Kavadi,Ayah,Last Grade Servant etc Question Paper and Answer Key

FINAL ANSWER KEY
Question Code: 057/2024
Medium of Question- Malayalam/Tamil/Kannada
Name of Post: Kavadi,Ayah,Last Grade Servant etc...
Department:Various
Cat.Number:101/2023,272/2023,274/2023,448/2023,451/2023,472/2023,481/2023,519/2023,601/2023,624/2023,689/2023,690/2023,695/2023,716/2023,734/2023
Date of Test : 14.05.2024


1. താഴെ തന്നിരിക്കുന്നവയില്‍ ദാദാഭായ്‌ നവ്റോജിയുമായി ബന്ധമില്ലാത്ത പ്രസ്താവനകള്‍ ഏതൊക്കെയാണ്‌?
i. ചോര്‍ച്ച സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്‌
ii. പോവര്‍ട്ടി ആന്‍ഡ്‌ അണ്‍ബ്രിട്ടീഷ്‌ റൂള്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകം രചിച്ചു
iii. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍
iv. ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നു
A. (i), (ii)
B. (i), (ii), (iv)
C. (iii)
D. ഇവയെല്ലാം ശരിയാണ്‌

2. “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്‌. ഞാനത്‌ നേടുകതന്നെ ചെയ്യും” - എന്ന്‌ പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്‌?
A. ബാലഗംഗാധര തിലകന്‍
B. ലാലാ ലജ്പത്‌ റായ്‌
C. സുഭാഷ്‌ ചന്ദ്രബോസ്‌
D. ബിപിന്‍ ചന്ദ്രപാൽ

3. താഴെ തന്നിരിക്കുന്നവയില്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന കാരണങ്ങള്‍ ഏതൊക്കെയാണ്‌?
i. കര്‍ഷകരുടെ ദുരിതങ്ങള്‍
ii. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
iii. രാജാക്കന്‍മാരുടെ പ്രശ്നങ്ങള്‍
iv. ശിപായിമാരുടെ ദുരിതങ്ങള്‍
A. (i)
B. (ii)
C. (iii)
D. ഇവയെല്ലാം ശരിയാണ്‌

4. ക്വിറ്റ്‌ ഇന്ത്യ സമരനായിക എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ ആരെയാണ്‌?
A. മാഡം ബിക്കാജികാമ
B. അരുണാ അസഫലി
C. സരോജിനി നായിഡു
D. ആനിബസന്റ്‌

5. ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി' രൂപീകരിച്ചത്‌ ആരാണ്‌?
A. വി.ഡി. സവര്‍ക്കര്‍
B. ഭഗത്‌സിംഗ്‌
C. സൂര്യസെന്‍
D. രാജ്ഗുരു

6. താഴെ കൊടുത്തിരിക്കുന്നവയില്‍ മലബാര്‍ കലാപവുമായി ബസ്ധപ്പെട്ട പ്രസ്താവനകള്‍ ഏതൊക്കെയാണ്‌ 2
i. മാപ്പിള കലാപങ്ങള്‍ എന്നറിയപ്പെടുന്നു.
ii. മലബാര്‍ സ്പെഷ്യല്‍ പോലീസ്‌ എന്ന ഒരു പ്രത്യേക വിഭാഗം പോലീസ്‌ സേനയെ കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ രൂപീകരിച്ചു.
iii. കലാപങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ വില്യം ലോഗന്‍ കമ്മീഷനെ നിയമിച്ചു.
iv. ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ്‌ കലാപത്തിന്റെ കാരണം.
A. (i), (ii)
B. (i), (ii), (iii)
C. (ii), (iii), (iv)
D. (i), (ii), (iii), (iv)

7. കാലഗണനയനുസരിച്ച്‌ ക്രമപ്പെടുത്തുക :
i. കുണ്ടറ വിളംബരം
ii. നിവര്‍ത്തന പ്രക്ഷോഭം
iii. മലയാളി മെമ്മോറിയല്‍
iv. ഗുരുവായൂര്‍ സത്യാഗ്രഹം
A.  (i), (ii), (iii), (iv)
B. (i), (iv), (ii), (iii)
C. (i), (iii), (iv), (ii)
D. (ii), (i), (iv), (iii)

8. ചേരുംപടി ചേര്‍ക്കുക :
നവോത്ഥാന നായകര്‍ - സംഘടനകള്‍
1) അയങ്കാളി i. സമത്വസമാജം
2) പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്‍ ii. സാധുജന പരിപാലന സംഘം
3) വാഗ്ഭടാനന്ദന്‍ iii. പ്രത്യക്ഷ രക്ഷാ ദൈവസഭ
4) വൈകുണ്ഠ സ്വാമികള്‍ iv. ആത്മവിദ്യാസംഘം
A. (1) – (ii), (2) – (iii), (3) – (iv), (4) – (i)
B. (1) – (i), (2) – (ii), (3) – (iii), (4) – (iv)
C. (1) – (iii), (2) – (i), (3) – (ii), (4) – (iv)
D. (1) – (iv), (2) – (i), (3) – (iii), (4) – (ii)

