1. ഇ.എം.എസ്. നമ്പൂതിരിപ്പാട്
>> ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം :
ഏപ്രിൽ 5, 1957 - ജൂലൈ 31, 1959
>> കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
ഇ.എം.എസ്. നമ്പൂതിരിപ്പാട്
>> ലോകത്ത് ആദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ?
ഇ.എം.എസ് നമ്പൂതിരിപ്പാട്
>> ഒന്നിലധികം തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ?
ഇ.എം.എസ് നമ്പൂതിരിപ്പാട്
>> കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ മുഖ്യ ശില്പി എന്നറിയപ്പെടുന്നത്?
ഇ.എം.എസ് നമ്പൂതിരിപ്പാട്
ഇ എം എസ് നമ്പൂതിരിപ്പാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2. പട്ടം താണുപിള്ള
>> പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം :
ഫ്രെബ്രുവരി 22, 1960 - സെപ്റ്റംബർ 26,1962
>> കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ?
പട്ടം താണുപിള്ള
>> കേരള മുഖ്യമന്ത്രിയായ ഏക പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ?
പട്ടം താണുപിള്ള
>> ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ എന്ന വിശേഷിപ്പിക്കുന്നത് ആരെ?
പട്ടം താണുപിള്ള
പട്ടം താണുപിള്ളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
3. ആർ. ശങ്കർ
>> ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം :
സെപ്തംബർ 26, 1962 - സെപ്തംബർ 10, 1964
>> പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി
ആർ ശങ്കർ
>> അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവച്ച ആദ്യ കേരള മുഖ്യമന്ത്രി
ആർ. ശങ്കർ
ആർ. ശങ്കറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
4. സി. അച്യുതമേനോൻ
>> സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടങ്ങൾ :
നവംബർ 1, 1969 - ആഗസ്റ്റ് 1, 1970
ഒക്ടോബർ 4, 1970 - മാർച്ച് 25, 1977
>> തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമ്രന്തിയായിരുന്ന വ്യക്തി ?
സി. അച്യുതമേനോൻ
>> തുടർച്ചയായി രണ്ടുതവണ കേരളാ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ വ്യക്തി?
സി. അച്യുതമേനോൻ
>> 1970 ലെ മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കുന്ന സമയത്തെ മുഖ്യമന്ത്രി ?
സി. അച്യുതമേനോൻ
സി. അച്യുതമേനോനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
5. കെ.കരുണാകരൻ
>> കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടങ്ങൾ :
മാർച്ച് 25, 1977 - ഏപ്രിൽ 25, 1977
ഡിസംബർ 28, 1981 - മാർച്ച് 17, 1982
മെയ് 24, 1982 - മാർച്ച് 25, 1987
ജൂൺ 24, 1991 - മാർച്ച് 16, 1995
>> ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായ വ്യക്തി ?
കെ. കരുണാകരൻ
>> ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയം നേരിട്ട കേരള മുഖ്യമന്ത്രി ?
കെ. കരുണാകരൻ
കെ.കരുണാകരനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
6. എ .കെ. ആന്റണി
>> എ .കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടങ്ങൾ
ഏപ്രിൽ 27, 1977 - ഒക്ടോബർ 27, 1978
മാർച്ച് 22, 1995 - മേയ് 9, 1996
മെയ് 17, 2001 - ആഗസ്റ്റ് 29, 2004
>> കേരളാ മുഖ്യമ്യന്തിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
എ.കെ. ആന്റണി (37വയസ്സ് )
>> ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാക്കുന്ന വ്യക്തി ?
എ.കെ. ആന്റണി (2006 -14)
>> കേരളാ മുഖ്യമന്ത്രി ആയ ശേഷം കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന ആദ്യ വ്യക്തി?
എ.കെ. ആന്റണി
>> കേന്ദ്ര പ്രതിരോധ മന്ത്രിപദത്തിലെത്തിയ രണ്ടാമത്തെ മലയാളി ?
എ.കെ. ആന്റണി
>> സംസ്ഥാന ജീവനക്കാർക്ക് ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്ത്രി ?
എ.കെ. ആന്റണി
>> കേരളത്തിൽ തൊഴിലില്ലായ്മ വേതനം, ചാരായ നിരോധനം എന്നിവ ഏർപ്പെടുത്തിയ മുഖ്യമ്യന്തി ?
