Women Civil Excise Officer, Civil Excise Officer (Trainee) (Male) Question Paper and Answer Key

FINAL ANSWER KEY
Question Code: 025/2024
Medium of Question- Malayalam, English
Name of Post: Women Civil Excise Officer, Civil Excise Officer (Trainee) (Male)
Department: Excise
Cat. Number: 286/2023, 307/2023, 308/2023,
Date of Test : 17.02.2024


1. ചുവടെ തന്നിരിക്കുന്നവയില്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്‌?
(i) ഫൈസാബാദില്‍ വിപ്ലവം നയിച്ചത്‌ നവാബ്‌ വാജിദ്‌ അലി ആണ്‌
(ii) ലക്നൌവില്‍ വിപ്ലവം നയിച്ചത്‌ മൗലവി അഹമ്മദുള്ള ആണ്‌
(iii) ബീഹാറിലെ അറയില്‍ വിപ്ലവം നയിച്ചത്‌ കുന്‍വര്‍ സിംഗ്‌ ആണ്‌
(iv) ബറേലിയില്‍ വിപ്ലവം നയിച്ചത്‌ ഖാന്‍ ബഹദൂര്‍ ഖാന്‍ ആണ്‌
A. (i), (ii)
B. (iii), (iv)
C. മേല്‍പ്പറഞ്ഞവയെല്ലാം
D. ഇതൊന്നുമല്ല

2. തന്നിരിക്കുന്ന ജോഡികളില്‍ തെറ്റായവ ഏത്‌?
(i) തിരുവനന്തപുരത്ത്‌ അടിമത്ത നിരോധനം - 1812
(ii) കൊച്ചിയില്‍ അടിമത്ത നിരോധനം - 1845
(iii) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ രൂപീകരണം - 1837
(iv) എറണാകുളം മഹാരാജാസ്‌ കോളേജ്‌ രൂപീകരണം - 1875
A. (iv)
B.  (i), (iv)
C. only (iii)
D. Only (iv)

3. ചുവടെ തന്നിരിക്കുന്നവയില്‍ ചൈനീസ്‌ വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്‌?
(i) പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന രൂപീകരിച്ചത്‌ 1949 Oct. 1 ന്‌ ആണ്‌
(ii) യുദ്ധാനന്തരം ചിയാങ്ങ്‌ കൈഷേക്കും സംഘവും തായ്‌വാനിലേക്ക് ഓടിപ്പോയി
(iii) ചൈനയില്‍ സാംസ്കാരിക വിപ്പവം കൊണ്ടുവന്നത്‌ മാവോ സേതുങ്ങ്‌ ആണ്‌
(iv) മാവോ സേതുങ്ങിനുശേഷം ഹുവ ഗുവോഫെങ്ങ്‌ ചൈനയില്‍ അധികാരത്തില്‍ വന്നു
A. (i), (ii)
B. (ii), (iii)
C. only (iii)
D. Only (iv)

4. സാമൂഹ്യ പരിഷ്കര്‍ത്താവായ ചട്ടമ്പിസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്‌?
(i) 1851ല്‍ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂരില്‍ ജനനം
(ii) സ്വാമിനാഥ ദേശികര്‍ ചട്ടമ്പിസ്വാമികളെ തമിഴ്‌ വേദാന്തശാസ്ത്രം അഭ്യസിപ്പിച്ചു
(iii) ചട്ടമ്പിസ്വാമികളുടെ സ്മാരകം സ്ഥിതിചെയുന്നത്‌ പന്മനയില്‍ ആണ്‌
(iv) കേരളത്തിലെ ദേശനാമങ്ങള്‍ ചട്ടമ്പിസ്വാമികളുടെ കൃതിയാണ്‌
A. only (i)
B. only (ii)
C.  (iii), (iv)
D. (ii), (iii)

5. ചുവടെ തന്നിരിക്കുന്നവയില്‍ ശരിയായ ജോഡികള്‍ ഏത്‌?
(i) നാഗ്പൂര്‍ സമ്മേളനം  - നിസ്സഹകരണ പ്രസ്ഥാനം
(ii) ബോംബെ സമ്മേളനം - പൂര്‍ണ്ണസ്വരാജ്‌ പ്രമേയം
(iii) ലാഹോര്‍ സമ്മേളനം - ക്വിറ്റ്‌ ഇന്ത്യാ പ്രമേയം
(iv) സൂറത്ത്‌ സമ്മേളനം - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിഭജനം
A. (i), (ii)
B. (ii), (iii)
C. (iii), (iv)
D. (i), (iv)

6. അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സ്‌ സ്‌കോര്‍ ഏതു രാജ്യത്തിനെതിരെയായിരുന്നു?
A. പാക്കിസ്ഥാന്‍
B. ആസ്ട്രേലിയ
C. ന്യൂസിലാന്റ്‌
D. ശ്രീലങ്ക

7. സിങ്ക്‌ ഹോളുകളുടെ രൂപീകരണത്തിന്‌ കാരണമാകുന്ന ഭൂരൂപ രൂപവത്കരണ സഹായി :
A. ഒഴുകുന്ന വെള്ളം
B. ഭൂഗര്‍ഭജലം
C. ഹിമാനികള്‍
D. തിരമാലകള്‍

8. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങള്‍ ഉണ്ടാകുന്ന രാജ്യം :
A. ഇന്ത്യ
B. ചൈന
C. ശ്രീലങ്ക
D. കാനഡ

9. കടുപ്പം കുറഞ്ഞ ധാതു :
A. വജ്രം
B. ടോപ്പാസ്‌
C. ക്വാര്‍ട്സ്‌
D. ടാല്‍ക്‌

10. ഭൂമദ്ധ്യരേഖാ പ്രദേശത്ത്‌ ലഭിക്കുന്ന മഴ :
A. സംവഹന വൃഷ്ടി
B. ചക്രവാത വൃഷ്ടി
C. പര്‍വ്വത വൃഷ്ടി
D. പ്രതിചക്രവാത വൃഷ്ടി

11. മണ്‍സൂണ്‍ കാലത്തിനു മുന്‍പ്‌ കേരളത്തില്‍ ലഭിക്കുന്ന വേനല്‍ മഴ:
A. ചിനൂക്ക്‌
B. ലൂ
C. മാങ്കോഷവര്‍
D. കല്‍ബയ്ശാഖി

12. സൂര്യനെപ്പറ്റിയുള്ള സൂക്ഷ്മ പഠനത്തിനായി ഐ.എസ്‌.ആര്‍.ഒ. വികസിപ്പിച്ച പേടകം :
A. ആദിത്യ എല്‍ 1
B. വിക്രം
C. ആദിത്യ
D. ഇവയൊന്നുമല്ല

13. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ :
A. ജവഹര്‍ലാല്‍ നെഹ്റു
B. എം. വിശ്വേശ്വരയ
C. പി. സി. മഹലാനോബിസ്‌
D. ഡോ. എം. എസ്‌. സ്വാമിനാഥന്‍

14. പുത്തന്‍ സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങള്‍ :
A. ഉദാരവല്‍ക്കരണം
B. സ്വകാര്യവല്‍ക്കരണം
C. ആഗോളവല്‍ക്കരണം
D. ഇവയെല്ലാം

15. ഖാരിഫ്‌ വിളകള്‍ വിളവെടുക്കുന്ന സമയം :
A. ഡിസംബര്‍ മുതല്‍ ജനുവരി വരെ
B. ജൂണ്‍ മുതല്‍ ജൂലൈ വരെ
C. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ
D. ഏപ്രില്‍ മുതല്‍ മെയ്‌ വരെ

16. ഹരിത വിപ്ലവത്തിന്റെ ഏഷ്യന്‍ ഭവനം എന്നറിയപ്പെടുന്ന രാജ്യം ഏത്‌ ?
A. ഫിലിപ്പൈന്‍സ്‌
B. ഇന്ത്യ
C. ശ്രീലങ്ക
D. പാക്കിസ്ഥാന്‍

17. 2022-23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ്‌ ആരംഭിച്ച സംരംഭം :
A. ടീം ഇന്ത്യ
B. സ്ട്രാറ്റജി ഫോര്‍ ന്യൂ ഇന്ത്യ @75
C. സ്മാര്‍ട്ട്‌ സിറ്റി മിഷന്‍
D. സ്വച്ച്‌ ഭാരത്‌ മിഷന്‍

18. 2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌ പെര്‍ഫോമന്‍സ്‌ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം :
A. 38
B. 62
C. 16
D. 71

19. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റ്‌ ഏത്‌/ഏവ?
(1) ഭരണഘടന ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചത്‌ 1947 ജനുവരിയില്‍ നടന്ന സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ആണ്‌
(2) ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്‌ ഡോ. രാജേന്ദ്ര പ്രസാദ്‌ ആണ്‌
(3) ലക്ഷ്യപ്രമേയം അംഗീകരിച്ചതും ഈ സമ്പൂര്‍ണ്ണ സമ്മേളനത്തിലൂടെയാണ്‌
(4) ലക്ഷ്യപ്രമേയത്തെ ജവഹര്‍ലാല്‍ നെഹ്റു എതിര്‍ത്തു
A. (2), (4)
B. (4)
C. (1), (2)
D. (3)

20. താഴെ തന്നിരിക്കുന്നവയില്‍ പൗരത്വവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏവ?
(1) ഒ.സി.ഐ. (OCI) എന്നതിന്റെ പൂര്‍ണ്ണരൂപം ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ്‌ ഇന്ത്യ എന്നാണ്‌
(2) ഭരണഘടനയുടെ രണ്ടാം ഭാഗത്ത്‌ പൗരത്വത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നു
(3) ഭരണഘടനയുടെ 6 മുതല്‍ 11 വരെയുള്ള വകുപ്പുകള്‍ പൗരത്വത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നു
(4) ഇന്ത്യക്കാര്‍ക്ക്‌ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ല
A.  (1), (2), (4)
B. (1), (2), (3), (4)
C. (1), (2), (3)
D. (2), (3), (4)

21. “ആമുഖം ഒരു പ്രഖ്യാപനത്തേക്കാള്‍ കൂടുതലാണ്‌, അത്‌ നമ്മുടെ ഭരണഘടനയുടെ ആത്മാവാണ്‌, നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മാതൃകയാണ്‌ അത്‌. ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും മാറ്റാന്‍ കഴിയാത്ത ഒരു ദൃഡനിശ്ചയം അതില്‍ അടങ്ങിയിരിക്കുന്നു”. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞതാര്‌?
(1) പണ്ഡിറ്റ്‌ താക്കൂര്‍ദാസ്‌
(2) ജവഹര്‍ലാല്‍ നെഹ്റു
(3) ജസ്റ്റിസ്‌ ഹിദായത്തുള്ള
(4) ഇവരാരുമല്ല,
A. (1)
B. (2)
C. (3)
D. (4)

22. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക :
(1) നമ്മുടെ മൗലികാവകാശങ്ങളില്‍ ചിലത്‌ പൗരന്മാര്‍ക്ക്‌ മാത്രമേ ലഭിക്കൂ
(2) ചില മൗലികാവകാശങ്ങള്‍ ഏത്‌ വ്യക്തികള്‍ക്കും ലഭിക്കും
(3) നിയമത്തിനു മുമ്പില്‍ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും
(4) പൊതുതൊഴിലിന്റെ കാര്യത്തില്‍ അവസരസമത്വം ലഭിക്കുന്നത്‌ ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ മാത്രമാണ്‌
A. (1), (2), (3)
B. (1), (2), (4)
C. (2), (3), (4)
D. (1), (2), (3), (4)

23. ചേരുംപടി ചേര്‍ക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങള്‍ ഏവ?
(1) നിര്‍ദ്ദേശക തത്ത്വങ്ങള്‍          (A) ദക്ഷിണാഫ്രിക്ക
(2) മൗലിക കര്‍ത്തവ്യങ്ങള്‍         (B) അയര്‍ലന്‍ഡ്‌
(3) അവശിഷ്ടാധികാരങ്ങള്‍        (C) റഷ്യ
(4) ഭരണഘടനാ ഭേദഗതി             (D) കാനഡ
A. (1) — (B)
    (2) — (C)
    (3) — (D)
    (4) — (A)

B. (1) — (C)
    (2) — (B)
    (3) — (A)
    (4) — (D)
C. (1) — (D)
    (2) — (B)
    (3) — (A)
    (4) — (C)
D. (1) — (B)
    (2) — (C)
    (3) — (A)
    (4) — (D)

24. ___________ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‌ താഴെപ്പറയുന്ന യോഗ്യതകള്‍ ആവശ്യമാണ്‌.
(1) ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം
(2) 35 വയസ്സ്‌ പൂര്‍ത്തിയായിരിക്കണം
(3) ലാഭകരമായ ഒരു പദവിയും വഹിക്കരുത്‌
(4) രാജ്യസഭാംഗമായി തെരഞ്ഞെടുക്കാന്‍ യോഗ്യത ഉണ്ടായിരിക്കണം
A. രാഷ്ട്രപതി
B. പ്രധാനമന്ത്രി
C. ഗവര്‍ണ്ണര്‍
D. ഉപരാഷ്ട്രപതി