9. താഴെ കൊടുത്തിരിക്കുന്നവയില്‍ ചട്ടമ്പി സ്വാമികള്‍ രചിച്ച കൃതിയേത്‌?
A. ദര്‍ശനമാല
B. വേദാധികാര നിരൂപണം
C. ആത്മോപദേശ ശതകം
D. ദൈവദശകം

10. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായത്‌ ഏതൊക്കെയാണ്‌?
i. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തില്‍ നടന്ന ആദ്യ പ്രക്ഷോഭം.
ii. ടി.കെ. മാധവന്‍ നേതൃത്വം നല്‍കി.
iii. എ.കെ. ഗോപാലന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ആയിരുന്നു.
iv. മന്നത്തു പത്മനാഭന്‍ സവര്‍ണജാഥ നയിച്ചു.
A.  (i), (iv)
B. (i), (ii), (iv)
C. (i), (iii)
D. ഇവയെല്ലാം ശരിയാണ്‌

11. ഇന്ത്യന്‍ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന വര്‍ഷം ഏതാണ്‌?
A. 1950 നവംബര്‍ 26
B. 1947 ആഗസ്സറ്‌ 15
C. 1950 ജനുവരി 26
D. 1949 നവംബര്‍ 26

12. 6 മുതല്‍ 14 വയസ്സ്‌ വരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായത്‌ ഏത്‌ ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌?
A. 44th ഭേദഗതി 1978
B. 86th ഭേദഗതി 2002
C. 49th ഭേദഗതി 1976
D. 61th ഭേദഗതി 1989

13. ഇന്ത്യന്‍ ഭരണഘടനയുടെ ഏത്‌ ഭാഗത്തിലാണ്‌ മൗലിക കടമകളെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്
A. ഭാഗം III
B. ഭാഗം IV
C. ഭാഗം IV A
D. ഭാഗം V

14. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?
A. സ്വത്തവകാശം
B. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
C. സമത്വത്തിനുള്ള അവകാശം
D. സ്വാതന്ത്ര്യത്തിനുള്ള അവകാശം

15. താഴെ കൊടുത്തിരിക്കുന്നവയില്‍ എഴുതപ്പെടാത്ത ഭരണഘടനയുള്ളത്‌ ഏത്‌ രാജ്യത്തിനാണ്‌?
A. ബ്രിട്ടണ്‍
B. ബ്രസില്‍
C. ഇന്ത്യ
D. ആസ്ട്രേലിയ

16. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ആരാണ്‌?
A. ജസ്റ്റിസ്‌ സഞ്ജയ്‌ കിഷണ്‍ കൗള്‍
B. ജസ്റ്റിസ്‌ സഞ്ജീവ്‌ ഖന്ന
C. ജസ്റ്റിസ്‌ സൂര്യകാന്ത്‌
D. ജസ്റ്റിസ്‌ ഡി. വൈ. ചന്ദ്രചൂഡ്‌

17. നിലവിലെ ലോക്‌ സഭ സ്പീക്കര്‍ ആരാണ്‌?
A. വെങ്കയ്യ നായിഡു
B. ഓം ബിര്‍ല
C. മീരാ കുമാര്‍
D. സുമിത്രാ മഹാജന്‍

18. താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ വി.പി. മേനോനെക്കുറിച്ച്‌ ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏവ?
(a) സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നാട്ടുരാജ്യങ്ങളുടെ ഇന്ത്യന്‍ യൂണിയനിലേക്കുള്ള സംയോജനവുമായി ബന്ധപ്പെട്ട സ്റ്റേറ്റ്സ്‌ ഡിപാര്‍ട്ട്മെന്റിന്റെ സെക്രട്ടറിയായിരുന്ന മലയാളി.
(b) ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷനിലെ അംഗം.
(c) ദി ട്രാന്‍സ്ഫര്‍ ഓഫ്‌ പവര്‍ ഇന്‍ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌.
(d) 1952-ല്‍ അസ്സമില്‍ ഗവര്‍ണറായി ചുമതലയേറ്റു.
A. (c) മാത്രം
B. (a)ഉം (c) ഉം
C. (a) മാത്രം
D. (c) ഉം (d) ഉം

19. താഴെ തന്നിരിക്കുന്നവയില്‍ 1961 വരെ പോര്‍ട്ടുഗലിന്റെ അധീനതയില്‍ ആയിരുന്ന പ്രദേശം ഏത്‌ ?
A. ഗോവ
B. പോണ്ടിച്ചേരി
C. കാരക്കല്‍
D. മാഹി

20. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ശില്പി ആര്‌?
A. ഹോമി. ജെ. ഭാഭ
B. വിക്രം സാരാഭായ്‌
C. ജവഹര്‍ലാല്‍ നെഹ്റു
D. ഡോ. രാജാരാമണ്ണ

21. ഏത്‌ രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ 1964 ല്‍ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ്‌ എന്ന ഇരുമ്പുരുക്കുശാല ആരംഭിച്ചത്‌?
A. ജര്‍മ്മനി
B. ബ്രിട്ടണ്‍
C. റഷ്യ
D. ഫ്രാന്‍സ്‌

22. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടത്‌?
A. മാനവശേഷീ വികസനം
B. മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുക
C. മുഴുവന്‍ ജനവിഭാഗങ്ങളുടെയും സമഗ്രവികസനം
D. സുസ്ഥിര വികസനം