എ.കെ. ആന്റണി
>> ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്തി
എ.കെ. ആന്റണി
7. പി.കെ. വാസുദേവൻ നായർ
>> പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം :
ഒക്ടോബർ 29, 1978 - ഒക്ടോബർ 7, 1979
>> ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വ്യക്തി ?
പി.കെ.വാസുദേവൻ നായർ
>> കേരളത്തിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
പി.കെ.വാസുദേവൻ നായർ
8. സി.എച്ച്. മുഹമ്മദ് കോയ
>> സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം :
ഒക്ടോബർ 12, 1979 - ഡിസംബർ 1, 1979
>> ഏറ്റവും കുറച്ചുകാലം കേരളാ മുഖ്യമ്രന്തിയായിരുന്ന വ്യക്തി
സി.എച്ച്. മുഹമ്മദ് കോയ
>> മുസ്ലിം ലീഗിൽ നിന്നുള്ള ഏക കേരള മുഖ്യമന്ത്രി ?
സി.എച്ച്. മുഹമ്മദ് കോയ
>> പദവിയിലിരിക്കെ അന്തരിച്ച ഉപമുഖ്യമന്ത്രി ?
സി.എച്ച്. മുഹമ്മദ് കോയ
സി.എച്ച്. മുഹമ്മദ് കോയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
9. ഇ.കെ. നായനാർ
>> ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടങ്ങൾ :
ജനുവരി 25, 1980 - ഒക്ടോബർ 20, 1981
മാർച്ച് 26, 1987 - ജൂൺ 17, 1991
മേയ് 20, 1996 - മേയ് 13, 2001
>> 3 തവണകളിലായി ഏറ്റവും കൂടുതൽ കാലം കേരളാ മുഖ്യമന്ത്രിയായിരുന്ന വ്യക്തി
ഇ.കെ. നായനാർ
>> കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി ?
ഇ.കെ. നായനാർ
>> ഏറെ വിവാദം സൃഷ്ടിച്ച എസ്.എൻ.സി. ലാവലിൻ കേസ് ഉണ്ടായ സമയത്തെ മുഖ്യമന്ത്രി ?
ഇ.കെ. നായനാർ
ഇ. കെ. നായനാരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
10. ഉമ്മൻ ചാണ്ടി
>> ഉമ്മൻ ചാണ്ടി കേരളാ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടങ്ങൾ :
ആഗസ്റ്റ് 31, 2004 - മെയ് 18, 2006
മെയ് 18, 2011 - മെയ് 25, 2016
>> കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി
>> യു എൻ അംഗീകാരം നേടിയ ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ നേതാവ് ?
ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
11. വി.എസ്. അച്യുതാനന്ദൻ
>> വി.എസ്. അച്യുതാനന്ദൻ കേരളാ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം :
മെയ് 18, 2006 - മെയ് 14, 2011
>> കേരളാ മുഖ്യമ്രന്തിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി
വി.എസ്. അച്യുതാനന്ദൻ
>> രാജ്ഭവൻ പുറത്തുവച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി
വി.എസ്. അച്യുതാനന്ദൻ
>> കേരള ഫിദെൽകാസ്‌ട്രോ എന്ന് വിശേഷിപ്പിക്കുന്ന നേതാവ് ?
വി.എസ്. അച്യുതാനന്ദൻ
>> പുന്നപ്ര വയലാർ സമര നേതാവ് ?
വി.എസ്. അച്യുതാനന്ദൻ
>> കേരളപ്പിറവിയുടെ സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്നത് ?
വി.എസ്. അച്യുതാനന്ദൻ
വി.എസ്. അച്യുതാനന്ദൻ - പുസ്തകങ്ങൾ
- സമരത്തിന് ഇടവേളകളില്ല
- സമരം തന്നെ ജീവിതം
- അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ
12. പിണറായി വിജയൻ
>> പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റത് എന്ന്?
മെയ് 25, 2016
>> തുടർച്ചയായി രണ്ടാമതും പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റത് എന്ന്?
2021 മെയ് 20
>> രാജ്ഭവൻ പുറത്തുവച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്തി
പിണറായി വിജയൻ
>> കേരളാ മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തി ?
പിണറായി വിജയൻ
പിണറായി വിജയൻ - പുസ്തകങ്ങൾ
- നവകേരളത്തിലേക്ക്
- കേരളം ചരിത്രവും വർത്തമാനവും
- ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും
- പൗരത്വവും ദേശക്കൂറും