ഇലക്ട്രോൺ (Electron)

 


>>ഒരു ആറ്റത്തിലെ ഭാരം കുറഞ്ഞ കണം
ഇലക്ട്രോൺ

>>ഇലക്ട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജെ.ജെ. തോംസൺ

 >>ആറ്റത്തിലെ നെഗറ്റീവ് ചാർജ് ഉള്ള കണം
 ഇലക്ട്രോൺ

>>ന്യൂക്ലിയസ്സിനെ ചുറ്റിക്കറങ്ങുന്ന കണിക
 ഇലക്ട്രോൺ

>>ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത് 
 ഇലക്ട്രോൺ

>>ഒരു പദാർത്ഥത്തിന്റെ രാസ സ്വഭാവം നിർണ്ണയിക്കുന്നത് 
 ഇലക്ട്രോൺ

>>ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം
ഇലക്ട്രോൺ

>>ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്ന അറ്റോമിക കണികകളേവ  
ഇലക്ട്രോൺ

>>ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന്റെ 1/1837 ഭാഗം മാത്രം മാസുള്ള കണങ്ങൾ അറിയപ്പെടുന്നത്
ഇലക്ട്രോണുകൾ
 
>>സുര്യന് അതിന്റെ ഗ്രഹങ്ങൾ പോലെയാണ്‌ ന്യൂക്ലിയസ്സിന്‌ ഇലക്ട്രോൺ

>>ഇലക്ട്രോൺ എന്ന പേര് നൽകിയത്‌
ജോർജ് ജോൺസ്റ്റോൺ സ്റ്റോണി 

>>ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും

>>ഇലക്ട്രോണുകളുടെ തരംഗസ്വഭാവവും (Wave Nature) കണിക സ്വഭാവവും (Particle Nature) അറിയപ്പെടുന്നത്‌
ദ്വൈതസ്വഭാവം (Dual Nature)

>>ഇലക്ട്രോണുകൾക്ക്‌ ദ്വൈതസ്വഭാവം ഉണ്ടെന്ന്‌ നിർദേശിച്ച ശാസ്ത്രജ്ഞൻ 
ലൂയിസ് ഡി ബ്രോഗ്ളി 

>>പരീക്ഷണത്തിലൂടെ ഇലക്ട്രോണുകളുടെ തരംഗസ്വഭാവം തെളിയിച്ചത്‌
സി.ജെ.ഡേവിസൺ, എൽ.എച്ച്‌. ജർമർ

>>ഇലക്ട്രോണിന്റെ മാസ് 
9.109 x 10-31 kg

>>ഇലക്ട്രോണിന്റെ ചാർജ് 
1.602 x 10-19 കൂളോം 

>> ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്തിയത് ആരാണ് 
മില്ലിക്കൻ

>> ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്താനായി ഉപയോഗിച്ച പരീക്ഷണം 
ഓയിൽ ഡ്രോപ്പ് പരീക്ഷണം 

>>ഇലക്ട്രോണിന്റെ മാസും ഇലക്ട്രിക്കൽ ചാർജും തമ്മിലുള്ള അനുപാതം കണ്ടെത്തിയ ശാസ്ത്രജ്ഞൻ 
ജെ.ജെ. തോംസൺ

>>ജെ.ജെ. തോംസൺ ഇലക്ട്രോണിന്റെ മാസും ഇലക്ട്രിക്കൽ ചാർജും തമ്മിലുള്ള അനുപാതം കണ്ടെത്താനായി ഉപയോഗിച്ച പരീക്ഷണം 
കാഥോഡ് റേ പരീക്ഷണം 
Previous Post Next Post