പോകുന്നത്‌ തടയുന്നു

100. കേരളത്തിലെ സ്വകാര്യ സ്റ്റേജ്‌ കരിയേജ്‌ ബസുകളുടെ അനുവദിക്കപ്പെട്ട നിയമപ്രകാരം ബസ്സിന്‌ അടിക്കേണ്ട നിറം :
A. സിറ്റി - ഡീപ്‌ സ്‌കൈ ബ്ലൂ, മൊഫ്യൂസിൽ - ലൈം ഗ്രീൻ, ലിമിറ്റഡ്‌ സ്റ്റോപ്പ്‌ -വിവിഡ്‌ പിങ്ക്‌
B. സിറ്റി - ലൈം ഗ്രീൻ, മൊഫ്യൂസിൽ - ഡീപ്‌ സ്‌കൈ ബ്ലൂ, ലിമിറ്റഡ്‌ സ്റ്റോപ്പ്‌ -വിവിഡ്‌ പിങ്ക്‌
C. സിറ്റി - വെളുത്ത നിറം, മൊഫ്യൂസിൽ - ഡീപ്‌ സ്‌കൈ ബ്ലൂ, ലിമിറ്റഡ്‌ സ്റ്റോപ്പ്‌ -വിവിഡ്‌ പിങ്കു
D. സിറ്റി - ഡീപ്‌ സ്‌കൈ ബ്ലൂ, മൊഫ്യൂസിൽ - വെളുത്ത നിറം, ലിമിറ്റഡ്‌ സ്റ്റോപ്പ്‌ -ലൈം ഗ്രീൻ

Previous Post Next Post