25. പുസ്തകങ്ങളും അവരുടെ രചയിതാക്കളേയും കണ്ടെത്തുക :
(A) ദ പവര്‍ ഓഫ്‌ ദ പ്രെമിനിസ്റ്റര്‍ (The Power of the Prime Minister)
(B) നിയമങ്ങളുടെ അന്തസത്ത (Spirit of Laws)
(C) ഇന്ത്യ 2020                                 
(D) മൈ ട്രൂത്ത്‌ (My Truth)

(1) മൊണ്ടെസ്ക്യൂ
(2) ഇന്ദിരാഗാന്ധി
(3) ഹംഫ്രി ബെര്‍ക്കലി
(4) ഡോ. എ.പി.ജെ. അബ്ദുള്‍കലാം

A. (A) — (1)
    (B) — (3)
    (C) — (2)
    (D) — (4)
B. (A) — (3)
    (B) — (1)
    (C) — (4)
    (D) — (2)

C. (A) — (2)
    (B) — (3)
    (C) — (4)
    (D) — (1)
D. (A) — (4)
    (B) — (1)
    (C) — (2)
    (D) — (3)

26. താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ ജോഡി/ജോഡികള്‍ ഏവ?
(1) ബല്‍വന്തരായി കമ്മീഷന്‍ - 1957
(2) പി. കെ. തുംഗന്‍ കമ്മീഷന്‍ - 1990
(3) അശോക്മേത്താ കമ്മീഷന്‍ -1977
(4) സര്‍ക്കാരിയ കമ്മീഷന്‍ - 1983
A. (1)
B. (3)
C. (2)
D. (4)

27. ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏവ?
(1) ജമ്മുകാശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന വകുപ്പ്‌ 370 എടുത്തുകളഞ്ഞ കേന്ദ്രഥവണ്‍മെന്റിന്റെ തീരുമാനം 2023 ഡിസംബറില്‍ സുപ്രീംകോടതി ശരിവെച്ചു
(2) ജമ്മുകാശ്മീരിനെ രണ്ടു കേന്ദ്രഭരണങ്ങളായി മാറ്റിയത്‌ 2019ല്‍ ആണ്‌
(3) “രാജതരംഗിണി' കാശ്മീരിന്റെ ചരിത്രം വിശദമാക്കുന്ന പുസ്തകമാണ്‌
(4) 2019 ജൂണില്‍ ജമ്മുകാശ്മീരില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
A. (1), (3)
B. (2), (4)
C. (4)
D. (1), (2), (3)

28. ഇന്ത്യന്‍ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തരഫലങ്ങളില്‍ പെടാത്തത്‌ ഏവ/ഏത്‌?
(1) സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ രൂപീകരണം
(2) X-ാം പട്ടിക
(3) XI-ാം പട്ടിക
(4) XII-ാം പട്ടിക
A. (1)
B. (2)
C. (3)
D. (4)

29. ചേരുംപടി ചേര്‍ക്കുക :
(1) അഭയകിരണം പദ്ധതി      
(2) വിദ്യാകിരണം പദ്ധതി        
(3) താലോലം പദ്ധതി             
(4) വിദ്യാജ്യോതി പദ്ധതി         

(A) മാരക രോഗങ്ങള്‍ ഉള്ള 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ചികിത്സാ സഹായം
(B) വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനുള്ള സാമ്പത്തിക സഹായം
(C) വിധവകള്‍ക്ക്‌ സാമ്പത്തിക സഹായം
(D) വികലാംഗരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസ സഹായം

A. (1) — (A)
    (2) — (B)
    (3) — (C)
    (4) — (D)
B. (1) — (B)
    (2) — (C)
    (3) — (D)
    (4) — (A)
C. (1) — (C)
    (2) — (D)
    (3) — (A)
    (4) — (B)

D. (1) — (D)
    (2) — (C)
    (3) — (B)
    (4) — (A)

30. താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന/പ്രസ്താവനകള്‍ ഏവ?
(1)  കേരളത്തിലെ ഇപ്പോഴത്തെ ചീഫ്‌ സെക്രട്ടറി വി. വേണു IAS ആണ്‌
(2) കേരളാ നിയമനിര്‍മ്മാണ സഭ ഏക മണ്ഡല നിയമനിര്‍മ്മാണ സഭയാണ്‌
(3) കേരളാ നിയമനിര്‍മ്മാണ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ ആണ്‌
(4) കേരളത്തിലെ ADGP മനോജ്‌ കുമാര്‍ IPS ആണ്‌
A. എല്ലാ പ്രസ്താവനകളും തെറ്റാണ്‌
B. (2)
C. (4)
D. എല്ലാ പ്രസ്താവനകളും ശരിയാണ്‌

31. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ്‌ 400A എന്തിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നു?
A. വിദ്യാഭ്യാസം മൗലികാവകാശമാക്കി
B. സ്വത്തവകാശം നിയമപരമായ അവകാശമായി മാറ്റി
C. GST യുമായി ബസ്ധപ്പെട്ട വകുപ്പ്‌
D. ഇവയൊന്നുമല്ല

32. ഏറ്റവും കൂടിയ അനുപാതത്തില്‍ ആഗോളതാപനത്തിന്‌ കാരണമാകുന്ന ഹരിതഗൃഹ വാതകം ഏത്‌?
A. മീഥേന്‍
B. കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌
C. കാര്‍ബണ്‍ മോണോക്സൈഡ്‌
D. ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍

33. താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ഏറ്റവും ശരിയായത്‌ ഏത്‌?
മനുഷ്യഹൃദയത്തിന്റെ പേസ്‌ മേക്കര്‍ സ്ഥിതി ചെയുന്നത്‌"
(i)  ഇടത്‌ ഏട്രിയത്തിന്റെ ഇടതു മുകള്‍ കോണില്‍
(ii)  ഇടത്‌ ഏട്രിയത്തിന്റെ വലതു മുകള്‍ കോണില്‍
(iii)  വലത്‌ ഏട്രിയത്തിന്റെ വലതു മുകള്‍ കോണില്‍
(iv)  വലത്‌ ഏട്രിയത്തിന്റെ ഇടതു മുകള്‍ കോണില്‍
A. (i) & (iv)
B. (iv) മാത്രം
C. (iii) മാത്രം
D. (ii) & (iii)

