>>ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവ്വതം
ഹിമാലയം
>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര
ഹിമാലയം
>>ലോകത്തിലെ ഏറ്റവും വലിയ മടക്കു പര്‍വ്വത നിര
ഹിമാലയം
>>ഹിമാലയം നിര്‍മ്മിച്ചിരിക്കുന്ന ശിലകള്‍
അവസാദശിലകള്‍
>>"വാട്ടര്‍ ടവര്‍ ഓഫ് ഏഷ്യ" എന്നറിയപ്പെടുന്ന പര്‍വ്വത നിര
ഹിമാലയം
>>ഹിമാലയ പർവതനിരയുടെ നീളം
2400 കി.മീ (1500 മൈൽ )
>>സംസ്കൃതത്തില്‍ “ഹിമാലയം” എന്ന വാക്കിനര്‍ത്ഥം
മഞ്ഞിന്റെ വീട്
>>ഇന്തോ ആസ്ട്രേലിയന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മില്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ഇവയ്ക്കിടയില്‍ സ്ഥിതി ചെയ്തിരുന്ന തെഥീസ് സമുദ്രത്തിന്റെ അടിത്തട്ട് സമ്മര്‍ദത്താല്‍ മടങ്ങി ഉയര്‍ന്ന് രൂപപ്പെട്ട പർവതനിര
ഹിമാലയം
>>ടിബറ്റന്‍ പീഠഭൂമിക്കും, ഗംഗാ സമതലത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വത നിര
ഹിമാലയം
>>ഹിമാലയ പര്‍വത നിരകളുടെ സ്ഥാനം
ട്രാന്‍സ് ഹിമാലയത്തിനും കിഴക്കന്‍ മലനിരകള്‍ക്കുമിടയില്‍ വടക്കുപടിഞ്ഞാറ് - തെക്കു കിഴക്ക് ദിശയില്‍ (ഏകദേശ വിസ്തൃതി 5 ലക്ഷം ച.കി.മീ.)
>>പടിഞ്ഞാറ് സിന്ധു മുതല്‍ കിഴക്ക് ബ്രഹ്മപുത്ര വരെ ഏകദേശം 2400 km ദൂരം ഹിമാലയം വ്യാപിച്ച് കിടക്കുന്നു.
>>കിഴക്കോട്ട് പോകുംതോറും ഹിമാലയത്തിന്റെ ഉയരവും വീതിയും കുറഞ്ഞു വരുന്നു
>>കാശ്മീര്‍ ലഡാക്ക് ഭാഗത്ത് ഹിമാലയ പര്‍വ്വതത്തിന്റെ വീതി
400 km
>>അരുണാചല്‍ പ്രദേശില്‍ ഹിമാലയ പര്‍വ്വതത്തിന്റെ വീതി
150 km
>>ഹിമാലയ പര്‍വത രൂപീകരണ്രപ്രകിയകളുടെഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴുംഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്നു എന്നു വിശ്വസിക്കപ്പെടുന്ന നദി
സരസ്വതി നദി
>>ഹിമാലയവുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ഏതെല്ലാം ?
ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാൻമർ
>>ഹിമാലയം ഏറ്റവും കൂടുതല്‍ വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ സംസ്ഥാനം
അരുണാചല്‍ പ്രദേശ്
>>ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവും ഉള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
പശ്ചിമബംഗാള്‍
>>ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ എണ്ണം
11
>>ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങൾ
ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, പശ്ചിമബംഗാള്‍, മേഘാലയ, അസം, ത്രിപുര, മിസോറാം, മണിപ്പൂര്‍, നാഗാലാന്റ്, അരുണാചല്‍ പ്രദേശ്
>>ഹിമാലയത്തിന്റെ ഭാഗമായി വരുന്ന കേന്ദ്രഭരണപ്രദേശങ്ങളുടെ എണ്ണം
2
>>ഹിമാലയത്തിന്റെ ഭാഗമായി വരുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ
ജമ്മു & കാശ്മീര്‍, ലഡാക്ക്
>>ഹിമാലയന്‍ പ്രദേശത്തെ രണ്ടാമത്തെ വലിയഹിമാനി
ബാല്‍തോറോ ഹിമാനി
>>"ബാല്‍തോറോ ഹിമാനി" സ്ഥിതിചെയ്യുന്നത്
കാരക്കോറം നിരകളിൽ
>>കിഴക്കന്‍ ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനി
സെമു ഹിമാനി (സിക്കിം)
>>കിഴക്കന്‍ ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനിയായ സെമു ഹിമാനി സ്ഥിതിചെയ്യുന്നതെവിടെ ?
സിക്കിം
>>മ്യാന്‍മാറില്‍ സ്ഥിതിചെയ്യുന്ന ഹിമാലയത്തിന്റെ കിഴക്കന്‍ഭാഗം അറിയപ്പെടുന്നത്
അരക്കന്‍യോമ
>>ഹിമാലയത്തിലെ പ്രധാന പർവ്വതനിരകൾ ഏതൊക്കെ ?
ഹിമാദ്രി
ഹിമാചൽ
സിവാലിക്
>>ദക്ഷിണഭൂട്ടാനേയും ഇന്ത്യയെയും വേര്‍തിരിക്കുന്ന ഹിമാലയത്തിന്റെ കീഴ് ഭാഗത്തായിസ്ഥിതി ചെയ്യുന്ന നദി
മനാസ്
>>നദീതാഴ്വരകളെ അടിസ്ഥാനമാക്കി ഹിമാലയത്തെ എത്ര വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
നാല്
>>നദീ താഴ്വരകളെ അടിസ്ഥാനമാക്കി ഹിമാലയത്തെ നാലായി തരംതിരിച്ച വ്യക്തി
സര്‍ സിഡ്നി ബര്‍ണാര്‍ഡ് (Sir Sydney Burnard)
>>സിന്ധു നദി മുതല്‍ സത്ലജ് നദി വരെയുള്ള (ഏകദേശം 560 കി.മീ.നീളത്തില്‍) ഭാഗം അറിയപ്പെടുന്നത്
പഞ്ചാബ് ഹിമാലയം (The Panjab Himalayas)
>>ഏകദേശം 320 കി.മീ. നീളത്തില്‍ സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗം
കുമയൂണ്‍ ഹിമാലയം
>>800 കി.മീ. നീളമുള്ളതും കാളി നദിക്കും ടീസ്റ്റ/തിസ്ത നദിക്കും ഇടയിലുള്ളതുമായ ഭാഗം അറിയപ്പെടുന്നത്
നേപ്പാള്‍ ഹിമാലയം (The Nepal Himalayas )
>>ഏകദേശം 750 കി.മീ. നീളത്തില്‍ ടീസ്റ്റ /തിസ്ത നദിക്കും ബ്രഹ്മപുത്രാ നദിക്കും ഇടയിലുള്ള ഭാഗം അറിയപ്പെടുന്നത്
അസം ഹിമാലയം (The Assam Himalayas )
>>ഇന്ത്യയിൽ മഴക്കാടുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശം
വടക്ക് കിഴക്കൻ ഹിമാലയം & പശ്ചിമഘട്ടം
>>ഹിമാലയം ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഭൗതിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ അഞ്ചു ഉപവിഭാഗങ്ങൾ ആയി തിരിക്കാം
1. കശ്മീർ ഹിമാലയം
2. ഹിമാചലും ഉത്തരാഖണ്ഡ് ഹിമാലയവും
3. ഡാർജിലിംഗും സിക്കിം ഹിമാലയവും
4. അരുണാചൽ ഹിമാലയം
5. കിഴക്കൻ മലകൾ