Woman Fire and Rescue Officer (Trainee) Question Paper and Answer Key

FINAL ANSWER KEY
Question Code: 020/2024
Medium of Question- Tamil, English
Name of Post: Woman Fire and Rescue Officer (Trainee)
Department: Fire and Rescue Service
Cat. Number: 287/2023, 288/2023, 289/2023, 290/2023,312/2023
Date of Test : 10.02.2024


1. താഴെ പറയുന്നവയില്‍ ഇന്ത്യയിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏതാണ്‌ ?
1) കേപ്പ്‌ ഓഫ്ഗുഡ്‌ ഹോപ്‌ വഴി കേരളത്തിലേക്ക്‌ എത്തിച്ചേര്‍ന്ന ആദ്യത്തെ യൂറോപ്യന്‍ ശക്തിയായിരുന്നു പോര്‍ച്ചുഗീസുകാര്‍.
2) 1741-ലെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ക്കേറ്റ പരാജയം ഇന്ത്യയുടെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ അവരുടെ ശക്തി ക്ഷയിക്കുന്നതിന്‌ കാരണമായി.
3) ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകള്‍ വ്യാപാരം നടത്തുന്നത്‌ തടയുന്നതിനുവേണ്ടി ബ്രിട്ടിഷുകാര്‍ നടപ്പിലാക്കിയ വ്യവസ്ഥയാണ്‌ കാര്‍ട്ടസ്‌  (Cartaz)
A. 1, 3 മാത്രം
B. 1, 2 മാത്രം
C. 3 മാത്രം
D. 2 മാത്രം

2. താഴെ പറയുന്ന സംഭവങ്ങളെ കാലഗണന പ്രകാരം ക്രമീകരിക്കുക.
1) വൈക്കം സത്യാഗ്രഹം
2) ചാന്നാര്‍ ലഹള
3) പാലിയം സത്യാഗ്രഹം
4) ക്ഷേത്ര പ്രവേശന വിളംബരം
A. 1,2,3, 4
B. 2, 1,4,3
C. 4, 3, 2, 1
D. 3, 2, 1, 4

3. ഒരു ദിവസം നമ്മുടെ വായില്‍ പതിക്കാന്‍ പോകുന്ന ചെറി പഴം എന്ന്‌ അവധ്‌ എന്ന നാട്ടുരാജ്യത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറല്‍
A. വാറന്‍ ഹേസ്റ്റിംഗ്‌
B. കാനിംഗ്‌ പ്രഭു
C. ഡല്‍ഹൗസി പ്രഭു
D. വില്യം ബെന്റിക്ക്‌ പ്രഭു

4. താഴെ പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മിതവാദികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നേതാവ്‌ ആര്‌ ?
A. ബിപിന്‍ ചന്ദ്രപാൽ
B. ബാല ഗംഗാധര തിലക്‌
C. ഗോപാലകൃഷ്ണ ഗോഖലെ
D. ലാലാ ലജ്പത്‌ റായ്‌

5. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനിയുടെ സോവിയറ്റ്‌ ആക്രമണത്തിന്‌ നല്‍കപ്പെട്ട രഹസ്യനാമം.
A. ഓപ്പറേഷന്‍ ഓവര്‍ലോര്‍ഡ്‌
B. ഓപ്പറേഷന്‍ ടോര്‍ച്ച്‌
C. ഓപ്പറേഷന്‍ ബാര്‍ബറോസ
D. ഓപ്പറേഷന്‍ നെപ്റ്റ്യൂണ്‍

6. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോയുടെ (NCRB) 2023 ലെ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ്‌ ?
A. മുംബൈ
B. ഡല്‍ഹി
C. ചെന്നൈ
D. കൊല്‍ക്കത്ത

7. ഭൂമദ്ധ്യരേഖയില്‍ കോറിയോലിസ്‌ ബലം _________ ആണ്‌.
A. ഏറ്റവും കൂടുതല്‍
B. 1
C. 0
D. കുറവ്‌

8. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സണ്‍സിന്‍ക്രൊനൈസ്ഡ്‌ ഉപഗ്രഹം
ഏതാണ്‌ ?
A.  IRS – 1A
B. GSAT
C. NVS – 01
D. ഇവയെല്ലാം

9. തന്നിരിക്കുന്നവയില്‍ വേമ്പനാട്ടുകായലില്‍ പതിക്കാത്ത നദി ഏത്‌ ?
A. പമ്പ
B. അച്ചന്‍ കോവില്‍
C. മൂവാറ്റുപുഴ
D. ഭാരതപുഴ

10. ഭൂവല്‍ക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത്‌ ?
A. ഭൂമിയുടെ ഉള്‍ഭാഗത്തുനിന്നുള്ള സംവഹന പ്രവാഹം
B. വേലിയേറ്റം
C. സൗരക്കാറ്റ്‌
D. കാന്തികബലം

11. സമുദ്ര ഊഷ്ടാവ്‌ സാധാരണയില്‍ നിന്നും ഉയരുന്നതിനു കാരണമാകുന്നതേത്‌ ?
A. ITCZ
B. എല്‍നിനോ
C. ലാനിനോ
D. കോറിയോലിസ്‌ ബലം

12. കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമേത്‌ ?
A. ആന്ധ്രാപ്രദേശ്‌
B. ഗുജറാത്ത്‌
C. തമിഴ്‌നാട്‌
D. കേരളം

13. കര്‍ഷകര്‍ക്ക്‌ അവരുടെ ഉല്‌പന്നങ്ങള്‍ക്ക്‌ ആദായകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
A. പി. എം. കുസും യോജന
B. പി. എം. സൗഭാഗ്യ യോജന
C. പി. എം. ഉജ്ജ്വലാ യോജന
D. പി. എം. ആശ യോജന


14. ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌ ?
1) ബഫര്‍സ്റ്റോക്ക്‌ സൃഷ്ടിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുവാന്‍ ഗവണ്‍മെന്റിന്‌ സാധിച്ചു.
2) പാവപ്പെട്ടവര്‍ക്ക്‌ ഗൂണകരമായ വിധത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.
3) സമ്പന്ന കര്‍ഷകരും ദരിദ്രകര്‍ഷകരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു.
A. 1, 3 എന്നിവ മാത്രം
B. 1, 2, 3 എന്നിവയെല്ലാം
C. 1, 2 എന്നിവ മാത്രം
D. 2, 3 എന്നിവ മാത്രം

15. ആദ്യത്തെ 50 വര്‍ഷക്കാലയളവിലെ പഞ്ചവത്സര പദ്ധതികളില്‍ പൊതുമേഖലയുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏതാണ്‌ ?
1) ഒന്നാം പഞ്ചവത്സര പദ്ധതി മുതല്‍ അഞ്ചാം പഞ്ചവത്സര പദ്ധതിവരെ പൊതു മേഖലയ്ക്കുള്ള മുതല്‍ മുടക്കിന്റെ വിഹിതത്തില്‍ വര്‍ദ്ധനവുണ്ടായി.
2) ആറ്‌ മുതല്‍ എട്ട്‌ വരെയുള്ള പഞ്ചവത്സര പദ്ധതികളില്‍ പൊതുമേഖലയ്ക്കുള്ള മുതല്‍ മൂടക്കിന്റെ വിഹിതം കുറഞ്ഞു.
A. 1, 2 ശരിയാണ്‌
B. 1, 2 തെറ്റാണ്‌
C. 1 മാത്രം ശരി
D. 2 മാത്രം ശരി

16. 2018 ജനുവരിയില്‍ ആരംഭിച്ച ആസ്പിറേഷണല്‍ ഡിസ്ട്രിക്ട്‌ പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉള്‍പ്പെട്ട കേരളത്തിലെ ജില്ല ഏതാണ്‌ ?
A. പാലക്കാട്‌
B. ഇടുക്കി
C. കണ്ണൂര്‍
D. വയനാട്‌

17. 1991 ലെ പുതീയ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള വ്യാപാര നയ പരിഷ്ക്കാരങ്ങള്‍ ലക്ഷ്യം വെച്ചത്‌
A. ഇറക്കുമതിയിലും കയറ്റുമതിയിലും ഉള്ള അളവ്‌ നിയന്ത്രണങ്ങള്‍ പൊളിച്ചെഴുതുക
B. താരീഫ്‌ നിരക്കുകള്‍ കുറയ്ക്കുക
C. ഇറക്കുമതിക്കുള്ള ലൈസന്‍സിംഗ്‌ നടപടിക്രമങ്ങള്‍ ഒഴിവാക്കുക
D. മുകളില്‍പ്പറഞ്ഞവ എല്ലാം

18. താഴെപ്പറയുന്നവയില്‍ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട്‌ ശരിയല്ലാത്ത പ്രസ്താവന ഏതാണ്‌ ?
1) ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്ലാദനത്തിനും വേണ്ടിയുള്ള കല്‍ക്കരിയുടെ ആവശ്യം കൂടി വരുന്നു.
2) വൈദ്യുതീകരണം വര്‍ദ്ധിച്ചതോടെ റെയില്‍വേയുടെ കല്‍ക്കരി ഉപഭോഗം കുറഞ്ഞു.
3) കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാള്‍ കുറവാണ്‌.
A. 1, 2 എന്നിവ
B. 2, 3 എന്നിവ
C. 1 മാത്രം
D. 3 മാത്രം

19. ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതയില്‍ പെടാത്തത്‌ ഏത്‌ ?
1) ആദ്യത്തെ ലിഖിത ഭരണഘടന.
2) ഏറ്റവും വലിയ ലിഖിത ഭരണഘടന.
3) ഭരണഘടന എഴുതി പൂര്‍ത്തീകരിക്കാന്‍ 3 വര്‍ഷവും 11 മാസവും 18 ദിവസവും എടുത്തു.
4) ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ VIII പട്ടികകള്‍ ഉണ്ട്‌.
A. 1
B. 2
C. 1,3,4
D. 4

20. “ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും; ഇങ്ങനെ ആരംഭിക്കുന്നത്‌ ഭരണഘടനയുടെ ഏത്‌ സവിശേഷത ആണ്‌ ?
A. മൗലികാവകാശങ്ങള്‍
B. നിര്‍ദ്ദേശക തത്ത്വങ്ങള്‍
C. നീതിന്യായ സംവിധാനം
D. ആമുഖം

21. ചേരുംപടി ചേര്‍ക്കുക.
I) ബാലവേല നിരോധനം              
॥) സ്വത്തവകാശം                          
III) അവസര സമത്വം                    
IV) വിദ്യാഭ്യാസം മൗലികാവകാശം 

a) 300 A
b) 21A
c) വകുപ്പ്‌ 24
d) വകുപ്പ്‌ 16

A.  I – b, II – a, III – d, IV – c
B. I – c, II – a, III – d, IV – b
C.  I – d, II – b, III – a, IV – c
D.  I – a, II – c, III – b, IV – d

22. താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ ജോഡി ഏത്‌ ?
A. ഏകീകൃത നിയമ സംവിധാനം - വകുപ്പ്‌ 44
B. മൗലിക കടമകള്‍ - വകുപ്പ്‌ 51
C. ഹൈക്കോടതിയുടെ റിട്ട്‌ അധികാരം - വകുപ്പ്‌ 226
D. രാഷ്ട്രപതിയുടെ ഇംപിച്ച്‌മെന്റ്‌ - വകുപ്പ്‌ 61