23. താഴെ പറയുന്നവയില്‍ കേരള സര്‍ക്കാറിന്റെ ഇ-ഗവേണന്‍സ്‌ ആപ്പിക്കേഷന്‍ സോഫ്റ്റ്‌ വെയര്‍ ആയ 'സഞ്ചയ' നല്‍കുന്ന സേവനങ്ങള്‍ ഏവ?
A. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌
B. കെട്ടിട വയസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌
C. കെട്ടിട നികുതി അടയ്ക്കല്‍
D. മുകളില്‍ പറഞ്ഞവ എല്ലാം

24. റോഡ്‌ അപകടങ്ങള്‍ കുറയ്ക്കാനും, ഗതാഗത നിയമലംഘനം തടയാനും സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ്‌ AI അധിഷ്ഠിത ക്യാമറകള്‍ സ്ഥാപിച്ച പദ്ധതി
A. ശൈലി ആപ്പ്‌
B. സേഫ്‌ കേരള
C. തുണ
D. നിര്‍ഭയം

25. ഇന്ത്യന്‍ ഉപദ്ധീപീയ പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദികളാണ്‌ ഉപദ്വീപീയ നദികള്‍.
താഴെ നല്‍കിയിരിക്കുന്നവയില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ ഏതെല്ലാം?
i. കാവേരി, കൃഷ്ണ
ii. നര്‍മ്മദ, താപ്തി
iii. ഗോദാവരി, മഹാനദി
iv. മഹാനദി, കൃഷ്ണ
A. (i), (ii) മാത്രം
B. (ii) മാത്രം
C. (iv മാത്രം
D. (iii), (iv) മാത്രം

26. ചാന്ദ്രയാന്‍ I ന്റെ പ്രോജക്ട്‌ ഡയറക്ടര്‍ ആണ്‌ അണ്ണാദുരെ, എന്നാല്‍ ചാന്ദ്രയാന്‍ III ന്റെ പ്രോജക്ട്‌ ഡയറക്ടര്‍ :
A. ഡോ. പി. വീരമുത്തുവേല്‍
B. ജി. മാധവന്‍ നായര്‍
C. എസ്‌. സ്വാമിനാഥ്‌
D. കെ. ശിവന്‍

27. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌?
കേരളത്തില്‍ ഏലം വിളയുടെ വളര്‍ച്ചക്കാവശ്യമായ ഭൂമിശാസ്ത്ര ഘടകം
A. 50 cm താഴെ മഴ
B. 50°C മുകളില്‍ ചൂട്‌
C. നീര്‍വാര്‍ച്ചയുള്ള മണ്ണ്‌
D. ലാറ്ററ്റേറ്റ്‌ മണ്ണ്‌

28. അറബിക്കടലുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടാത്തത്‌ :
A. ഗോവ
B. ആന്ധ്രാപ്രദേശ്‌
C. മഹാരാഷ്ട്ര
D. ഗുജറാത്ത്‌

29. ഇന്ത്യയുടെ അക്ഷാംശ സ്ഥാനം :
A. 68°7′ കിഴക്ക്‌ - 97°25′ കിഴക്ക്‌
B. 68°7′ വടക്ക്‌ - 97°25′ വടക്ക്‌
C. 8°4′ വടക്ക്‌ - 37°6′ വടക്ക്‌
D. 8°4′  കിഴക്ക്‌ - 37°6′ കിഴക്ക്‌

30. ഗംഗ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :
A. മാനസസരോവര്‍ തടാകത്തില്‍ നിന്ന്‌ ഉത്ഭവം
B. അറബിക്കടലില്‍ പതിക്കുന്നു
C. 2900 കി.മീ. നീളം
D. ഗാങ്ടോക്ക്‌ ഗംഗയുടെ പോഷകനദിയാണ്‌
Question Cancelled

31. വെള്ളവും വളവും കണികാരൂപത്തില്‍ ഡ്രിപ്പറുകളിലൂടെ നല്‍കുന്ന രീതി:
A. ഹൈഡ്രോ പോണിക്സ്‌
B. ഹരിത ഗൃഹ കൃഷി
C. കൃതൃതി കൃഷി
D. ഫെര്‍ട്ടിഗേഷന്‍

32. മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ക്കാലം എന്നറിയപ്പെടുന്നത്‌ :
A. വടക്ക്‌ കിഴക്കന്‍ മണ്‍സൂണ്‍ക്കാറ്റുകള്‍
B. തെക്ക്‌ പടിഞ്ഞാന്‍ മണ്‍സൂണ്‍ക്കാറ്റുകള്‍
C. തെക്ക്‌ കിഴക്കന്‍ മണ്‍സൂണ്‍ക്കാറ്റുകള്‍
D. വടക്ക്‌ പടിഞ്ഞാന്‍ മണ്‍സൂണ്‍ക്കാറ്റുകള്‍