34. 2021 ല്‍ ഡേവിഡ്‌ ജൂലിയസും ആര്‍ഡെം പറ്റാപൌറ്റിയനും ചേര്‍ന്ന്‌ നോബല്‍ പുരസ്‌കാരം നേടിയത്‌ ഏത്‌ മേഖലയില്‍ ആണ്‌?
A. വൈദ്യശാസ്ത്രം
B. ഭൌതികശാസ്ത്രം
C. രസതന്ത്രം
D. സാഹിത്യം

35. ചേരുംപടി ചേര്‍ത്ത്‌ ഉചിതമായ ഉത്തരം തെരഞ്ഞെടുത്ത്‌ എഴുതുക :
         I                                     II
(a)മലേറിയ                      (i) വൈറസ്‌
(b)ടൈഫോയ്ഡ്‌              (ii) വിരകള്‍
(c)അസ്കാരിയാസിസ്‌     (iii) പ്രോട്ടോസോവ
(d)ജലദോഷം                   (iv) ബാക്ടീരിയ
         (a)   (b)   (c)  (d)
A.      (ii)   (iii)   (i)  (iv)
B.      (iii)   (i)    (ii) (iv)
C.      (iii)  (iv)    (ii)  (i)
D.      (iv)  (i)     (ii)   (iii)

36. കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി ഏത്‌?
A. മിഠായി
B. താലോലം
C. മന്ദഹാസം
D. ഇവയൊന്നുമല്ല

37. കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയില്‍ ഏതിനെ സൂചിപ്പിക്കുന്നു?
A. ആല്‍ഫ
B. ബീറ്റ
C. ഗാമ
D. ഒമിക്രോണ്‍

38. പലായന പ്രവേഗവുമായി ബന്ധമില്ലാത്തത്‌?
A. ആരം
B. പിണ്ഡം
C.  ഭൂഗുരുത്വാകര്‍ഷണം മൂലമുള്ള ത്വരണം
D. ഇതൊന്നുമല്ല
Question Cancelled

39. രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ചലനത്തെ എതിര്‍ക്കുന്നതും, പ്രതലത്തിന്‌ സമാന്തരവുമായ ബലം :
A. പ്രതല ബലം
B. വിസ്കസ്‌ ബലം
C. ഘര്‍ഷണ ബലം
D. കൊഹീഷന്‍ ബലം

40. സ്ഥിര വേഗതയും വ്യത്യസ്ത പ്രവേഗവും ഉള്ള ചലനത്തിന്‌ ഉദാഹരണം :
A. വര്‍ത്തുള ചലനം
B. സമവര്‍ത്തുളചലനം
C ഏകീകൃത ചലനം
D. ഇതൊന്നുമല്ല

41. ഏതു മേഖലയിലെ പരീക്ഷണങ്ങള്‍ക്കാണ്‌ അലന്‍ ആസ്പെക്ട്‌, ജോണ്‍ എഫ്‌ ക്ലോസര്‍, ആന്റണ്‍ സിലിംഗര്‍ എന്നിവര്‍ക്ക്‌ 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്‌?
A. തെര്‍മോഡൈനാമിക്സ്‌
B. ഇലക്ട്രോഡൈനാമിക്സ്‌
C. ക്വാണ്ടം മെക്കാനിക്സ്‌
D. റിലേറ്റിവിസ്റ്റിക്‌ മെക്കാനിക്സ്‌

42. 40 ഗ്രാം മീഥെയ്‌ൻ പൂര്‍ണ്ണമായും കത്തുമ്പോള്‍ ലഭിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്‌ എത്രയായിരിക്കുമെന്ന്‌ തന്നിരിക്കുന്ന രാസ സമവാക്യത്തെ അടിസ്ഥാനമാക്കി കണ്ടെത്തുക : CH4+2O2  -> CO 2+2H2O
A. 110ഗ്രാം
B. 220 ഗ്രാം
C. 55 ഗ്രാം
D. 40 ഗ്രാം

43. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ലൂയിസ്‌ ആസിഡ്‌ ഏത്‌?
A. NH3
B. OH-
C. BCI3
D. CI-

44. X ഒരു രണ്ടാം ഗ്രൂപ്പ്‌ മൂലകവും Y ഒരു പതിനേഴാം ഗ്രൂപ്പ്‌ മൂലകവും ആണെങ്കില്‍ X ഉം Y ഉം ചേര്‍ന്ന്‌ രൂപം കൊള്ളുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായിരിക്കും?
A. XY
B. X2Y17
C. X2Y     
D. XY2

45. ചുവടെ കൊടുത്തിരിക്കുന്ന രണ്ട്‌ പ്രസ്താവനകളെ അടിസ്ഥാനമാക്കി ഏറ്റവും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :
പ്രസ്താവന (i) : സ്റ്റീല്‍ ഒരു ലോഹമാണ്‌
പ്രസ്താവന (ii) : സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ ഒരു ലോഹസങ്കരമാണ്‌
A. (i) ശരിയും (ii) തെറ്റുമാണ്‌
B. (i) തെറ്റും (ii) ശരിയുമാണ്‌
C.  (i) ഉം  (ii)  ഉം തെറ്റാണ്‌
D.  (i) ഉം (ii)  ഉം ശരിയാണ്‌

46. താഴെപ്പറയുന്നവയില്‍ 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമിഫൈനലിലേക്ക്‌ യോഗ്യത നേടിയ ടീമുകള്‍ ഏവ?
A. അര്‍ജന്റീന, ഫ്രാന്‍സ്‌, ക്രൊയേഷ്യ, മൊറോക്കോ
B. അര്‍ജന്റീന, ഫ്രാന്‍സ്‌, സ്പെയിന്‍, മൊറോക്കോ
C. അര്‍ജന്റീന, ഫ്രാന്‍സ്‌, ജര്‍മ്മനി, സ്വീഡന്‍
D. അര്‍ജന്റീന, ഫ്രാന്‍സ്‌, ക്രൊയേഷ്യ, ബല്‍ജിയം

47. ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണം ആരുടെ കൃതിയാണ്‌?
A. എം.കെ. സാനു
B. സക്കറിയ
C. എം.പി. വീരേന്ദ്രകുമാര്‍
D. സേതു

48. പുരാതന ഗുഹാ ചിത്രങ്ങള്‍ക്ക്‌ പ്രസിദ്ധികേട്ട എടക്കല്‍ ഗുഹകള്‍ സ്ഥിതിചെയുന്ന ജില്ല ഏത്‌?
A. പത്തനംതിട്ട
B. ഇടുക്കി
C. കോട്ടയം
D. വയനാട്‌