23. ഇന്ത്യന്‍ സുപ്രീംകോടതിയുടെ തനത്‌ അധികാരത്തില്‍ പെടാത്തത്‌ ഏത്‌ ? ഏതൊക്കെ ?
a. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍
b. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം
c. അപ്പീലധികാരം
d. ഉത്തരവുകള്‍ (റിട്ട്) പൂറപ്പെടുവിക്കാനുള്ള അധികാരം
A. c and d
B.  a and b
C. b and c
D.  c

24. യൂണിയന്‍ ലിസ്റ്റില്‍ പെടാത്തത്‌ ഏത്‌ ?
A. തുറമുഖങ്ങള്‍
B. റെയില്‍വെ
C. ഹൈവേകള്‍
D. പൊതുജനാരോഗ്യം

25. മന്ത്രിമാരുടെ കൗണ്‍സിലിന്റെ വലുപ്പം അംഗങ്ങളുടെ 15% ആയി പരിമിതപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്‌ ?
A. 91-ാം ഭേദഗതി
B. 81-ാം ഭേദഗതി
C. 101-ാം ഭേദഗതി
D. 71-ാം ഭേദഗതി

26. ചേരുംപടി ചേര്‍ക്കുക.
I) PK തുംഗന്‍ കമ്മറ്റി                   a) 1977
II) ബല്‍വന്ത്റായി കമ്മറ്റി            b) 1989
III) അശോക്മേത്താ കമ്മറ്റി        c)1986
IV) എല്‍. എം. സിംഗ്വി കമ്മറ്റി       d) 1957
A.  I – b, II – c, III – d, IV – a
B.  I – c, II – d, III – a, IV – b
C. I – b, II – d, III – a, IV – c
D. I – a, II – d, III – b, IV – c

27. കേരളാ തദ്ദേശസ്വയംഭരണ വകുപ്പിന്‌ കീഴില്‍ വരാത്ത സര്‍ക്കാര്‍ പ്രസ്ഥാനം ഏത്‌ ?
a) ശുചിത്വമിഷന്‍
b) കുടുംബശ്രീ
c) കില  (KILA)  
d) ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍
A. b
B. c
C. d
D. ഇവയൊന്നുമല്ല

28. താഴെ തന്നിരിക്കുന്നവയില്‍ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജക മണ്ഡലം ഏത്‌  M.L.A.യുടേതാണ്‌ ?
a) M.B. രാജേഷ്‌ -- കളമശ്ശേരി
b) P. രാജീവ്‌ - ബേപ്പൂര്‍
c) P.A. മുഹമ്മദ്‌ റഷീദ്‌ - ആറന്മുള
d) വീണാജോര്‍ജ്‌ - തൃത്താല
A. b
B. d
C. a
D. എല്ലാം തെറ്റാണ്‌

29. നാരി ശക്തി വന്ദന്‍ അധീനിയം'" ബില്‍ ലോകസഭ പാസ്സാക്കിയ ദിനം ഏത്‌ ?
A. 2023 സെപ്റ്റംബര്‍ 1
B. 2023 സെപ്റ്റംബര്‍ 5
C. 2023 സെപ്റ്റംബര്‍ 20
D. 2023 സെപ്റ്റംബര്‍ 25

30. ഇന്ത്യന്‍ നിയമനിര്‍മ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ ശരിയായി ക്രമപ്പെടുത്തുക.
a) ഒന്നാം വായന
b) റിപ്പോർട്ടിങ് ഘട്ടം
c) രണ്ടാം വായന
d) കമ്മറ്റി ഘട്ടം
e) മൂന്നാം വായന
A. a, c, d, b, e
B. a, e, d, b, c
C. a, b, c, d, e
D. a, c, d, e, b

31. താഴെ തന്നിരിക്കുന്നവയില്‍ ശരിയായ ജോഡി /ജോഡികള്‍ ഏവ ?
a) ഹേബിയസ്‌ കോര്‍പ്പസ്‌ -- ശരീരം ഹാജരാക്കുക
b) പ്രൊഹിബിഷൻ - നിലനിറുത്തുക
c) മാന്‍ഡമസ്‌ - ഞങ്ങള്‍ ആജ്ഞാപിക്കുന്നു
d) കൊവാറന്റൊ - എന്ത്‌ അധികാരത്തില്‍
A.  a ഉം b ഉം
B. a, c, d
C. a ഉം d ഉം
D. c ഉം d ഉം

32. 4 “D”s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന അപര്യാപ്ലതാരോഗം ഏത്‌ ?
A. സ്കർവി
B. പെല്ലാഗ്ര

C. ബെറി ബെറി
D. റിക്കറ്റ്‌

33. AB രക്ത ഗ്രൂപ്പ്‌ ഉള്ള വ്യക്തികള്‍ 'സാര്‍വ്വിക സ്വീകര്‍ത്താവ്‌ ' എന്ന്‌ വിളിക്കപ്പെടാന്‍ കാരണം അവരുടെ രക്തത്തില്‍
A. RBC യില്‍ ആന്റിജന്‍ A, യും B യും ഇല്ല
B. പ്ലാസ്മയില്‍ ആന്റിബോഡി A യും B യും ഇല്ല
C. പ്ലാസ്മയില്‍ ആന്റിജന്‍ A യും B യും ഇല്ല
D. RBC യില്‍ ആന്റിബോഡി A യും B യും ഇല്ല

34. ശരീര പേശികളില്‍ ഏറ്റവും കൂടിയ അളവില്‍ കാണപ്പെടുന്ന ധാതൂ
A. സോഡിയം
B. ഫോസ്ഫറസ്‌
C. പൊട്ടാസ്യം
D. കാല്‍സ്യം