33. താഴെ തന്നിരിക്കുന്ന പ്രസ്താവനയില്‍ ശരിയല്ലാത്തതേത്?
A. നിള എന്ന പേരില്‍ അറിയപ്പെടുന്നത്‌ ഭാരതപ്പുഴയാണ്‌
B. കേരളത്തിലെ ഏറ്റവും നീളമുള്ള നദി ഭാരതപ്പുഴ
C. ഭാരതപ്പുഴ ആനമലയില്‍ നിന്ന്‌ ഉത്ഭവിക്കുന്നു
D. മാമാങ്കം നടക്കുന്നത്‌ ഭാരതപ്പുഴയുടെ തീരത്ത്‌

34. 2023 ലെ വയലാര്‍ അവാര്‍ഡ്‌ ശ്രീകുമാരന്‍തമ്പിക്ക്‌ നേടിക്കൊടുത്ത കൃതി?
A. മാന്തളിരിലെ കമ്മ്യൂണിസ്റ്റ്‌ വര്‍ഷങ്ങള്‍
B. ജീവിതം ഒരു പെന്‍ഡുലം
C. പ്രാണവായു
D. മീശ

35. ഐക്യരാഷ്ട്ര സംഘടന 2023 ഏത്‌ വര്‍ഷമായി ആചരിക്കുന്നു?
A. ചെറുധാന്യ വര്‍ഷം
B. പയറു വര്‍ഷം
C. മണ്ണ്‌ വര്‍ഷം
D. ഒട്ടക വര്‍ഷം

36. പെരിയാറിന്റെ പോഷകനദികൾ ഏതെല്ലാം?
(1) മുതിരം പുഴ
(2) പെരുഞ്ചാം കുട്ടിയാര്‍
(3) തൊടുപുഴയാർ
(4) കട്ടപ്പനയാര്‍
A. (1), (2)
B. (2), (3), (4)
C. (1), (2), (4)
D. ഇവയെല്ലാം

37. ചേരുംപടി ചേര്‍ക്കുക :
പട്ടിക 1 (വന്യജീവി സങ്കേതം)
1. നെയ്യാര്‍
ഉ. ചെന്തുരുണി
3. കരിമ്പുഴ
4. കൊട്ടിയൂര്‍
പട്ടിക 2 (ജില്ല)
i. തിരുവനന്തപുരം
ii. കൊല്ലം
iii. മലപ്പുറം
iv. കണ്ണൂര്‍
A. 1 – (i), 2 – (ii), 3 – (iii), 4 – (iv)
B. 1 – (ii), 2 – (iii), 3 – (iv), 4 – (i)
C. 1 – (iii), 2 – (iv), 3 – (i), 4 – (ii)
D. 1 – (iv), 2 – (i), 3 – (ii), 4 – (iii)

38. 2023 ലെ വൈദ്യശാസ്ത്ര നോബല്‍ സമ്മാന ജേതാക്കളായ ഡോ. കാറ്റലിന്‍ കാരിക്കോ, ഡോ. ഡ്രു വൈസ്മാന്‍ എന്നിവര്‍ക്ക്‌ എന്തിനുള്ള കണ്ടുപിടിത്തത്തിനാണ്‌ സമ്മാനം ലഭിച്ചത്‌?
A. ആറ്റോ സെക്കന്റഡ്‌ പള്‍സസ്‌ സൃഷ്ടിച്ചതിന്‌
B. പാമിയോ ജീനോമിറ്റ്സ്‌
C. എം.ആര്‍.എന്‍.എ. വാക്സിന്‍ വികസിപ്പിച്ചതിന്‌
D. ക്വാണ്ടം എന്റാംഗിള്‍മെന്റ്‌

39. ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക :
i. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
ii. വരയാടുകളുടെ സംരക്ഷണ കേന്ദ്രം
iii. 1978 ല്‍ നിലവില്‍ വന്നു
iv. തേക്കടി വന്യജീവി സങ്കേതം എന്ന പേരിലറിയപ്പെടുന്നു
A. (i) മാത്രം
B. (ii), (iii) മാത്രം
C. (i), (ii) മാത്രം
D. (iv) മാത്രം

40. കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത്‌ ഏത്‌?
A. പോത്തുകൽ
B. കോട്ടക്കല്‍
C. കുളത്തൂര്‍
D. പള്ളിക്കല്‍

41. തണ്ണീര്‍മുക്കം ബണ്ട്‌ നിര്‍മ്മിച്ചിരിക്കുന്ന കായല്‍ :
A. അഷ്ടമുടികായല്‍
B. വേമ്പനാട്ടുകായല്‍
C. ശാസ്താംകോട്ട കായല്‍
D. വെള്ളായിനി കായല്‍

42. മുതിരപ്പുഴയാറില്‍ സ്ഥിതിചെയുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങള്‍ ഏതെന്ന്‌ താഴെ കൊടുത്തവയില്‍ നിന്നും കണ്ടെത്തുക :
i. പള്ളിവാസല്‍, ചെങ്കുളം
ii. പെരിങ്ങല്‍ക്കൂത്ത്‌, പന്നിയാര്‍
iii. ശബരിഗിരി, ഷോളയാര്‍
iv. കല്ലട, മണിയാര്‍
A. (i) മാത്രം
B. (ii), (iii) മാത്രം
C. (iii) മാത്രം
D. (iv) മാത്രം