49. താഴെ പറയുന്നവയില്‍ ആരുടെ കാലത്താണ്‌ കേരളത്തില്‍ ചവിട്ടുനാടകം ആരംഭിച്ചത്‌?
A. പോര്‍ച്ചുഗീസുകാര്‍
B. ഫ്രഞ്ചുകാര്‍
C. ഡച്ചുകാര്‍
D. ബ്രിട്ടീഷുകാര്‍

50. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്‌ ആര്‌?
A. അശോകന്‍ ചരുവില്‍
B. കെ. സച്ചിദാനന്ദന്‍
C. ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
D. സുനില്‍ പി. ഇളയിടം

51. പാദം 4 cm ആയ ഒരു സമപാര്‍ശ്വ ത്രികോണത്തിന്റെ തുല്യവശങ്ങള്‍ 6 cm വീതം ആയാല്‍ അതിന്റെ പരപ്പളവ്‌ എത്രയായിരിക്കും?
A. 8√2cm2
B. 16√ 2cm2
C. 4√2cm2
D. 16cm2

52. (28)³+ (-15)³+(-13)³ ന്റെ വില എത്ര ആയിരിക്കും?
A. 16830
B. -16380
C. 16380
D. -16830

53. ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാല്‍ ഉപരിതല വിസ്തീര്‍ണ്ണം എത്ര വര്‍ദ്ധിക്കും?
A. 50%
B. 300%
C. 200%
D. 400%

54. (0.04)-1.5 ന്റെ വില എത്ര?
A. -125
B. 250
C. -250
D. 125

55. ഒരു കോഡ്‌ ഭാഷയില്‍ BOY=7 ആണ്‌. താഴെ തന്നിരിക്കുന്ന കോഡുകള്‍ ശ്രദ്ധിച്ച്‌ ശരിയായ പ്രസ്താവന കണ്ടെത്തുക :
(I) WOMAN=65
(II) GOD=9
A. (I) തെറ്റും (II) ശരിയും ആണ്‌
B. (I)  ഉം (II) ഉം തെറ്റാണ്‌
C. (I) ഉം (II) ഉം ശരിയാണ്‌
D. (I) ശരിയും (II) തെറ്റും ആണ്‌

56. ഒറ്റയാന്‍ ഏത്‌?
56, 72, 90, 110, 132, 150
A. 72
B. 110
C. 132
D. 150

57. a,b,c യുടെ ശരാശരി m ആണ്‌. കൂടാതെ ab+bc+ca=0 ആയാല്‍ a2,b2,c 2യുടെ ശരാശരി എത്ര?
A. m2
B. 3m2
C. 6m2
D. 9m2

58. ഒരു ദിവസത്തില്‍ എത്ര തവണ ഒരു ക്ലോക്കിന്റെ മണിക്കൂര്‍ സൂചിയും മിനിറ്റ്‌ സൂചിയും നേര്‍രേഖയില്‍ വരും?
A. 44
B. 24
C. 22
D. 48

59. x = -, ÷ = +, + = ÷, - = x  ആയാല്‍ താഴെ തന്നിരിക്കുന്നവയില്‍ ശരി ഏത്‌?
A. 6x2+3÷12-3=15
B. 3÷7-5x10+3=10
C. 15-5÷5x20+16=6
D. 8÷10-3+5x6=8

60. അടുത്ത സംഖ്യ ഏത്‌?
125, 135, 120, 130, 115, 125
A. 110
B. 115
C. 120
D. 105

61. ‘‘I have never been to Paris before,’’ she exclaimed.
She exclaimed that ——————— to Paris before.
(A) she has never been
(B) she was never being
(C) she had never been
(D) she never being

62. I regret —————— you that the event has been cancelled.
(A) tell
(B) tells
(C) to tell

 (D) telling

63. When I arrived, they ————— for over an hour.
(A) were waiting
(B) had been waiting
(C) are waiting
(D) will be waiting

64. The diplomat’s ability to speak multiple languages was considered a valuable —————— in international negotiations.
(A) liability
(B) hindrance
(C) asset
(D) drawback

65. The artist painted a beautiful landscape —————— the Canvas.
(A) over
(B) onto
(C) in
(D) across

66. The negotiations between the two countries finally ————— after weeks of discussions and the war began.
(A) broke up
(B) broke out
(C) broke down
(D) broke through

67. The detective’s ability to notice the —————— details led to the solving of the complex mystery.
(A) inconspicuous
(B) salient
(C) ostensible
(D) conspicuous

68. The bargains between the two companies reached a ———————— when they failed to agree on the terms of the partnership.
(A) turning point
(B) dead end
(C) green light
(D) last straw

69. She showed ——————— concern for the environmental issues by actively participating in tree-planting campaigns.
(A) conscientious
(B) conscious
(C) subconscious
(D) unconscious
Question Cancelled

70. Despite facing numerous obstacles, she displayed remarkable ————— throughout the challenging project.
(A) impatience
(B) tenacity
(C) apathy
(D) inconsistency

71. ‘Strike while the iron is hot’ എന്ന ഇംഗ്ലീഷ്‌ ചൊല്ലിന്‌ യോജിച്ച പഴമൊഴി താഴെ കൊടുത്തവയില്‍ ഏതാണ്‌?
A. ആവശ്യക്കാരന്‌ ഔചിത്യമില്ല
B. കടിച്ചത്‌ കരിമ്പ്‌ പിടിച്ചത്‌ ഇരുമ്പ്‌
C. കാറ്റുള്ളപ്പോള്‍ തൂറ്റണം
D. കാര്യത്തിനു കഴുതക്കാലും പിടിക്കണം

72. “പാണിപാദം' എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
A. പാണി മുതല്‍ പാദം വരെ
B. പാണിയും പാദവും
C. പാണിയുടെ പാദം
D. പാണിയില്‍ പാദം

73. പൂജക ബഹുവചനത്തിന്‌ ഉദാഹരണമല്ലാത്ത പദം താഴെപ്പറയുന്നവയില്‍ ഏതാണ്‌?
A. സ്വാമികള്‍
B. വൈദ്യര്‍
C. ജോത്സ്യര്‍
D. അധ്യാപകര്‍

74. “വണ്ട്‌” എന്ന അര്‍ത്ഥം വരുന്ന പദങ്ങള്‍ താഴെ പറയുന്നവയില്‍ ഏതൊക്കെയാണ്‌?
1. അളി
2. ഭ്രമരം
3. മധുപം
4. ഭൃംഗം
A. (1) ഉം (2) ഉം
B. (1) ഉം (3) ഉം
C. (2) ഉം (4) ഉം
D. മുകളില്‍ പറഞ്ഞവയെല്ലാം(1) ഉം (2) ഉം (3) ഉം (4) ഉം