35. മനുഷ്യ ശരീരത്തിലെ 24 മണിക്കൂര്‍ ദിനതാളക്രമം നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഏത്‌ ?
A. തൈമോസിന്‍
B. തൈറോക്സിന്‍
C. അഡ്രിനാലിന്‍
D. മെലാടോണിന്‍

36. അക്രമങ്ങള്‍, അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക്‌ ഇരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക്‌ ധനസഹായം നല്‍കുന്ന കേരള സര്‍ക്കാര്‍ പദ്ധതി
A. ആശ്വാസ്‌
B. സ്വാശ്രയ
C. പരിരക്ഷ
D. നിരാമയ

37. 1987-ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) ഭേദഗതി നിയമത്തില്‍ ദോഷകരമായ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌
A. ശബ്ദം
B. കണികാ ദ്രവ്യം
C. ലെഡ്‌
D. ഓസോണ്‍

38. ഒരു അത്‌ലറ്റ്‌ ഒരു ജാവലിന്‍ പരമാവധി തിരശ്ചീന പരിധി കിട്ടും വിധം എറിയുന്നു. അപ്പോള്‍ അതിന്റെ
A. തിരശ്ചീന പ്രവേഗം ലംബീയ പ്രവേഗത്തേക്കാള്‍ കൂടുതലാണ്‌
B. ലംബീയ പ്രവേഗം പൂജ്യമാണ്‌
C. ലംബീയ പ്രവേഗം തിരശ്ചീന പ്രവേഗത്തേക്കാള്‍ കൂടുതലാണ്‌
D. തിരശ്ചീന പ്രവേഗവും ലംബീയ പ്രവേഗവും തുല്യമാണ്‌

39. Ve എന്നത്‌ ഭൂമിയുടെ പലായന വേഗത്തെയും Vo എന്നത്‌ ഭൂമിയുടെ പരമാവധി അടുത്ത്‌ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തിന്റെ പരിക്രമണ വേഗത്തെയും പ്രതി നിധീകരിക്കുന്നു. എങ്കില്‍ അവ തമ്മിലുള്ള ബന്ധം
A. Ve = √2Vo
B. Ve = √2Vo
C. Vo = √2Ve
D. Vo = √2Ve

40. ഒരു കോണ്‍വെക്സ്‌ ദര്‍പ്പണത്തിന്റെ വക്രതാ ആരം 24 സെന്റിമീറ്റര്‍ ആണ്‌. അതിന്റെ ഫോക്കസ്‌ ദൂരം
A. 24 സെന്റിമീറ്റര്‍
B. 8 സെന്റിമീറ്റര്‍
C. 12 സെന്റിമീറ്റര്‍
D. 48 സെന്റിമീറ്റര്‍

41. താഴെപ്പറയുന്നവയില്‍ ചന്ദ്രയാന്‍ 3 ന്റെ ദൗത്യലക്ഷ്യങ്ങളില്‍ പെടുന്നത്‌
i) ചന്ദ്ര ഉപരിതലത്തില്‍ സുരക്ഷിതവും മൃദുവുമായ ലാന്‍ഡിങ്‌ പ്രദര്‍ശിപ്പിക്കുന്നതിന്‌
ii) റോവര്‍ ചന്ദ്രനില്‍ കറങ്ങുന്നത്‌ പ്രദര്‍ശിപ്പിക്കുന്നതിന്‌
iii) സ്ഥലത്ത്‌ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുന്നതിന്‌
A. i മാത്രം
B. i ഉം ii ഉം മാത്രം
C. i ഉം iii ഉം മാത്രം
D. മുകളില്‍ പറഞ്ഞവയെല്ലാം (i,ii & iii)

42. താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളില്‍ ശരിയായവ തിരഞ്ഞെടുക്കുക.
i) ഏറ്റവും കാഠിന്യം കൂടിയ മൂലകം ആവര്‍ത്തന പട്ടികയില്‍ group 6 ലാണ്‌ കാണപ്പെടുന്നത്‌.
ii) ഗ്ലാസ്സ്‌ ഒരു ഒഴുകാന്‍ കഴിവുള്ള പദാര്‍ത്ഥമാണ്‌.
iii) കര്‍പ്പൂരത്തെ ചൂടാക്കിയാല്‍ അത്‌ ദ്രാവകം ആയി മാറുന്നു.
iv) പാലിന്‌ pH മൂല്യം 7 ല്‍ കൂടുതലാണ്‌.
A. i, ii & iv
B. i & ii

C. ii & iii
D. എല്ലാം തെറ്റാണ്‌

43. അപ്പം ഉണ്ടാക്കുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ സാന്നിധ്യം മൂലം ഉയര്‍ന്ന ഊഷ്മാവില്‍ അപ്പം വീര്‍ക്കുന്നു. ഇത്‌ ഏത്‌ വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. ബോയല്‍ നിയമം
B.ചാള്‍സ്‌ നിയമം

C. അവഗാഡ്രോ നിയമം
D. ഡാല്‍ട്ടണ്‍ നിയമം

44. ഒരു പദാര്‍ത്ഥത്തിന്റെ തന്മാത്ര ഭാരം 108 ആണെങ്കില്‍ ആ പദാര്‍ത്ഥത്തിന്റെ 6.022 x 10 23 തന്മാത്രകളുടെ പിണ്ഡം എത്ര ?
A. 108 g
B. 108 × 6.022 × 10 23 g
C. 6.022 × 10 23 ÷ 108 g
D. 6.022 × 10 23 g

45. അന്താരാഷ്ട്ര ആവര്‍ത്തന പട്ടിക വര്‍ഷമായി ആചരിച്ചത്‌ ഏതു വര്‍ഷം ?
A. 2017
B. 2018
C. 2019

D. 2020

46. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
A. ശ്രീനാരായണ ഗുരു
B. കുമാരനാശാന്‍
C. സ്വാതിതിരുനാള്‍
D. ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

