അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice)

>>അന്താരാഷ്ട്ര നീതിന്യായ കോടതി രൂപീകരിച്ചതെന്ന് ?
1945

അന്താരാഷ്ട്ര നീതിന്യായ കോടതിപ്രവർത്തനം ആരംഭിച്ചതെന്ന് ?
1946 ഏപ്രിൽ 

>>അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ് ?
ഹേഗ്‌ (ദി നെതർലാന്റ്‌ സ്‌)


>>ന്യൂയോര്‍ക്കിനു പുറത്ത്‌ ആസ്ഥാനമുള്ള ഏക യു.എന്‍. ഘടകം
അന്താരാഷ്ട്ര നീതിന്യായ കോടതി

>>അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം
15

>>അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ പരമാവധി കാലാവധി
9 വര്‍ഷം

>>അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന UN  ഘടകങ്ങൾ ഏതെല്ലാം ?
പൊതുസഭ, രക്ഷാസമിതി
 

 >>കോടതിയുടെ പ്രസിഡന്റ്‌ (ചീഫ്‌ ജസ്റ്റിസ്‌), വൈസ്‌ പ്രസിഡന്റ്‌ എന്നിവരുടെ കാലാവധി എത്ര വർഷമാണ് ?
3 വർഷം

>>അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഔദ്യോഗിക ഭാഷകള്‍ ഏതെല്ലാം ?
ഇംഗ്ലീഷ്‌, ഫ്രഞ്ച്
 

>>ഇന്ത്യയില്‍ നിന്ന്‌ ആദ്യമായി അന്താരാഷ്ട്ര നീതിന്യായകോടതിയില്‍ സ്ഥിരാംഗമായത്‌
ജസ്റ്റിസ്‌ ബി.എന്‍.റാവു (1952-1953)

>>അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരന്‍
നാഗേന്ദ്രസിങ്‌

>>നാഗേന്ദ്രസിങ്‌, ആര്‍.എസ്‌ പഥക്‌, ദല്‍വീര്‍ ഭണ്ഡാരി എന്നിവരാണ്‌ അംഗമായ മറ്റ്‌ ഇന്ത്യാക്കാര്‍.

>>അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ആദ്യ വനിത
റോസ്ലിന്‍ ഹിഗ്ഗിന്‍സ്‌ (ബ്രിട്ടണ്‍)

>>രക്ഷാസമിതിയും പൊതുസഭയും പ്രത്യേകം വോട്ട്‌ നടത്തിയാണ്‌ ജഡ്ജിമാരെ നിയമിക്കുന്നത്‌.

>> രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളിന്മേൽ തീരുമാനമെടുക്കുവാൻ അധികാരമുള്ള UN ഘടകം ആണ് അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ)

>>അംഗരാജ്യങ്ങളുടെയും പ്രത്യേക ഏജന്‍സികളുടേയും നിയമപ്രശ്നങ്ങള്‍ക്ക്‌ ഉപദേശം നല്‍കുകയും തീര്‍പ്പ്‌ കല്‍പ്പിക്കുകയുമാണ്‌ നീതിന്യായ കോടതിയുടെ കടമ.

>>കോടതിക്ക്‌ ക്വാറം തികയുവാന്‍ 9 ജഡ്ജിമാര്‍ ഹാജരായിരിക്കണം.

>>നിലവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അംഗമായിട്ടുള്ള ഇന്ത്യാക്കാരന്‍
ദല്‍വീര്‍ ഭണ്ഡാരി

>>അന്താരാഷ്ട്ര നീതിന്യായ കോടതിയിയിൽ പ്രസിഡന്റായ ആദ്യ വനിത
റോസ്ലിൻ സി. ഹിഗ്ഗിൻസ്‌ (2006)
 

>>അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലവിലെ പ്രസിഡന്റ്‌ ആരാണ് ?
Joan E. Donoghue  (USA)

 >>യുക്തമെന്ന്‌ തോന്നുന്ന ഏതു രാഷ്ട്രത്തിൽ വച്ചും സമ്മേളിക്കാൻ അന്താരാഷ്ട്ര നിതിന്യായ കോടതിക്ക്‌ അധികാരമുണ്ട്‌.

 അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court)


>>മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവൻമാരെ വിചാരണ ചെയ്യാനായി 2002-ൽ ഹേഗ്‌ ആസ്ഥാനമായി നിലവിൽ വന്ന കോടതിയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി

>> അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിതമായത്‌ എന്നാണ് ?
1998 ജൂലൈ 17

 >>അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിലവിൽ വന്നത്‌ എന്നാണ് ?
2002 ജൂലൈ 1
 

>>അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം
 18
 

>>അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി 9 വർഷം

 >>അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ ആരാണ് ?
സ്ലോ ബോദാൻ മിലോസെസഡിക്ക്‌ (മുൻ യൂഗോസ്ലാവിയൻ പ്രസിഡന്റ്‌ )

>>അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ  ആദ്യ പ്രസിഡന്റ്‌ ആരാണ് ?
ഫിലിപ്പ്‌ ക്രിഷ്‌
 

>>അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ അംഗത്വം ഉപേക്ഷിച്ച ആദ്യ രാജ്യം ഏതാണ് ?
ബുറുണ്ടി

>>അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമായ 124-ാമത്‌ രാജ്യം ഏതാണ് ?
മലേഷ്യ
 

ഐക്യരാഷ്ട്ര സഭയെ കുറിച്ച് പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക - Click Here

Previous Post Next Post