75. താഴെ കൊടുത്തവയില്‍ ശരിയായ പദം ഏത്‌?
A. യാദൃശ്ചികം
B. അദിഥി
C. അനുഗൃഹീതന്‍
D. അജ്ഞലി

76. പിരിച്ചെഴുതുക : വിണ്ടലം
A. വിന്‍ + തലം
B. വിണ്ട + തലം
C. വിണ്‍ + തലം
D. വിണ്ട + അലം

77. ചേര്‍ത്തെഴുതുക : കല്‍ + മതില്‍
A. കല്ലുമതില്‍
B. കന്‍മതില്‍
C. കല്‍മതില്‍
D. കമ്മതില്‍

78. “ഏട്ടിലെ പശു' എന്ന ശൈലിയുടെ അര്‍ത്ഥമെന്ത്‌?
A. പ്രയോജനമില്ലാത്ത വസ്തു
B. അത്യാവശ്യമുള്ള വസ്തു
C. വിലപിടിപ്പുള്ള വസ്തു
D. നാശകരമായ വസ്തു

79. വിപരീതപദം എഴുതുക : ഉന്‍മീലനം
A. ഉന്‍മൂലനം
B. നിമീലനം
C. ആലാപനം
D. അപഗ്രഥനം

80. ഒറ്റപ്പദം എഴുതുക : അറിയാന്‍ ആഗ്രഹിക്കുന്ന ആള്‍
A. ജിജ്ഞാസു
B. ജിഗീഷു
C. ജിഷ്ണു
D. ജ്ഞാനി

81. പൊതുസ്ഥലത്ത്‌ വെച്ച്‌ മദ്യപിക്കുന്നത്‌ അബ്കാരി നിയമപ്രകാരം കുറ്റകരമാണ്‌. മേല്‍ നിയമത്തിലെ നിര്‍വചനപ്രകാരം പൊതുസ്ഥലത്തില്‍ ഉള്‍പ്പെടാത്തത്‌ ഏതാണ്‌?
A. പോലീസ്‌ സ്റ്റേഷന്‍
B. റസ്റ്റ്‌ ഹസിലെ താമസത്തിനുപയോഗിക്കുന്ന സ്വകാര്യമുറി
C. ചരക്കുവാഹനം
D. റസ്റ്റോറന്റിലെ ഡൈനിംഗ്‌ റൂം

82. അബ്കാരി നിയമപ്രകാരം “ട്രാന്‍സിറ്റ്‌” എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ :
A. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക്‌ മദ്യം കടത്തിക്കൊണ്ടുപോകല്‍
B. കേരളത്തിനകത്ത്‌ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക്‌ മദ്യം കടത്തിക്കൊണ്ടു പോകല്‍
C. കേരളത്തിന്റെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തുനിന്ന്‌ ആ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക്‌ മദ്യം കടത്തുന്നത്‌
D. കേരളത്തിന്റെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തുനിന്ന്‌ ആ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്കോ മറ്റൊരു സംസ്ഥാനത്തേക്കോ മദ്യം കടത്തുന്നത്‌

83. ഒരാള്‍ക്ക്‌ അബ്കാരി നിയമമനുസരിച്ച്‌ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ്‌ :
A. 1.5 ലിറ്റര്‍
B. 3 ലിറ്റര്‍
C. 15 ലിറ്റര്‍
D. 3.5 ലിറ്റര്‍

84. ഒരു വ്യക്തിക്ക്‌ മദ്യം വാങ്ങാനും ഉപയോഗിക്കുവാനും നിഷ്കര്‍ഷിച്ച ഏറ്റവും കുറഞ്ഞ പ്രായം :
A. 23 വയസ്സ്‌
B. 18 വയസ്സ്‌
C. 21 വയസ്സ്‌
D. 16 വയസ്സ്‌

85. എന്‍.ഡി.പി.എസ്‌. നിയമവുമായി ബസ്ധപ്പെട്ട്‌ താഴെ പരാമര്‍ശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ്‌ ശരിയെന്നു വ്യക്തമാക്കുക :
മയക്കുമരുന്ന്‌ നിരോധന നിയമനിര്‍മ്മാണം 1985 (എന്‍.ഡി.പി.എസ്‌. ആക്ട്‌) ന്റെ ഉദ്ദേശ്യം,
i. മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമം ഏകീകരിക്കുവാനും ഭേദഗതി വരുത്തുവാനും
ii. മയക്കുമരുന്നുകള്‍, ലഹരിപദാര്‍ത്ഥം എന്നിവയുടെ കടത്തുവഴി നേടിയ സ്വത്ത്‌ കണ്ടുകെട്ടുന്നതിന്‌
iii. സംസ്ഥാനങ്ങള്‍ക്ക്‌ മയക്കുമരുന്ന്‌ നിരോധനത്തിന്‌ അധികാരം നല്‍കുന്നതിന്‌
iv. മയക്കുമരുന്നുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയിലെ വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുവാനായി
A. i ഉം iii ഉം മാത്രം
B. i ഉം ii ഉം iv ഉം മാത്രം
C. മുകളില്‍ പരാമര്‍ശിച്ചത്‌ എല്ലാം i,ii,iii,iv
D. iv മാത്രം

86. സൈക്കോട്രോപിക്‌ സബ്സ്റ്റന്‍സ്‌ അഥവാ മാദകവസ്തുക്കള്‍ എന്നത്‌ :
A. എന്‍.ഡി.പി.എസ്സ്‌. നിയമത്തിന്റെ ഷെഡ്യൂള്‍ പ്രകാരം ലഹരി വസ്തുക്കള്‍ (മാദക വസ്തുക്കള്‍) ടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദാര്‍ത്ഥങ്ങള്‍
B. എല്ലാവിധ നിര്‍മ്മിത മരുന്നുകളും ഉള്‍പ്പെട്ടത്‌
C. കൊക്കോ ചെടി, കറുപ്പ്‌ ചെടി, കഞ്ചാവ്‌ ചെടി എന്നിവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന വസ്തുക്കള്‍
D. ഇതൊന്നുമല്ല