47. 'കാലാഹിരണ്‍' എന്നറിയപ്പെടുന്ന മലയാളി ഫൂട്്‌ബോളര്‍.
A. വി. പി. സത്യന്‍
B. ഐ. എം. വിജയന്‍
C. ജോപോള്‍ അഞ്ചേരി
D. ഇവരാരുമല്ല

48. “ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ നടന്‍
A. ഇന്ദ്രന്‍സ്‌
B. പ്രേംജി
C. മുരളി
D. സലിംകുമാര്‍

49. നജീബ്‌ ഏത്‌ പ്രധാന കൃതിയിലെ കഥാപാത്രമാണ്‌ ?
A. നെല്ല്‌
B. കയര്‍
C. ബാല്യകാലസഖി
D. ആടുജീവിതം

50. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസിഡറായി നിയമിതനായ ക്രിക്കറ്റര്‍
A. സച്ചിന്‍ ടെന്‍ടുല്‍ക്കര്‍
B. എം. എസ്‌. ധോണി
C. രോഹിത്‌ ശര്‍മ്മ
D. സൗരവ്‌ ഗാംഗുലി

51. ഒരു സമചതുരത്തിന്റെ ചുറ്റളവ്‌ 32 സെ. മീ. ആണ്‌. ഈ സമചതുരത്തിന്റെ വശങ്ങളുടെ അതേ നീളമുള്ള വശങ്ങളോടുകൂടിയ ഒരു സമഷഡ്ഭുജത്തിന്റെ പരപ്പളവെന്ത്‌ ?
A. 96 √3 cm 2
B. 16 √3 cm 2
C. 48 √3 cm 2
D. ഇതൊന്നുമല്ല



A. 5/6
B. 6/5
C. 3/4
D. 4/3

53. 90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും  (median) തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന തുക ഏത്‌ ?
A. 67.5
B. 94.5
C. 135
D. 189

54. ഒരാള്‍ ഒരു തുക 10% പലിശ നിരക്കില്‍ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ നിക്ഷേപിച്ചു. ഒരു വര്‍ഷത്തിനുശേഷം അയാളുടെ അക്കൗണ്ട്‌ പരിശോധിച്ചപ്പോള്‍ പലിശയായി 1,600 രൂപ വന്നതായറിഞ്ഞു. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ അയാളുടെ അക്കൗണ്ടിലേക്ക്‌ പലിശയായി എത്ര രൂപ കൂടി എത്തും ?
A. 1,600
B. 1,760
C. 3,200
D. 3,360

55. 12, 18, 24, ... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയും തമ്മിലുള്ള വൃത്യാസമെന്ത്‌ ?
A. 3600
B. 0
C. 2400
D. 400

56. വേണു തിരക്കിട്ട്‌ സിനിമയ്ക്ക്‌ പോകാനൊരുങ്ങുകയാണ്‌. സമീപത്തു നിന്ന അനുജനോട്‌ അയാള്‍, സമയം നോക്കാനാവശ്യപ്പെട്ടു. കൂസൃതിയായ അനുജന്‍ വേണു മുഖം നോക്കിയ നീലക്കണ്ണാടിയിലെ പ്രതിബിംബത്തില്‍ നോക്കി പറഞ്ഞത്‌ സമയം എട്ടേകാല്‍ എന്നായിരുന്നു. ഞെട്ടിതിരിഞ്ഞു നോക്കിയ വേണു പിന്നില്‍  ഭിത്തിയില്‍ കണ്ട ക്ലോക്കിലേക്കു നോക്കി. അപ്പോള്‍ അയാള്‍ കണ്ട യഥാര്‍ത്ഥ സമയം എന്തായിരുന്നു ?
A. 8.15
B. 6.15
C. 3.45
D. 3.35

57. 35 x 2 -47+ 10- 13x3+12÷ 2 ന്റെ വില എന്ത്‌ ?
A. -2
B. 1
C. 2
D. 0

58. അപ്പുവും അമ്മുവും ഇരട്ടകളാണ്‌. അപ്പുവിന്റെ വയസ്സിനെ അമ്മുവിന്റെ വയസ്സുകൊണ്ട്‌ ഗുണിച്ചാല്‍, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങില്‍ നിന്ന്‌, 4 കുറച്ചത്‌ കിട്ടും. എങ്കില്‍ അമ്മുവിന്റെ വയസ്സ്‌ എത്ര ?
A. 2
B. 4
C. 10
D. 8




ചിത്രം നോക്കി, കൃഷിക്കാരല്ലാത്ത, സര്‍ക്കാര്‍ ജോലിയുള്ള എത്ര പുരുഷന്മാരുണ്ടെന്ന്‌ കണ്ടെത്തുക.
A. 3
B. 6
C. 10
D. 2

60. A35BC : C26DE ആയാല്‍ P68QF നെ എങ്ങനെയെഴുതാം ?
A.  R79SH
B.  R59RH
C. R79RH
D.  R59SH

61. Anitha rarely answers, ___________
A) does she ?
B) doesn’t she ?
C) did she ?
D) didn’t she ?

62. If I ___________ the project head, I could have made you as my Secretary.
A) has been
B) was
C) have been
D) had been

63. Never ___________ heard such a story.
A) I have
B) have been
C) have I
D) I had

64. Change the sentence into passive voice. “Niharika can solve the crisis.”
A) The crisis can be solved by Niharika.
B) The crisis can solved by Niharika.
C) The crisis been solved by Niharika.
D) The crisis is solved by Niharika.

