സിവിൽ സർവീസ് (Civil Service)



>>കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഇന്ത്യയുടെ സിവിൽ സർവീസിന്റെ ഭാഗമാണ്‌.

>>ബ്രിട്ടീഷ്‌ ഇന്ത്യയിലെ കമ്പനി ഭരണകാലത്ത്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിലെ സിവിൽ സർവ്വീസ്‌ ഉദ്യോഗസ്ഥരെ കമ്പനിയുടെ ഡയക്ടർമാരാണ്‌ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്‌

>>ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ സിവിൽ സർവ്വീസ്‌ ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചിരുന്ന സ്ഥാപനം
ഹാലിബെറി കോളേജ്‌ (ലണ്ടൻ) 

>>ഇന്ത്യയിൽ മെരിറ്റ്‌ അടിസ്ഥാനമാക്കി സിവിൽ സർവ്വീസ്‌ ആരംഭിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റിയുടെ തലവൻ
മെക്കാളെ പ്രഭു 

>>മെക്കാളെ പ്രഭുവിന്റെ റിപ്പോർട്ട്‌ പ്രകാരം ലണ്ടനിൽ സിവിൽ സർവ്വീസ്‌ കമ്മീഷൻ രൂപീകരിച്ചത് എന്നാണ്?
1854 

>>മെരിറ്റ്‌ അടിസ്ഥാനമാക്കി സിവിൽ സർവ്വീസ്‌ പരീക്ഷ ആരംഭിച്ചത് എന്നാണ്?
1855

>>സിവിൽ സർവ്വീസ്‌ എഴുതേണ്ട ഉയർന്ന പ്രായ പരിധി 21 വയസിൽ നിന്നും 19 വയസായി കുറച്ച വൈസ്രോയി
ലിട്ടൺ പ്രഭു

>>സിവിൽ സർവ്വീസ്‌ എഴുതേണ്ട ഉയർന്ന പ്രായപരിധി 19 വയസിൽ നിന്നും 21 വയസായി ഉയർത്തിയ വൈസ്രോയി
റിപ്പൺ പ്രഭു

>>ഇന്ത്യൻ സിവിൽ സർവ്വീസ്‌ ആക്ട്‌ പാസ്സാക്കിയ വർഷം 
1861

>>ഇന്ത്യൻ സിവിൽ സർവ്വീസ്‌ പരീക്ഷ വിജയിച്ച ആദ്യ ഇന്ത്യക്കാരൻ
സത്യേന്ദ്രനാഥ ടാഗോർ (1864)

>>1871 ൽ സിവിൽ സർവ്വീസ്‌ പരീക്ഷ പാസ്സായ ഇന്ത്യക്കാർ ആരെല്ലാം?
റൊമേഷ്‌ ദത്ത്‌, ബിഹാരിലാൽ ഗുപ്ത, സുരേന്ദ്രനാഥ്‌ ബാനർജി
 
>>വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന്‌ ആദ്യമായി സിവിൽ സർവ്വീസ്‌ പരീക്ഷ പാസ്സായത്‌
ആനന്ദ റാം ബറുവ (1872)

>>ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ്‌ എന്നിങ്ങനെ സിവിൽ സർവ്വീസിനെ പുനഃക്രമീകരിച്ച കമ്മീഷൻ
ഐച്ചിൻസൺ കമ്മീഷൻ (1887)

>>സിവിൽ സർവ്വീസ്‌ പരീക്ഷ പുനഃക്രമീകരിക്കുവാൻ വേണ്ടി ഐച്ചിൻസൺ കമ്മീഷനെ നിയമിച്ചത് ആരാണ്?
ഡഫറിൻ പ്രഭു

>>എന്ന് മുതലാണ് ഇന്ത്യയിൽ സിവിൽ സർവ്വീസ്‌ പരീക്ഷകൾ നടത്തുവാൻ ആരംഭിച്ചത്?
1922

>>ഇന്ത്യയിൽ ആദ്യമായി എവിടെയാണ് സിവിൽ സർവ്വീസ്‌ പരീക്ഷ നടത്തിയത്?
അലഹബാദ്

>>ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്‌
കോൺവാലിസ്‌ പ്രഭു

>>ആൾ ഇന്ത്യാ സർവ്വീസിന്റെ പിതാവ്‌
സർദാർ വല്ലഭ്ഭായ് പട്ടേൽ

>>ആൾ ഇന്ത്യാ സർവീസ്‌ ആക്ട്‌ പാസ്സാക്കിയ വർഷം
1951

>>സിവിൽ സർവീസ് ദിനം 
ഏപ്രിൽ 21

>>ആൾ ഇന്ത്യാ സർവീസിനെക്കുറിച്ച്‌ പരാമർശിക്കുന്ന ഭരണഘടനാ അനുഛേദം
അനുഛേദം 312

>>പുതിയ അഖിലേന്ത്യാ സർവീസ്‌ രൂപീകരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കുന്നത്‌
രാജ്യസഭയിൽ

>>കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്‌ 
യൂണിയൻ പബ്ലിക്‌ സർവീസ്‌ കമ്മീഷൺ  (യു.പി.എസ്‌.സി)  

>>മൂന്ന്‌ ആൾ ഇന്ത്യാ സർവീസുകൾ ഏതെല്ലാം

ഇന്ത്യൻ സിവിൽ സർവീസിനെ മൂന്നായി തിരിച്ചിരിക്കുന്നു.
  • അഖിലേന്ത്യാ സർവീസ്  (All India Service)
  • കേന്ദ്ര സർവീസ് (Central Service)
  • സംസ്ഥാന സർവീസ് (State Service) 

അഖിലേന്ത്യാ സർവീസ്  (All India Service)

  • ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു.
  • കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.
    ഉദാ: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ്‌ സർവ്വീസ്‌ (IAS)
    ഇന്ത്യൻ പോലീസ് സർവീസ് (IPS)

കേന്ദ്ര സർവീസ് (Central Service) 

  • ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു 
  • കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
    ഉദാ: ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ്

സംസ്ഥാനസർവീസ് (State Service) 

  • സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നു 
  • സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
    ഉദാ: സെയിൽസ് ടാക്സ് ഓഫീസർ 
Previous Post Next Post