87. കേരള ഡിസ്റ്റിലറി ആന്റ്‌ വെയര്‍ഹൗസ്‌ റൂള്‍ പ്രകാരം ഡിസ്റ്റിലറികളിലെ സ്പിരിറ്റ്‌ സൂക്ഷിപ്പു മുറി ഉള്‍പ്പെടെയുള്ള മര്‍മ്മപ്രധാന കേന്ദ്രങ്ങള്‍ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള “അബ്കാരി ലോക്ക്‌" നല്‍കുവാന്‍ ചട്ടപ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ്‌ :
A. ഡിസ്റ്റിലറി ഓഫീസറുടെ ഓഫീസ്‌
B. കമ്മീഷണറുടെ ഓഫീസ്‌
C. സ്റ്റേഷനറി ഡയറക്ടറുടെ ഓഫീസ്‌
D. ഡെപ്യൂട്ടി എക്സൈസ്‌ കമ്മീഷണറുടെ ഓഫീസ്‌

88. കേരള ഡിസ്റ്റിലറി ആന്റ്‌ വെയര്‍ഹൗസ്‌ റൂള്‍ പ്രകാരം ഇ.എന്‍.എ. (എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) ഇറക്കുമതി ചെയ്യുന്നതിലേക്ക്‌ യാത്രാമദ്ധ്യേയുള്ള നിയമാനുസൃത നഷ്ടം (wastage) ചട്ടപ്രകാരം അനുവദനീയമായത്‌ എത്രയാണ്‌ എന്നതുമായി ബന്ധപ്പെട്ട്‌ താഴെ പരാമര്‍ശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ്‌ ശരിയെന്ന്‌ വ്യക്തമാക്കുക :
i. ഓരോ 400 കിലോമീറ്റര്‍ ദൂരത്തിനും 1% വീതം
ii. ഓരോ 500 കിലോമീറ്റര്‍ ദൂരത്തിനും 0.1% വീതം
iii. ഓരോ 400 കിലോമീറ്റര്‍ ദൂരത്തിനും 0.1% വീതം
iv. ആകെ യാത്രയ്ക്ക്‌ പരമാവധി 0.5%
A.  i ഉം iv ഉം മാത്രം
B. iv മാത്രം
C.  ii ഉം iv ഉം മാത്രം
D. iii ഉം iv ഉം മാത്രം

89. കേരള ഡിസ്റ്റിലറി ആന്റ്‌ വെയര്‍ഹൗസ്‌ റൂള്‍ പ്രകാരം പ്രൂവ്‌" (prove) എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌?
A. സ്പിരിറ്റിന്റെ വീര്യം അളക്കല്‍
B. ഒരു പാത്രത്തിന്റെയോ കാങ്കിന്റെയോ അളവ്‌ കണ്ടുപിടിക്കുക
C. സ്പിരിറ്റില്‍ എത്ര അളവ്‌ വെള്ളം ചേര്‍ത്തിരിക്കുന്നു എന്നത്‌ തിട്ടപ്പെടുത്തുക
D. സ്പിരിറ്റില്‍ കളര്‍, ഫ്ലേവര്‍ എന്നിവ എത്രത്തോളം ചേര്‍ക്കണമെന്ന്‌ കണ്ടുപിടിക്കല്‍

90. കാലാവധി കഴിഞ്ഞ വിദേശമദ്യ പെര്‍മിറ്റുകള്‍ വീണ്ടും സാധൂകരിക്കുന്നതിന്‌, താഴെപ്പറയുന്ന എന്തെല്ലാം നിബന്ധനകളാണ്‌, പാലിക്കപ്പെടേണ്ടത്‌?
i. എക്സൈസ്‌ കമ്മീഷണറില്‍ നിന്നും പെര്‍മിറ്റ്‌ സാധൂകരിക്കുന്നതിനുള്ള NOC വാങ്ങിയിരിക്കണം
ii. പെര്‍മിറ്റ്‌ കാലാവധി കഴിഞ്ഞു ഒരു മാസത്തിനകം എക്സൈസ്‌ കമ്മീഷണര്‍ക്ക്‌ പെര്‍മിറ്റ്‌ നല്‍കിയ ഓഫീസ്‌ മുഖാന്തരം പെര്‍മിറ്റ്‌ വീണ്ടും സാധൂകരിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരിക്കണം
iii. പതിനായിരം രൂപ പെര്‍മിറ്റ്‌ സാധൂകരണ ഫീസായി അടച്ചിരിക്കണം
iv. പെര്‍മിറ്റ്‌ കാലാവധിക്കുള്ളില്‍ ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങള്‍ എക്സൈസ്‌ കമ്മീഷണറെ ബോധ്യപ്പെടുത്തിയിരിക്കണം
A. (i) & (ii) മാത്രം
B. (ii) & (iii) മാത്രം
C. (ii), (iii), (iv) മാത്രം
D. മുകളില്‍ പറഞ്ഞ എല്ലാം
Question Cancelled

91. കേരളത്തില്‍ വിദേശമദ്യം വില്‍പ്പന നടത്തുന്നതിനും വിദേശ മദ്യം ലൈസന്‍സ്‌ ഒന്നു പ്രകാരം, (FLI)  ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുള്ളത്‌?
i. കേരളാ സ്റ്റേറ്റ്‌ ബിവറേജസ്‌ (മാനുഫാക്ചറിങ്‌ & മാര്‍ക്കറ്റിംഗ്‌) കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
ii. കേരള സ്റ്റേറ്റ്‌ കോപ്പറേറ്റീവ്‌ കണ്‍സ്യൂമേഴ്‌സ്‌ ഫെഡറേഷന്‍ ലിമിറ്റഡ്‌
iii. കേരള സ്റ്റേറ്റ്‌ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
iv. കേരളാ ടൂറിസം ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍
A. (i) & (ii)
B. (i), (ii) & (iii)
C.  (i), (ii), (iii), (iv)
D.  മേല്‍പ്പറഞ്ഞ ഒന്നും അല്ല

92. താഴെപ്പറയുന്നവയില്‍ തെറ്റായ പ്രസ്താവന ഏതാണ്‌?
i. 15.5% v/v വരെ ഈതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ വൈന്‍ കേരളത്തില്‍ വില്‍പ്പന നടത്താവുന്നതാണ്‌
ii. 35° UP : ജീന്‍ വിദേശമദ്യം കേരളത്തില്‍ വില്‍പ്പന നടത്താവുന്നതാണ്‌
iii. FLAA, ക്ലബ്ബ്‌ ലൈസന്‍സ്‌ അനുവദിക്കുന്നതിന്‌ 200 മീറ്റര്‍ ദൂരപരിധി നിയമം പാലിച്ചിരിക്കണം
iv. പബ്ബ്‌ ബിയര്‍ വില്പനയ്ക്കുള്ള ലൈസന്‍സ്‌ സര്‍ക്കാർ നിലവില്‍ അനുവദിക്കുന്നത്‌ KTDC യ്ക്ക്‌ മാത്രമാണ്‌
A. (i) & (ii)
B. (ii) & (iii)
C. (iii) & (iv)
D. (i) & (iv)