65. Everyone of the players ___________ invited for the party.
A) have
B) has
C) were
D) was

66. Which word is misspelt ?
A) archetype
B) subjugation
C) promescuous
D) prostration

67. ‘‘ He is a big cheese” Diana told me. ‘Big Cheese’ means
A) an energetic person
B) an influential person
C) a clever person
D) a silly person

68. The thieves planned to ___________ the bank of Pune.
A) set aside
B) take after
C) make out
D) make away with

69. She is suffering from thanatophobia. The word ‘thanatophobia’ means
A) Fear of death
B) Fear of snakes
C) Fear of darkness
D) Fear of heights

70. The antonym of the word ‘callous’ is
A) important
B) compassionate
C) silly
D) selfless

71. ലോപസസന്ധിക്ക്‌ ഉദാഹരണം കണ്ടെത്തി എഴുതുക.
A. ഉണ്മ
B. തേര്‍ത്തടം
C. വന്നില്ല
D.അയാള്‍

72. നദി എന്ന പദത്തിന്‌ സമാനമായ പദം
A. വാഹിനി
B. അനിലന്‍
C. സമീരന്‍
D. വിഹായസ്‌

73. ശരിയായ പദം കണ്ടെത്തി എഴുതുക.
A. തിരച്ഛീനം
B. തിരശ്ചീനം
C. തിരച്ചീനം
D. തിരശ്ലീനം

74. പൂജക ബഹുവചനത്തിന്‌ ഉദാഹരണം
A. താങ്കള്‍
B. കുട്ടികള്‍
C. മിടുക്കര്‍
D. വിദ്യാര്‍ത്ഥികള്‍

75. കാണാന്‍ ആഗ്രഹിക്കുന്ന ആള്‍ എന്നര്‍ത്ഥം വരുന്ന ഒറ്റപ്പദം
A. പിപാസു
B. ദിദൃക്ഷു
C. ബുഭുക്ഷു
D. മുമുക്ഷു

76. പ്രയോജക ക്രിയയ്ക്ക്‌ ഉദാഹരണം
A. കാണുന്നു
B. താഴുന്നു
C. ഓടിയ്ക്കുന്നു
D. കേള്‍ക്കുന്നു,

77. ആരോഹണം എന്ന വാക്കിന്റെ വിപരീതപദം
A. കയറ്റം
B. ആഗമനം
C. ആവിര്‍ഭാവം
D. അവരോഹണം

78. അയവിറക്കുക എന്ന ശൈലിയുടെ അര്‍ത്ഥം
A. മറക്കുക
B. വെറുക്കുക
C. വീണ്ടും വീണ്ടും ഓര്‍മ്മിക്കുക
D. പരിഹസിക്കുക

79. വിണ്‍ + തലം ചേര്‍ത്തെഴുതിയാല്‍
A. വിണ്‍തലം
B. വിണ്ടലം
C. വിണ്ണലം
D. വിണ്ഡലം

80. താഴെ തന്നിരിക്കുന്നതില്‍ നിന്ന്‌ പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക.
A. അവള്‍
B. മിടുക്കന്‍
C. മകള്‍
D. സമര്‍ത്ഥ

81. താഴെപ്പറയുന്നവയില്‍ Fire Triangle Concept-ല്‍ ഉള്‍പ്പെടാത്ത ഘടകം ഏത്‌ ?
A. ഓക്സിജന്‍ (oxygen) വാതകം
B. ഇന്ധനം
C. താപം
D. ജലം

82. താഴെപ്പറയുന്നവയില്‍ ശരി ഏത്‌ ?
A. ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കൂടുതല്‍ ആകുന്നു.
B. ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെflash point വളരെ കുറഞ്ഞതാകുന്നു.
C. ജ്വലനശേഷി കുറഞ്ഞ ദ്രാവകങ്ങളുടെ flash point വളരെ കുറവ്‌ ഉള്ളതാകുന്നു.
D. ജ്യലനശേഷിയുള്ള ദ്രാവകത്തിന്റെ താപം flash point എത്തിയാല്‍ ആയത്‌ സ്വയം കത്തിപ്പടരുന്നു.

83. ഒരു യൂണിറ്റ്‌ മാസുള്ള ഒരു വസ്തുവിന്റെ ഊഷ്ടാവ്‌ ഒരു ഡിഗ്രി സെല്‍ഷ്യല്‍സ്‌ ഉയര്‍ത്തുന്നതിന്‌ ആവശ്യമായ താപത്തെ ഏത്‌ പേരില്‍ സൂചിപ്പിക്കുന്നു ?
A. താപധാരിത (Heat Capacity)
B. ദ്രവീകരണ ലീന താപം (Latent Heat of Fusion)
C. വിശിഷ്ട താപധാരിത (Specific Heat Capacity)
D. ബാഷ്പീകരണ ലീന താപം (Latent Heat of Vapourisation)

84. താഴെ കൊടുത്തിരിക്കുന്നവയില്‍ ഇന്ധനത്തെ  (fuel) ഇല്ലാതാക്കികൊണ്ട്‌ അഗ്നി ശമനം നടത്തുന്ന രീതി ഏതാണ്‌ ?
A. സ്റ്റാര്‍വേഷന്‍ (Starvation)
B. സ്മോതറിംഗ്‌  (Smothering)
C. ബ്ലാങ്കറ്റിംഗ്‌ (Blanketing)
D. കൂളിങ്ങ്‌ (Cooling)

85. താഴെ കൊടുത്തിരിക്കുന്നവയില്‍ സൂര്യനില്‍ നിന്ന്‌ ഭൂമിയിലേയ്ക്ക്‌ താപപ്രസരണം നടക്കുന്നത്‌ ഏത്‌ വിധമാണ്‌ ?
A. ചാലനം (Conduction)
B. സംവഹനം  (Convection)
C. വികീരണം  (Radiation)
D. പ്രതിഫലനം (Reflection)

86. താഴെ കൊടുത്തിരിക്കുന്നവയില്‍ MSDS--ന്റെ പൂര്‍ണ്ണരൂപം ഏത്‌ ?
A. Mineral Safety Data Sheet
B. Material Security Data Sheet
C. Material Safety Data Sheet
D. Mineral Stocking Data Sheet