43. കേരളത്തിലെ തീരപ്രദേശത്തിന്‍റെ പ്രത്യേകത/കള്‍ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയില്‍ നിന്ന്‌ ശരിയായത്‌ കണ്ടെത്തുക :
i. ഉപ്പ്‌ രസമുള്ള എക്കല്‍മണ്ണ്‌
ii. സഹ്യപര്‍വ്വതനിരയുടെ ഭാഗം
iii. റബ്ബര്‍ ധാരാളമായി കൃഷിചെയുന്ന സ്ഥലം
iv. സമുദ്രനിരപ്പില്‍ നിന്ന്‌ ഉയര്‍ന്ന പ്രദേശം
A. (iv), (iii) മാത്രം
B. (iii), (ii) മാത്രം
C. (i) മാത്രം
D. (iii) മാത്രം

44. ഇന്ത്യയില്‍ വിദ്യാലയങ്ങളിലെ “ഉച്ച ഭഷണ പടദ്ധതി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :
A. കര്‍ണാടക
B. ആന്ധ്രാപ്രദേശ്‌
C. തമിഴ്നാട്‌
D. മഹാരാഷ്ട്ര

45. താഴെ എഴുതിയവയില്‍ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :
A. കത്തിയവാര്‍ - പീഠഭൂമി
B. സുന്ദര്‍വന്‍ - ഡല്‍റ്റ
C. ആരവല്ലി - ഉപദ്വീപ്‌
D. ഹുഗ്ലി - പര്‍വ്വതം

46. ഡിസംബര്‍ 1 ന്‌ ദുബായില്‍ നടന്ന COP 28 ഉച്ചകോടി ഏത്‌ വിഷയവുമായി ബന്ധപ്പെട്ടതാണ്‌?
A. മനുഷ്യാവകാശം
B. യുദ്ധക്കെടുതികള്‍
C. ദാരിദ്ര്യ നിര്‍മാര്‍ജനം
D. കാലാവസ്ഥ വ്യതിയാനം

47. ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുന്ന മൗലിക കര്‍ത്തവ്യങ്ങളുടെ എണ്ണം :
A. 11
B. 13
C. 12
D. 10

48. കേരളത്തിലെ ആദ്യ തീവണ്ടിയാത്ര ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു?
A. കൊല്ലം - തിരുവനന്തപുരം
B. കൊച്ചി - കൊല്ലം
C. ഷൊര്‍ണൂര്‍ - തിരൂര്‍
D. തിരൂര്‍ - ബേപ്പൂര്‍

49. ലാക്ടോ മീറ്റര്‍ താഴെ പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ആസിഡ്‌
B. ജലം
C. പാല്‍
D. മര്‍ദ്ദം

50. യു.കെ. ഇന്ത്യ, കെനിയ - ഈ മൂന്നു രാജ്യങ്ങളുടെ പ്രത്യേകത എന്ത്‌?
A. ആഫ്രിക്കന്‍ രാജ്യങ്ങള്‍
B. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍
C. ജി 7 രാജ്യങ്ങള്‍
D. നാറ്റോ രാജ്യങ്ങള്‍

51. ഹരിത ഗൃഹ വാതകങ്ങളില്‍ പെടാത്തത്‌ ഏത്‌?
A. CO2
B. മീഥേന്‍
C. നൈട്രസ്‌ ഓക്സൈഡ്‌
D. നൈട്രജന്‍

52. INA യുമായി ബന്ധപ്പെട്ട നേതാക്കള്‍ ആരെല്ലാം?
A. സുഭാഷ്‌ ചന്ദ്ര ബോസ്‌, ക്യാപ്റ്റൻ ലക്ഷ്മി
B. റാഷ്‌ ബിഹാരി ബോസ്‌, ഭഗത്‌ സിംഗ്‌
C. ലാലാ ഹര്‍ദയാല്‍, സരോജിനി നായിഡു
D. സുഭാഷ്‌ ചന്ദ്ര ബോസ്‌, രാജ്ഗുരു

53. അസ്ഥികളുടെ ആരോഗ്യത്തിന്‌ അത്യന്താപേഷിതമായ ജീവകം/വിറ്റാമിന്‍ ഏത്‌? അതിന്റെ കുറവ്‌ മൂലമുണ്ടാകുന്ന രോഗം തിരിച്ചറിയുക :
A. ജീവകം A, നിശാന്ധത
B. ജീവകം C, സ്കർവി
C. ജീവകം D, കണ
D. ജീവകം B, വായ്പുണ്ണ്‌

54. വിരിപ്പ്‌, മുണ്ടകന്‍, പുഞ്ച എന്നിവ കേരളത്തിലെ ഏത്‌ കാര്‍ഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. നെല്ല്‌
B. കുരുമുളക്‌
C. തെങ്ങ്‌
D. വാഴ

55. കേരളത്തിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്‌ :
A. സൈലന്റ്‌ വാലി
B. മതികെട്ടാന്‍ ചോല
C. ഇരവികുളം
D. പറമ്പികുളം