93. കോട്പാ നിയമം 2003 പ്രകാരം, താഴെ പറയുന്നവയില്‍ തെറ്റായ പ്രസ്താവനകള്‍ ഏതെല്ലാമാണ്‌?
i. 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക്‌ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ പാടുള്ളതല്ല
ii. പൊതുജനങ്ങള്‍ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ പാടുള്ളതല്ല
iii. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാരയ്ക്ക്‌ അകത്തു വരുന്ന പ്രദേശങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ പാടുള്ളതല്ല
iv പുകവലി നിരോധിത മേഖല എന്നു വിജ്ഞാപനം ചെയ്ത സ്ഥലങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ പാടുള്ളതല്ല
A. (i) & (ii)
B. (ii) & (iii)
C. (iii) & (iv)
D. (ii) & (iv)

94. കോട്പാ ആക്ട്‌ 2003 ന്റെ പ്രധാന ലക്ഷ്യങ്ങളില്‍, താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?
i. വിദ്യാര്‍ത്ഥികളെ പുകയില ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുക
ii. യുവജനങ്ങളെ പുകയില ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുക
iii. ഗര്‍ഭിണികളായ സ്ത്രീകളെയും ചെറിയ കുട്ടികളെയും പുകവലിയുടെ ദൂഷ്യത്തില്‍ നിന്നും പിന്തിരിപ്പിക്കുക
iv. നേരിട്ടും, അല്ലാതെയുമുള്ള എല്ലാ പുകയില ഉപയോഗങ്ങളെയും നിരുത്സാഹപ്പെടുത്തുക
A.  (i) & (ii)
B. (ii) & (iii)
C. (i), (ii), (iii)
D. (i), (ii), (iii) & (iv)

95. കോട്പാ ആക്ട്‌ 2003 പ്രകാരം, താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായത്‌ ഏതെല്ലാം?
i. പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റില്‍ മുന്നറിയിപ്പ്‌ പരസ്യം ഇംഗ്ലീഷ്‌ എഴുതിയിരിക്കണം
ii. പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റില്‍ രേഖപ്പെടുത്തുന്ന, മുന്നറിയിപ്പ്‌ ഉപഭോക്താക്കള്‍ക്ക്‌ വ്യക്തമായി, കാണുന്ന തരത്തില്‍ ആയിരിക്കണം
iii. പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റില്‍ രേഖപ്പെടുത്തുന്ന, മുന്നറിയിപ്പ്‌ വായിക്കാന്‍ തക്ക വലുപ്പത്തിലുള്ളവ ആയിരിക്കണം
iv. എല്ലാ സിഗരറ്റ്‌ പായ്ക്കറ്റുകളിലും ഉപഭോക്താക്കള്‍ കാണത്തക്ക വിധത്തില്‍ മുന്നറിയിപ്പ്‌ പരസ്യം രേഖപ്പെടുത്തിയിരിക്കണം
A. (i) & (ii)
B. (i), (ii) & (iii)
C. (ii), (iii) & (iv)
D. (i), (ii), (iii) & (iv)

96. വിമുക്തി മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു താഴെ പറയുന്ന പ്രസ്താവനകളില്‍, ശരിയായത്‌ ഏതെല്ലാം?
i. 2016 നവംബര്‍ 20 നാണ്‌ വിമുക്തി പദ്ധതി കേരളാ മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ ഉദ്ഘാടനം ചെയ്തത്‌
ii. വിമുക്തി പദ്ധതിയുടെ സംസ്ഥാനതല ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്‌
iii. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും വിമുക്തി പദ്ധതിയില്‍ അനുവദനീയമാണ്‌
iv. “നാളത്തെ കേരളം ലഹരിമുക്ത നവകേരളം” എന്നതാണ്‌ വിമുക്തി പദ്ധതിയുടെ ലക്ഷ്യം
A. (i) & (ii)
B. (i), (ii), (iii)
C. (ii), (iii), (iv)
D. (i), (ii), (iii) & (iv)

97. വിമുക്തി മിഷന്‍ ബോധവല്‍ക്കരണ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയില്‍ എന്തെല്ലാമാണ്‌?
i. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുള്ള മദ്യം, മയക്കുമരുന്ന്‌, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട്‌ വരുക
ii.  നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക
iii. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച്‌ ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്‌
iv. സമ്പൂര്‍ണ്ണ മദ്യ നിരോധനം സംസ്ഥാനത്ത്‌ നടപ്പിലാക്കുക എന്നതാണ്‌ വിമുക്തി മിഷന്റെ മറ്റൊരു പ്രധാന ലക്ഷ്യം
A. (i) & (ii)
B. (ii), (iii)
C. (i), (ii), (iii)
D. (i), (ii), (iii) & (iv)

98. വിമുക്തി ജില്ലാതല എക്സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ താഴെ പറയുന്നവരില്‍ ആരെല്ലാം അംഗങ്ങളാണ്‌?
i. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ii. ജില്ലാ കളക്ടർ
iii. ഡെപ്യൂട്ടി എക്സൈസ്‌ കമ്മീഷണര്‍
iv. വിമുക്തി മാനേജര്‍
A. (i), (ii)
B. (ii), (iii)
C. (i), (ii), (iii)
D. (i), (ii), (iii), (iv)

99. കമ്പ്യൂട്ടര്‍ വൈറസുമായി ബന്ധപ്പെട്ട 2000-ലെ വിവരസാങ്കേതിക നിയമത്തിന്റെ വ്യവസ്ഥ :
A.  വകുപ്പ്‌ 43
B.  വകുപ്പ്‌ 66
C. രണ്ടും (A) & (B)
D. മുകളില്‍ പറഞ്ഞവ ഒന്നുമല്ല

100. വിവര സാങ്കേതിക നിയമം, 2000 പ്രകാരം കുട്ടികളുടെ അശ്ലീല സാഹിത്യം കുറ്റകൃത്യമായി കണക്കാക്കുന്നതിന്‌, കുട്ടിയുടെ പ്രായം :
A. 18 വയസ്സില്‍ താഴെ
B. 16 വയസ്സില്‍ താഴെ
C. 12 വയസ്സില്‍ താഴെ
D. 14 വയസ്സില്‍ താഴെ

Previous Post Next Post