87. Portable Fire Extinguisher' മായി ബന്ധപ്പെട്ട്‌ PASS-ന്റെ പൂര്‍ണ്ണരൂപം ഏത്‌ ?
A. Pull Aim Squeeze and Sweep
B. Push Aim Sort and Sweep
C. Pick Aim Set and Sweep
D. Put Arrange Sort and Separate

88. താഴെ കൊടുത്തിരിക്കുന്നവയില്‍ പെട്രോള്‍ (petrol) ല്‍ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന്‌ ഏറ്റവും ഉചിതമായ extinguishing medium ഏത്‌ ?
A. ജലം (water)
B. പത (foam)
C. ഡ്രൈകെമിക്കല്‍ പൗഡര്‍ (Dry Chemical Powder)
D. കാര്‍ബണ്‍ ഡൈ ഓക്സൈഡ് (Carbon dioxide)

89. ഗാര്‍ഹിക പാചക വാതക സിലിണ്ടറില്‍ നിന്ന്‌  LPG ലീക്ക്‌ ആയാല്‍ ആയത്‌ ഗന്ധം കൊണ്ട്‌ തിരിച്ചറിയുന്നതിന്‌  LPG യോടൊപ്പം ചേര്‍ക്കുന്ന രാസപദാര്‍ത്ഥം.
A. Ethanethiol (Ethyl Mercaptan)
B. Ethyl Fluoride
C. Ethyl Butane
D. Ethyl Benzene

90. താഴെ കൊടുത്തിരിക്കുന്നവയില്‍  First Aid മായി ബന്ധപ്പെട്ടുള്ള CPR ന്റെ ശരിയായ പൂര്‍ണ്ണ രൂപം ഏത്‌ ?
A. Cardio-Pulmonary Rescue
B. Correct Pulse Rate
C. Cardio-Pulmonary Resuscitation
D. Cardio-Preliminary Resuscitation

91. താഴെ കൊടുത്തിരിക്കുന്നവയില്‍ CPR നല്‍കുന്നതിന്റെ ഉദ്ദേശം ഏത്‌ ?
A. ശരിയായ ശ്വാസോച്ഛ്വാസവും രക്തയോട്ടവും പുനസ്ഥാപിക്കുന്നതിന്‌
B. മുറിവില്‍ നിന്ന്‌ രക്തം വാര്‍ന്ന്‌ പോകുന്നത്‌ തടയുന്നതിന്‌ വേണ്ടി
C. തൊണ്ടയില്‍ കുടുങ്ങിയ ആഹാര പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നതിന്‌
D. പൊള്ളല്‍ ഏറ്റ ഭാഗത്തെവേദന കുറയ്ക്കുന്നതിന്‌ വേണ്ടി

92. താഴെ കൊടുത്തിരിക്കുന്നവയില്‍ Green stick fracture മായി ബന്ധപ്പെട്ട്‌ ശരിയായിട്ടുള്ളത്‌ ഏതാണ്‌ ?
A. ശരീരത്തിനുള്ളില്‍ ഒരു അസ്ഥി പല കഷ്ണങ്ങളായി ഒടിയുന്നത്‌
B. ശരീരത്തിനുള്ളില്‍ ഒരു അസ്ഥി രണ്ടായി ഒടിയുകയും അതില്‍ ഒരു ഭാഗം ശരീര കലകളെയും ത്വക്കിനെയും തുളച്ച്‌ പുറത്ത്‌ വരുന്നു
C. ശരീരത്തിനുള്ളില്‍ ഒരസ്ഥി രണ്ടായി ഒടിയുന്നത്‌
D.അസ്ഥിയുടെ ഒരു ഭാഗം ഒടിയുകയും മറ്റെ ഭാഗം വളഞ്ഞിരിക്കുകയും ചെയ്യുന്ന അവസ്ഥ

93. താഴെ കൊടുത്തിരിക്കുന്നവയില്‍ ഒരു വൃക്തി choking ന്റെ ലക്ഷണമായി പ്രകടിപ്പിക്കുവാന്‍ സാധ്യത ഇല്ലാത്ത കാര്യം ഏത്‌ ?
A. കൈകള്‍ തൊണ്ടയോട്‌ ചേര്‍ത്ത്‌ പിടിച്ചിരിക്കുക അല്ലെങ്കില്‍ തൊണ്ട ഭാഗത്തേയ്ക്ക്‌ കൈ ചൂണ്ടികാണിക്കുക.
B. ശ്വാസം എടുക്കുന്നതിനും സംസാരിക്കുന്നതിനും ബൂദ്ധിമൂട്ട്‌ പ്രകടിപ്പിക്കുക.
C. ത്വക്കിന്റെ നിറം ചാരം (grey) അല്ലെങ്കില്‍ നീല (blue) നിറമാകുക.
D. കൈകാലുകളില്‍ നീര്‍കെട്ട്‌ പ്രകടമാകുക.

94. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയല്ലാത്തത്‌ ഏത്‌ ?
A. ശരീരത്തില്‍ പൊള്ളല്‍ ഏറ്റതുമൂലം ഉണ്ടാകുന്ന കുമിളകള്‍ (Blisters) അടിയന്തിരമായി പൊട്ടിച്ച്‌ കളയണം.
B. ശരീരത്തില്‍ പാമ്പ്‌ കടി ഏറ്റാല്‍ പാമ്പ്‌ കടി ഏറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകേണ്ടതാണ്‌.
C. മുറിവില്‍ നിന്ന്‌ രക്തസ്രാവം ഉള്ള പക്ഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച്‌ മുറിവുള്ള ഭാഗത്ത്‌ അമര്‍ത്തിപ്പിടിക്കേണ്ടതാണ്‌.
D. അസ്ഥിഭംഗം സംഭവിച്ച ഭാഗത്ത്‌ പലക പോലെ ബലമുള്ള വസ്തുക്കള്‍ ഉപയോഗിച്ച്‌ ബലപ്പെടുത്തി പരിക്കേറ്റ ഭാഗം അനങ്ങുന്നില്ല എന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്‌.