56. താഴെ നല്കിയിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ച്‌ ശരിയായവ ഏതെല്ലാം എന്ന്‌ കണ്ടെത്തുക :
i. മനുഷ്യ ശരീരത്തില്‍ പദാര്‍ത്ഥസംവഹനം നടത്തുന്നത്‌ രക്തപര്യയന വ്യവസ്ഥയാണ്‌
ii. രക്തപര്യയന വ്യവസ്ഥയിലെ പ്രധാന ഭാഗങ്ങളാണ്‌ ഹൃദയവും രക്തകുഴലുകളും
iii. മനുഷ്യശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്‌ നാഡീവ്യവസ്ഥയാണ്‌
iv. നാഡീവ്യവസ്ഥയുടെ പ്രധാന ഭാഗങ്ങളാണ്‌ വൃക്കകളും കരളും
A. (i), (ii), (iii) ശരി, (iv)തെറ്റ്‌
B. (i), (ii),ശരി, (iii), (iv) തെറ്റ്‌
C. (i), (ii), (iii) തെറ്റ്‌,  (iv) ശരി 
D. (i), (ii), (iii), (iv) ശരി

57. 2023 ല്‍ കേരളത്തില്‍ നിപ രോഗം റിപ്പോര്‍ട്ട്‌ ചെയ്ത ജില്ലയേത്‌?
A. പാലക്കാട്‌
B. വയനാട്‌
C. കോഴിക്കോട്‌
D. കണ്ണൂര്‍

58. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങളില്‍ ഉള്‍പെടാത്തത്‌ ഏത്?
A. മിത്രകീടങ്ങള്‍
B. ഉറമ്പുപൊടി
C. വേപ്പിന്‍ കുരു സത്ത്‌
D. വെളുത്തുള്ളി മിശ്രിതം

59. വേരുകള്‍ വായുവിലേക്ക്‌ വളരുന്ന രീതിയില്‍ സസ്യങ്ങളെ വളര്‍ത്തി പോഷകലായനികള്‍ വേരിലേക്ക്‌ സ്പ്രേ ചെയുന്ന കൃഷിരീതിയാണ്‌ :
A. എയ്റോപോണിക്സ്‌
B. ഹൈഡ്രോപോണിക്സ്‌
C. പോളിഹരസ്‌ ഫാമിങ്ങ്‌
D. പ്രിസിഷന്‍ ഫാമിങ്ങ്‌

60. ദൃശ്യപ്രകാശം അതിന്റെ ഘടകവര്‍ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം ഏത്‌?
A. അപവര്‍ത്തനം
B. പ്രകീര്‍ണനം
C. പ്രതിപതനം
D. വിസരണം

61. ആറ്റത്തെ സംബന്ധിച്ച്‌ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ച്‌ ശരിയായത്‌/ശരിയായവ കണ്ടെത്തുക :
i. ആറ്റത്തിന്റെ കേന്ദ്രഭാഗം ന്യൂക്ലിയസ്‌ എന്നറിയപ്പെടുന്നു
ii. ഇലക്ട്രോണുകള്‍ ന്യൂക്ലിയസില്‍ കാണപ്പെടുന്നു
iii. ആറ്റത്തിലെ പോസിറ്റീവ്‌ ചാര്‍ജുള്ള കണമാണ്‌ പ്രോട്ടോണ്‍
A. (i) & (ii)
B. (i) & (iii)
C. (i) മാത്രം
D. (i), (ii) & (iii)

62. താഴെ കൊടുത്തിരിക്കുന്നവയില്‍ ഹൈഡ്രജന്‍ വാതകം ഉണ്ടാകുന്നത്‌ ഏത്‌ സന്ദര്‍ഭത്തിലാണ്‌?
A. ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ സിങ്ക്‌ ലോഹവുമായി പ്രവര്‍ത്തിക്കുമ്പോള്‍
B. ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ കാല്‍സ്യം കാര്‍ബണേറ്റുമായി പ്രവര്‍ത്തിക്കുമ്പോള്‍
C. ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ സോഡിയം നൈട്രേറ്റുമായി പ്രവര്‍ത്തിക്കുമ്പോള്‍
D. ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ സോഡിയം ഹൈഡ്രോക്സൈഡുമായി പ്രവര്‍ത്തിക്കുമ്പോള്‍

63. ഇരുമ്പിന്റെ അയിര്‌ ഏത്‌?
A. ബോക്സൈറ്റ്‌
B. കുപ്രൈറ്റ്‌
C. കലാമിന്‍
D. ഹേമറ്റൈറ്റ്‌

64. പാരപ്പെറ്റില്‍ വച്ചിരിക്കുന്ന ഒരു ചെടിച്ചട്ടി താഴേക്ക്‌ പതിക്കുമ്പോള്‍ അതിനുണ്ടാകുന്ന ഊര്‍ജമാറ്റം എന്ത്‌?
A. ഗതികോര്‍ജവും സ്ഥിതികോര്‍ജവും ഒരു പോലെ വര്‍ധിക്കുന്നു
B. ഗതികോര്‍ജവും സ്ഥിതികോര്‍ജവും ഒരു പോലെ കുറയുന്നു
C. ഗതികോര്‍ജം വര്‍ധിക്കുന്നു സ്ഥിതികോര്‍ജം കുറയുന്നു
D. ഗതികോര്‍ജം കുറയുന്നു സ്ഥിതികോര്‍ജം വര്‍ധിക്കുന്നു

65. ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പല്‍ ആയ ഐ എന്‍ എസ്‌ മഹേന്ദ്രഗിരിക്ക്‌ ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്തെ മലനിരകളുടെ പേരാണ്‌ നല്‍കിയിരിക്കുന്നത്‌?
A. ആന്ധ്രപ്രദേശ്‌
B. കര്‍ണാടക
C. ഒഡീഷ
D. തമിഴ്നാട്‌

66. 2023 വനിതാ ഫുട്‌ബോള്‍ ലോകകപ്പ്‌ ചാമ്പ്യന്‍മാരായ രാജ്യം :
A. ഇംഗ്ലണ്ട്‌
B. സ്പെയിന്‍
C. ന്യൂസിലാന്റ്‌
D. നോര്‍വെ

67. താഴെ തന്നിരിക്കുന്നവയില്‍ വിസര്‍ജനാവയവം അല്ലാത്തത്‌ ഏത്‌?
A. വൃക്ക
B. ഹൃദയം
C. ത്വക്ക്‌
D. ശ്വാസകോശം

68. ചുവടെ കൊടുത്തിരിക്കുന്നവയില്‍ വൈറസ്‌ മൂലം ഉണ്ടാകുന്ന രോഗം ഏത്‌?
A. എയ്ഡ്‌സ്‌
B. എലിപ്പനി
C. ഡിഫ്തീരിയ
D. ക്ഷയം

69. പുകവലി മൂലം ശ്വാസകോശത്തിലെ വായു അറകളുടെ ഇലാസ്തികത നഷ്ടപ്പെട്ട്‌ അവ പൊട്ടുകയും, വൈറ്റല്‍ കപ്പാസിറ്റി കുറയുകയും ചെയുന്ന രോഗാവസ്ഥ :
A. ശ്വാസകോശാര്‍ബുദം
B. പക്ഷാഘാതം
C. ബ്രോങ്കൈറ്റിസ്‌
D. എംഫിസീമ

70. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്‌ ആരോഗ്യവകുപ്പ്‌ നടപ്പിലാക്കിയ പദ്ധതി :
A. ഹൃദ്യം
B. എല്‍സ (ELSA)
C. താലോലം
D. സുകൃതം

71. 2023 - ലെ പരിസ്ഥിതി ദിന സന്ദേശം താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്‌?
A. ഒരോയൊരു ഭൂമി
B. പരിസ്ഥിതി പുനഃസ്ഥാപനം
C. പ്രകൃതിയ്ക്കായി ഈ സമയം
D. പ്ലാസ്റ്റിക്‌ മലിനീകരണം ചെറുക്കുക

72. ദഹനഫലമായി പ്രോട്ടീന്‍ വിഘടിച്ച്‌ ഉണ്ടാകുന്ന ലഘുഘടകം ഏതാണ്‌?
A. ഗ്ലൂക്കോസ്‌
B. ഗ്ലീസറോള്‍
C. അമിനോ ആസിഡ്‌
D. ഫാറ്റി ആസിഡ്‌

73. കാല്‍വിരലുകള്‍ക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്‌ലറ്റ്സ്‌ ഫൂട്ട്‌' രോഗത്തിന്‌ കാരണമായ സൂക്ഷ്മജീവി ഏത്?
A. ബാക്ടീരിയ
B. ഫംഗസ്‌
C. വൈറസ്‌
D. പ്രോട്ടോസോവ

74. പ്രമേഹം എന്ന രോഗത്തിന്‌ കാരണമാകുന്നത്‌ ഏത്‌ ഹോര്‍മോണിന്റെ ഉല്‍പാദനം കുറയുന്നതാണ്‌?
A. ഇന്‍സുലിന്‍
B. ഗ്ലൂക്കഗോണ്‍
C. തൈറോക്സിന്‍
D. മെലാടോണിന്‍

75. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതി :
A. സ്നേഹപൂര്‍വ്വം
B. സമാശ്വാസം
C. ആരോഗ്യകിരണം
D. ആശാധാര

76. ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക്‌ സ്മാര്‍ട്ട്‌ ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്‌?
A. മൊറയൂര്‍ - മലപ്പുറം
B. വരദൂര്‍ - വയനാട്‌
C. വദശ്ശേരിക്കര - പത്തനംതിട്ട
D. കക്കോടി - കോഴിക്കോട്‌

77. 2023 സെപ്റ്റംബറില്‍ അന്തരിച്ച ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെട്ട പ്രശസ്തനായ കാര്‍ഷിക ശാസ്ത്രജ്ഞന്‍ :
A. ഡോ. വര്‍ഗീസ്‌ കുര്യന്‍
B. ഡോ. എം.എസ്‌. സ്വാമിനാഥന്‍
C. ഡോ. നോര്‍മന്‍ സി ബോർലോഗ്‌
D. ഡോ. സഞ്ജയ രാജാറാം

78. ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ട സ്തരം ഏതാണ്‌ ?
A. പ്ലൂറ
B. മെനിഞ്ജസ്‌
C. സൈനോവിയല്‍ സ്തരം
D. പെരികാര്‍ഡിയം

79. ക്ഷയരോഗബാധ തടയുന്നതിന്‌ ഉപയോഗിക്കുന്ന പ്രതിരോധ വാക്സിന്‍ ഏത്‌?
A. ഒ.പി.വി.
B. പെന്റാ വാലന്റ്‌
C. ബി.സി.ജി.
D. എം.എം.ആര്‍.

