പർവ്വതങ്ങൾ

 


>>പർവ്വതങ്ങൾ എന്നാൽ എന്താണ് ?
ഭൗമോപരിതലത്തിൽ വളരെ ഉയർന്നുനിൽക്കുന്ന ഭൂരൂപങ്ങൾ

>>ഭൗമോപരിതലത്തിൽ നിന്നും ഏകദേശം എത്ര ഉയരത്തിലാണ്പർവ്വതങ്ങൾ
കാണപ്പെടുന്നത് ?
900 m

>>പർവ്വതങ്ങൾ രൂപം കൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങനെ ?
ഓറോജനി

>>പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
ഓറോളജി

>>ലോക പർവ്വത ദിനം എന്നാണ് ?
ഡിസംബർ 11

>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏതാണ് ?
ഹിമാലയം

>>ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ് ?
ആൻഡീസ്‌

>>പാശ്ചാത്യ പർവ്വതങ്ങൾ എന്നറിയപ്പെടുന്ന പർവ്വതനിര
ആൻഡീസ്‌

>>ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിരയായ ആൻഡീസ്‌ സ്ഥിതിചെയ്യുന്നതെവിടെ ?
തെക്കേ അമേരിക്ക

>>തെക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട പർവ്വതമായ മാച്ചുപിച്ചു സ്ഥിതിചെയ്യുന്ന പർവ്വതനിര ഏതാണ് ?
ആൻഡീസ്‌

>>വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതനിര ഏതാണ് ?
റോക്കി പർവ്വതനിര
 
>>വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
മൗണ്ട് മക്കൻലി

>>ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ പർവ്വതനിര ഏതാണ് ?
അറ്റ്ലസ്

>>മെഡിറ്ററേനിയൻ കടലിനെയും അറ്റ്ലാന്റിക്‌ തീരത്തെയും വേർതിരിക്കുന്ന പർവ്വതം ഏതാണ് ?
അറ്റ്‌ലസ്‌

>>ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പർവ്വതനിരയായ ആൽപ്സ്‌ പർവ്വതനിര സ്ഥിതിചെയ്യുന്നതെവിടെ ?
യൂറോപ്പ്

>>ആൽപ്‌സ്‌ പർവ്വതനിരയിൽ സ്ഥിതിചെയ്യുന്ന  ഏറ്റവും ഉയരം കൂടിയ കൊടുമുടി
മൗണ്ട്‌ ബ്ലാങ്ക്

>>ഇന്ത്യൻ ശാസ്ത്രജ്ഞൻ ആയ ഹോമി ജെ.ഭാഭ കൊല്ലപ്പെട്ടതെങ്ങനെ ?
 ആൽപ്‌സ്‌ പർവ്വതനിരയുടെ മുകളിലുണ്ടായ വിമാന അപകടത്തിൽ

>>ആൻഡീസിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൊടുമുടി ഏതാണ് ?
മൗണ്ട്‌  കോട്ടോപാക്സി

>>മൗണ്ട് കോട്ടോപാക്സി സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിലാണ് ?
ആൻഡീസ്

>>യൂറോപ്പിൽ സ്ഥിതിചെയ്യുന്ന  ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
മൗണ്ട് എൽബ്രൂസ്

>>ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന പർവ്വതനിര
യുറാൽ

>>ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന പർവ്വതനിര ഏതാണ് ?
കാക്കസസ്‌ നിരകൾ 

>>കാക്കസസ്‌ പർവ്വതനിരകൾ  സ്ഥിതിചെയ്യുന്നതെവിടെ ?
കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയ്ക്ക്‌

>>ആസ്ട്രേലിയൻ വൻകരയിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കൊടുമുടി
മൗണ്ട് കോസിയസ്കോ

>>117 ദിവസം കൊണ്ട്‌ ഏഴ്‌ ഭൂഖണ്ഡങ്ങളിലെയും കൊടുമുടികൾ കീഴടക്കിയ ആസ്ട്രേലിയക്കാരനായ വ്യക്തി
Steve Plain

>>അന്റാർട്ടിക്കയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
വിൻസൺ മാസിഫ്

>>അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ  അംഗപരിമിതയായ ആദ്യ വനിത ആരാണ് ?
അരുണിമ സിൻഹ