95. ഹൃദയത്തിന്റെ സാധാരണ ചലനക്രമം വീണ്ട്‌ എടുക്കുന്നതിന്‌ സഹായകരമായ ഒരു ഉപകരണമാണ്‌ AED.  താഴെ കൊടുത്തിരിക്കുന്നവയില്‍ ഇതിന്റെ ശരിയായ പൂര്‍ണ്ണ രൂപം ഏത്‌ ?
A. Automatic Electrical Defibrillator
B. Automated External Defibrillator
C. Automatic External Defibrillator
D. Artificial External Defibrillator

96. താഴെ കൊടുത്തിരിക്കുന്നവയില്‍ Epiglotis-ന്റെ ധര്‍മ്മം എന്ത്‌ ?
A. ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക്‌ പ്രവേശിക്കുന്നത്‌ തടയുന്നു.
B. ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക്‌ കടത്തി വിടുന്നു.
C. ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്നു.
D. ശ്വാസകോശത്തില്‍ എത്തുന്ന വായുവില്‍ നിന്ന്‌ ഓക്സിജനെ വേര്‍തിരിക്കുന്നു.

97. താഴെ കൊടുത്തിരിക്കുന്നവയില്‍ പാമ്പ്‌ കടി ഏറ്റതിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാം ?
1. പാമ്പിന്റെ പല്ലുകള്‍ ഇറങ്ങിയതിന്റെ പാടുകള്‍
2. കടിയേറ്റ ഭാഗത്ത്‌ ഭയങ്കര വേദന
3. കടിയേറ്റ ഭാഗത്തിന്‌ ചൂറ്റും നീര്‍കെട്ടും ചൂമപ്പ്‌ നിറവും
4. മനംപുരട്ടലും ഛര്‍ദിയും
A. 1 മാത്രം
B. 1 ഉം 2 ഉം മാത്രം
C. 1 ഉം 3 ഉം മാത്രം
D. മേല്‍ കാണിച്ചിരിക്കുന്നവയെല്ലാം

98. മുറിവില്‍ നിന്ന്‌ രക്തം ശക്തിയായി പുറത്തേയ്ക്ക്‌ തെറിക്കുകയും ആയതിന്‌
കടും ചുവപ്പു നിറമാണെങ്കില്‍ ഏത്‌ തരം രക്തസ്രാവത്തെ സൂചിപ്പിക്കുന്നു ?
A. സിരകള്‍ മുറിഞ്ഞുള്ള രക്തസ്രാവം
B. സൂക്ഷ്മ രക്തകുഴലുകളില്‍ നിന്നുള്ള രക്തസ്രാവം
C. ധമനികള്‍ മുറിഞ്ഞുള്ള രക്തസ്രാവം
D. മേല്‍പ്പറഞ്ഞവയൊന്നുമല്ല

99. മനു തന്റെ കമ്പ്യൂട്ടറില്‍ പൂര്‍ത്തീകരിച്ചു വച്ച നിര്‍ണ്ണായകമായ ഒരു ഔദ്യോഗിക റിപ്പോര്‍ട്ട്‌ മനുവിന്റെ അനുമതി ഇല്ലാതെ കണ്ടെത്താനും നശിപ്പിക്കുവാനും വേണ്ടി മനുവിന്റെ സഹപ്രവര്‍ത്തകന്‍ വിനു ശ്രമിക്കുന്നു. ഇതിന്‌ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തത്‌ മറ്റൊരു സഹപ്രവര്‍ത്തകനായ വരുണ്‍ ആണ്‌. വിനൂ മനുവിന്റെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ച്‌ വച്ച ഒദ്യോഗിക റിപ്പോര്‍ട്ടില്‍ വൈറസ്‌ കലര്‍ത്തി നശിപ്പിച്ചു. ഇവിടെ വിനുവും വരുണും ചെയ്ത കുറ്റം ?
A. കമ്പ്യൂട്ടര്‍ സോഴ്‌സ്‌ കോഡ്‌ കൈകടത്തല്‍
B. കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ സിസ്റ്റം മുതലായവയ്ക്ക്‌ നാശനഷ്ടം വരുത്തി വയ്ക്കുക
C. സ്വകാര്യത ലംഘനം
D. സൈബര്‍ തീവ്രവാദം

100. ബാങ്ക്‌ ഉദ്യോഗസ്ഥ എന്ന വ്യാജേന, മുതിര്‍ന്ന പൗരനെ വിളിച്ച്‌, ബാങ്ക്‌ അക്കൗണ്ട്‌ വിശദാംശങ്ങളും, സ്വകാര്യ വിവരങ്ങളും ഫോണ്‍ മുഖേനയും, ഇ-മെയില്‍ മുഖേനയും ചോര്‍ത്തിയെടുത്തു. ശേഷം, മുതിര്‍ന്ന പൗരന്റെ അക്കൗണ്ടില്‍ നിന്നും 71,000/-രൂപ ഡെബിറ്റ്‌ ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത്‌ ?
A. തിരിച്ചറിയല്‍ മോഷണം അഥവാ ഐഡന്റിറ്റി തെഫ്റ്റ്‌
B. സ്വകാര്യത ലംഘനം
C. ഹാക്കിംഗ്‌
D. അധികാര ദൂര്‍വിനിയോഗം ചെയ്ത്‌ രഹസ്യ ഭാവത്തിന്റെയും സ്വകാര്യതയുടെയും ലംഘനം


Previous Post Next Post