80. ഇന്ത്യയിലെ ആദ്യത്തെ മണ്ണ്‌ മ്യൂസിയം (സോയില്‍ മ്യൂസിയം) സ്ഥിതി ചെയുന്ന ജില്ല :
A. തിരുവനന്തപുരം
B. ഇടുക്കി
C. കണ്ണൂര്‍
D. ആലപ്പുഴ

81. ഒരാള്‍ 650 രൂപയ്ക്ക്‌ വാങ്ങിയ തേങ്ങകള്‍ 598 രൂപയ്ക്ക്‌ വില്‍ക്കുന്നു. നഷടശതമാനം എത്ര?
A. 4%
B. 8%
C. 12%
D. 9%

82. 18 ÷ (2×18 ÷ 6 − 5) എത്ര?
A. 18
B. 1/2
C. 9
D. 8

83. ഒരു ബസിന്റെ വേഗത 52 കി.മീ./മണിക്കൂര്‍ ആയാല്‍ 6 മണിക്കൂറില്‍ ബസ്‌ സഞ്ചരിക്കുന്ന ദൂരം എത്ര?
A. 321 കി.മീ.
B. 120 കി.മീ.
C. 312 കി.മീ.
D. 300 കി.മീ.

84. 1 മുതല്‍ 9 വരെയുള്ള സംഖ്യകളുടെ തുകയെത്ര?
A. 54
B. 55
C. 45
D. 50

85. കൂട്ടത്തില്‍ പെടാത്തതേത്?
A. ത്രികോണം
B. സമചതുരം
C. ചതുരം
D. ലംബകം

86. ഒരു സമചതുരത്തിന്റെ പരപ്പളവ്‌ 289 ചതുരശ്രമീറ്റര്‍ ആയാല്‍ ഒരു വശം എത്ര?
A. 19 മീറ്റര്‍
B. 38 മീറ്റര്‍
C. 17 മീറ്റര്‍
D. 18 മീറ്റര്‍

87. മകന്‍റെ പ്രായത്തിന്റെ മൂന്നിരട്ടിയാണ്‌ ഇപ്പോള്‍ അച്ഛന്റെ പ്രായം. 10 വര്‍ഷം കഴിഞ്ഞ്‌ മകന്റെ പ്രായത്തിന്റെ ഇരട്ടിയാകും അച്ഛന്റെ പ്രായം എങ്കില്‍ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?
A. 30
B. 20
C. 10
D. 15

88. 2, 4, 5 എന്നീ സംഖ്യകള്‍ കൊണ്ട്‌ പൂര്‍ണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയേത്‌?
A. 40
B. 30
C. 45
D. 20

89. 9 : 3 : : 64 : ____
A. 4
B. 16
C. 3
D. 8

90. ക്രമമായി പൂരിപ്പിക്കുക :
2, 5, 8, ___
A. 3
B. 11
C. 10
D. 12

91. 1/10=0.1 ആയാൽ 10/100 ന്റെ ദശാംശ രൂപം ഏത്?
A. 0.01
B. 0.1
C. 0.10
D. 0.001
Question Cancelled

92. മാര്‍ക്കുകളുടെ ശരാശരി എത്രാ
52, 62, 32, 42, 22
A. 32
B. 52
C. 20.5
D. 42

93. 1/2+3/4=1 ന്റെ വില എത്ര?
A. 1
B. 0
C. 1/4
D. 1/2

94. 15/P= 3 ആയാല്‍ P എത്ര?
A. 45
B. 5
C. 12
D. 8

95. ഒരു വരിയില്‍ ദിയ മുന്നില്‍ നിന്ന്‌ എട്ടാമതും പിന്നില്‍ നിന്ന്‌ അഞ്ചാമതും ആണെങ്കില്‍ ആ വരിയില്‍ ആകെ എത്ര പേരുണ്ട്‌?
A. 12
B. 13
C. 10
D. 14

96. മൂന്നിന്റെ ഗുണിതമായി വരുന്ന ഏറ്റവും ചെറിയ മൂന്നക്ക എണ്ണല്‍ സംഖ്യ ഏത്‌?
A. 101
B. 100
C. 102
D. 109

97. 5<sup>2</sup> = 25 ആയാല്‍ (0.5)<sup>2</sup> എത്ര?
A. 25.0
B. 2.5
C. 0.025
D. 0.25

98. 8 രൂപ കൂടി കിട്ടിയാല്‍ രാജുവിന്‌ 100 രൂപ തികയ്ക്കാമായിരുന്നു. എങ്കില്‍ രാജുവിന്റെ കൈയ്യില്‍ എത്ര രൂപയുണ്ട്‌?
A. 108
B. 90
C. 102
D. 92

99. പാറ്റേണ്‍ നോക്കി പൂരിപ്പിക്കുക :
1x3=22 -1
2x4=32 -1
3x5=42 -1
10x12=_____ -1
A. 112
B. 102
C. 92
D. 122

100. 11 cm നീളവും 8 cm വീതിയും ഉള്ള ഒരു ചതുരത്തിന്റെ പരപ്പളവ്‌ എത്ര?
A. 88
B. 19
C. 30
D. 38

Previous Post Next Post