>>ഏഴ്‌ ഭൂഖണ്ഡങ്ങളിലെയും പ്രധാനപ്പെട്ട കൊടുമുടികൾ കീഴടക്കിയ ഇന്ത്യയിലെ ആദ്യത്തെ സേനാവിഭാഗം
ഇന്ത്യൻ വ്യോമസേന

>>അന്റാർട്ടിക്കയിൽ solo trek നടത്തിയ ലോകത്തിലെ ആദ്യ വ്യക്തി ആരാണ് ?
Colin O'Brady (അമേരിക്ക)

>>അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ്ജ്‌ വാഷിങ്ടൺ, തോമസ്‌ ജെഫേഴ്സൺ, തിയോഡർ റൂസ്വെൽറ്റ്‌, എബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങൾ കൊത്തി വച്ചിരിക്കുന്ന പർവ്വതം ഏതാണ് ?
റെഷ്മോർ

>>ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
കിളിമഞ്ചാരോ

>>കമ്മ്യൂണിസം കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത് ?
താജികിസ്ഥാൻ

>>കമ്മ്യൂണിസം കൊടുമുടിയുടെ  ഇപ്പോഴത്തെ പേരെന്താണ് ?
 ഇസ്മയിൽ സമാനി ശിഖർ

>>ടേബിൾ മൗണ്ടൻ പർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ ?
 ദക്ഷിണാഫ്രിക്കയിൽ കേപ്‌ടൺ നഗരത്തോട്‌ ചേർന്ന്‌  

>>ദക്ഷിണാർധഗോളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ് ?
അക്വാൻകാഗ്വോ

>>തെക്കേഅമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
അക്വാൻകാഗ്വോ

>>2020-ൽ അക്വാൻകാഗ്വോ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ബാലിക ആരാണ് ?
കാമ്യ കാർത്തികേയൻ (12 വയസ്‌, മുംബൈ)

>>സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ് ?
ഒളിംബസ്‌ മോൺസ്‌ (ചൊവ്വ)

>>ശ്രീപാദം, ആദാമിന്റെ കൊടുമുടി എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതം എവിടെയാണ്  സ്ഥിതി ചെയ്യുന്നത്‌ ?
ശ്രീലങ്ക

>>ആഡംസ്‌ കൊടുമുടിയുടെ സവിശേഷത എന്താണ് ?
ബുദ്ധ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികൾ ഒരുപോലെ പാവനമെന്നു കരുതുന്ന കൊടുമുടി 

>>പാപ്പുവ ന്യൂഗിനിയയിലെ  Giluwe കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യാക്കാരൻ ആരാണ് ?
സത്യരൂപ്‌ സിദ്ധാന്ത

>>കാബൂൾ നദി ഉത്ഭവിക്കുന്ന പർവ്വതനിര ഏതാണ് ?
ഹിന്ദുകുഷ്‌ പർവ്വതനിര

>>ഒറ്റയ്ക്ക്‌ പർവ്വതം കയറുന്നവർ, അന്ധരായവർ, അംഗഹീനം സംഭവിച്ചവർ എന്നിവരെ പർവ്വതാരോഹണത്തിൽ നിന്ന്‌ വിലക്കിയ രാജ്യം ഏതാണ് ?
നേപ്പാൾ

>>ഒരേ സീസണിൽ (25 ദിവസം)  ജലം നിറഞ്ഞ്‌ രൂപപ്പെടുന്ന 8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള 3 കൊടുമുടികൾ  കീഴടക്കിയ  ആദ്യ വനിത
നിമ ജാൻഗുമു ഷെർപ്പ

>>പർവ്വതങ്ങളെ എത്രയായി തരം തിരിച്ചിരിക്കുന്നു? അവ ഏതെല്ലാം?
നാലായി തിരിച്ചിരിക്കുന്നു. 

  1. മടക്ക്‌ പർവ്വതങ്ങൾ
  2. ഖണ്ഡ പർവ്വതങ്ങൾ
  3. അവശിഷ്ട പർവ്വതങ്ങൾ
  4. അഗ്നി പർവ്വതങ്ങൾ


Previous Post Next Post