ഐക്യരാഷ്ട്ര സുരക്ഷാ സമിതി (The Security Council)

>>ഐക്യരാഷ്ട്രസഭയുടെ  സുപ്രധാനവും ശക്തവുമായ ഘടകമാണ് രക്ഷാസമിതി (Security Council)
 

>>ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ആസ്ഥാനം എവിടെയാണ് ?
ന്യൂയോർക്ക്‌

 >>ഐക്യരാഷ്ട്ര സഭയുടെ ജനാധിപത്യ വിരുദ്ധ ഘടകം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌
സുരക്ഷാസമിതി

>>"Enforcement wing of the UN" എന്നറിയപ്പെടുന്ന ഘടകം
സുരക്ഷാ സമിതി

 >>യു.എന്നിന്റെ ഭരണനയം സംബന്ധിച്ച തീരുമാനമെടുക്കുന്ന ഘടകമാണ് രക്ഷാസമിതി 

>>സുരക്ഷാ സമിതിയില്‍ 15 അംഗങ്ങളാണുള്ളത്. അഞ്ചുപേര്‍ സ്ഥിരാംഗങ്ങളും ബാക്കിയുള്ള പത്തംഗങ്ങളെ രണ്ടുവര്‍ഷത്തേക്കായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

>> രണ്ടുവര്‍ഷത്തേക്കായി തെരഞ്ഞെടുക്കുന്ന അംഗങ്ങൾ താൽക്കാലികാംഗങ്ങൾ ആയിരിക്കും

>>2 വര്‍ഷം മാത്രം കാലാവധിയുള്ള അസ്ഥിരാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്‌ പൊതുസഭയാണ്‌.(പൊതുസഭയിലെ അംഗങ്ങളിൽ 2/3 പേർ അനുകൂലിക്കണം)

>>രക്ഷാസമിതിയുടെ തീരുമാനങ്ങൾക്ക്‌ പൂർണ പിന്തുണ നൽകുന്നത്‌ ആരാണ് ?
സ്ഥിരാംഗങ്ങൾ

 >>രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ വിയോജിപ്പ്‌ രേഖപ്പെടുത്താനുള്ള  അധികാരം ആണ് വീറ്റോ അധികാരം

>>സ്‌ഥിരാംഗങ്ങള്‍ക്ക്‌ ഏത്‌ തീരുമാനവും നിര്‍ത്തിവയ്ക്കാനുള്ള വീറ്റോ അധികാരമുണ്ട്‌.

 >>അന്താരാഷ്ട്ര സമാധാനം നിലനിര്‍ത്തുകയാണ്‌ സുരക്ഷാസമിതിയുടെ ചുമതല.

>>സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍
ചൈന, ഫ്രാന്‍സ്‌, റഷ്യ ബ്രിട്ടണ്‍, യു.എസ്‌.എ

>>സുരക്ഷാസമിതി അദ്ധ്യക്ഷന്റെ കാലാവധി
ഒരു മാസം

>>ഐക്യരാഷ്ട്ര സഭയുടെ കാര്യനിര്‍വ്വഹണ വിഭാഗം
സുരക്ഷാ സമിതി

>>സുരക്ഷാസമിതിയില്‍ ഒരു പ്രമേയം പാസാകാന്‍ വേണ്ട വോട്ടുകളുടെ എണ്ണം
9 (5 സ്ഥിരാംഗങ്ങളുടെ വോട്ട്‌ നിര്‍ബന്ധമായും നേടിയിരിക്കണം)

>>P5 (Permanent Five) അഥവാ B5 (Big Five) എന്നാണ് സ്ഥിരാംഗങ്ങള്‍ അറിയപ്പെടുന്നത്‌.

>>രക്ഷാസമിതിയിലെ P5 രാഷ്ട്രങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ അധികാരം ആണ്
 

>>ഏതെങ്കിലും സ്ഥിരാംഗം വീറ്റോ അധികാരം ഉപയോഗിച്ചാൽ രക്ഷാ സമിതിക്ക്‌ തീരുമാനം എടുക്കാൻ കഴിയില്ല
 

ഭൂമിശാസ്ത്രപരമായി താൽക്കാലിക അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്‌

  • ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്‌ - 5
  • ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന്‌ - 2
  • പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്‌ - 2
  • പൂർവ്വ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്‌ - 1


>>ഇന്ത്യ അവസാനമായി യു.എന്‍. സുരക്ഷാസമിയിലെ താത്കാലിക അംഗമായത് 2011 -ല്‍ ആണ്. ഏഴു തവണ ഇന്ത്യ ഇതുവരെ താത്കാലിക അംഗമായിട്ടുണ്ട്.

>>ഏറ്റവും കൂടുതല്‍ തവണ യു.എന്‍. സുരക്ഷാസമിതിയില്‍ താത്കാലിക അംഗമായ രാജ്യം
ജപ്പാന്‍ (11 തവണ)

രക്ഷാസമിതിയുടെ ആദ്യ സമ്മേളനം നടന്നത്‌ എന്നാണ് ?
1946 ജനുവരി 17 
 

>>സുരക്ഷാ സമിതി വികസിപ്പിച്ച്‌ സ്ഥിരാംഗപദവി നേടുവാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ
ജി.4 (ഇന്ത്യ, ജപ്പാന്‍, ബ്രസീല്‍, ജര്‍മ്മനി)

>>ജി.4 കൂട്ടായ്മയെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളുടെ സംഘടന അറിയപ്പെടുന്നത് യുണൈറ്റിംഗ്‌ ഫോര്‍ കണ്‍സെന്‍സസ്‌ (Uniting for Consensus) എന്നാണ്. ഇതിനെ കോഫി ക്ലബ്‌ എന്നും വിളിക്കുന്നു.

>>പോർച്ചുഗലിനെ ഇന്ത്യയിൽ നിന്നും പുറത്താക്കുന്നതിനനുകൂലമായി യു.എൻ. രക്ഷാസമിതിയിൽ വീറ്റോ അധികാരം പ്രയോഗിച്ച രാജ്യം ഏതാണ് ?
സോവിയറ്റ്‌ റഷ്യ

>>യുദ്ധമേഖലകളിൽ അകപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്നതിനായി യു.എൻ. സെക്യൂരിറ്റി കൗൺസിൽ അംഗീകരിച്ച പ്രമേയം ആണ്  Resolution 2427

ഐക്യരാഷ്ട്ര സഭയെ കുറിച്ച് പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക - Click Here

Previous Post Next Post